2021, ജൂൺ 18, വെള്ളിയാഴ്‌ച

റിച്ചാർഡ് കോച്ചിന്റെ 80/20 തത്വങ്ങളടെ പുസ്തക ചുരുക്കം


ജീവിതത്തിൽ ധാരാളം അധ്വാനിക്കുന്നവരാണ് നമ്മൾ.പക്ഷെ നാമെടുക്കുന്ന പ്രയത്നത്തിന്റെ ഫലം നമുക്ക് ലഭ്യമാകുന്നണ്ടോ എന്ന് ചോദിച്ചാൽ പലപ്പോഴും ഇല്ല എന്നായിരിക്കും ഉത്തരംപല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ പറയാറുണ്ട്, ഞാനെത്രയോ അധ്വാനിക്കുന്നു പക്ഷെ എന്നെ അംഗീകരിക്കാൻ ഇവിടെ ആരുമില്ല എന്ന്.

പലപ്പോഴും പല ആളുകളെയും നാം കാണാറുണ്ട്എപ്പോഴും തിരക്കായിരിക്കുംഒന്നും ചെയ്യാൻ സമയമില്ലഎന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്റിച്ചാർഡ്  കോച്ച് എന്ന പ്രശസ്തനായ എഴുത്തുകാരൻ അതിനുത്തരം നമുക്ക് നൽകുകയാണ്.റിച്ചാർഡ് കോച്ച് വാർട്ടൻ സർവകലാശാലയിലും ഓക്സ്ഫോർഡ് സർവകലാശാലയിലും പഠിച്ച അതിപ്രശസ്തനായ ഒരു വ്യക്തിയാണ്.         

                   “80/20 PRINCIPLE THE SECRET TO ACHIEVING MORE WITH LESS" എന്ന പുസ്തകത്തിലൂടെ അദ്ദേഹം വളരെ വിശദമായി വിഷയത്തെക്കുറിച്ച് പരാമർശിക്കുകയാണ്.


വീഡിയോ കാണാം : https://youtu.be/qormzPmlhGk

അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.”80% results come from 20% inputs". നമ്മുടെ ജീവിതത്തിലെ 80% വിജയങ്ങളും ഉണ്ടാകുന്നത് കേവലം 20% നിക്ഷേപത്തിൽ നിന്നാണ്. ചിന്ത ആദ്യം മുന്നോട്ടു വച്ചത് വിൽഫ്രഡ് പാരറ്റോ എന്ന സാമ്പത്തിക വിദഗ്ധനാണ്. ഒരു ഇറ്റാലിയൻ എഞ്ചിനീയർ ആണ് വിൽഫ്രഡ് പാരറ്റോ. ഒപ്പം തന്നെ ഒരു സാമ്പത്തിക വിദഗ്ധനും,തത്വചിന്തകനും,സാമൂഹ്യ ശാസ്ത്രജ്ഞനും കൂടിയാണ് അദ്ദേഹം. 1987 കാലഘട്ടങ്ങളിലാണ് അദ്ദേഹം ഒരു നിരീക്ഷണം നടത്തിയത്. ഇറ്റലിയിലെ 80% സമ്പത്തും വെറും 20% ആളുകളുടെ കൈവശമാണ്.ഇതിനെ ചുവടുപിടിച്ചുണ്ടായ തത്വചിന്തയാണ് പാരറ്റോ തത്വം. രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം പാരറ്റോ തത്വം വളരെയധികം പ്രചാരം നേടുകയായിരുന്നു.”Principle of least effort, principle of imbalance, principle of vital few, principle of factor sparsity തുടങ്ങിയ പേരിലെല്ലാം ചിന്ത അറിയപ്പെടാറുണ്ട്.

ഒരു സ്ഥാപനത്തിലെ 80% നിക്ഷേപവും കൊണ്ടുവരുന്നത് 20% തൊഴിലാളികളായിരിക്കും. ഒരു വ്യവസായത്തിലെ 80% കച്ചവടവും കൊണ്ടുവരുന്നത് വെറും 20% ഉപഭോക്താക്കളായിരിക്കും. അതുപോലെ തന്നെ 20% ആളുകളുടെ കൈവശമായിരിക്കും 80% ധനവുമുണ്ടായിരിക്കുക. നമ്മുടെ വ്യക്തിജീവിതത്തിലേക്ക് നോക്കാം,നാം 80% സമയങ്ങളിലും ഉപയോഗിക്കുന്ന വസ്ത്രം മിക്കവാറും 20% വസ്ത്രങ്ങളായിരിക്കും. സൗഹൃദവലയങ്ങളിലേക്ക് നോക്കിയാൽ പലപ്പോഴും മദ്യസൽക്കാരങ്ങളിലെല്ലാം 90% മദ്യം കഴിക്കുന്നത് 15% സുഹൃത്തുക്കളായിരിക്കും. ഒപ്പം തന്നെ ജീവിതത്തിലെ 80% സന്തോഷത്തിനും കാരണം 20% കാര്യങ്ങളായിരിക്കും.”Do more on what working well”, “Finding right thing”. രണ്ടു കാര്യങ്ങളാണ് ജീവിതത്തിൽ വിജയിക്കാനും സന്തോഷമുണ്ടാക്കാനും വിലയേറിയതെന്ന് റിച്ചാർഡ് കോച്ച് നമ്മെ ഓർമിപ്പിക്കുകയാണ്

