2021, ജൂൺ 19, ശനിയാഴ്‌ച

ജെഫ് ഹെഡന്റെ ’The motivation myth’ എന്ന പുസ്തകത്തിന്റെ പുസ്തകച്ചുരുക്കം


പ്രചോദനത്തിനെക്കുറിച്ച് വളരെ വ്യത്യസ്തമായ ചില ചിന്തകൾ നൽകുന്ന പുസ്തകമാണ് ജെഫ് ഹെഡന്റെ  “The Motivation Myth". നാളിതുവരെയും പ്രയത്നത്തെക്കുറിച്ച് നാം കരുതി വെച്ചതും ചിന്തിച്ചിരുന്നതുമായ പല കാര്യങ്ങളും തെറ്റാണെന്ന് തോന്നിപ്പോകുന്ന ഒരു ചിന്തയാണ് പുസ്തകത്തിലുളളത്.    

വീഡിയോ കാണാം : https://youtu.be/0OqaYAz1EE8

                             പ്രധാനമായും 5 കാര്യങ്ങളാണ് പുസ്തകത്തിൽ നിന്നും പങ്കുവയ്ക്കാനുളളത്

ഒന്നാമത്തെ കാര്യം “Motivation is not a spark”. ഒരു പ്രചോദനവുമില്ലാതിരിക്കുമ്പോൾ നാം പലപ്പോഴും അത് ലഭിക്കാനായി പല വീഡിയോ ദൃശ്യങ്ങൾ കാണുകയും പല പുസ്തകങ്ങൾ വായിക്കുകയും ചിലരുടെ ജീവിതാനവുഭവങ്ങൾ കേൾക്കുകയും ചെയ്യാറുണ്ട് . പക്ഷെ ഒരിക്കലും ഒരു തീപ്പൊരിയായി പ്രചോദനം സംഭവിക്കുന്നില്ല എന്നതാണ് അറിയേണ്ടത്

രണ്ടാമത്, എന്താണ് യഥാർഥത്തിൽ പ്രചോദനം എന്നാണ് പറയുന്നത് .“Motivation is a result”. പ്രചോദനം എന്നുള്ളത് ഒരു ഫലമാണെന്നാണ് ജെഫ് ഹെഡൻ പറയുന്നത്. നാമൊരു പ്രവൃത്തി ചെയ്യുമ്പോൾ വിജയമുണ്ടാകും.വിജയുമുണ്ടാകുമ്പോൾ പ്രചോദനവുമുണ്ടാകും. അങ്ങനെ നമ്മുടെ ചെറിയ ചെറി പ്രവൃത്തികളിൽ നിന്നും , വിജയങ്ങളിൽ നിന്നും ലഭിക്കുന്ന ഡോപ്പമിൻ ഹിറ്റാണ് നമുക്ക് പ്രചോദനം നൽകുകയും മുന്നോട്ടു പോകുവാൻ സഹായിക്കുകയും ചെയ്യുന്നത്.  നമുക്ക് ആത്മവിശ്വാസം ഉണ്ടാകാൻ വേണ്ടി തീർച്ചയായും ശക്തമായ മുന്നൊരുക്കം ആവശ്യമാണ്. ഓരോ ചെറിയ കാര്യങ്ങൾ ചെയ്യുമ്പോഴും ചെറിയ വിജയങ്ങൾ നേടുമ്പോഴും ഡോപ്പമിൻ ഹിറ്റ് ഉണ്ടാവുകയും ചെറിയ വിജയങ്ങളിൽ നാം സന്തോഷിക്കുകയും, ആത്മവിശ്വാസം വർദ്ധിക്കുകയും അതുവഴി പ്രചോദനം ഉണ്ടാവുകയുമാണ് ചെയ്യുന്നത്. പ്രചോദനമില്ലാതിരിക്കുന്നവർ ഒരുപക്ഷെ ഒന്നും ചെയ്യാതിരിക്കുന്നവരായിരിക്കും. അതുകൊണ്ട് ജെഫ് ഹെഡൻ പറയുന്നത് “start doing small thing". ചെറിയ വിജയങ്ങൾ ആഘോഷിക്കാനും ചെറിയ വിജയങ്ങളിൽ നിന്നുമുണ്ടാകുന്ന ആത്മവിശ്വാസം കൂടുതൽ വിജയവും അതിനോടൊപ്പം കൂടുതൽ  പ്രചോദനവുമുണ്ടാക്കാൻ നമ്മെ സഹായിക്കും

മൂന്നാമത്തെ വലിയൊരു ചിന്തയാണ്“Forget your goals".നമ്മുടെ ലക്ഷ്യം മറക്കുക. പല വലിയ ലക്ഷ്യങ്ങളും നാം മുൻകൂട്ടി ഉറപ്പിക്കുകയും അതിനായി നിരന്തരം പ്രയത്നിക്കുകയും ചെയ്യാറുണ്ട്. പക്ഷെ പലപ്പോഴും പോകുന്ന വഴിയിൽ നാം തളർന്നുവീഴുകയോ പിൻമാറുകയോ ചെയ്യുകയാണ് പതിവ്. അതിനാൽ ജെഫ് ഹെഡൻ പറയുകയാണ്“Forget your goals, instead focus on the process". പലപ്പോഴും വലിയ ലക്ഷ്യം നമ്മുടെ മനസ്സിലുണ്ടെങ്കിലും ലക്ഷ്യം മുൻകൂട്ടി ഉറപ്പിച്ചതിനു ശേഷം അതിനെ മറന്നുകളയുക. അതിനു പകരമായി ഒരു പദ്ധതി മുൻകൂട്ടിയുറപ്പിക്കുക. പദ്ധതി പ്രകാരം എല്ലാ ദിവസവും പിന്തുടരുവരാൻ ശ്രമിക്കുക. നിങ്ങൾക്കിത് മനസ്സിലായില്ലെങ്കിൽ അൽപ്പം കൂടി വ്യക്തമായി ഞാനിത് പറഞ്ഞുതരാം. ഉദാഹരണമായി നമ്മുടെ ശരീരഭാരം കുറയ്ക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. 108 കിലോയുളള ആൾ അത് 70 കിലോയായി കുറയ്ക്കാൻ ശ്രമിക്കുകയാണ്. തീർച്ചയായും അത് വലിയൊരു ലക്ഷ്യമാണ്. പക്ഷെ ലക്ഷ്യം മുൻകൂട്ടി ഉറപ്പിച്ചതിനു ശേഷം അത് മറന്നുകളയുക. പക്ഷെ നമുക്ക് ഇപ്രകാരമൊരു ലക്ഷ്യം മുൻകൂട്ടി ഉറപ്പിക്കാൻ സാധിക്കും. ഒരാഴ്ച്ച ഞാനിത്ര ശരീരഭാരം കുറയ്ക്കും അല്ലെങ്കിൽ ഇതിനായി ഒരുദിവസം ഞാൻ  ചെയ്യുന്നത് കാര്യങ്ങളായിരിക്കും. ഇത്ര വ്യായാമം ചെയ്യുന്നു, ദിവസം ഇത്രയും ഭക്ഷണം മാത്രം കഴിക്കുന്നു. അങ്ങനെയൊരു പദ്ധതി മുൻകൂട്ടി ഉറപ്പിച്ചതിനു ശേഷം നമ്മുടെ ലക്ഷ്യം മറന്നുകളയുക. പദ്ധതിയെ പിന്തുടരുകയാണെങ്കിൽ തീർച്ചയായും നമുക്ക് പ്രചോദനം ലഭിക്കുകയും മുന്നോട്ടു പോകുവാൻ സാധിക്കുകയും ചെയ്യുമെന്നാണ് പുസ്തകം പറയുന്നത്. ഇതുമാത്രമല്ല,പല ഉദാഹരണങ്ങൾ പുസ്തകത്തിൽ നമുക്ക് കാണുവാൻ സാധിക്കുന്നു.100 കിലോമീറ്റർ മാരത്തോൺ ഓടാൻ ആഗ്രഹിക്കുന്ന ആൾ ആദ്യത്തെ ദിവസം തന്നെ അതിനു ശ്രമിച്ചാൽ ഒരുപക്ഷെ  സാധിക്കണമെന്നില്ല. പക്ഷെ അതിനായുളള പദ്ധതി അദ്ദേഹം മുൻകൂട്ടി ഉറപ്പിക്കുകയും അത് നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്നുവെങ്കിൽ തീർച്ചയായും അദ്ദേഹത്തിനത് സ്വന്തമാകും.“Forget your goals set a process “. വലിയ ലക്ഷ്യത്തെക്കാൾ നല്ലത് അത് മറന്നുകളഞ്ഞുകൊണ്ട് ചെറിയ ലക്ഷ്യങ്ങൾ നമുക്ക് നേടുവാൻ സാധിക്കും എന്നതാണ്.  