ഒരു ഉദാഹരണം അദ്ദേഹം പറയുകയാണ്. പല കച്ചവട ഇടപാടുകളിലും ആനുകൂല്യം ലഭിക്കുന്നത് അല്ലെങ്കിൽ കച്ചവട ഇടപാടുറപ്പിക്കുന്നത് അവസാനത്തെ 20% സമയത്ത് ആയിരിക്കും. ഇതിനെ “non linearity  thinking” എന്നും  പറയാറുണ്ട്. പലപ്പോഴും നാം ചിന്തിക്കും, ഒരേ പോലെ സമയങ്ങളെല്ലാം പോകട്ടെ അല്ലെങ്കിൽ ചെയ്യുന്നതു പോലെ പോകട്ടെ എന്നും.പക്ഷെ ഏറ്റവും പ്രധാനപ്പെട്ട 20%കാര്യത്തെ കണ്ടെത്തി 20 ശതമാനത്തെ 80% സമയങ്ങളിലും ചിലവഴിക്കുകയും ചെയ്താൽ തീർച്ചയായും ഫലം വ്യത്യസ്തമായിരിക്കും. ”Remove 80% of unimportant thing or deprioritize least important things".അതായിരിക്കണം തത്വ ചിന്ത എന്ന് റിച്ചാർഡ് കോച്ച് ഓർമിപ്പിക്കുകയാണ്

നമ്മുടെ നിക്ഷേപങ്ങളിൽ 20% നിക്ഷേപങ്ങൾ മാത്രമായിരിക്കും 80% വരുമാനം നമുക്ക് നൽകുന്നത്.നമ്മുടെ സുഹൃത് വലയങ്ങളിൽ 20% സുഹൃത്തുക്കളായിരിക്കാം  80% സന്തോഷം നമുക്ക് നൽകുന്നത്. ഒരു സ്ഥാപനത്തിൽ പലപ്പോഴും 80% ശമ്പളവും മേടിക്കുന്നത് 20% ആളുകളാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല. കാരണം 20% ആളുകളായിരിക്കും 80% കാര്യക്ഷമത  കൊണ്ടുവരുന്നത്.”80% achievements come from 20% time “. അതാണ് ചിന്തയുടെ ആകെ തുക. അതുകൊണ്ട് റിച്ചാർഡ് കോച്ച് പറയുകയാണ് ”Internalize your hard work ”. നാമൊത്തിരി സമയം അധ്വാനിക്കുന്നുണ്ടാവാം.പക്ഷെ കൃത്യമായും,സമൃദ്ധമായും ജോലി ചെയ്യുവാൻ സാധിക്കുകയില്ല.80% സമയവും ഏറ്റവും പ്രധാന്യമുളളതും,മുൻഗണന കൊടുക്കേണ്ടതുമായുളള 20% കാര്യങ്ങൾ ചെയ്യുമ്പോൾ തീർച്ചയായും ഫലം വ്യത്യസ്തമായിരിക്കും.

                    ജെയിംസ് പെസ്സസിൻറെ  ഒരു ഉദാഹരണം പുസ്തകത്തിൽ പറയുന്നുണ്ട്. അദ്ദേഹം പറയുകയാണ്, മുഴുവൻ കാര്യങ്ങളും ലഭ്യമാകുന്നതു വരെ ഒരു തീരുമാനമെടുക്കുവാൻ കാത്തിരിക്കേണ്ട ആവശ്യമില്ല.            ”Gather 80% data, analyse 80%analysis, use 20% time, be 100% confident, practice it 100% time". ചില ആളുകൾ എല്ലാ ഫലങ്ങളും എല്ലാ രീതിയിലും വന്നാൽ മാത്രമേ ആരംഭിക്കുകയുള്ളൂ എന്ന് ചിന്തിക്കുന്നവരാണ്. പക്ഷെ അത് ശരിയല്ലായെന്നും കൂടുതൽ ഫലം വേണമെങ്കിൽ തീർച്ചയായും 80-20 തത്വം ജീവിതത്തിൽ പിന്തുടരണമെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. വ്യാവസായിക മേഖലയിലും, വ്യക്തിജീവിതത്തിലും, ഉദ്യോഗജീവിതത്തിലുമെല്ലാം എങ്ങനെ തത്വങ്ങൾ പ്രാവർത്തികമാക്കാമെന്ന് പലയിടങ്ങളിലായി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്

മുഴുവൻ വിവരിക്കുവാൻ സമയമില്ലാത്തതുകൊണ്ട് തീർച്ചയായും പുസ്തകങ്ങൾ വായിക്കുക. റിച്ചാർഡ് കോച്ച് ഓർമിപ്പിക്കുകയാണ്, മറ്റുള്ളവർ നമ്മോട് ചെയ്യാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ പ്രധാനപ്പെട്ടവയല്ലായെങ്കിൽ അത് മാറ്റിവയ്ക്കുക. നമുക്ക് സന്തോഷിക്കാൻ കഴിയാത്തതും മോശമായിപ്പോകുന്നതുമായ ജോലികൾ നമുക്ക് മാറ്റി വയ്ക്കാം. നമുക്കിഷ്ടമുളളതും, നമ്മുടെ ജീവിതത്തിന്  പ്രയോജനപ്രദമാകുന്നതും, നാം തീവ്