നാലാമത്തെ കാര്യമാണ് “Time management". അതിലൂടെ അദ്ദേഹം പറയുന്നത്“Extreme Productivity Day (EPD)" എന്നതാണ്. ചില ദിവസങ്ങളിൽ നമുക്ക് നന്നായി അധ്വാനിക്കുവാൻ സാധിക്കും. നാം ചെയ്യണ്ട പ്രവൃത്തി ചെയ്യുവാനായി ചിലപ്പോൾ ദിവസം നേരത്തെ എഴുന്നേൽക്കണ്ടതായി വരും. എല്ലാ അസ്വസ്ഥതകളും മാറ്റിവെച്ചുകൊണ്ട് അന്ന് നാം കാര്യങ്ങൾ ചെയ്യേണ്ടതായി വരും. അർണോൾഡിനെ കുറിച്ചുള്ള ഉദാഹരണം സഹിതം പുസ്തകത്തിലത് വിവരിക്കുന്നുണ്ട്. ഒരിക്കലും ഒറ്റ ദിവസം കൊണ്ടല്ല അദ്ദേഹം വിജയം സമ്പാദിച്ചത്. അദ്ദേഹം പ്രചോദനം നിലനിർത്തിയത് പലപ്പോഴും“EPD-Extreme Productivity Day" എന്നുളള രീതികൾ പ്രയോഗിച്ചതിനാലാണെന്നതാണ് പുസ്തകത്തിൽ നിന്നും നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത്. തീർച്ചയായും ചിന്തകളിലൂടെ നമുക്ക് പ്രചോദനം പ്രായോഗികമായി നിലനിർത്തുവാൻ സാധിക്കുമെന്നുളളതാണ് അറിയേണ്ടത്

അഞ്ചാമത്തേതാണ്“Be a champion every day". എല്ലാ ദിവസവും നമുക്ക് എങ്ങനെ ആഘോഷിക്കാൻ സാധിക്കുമെന്നുളളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.   എനിക്ക് സാധിക്കില്ല എന്ന് പലപ്പോഴും നാം പറയാറുണ്ട്. എനിക്കത് ചെയ്യുവാൻ സാധിക്കുകയില്ല (I cannot do it)എനിക്ക് വ്യായാമം ചെയ്യുവാൻ സാധിക്കുകയില്ല, എനിക്ക് മധുരമുളള ആഹാരം കഴിക്കുവാൻ സാധിക്കുകയില്ല. എനിക്ക് സാധിക്കില്ല എന്ന് പറയുന്നത് ഒരു പ്രേരകശക്തിയാണ്. എന്റെ സ്വന്തമായ ആഗ്രഹമല്ല. മറ്റെന്തോ കാരണങ്ങളാൽ എനിക്കത് ചെയ്യുവാൻ സാധിക്കുകയില്ല. ഞാൻ ചെയ്യുന്നില്ല (I don't) എന്ന് പറയുമ്പോൾ അത് വളരെ വ്യത്യസ്തമാണെന്നാണ് നാം മനസ്സിലാക്കേണ്ടത്. ഞാൻ ചെയ്യുന്നില്ല (I don't) എന്നുള്ളത് ഞാൻ സ്വന്തമായി പറയുന്ന കാര്യമാണ്. ഒരു തെറ്റായ കാര്യം ഞാൻ ചെയ്യുന്നില്ല. അല്ലെങ്കിൽ തെറ്റായുളള ശീലം ഞാൻ ചെയ്യുന്നില്ല എന്ന് പറയുന്നതും ഇനി ചെയ്യുവാൻ കഴിയില്ല എന്ന് പറയുന്നതും തമ്മിൽ വളരെ വ്യത്യാസമാണുളളത്. പ്രേരകശക്തികൾക്കപ്പുറമായി, ഉളളിൽ നിന്നുമുള്ള മനസ്സിലാക്കലിലൂടെ ഞാൻ ചെയ്യുന്നില്ല എന്ന് പറയുവാൻ നമുക്ക് സാധിക്കുന്നു. അങ്ങനെയാണ് യഥാർഥത്തിൽ വാക്കുകളിലൂടെ പ്രചോദനം നൽകുവാൻ നമുക്ക് സാധിക്കുന്നതെന്ന് പുസ്തകത്തിൽ പറയുന്നുണ്ട്

ഇത്തരം നിരവധി ചിന്തകൾ പുസ്തകത്തിൽ പറയുന്നുണ്ട്.“Action leads to success that leads to motivation . “Atomic Habits" എന്ന പുസ്തകത്തിലെ ചില ചിന്തകളും “The Motivation Myth"എന്ന പുസ്തകത്തിൽ നമുക്ക് കാണുവാൻ സാധിക്കും.“Instead of spark create a FIRE while seeing the progress “ഓരോ ദിവസവും നമ്മുടെ മുന്നേറ്റം കാണുമ്പോൾ ഒരു പ്രകാശം നമ്മിലുണ്ടാവുകയും അങ്ങനെ നമ്മിൽ പ്രചോദനമുണ്ടാവുകയും ചെയ്യുന്ന അവസ്ഥ. തീർച്ചയായും അതിനു സാധിക്കട്ടെ.

(ഡോ പോൾ വി മാത്യു )

 

 

1 അഭിപ്രായം: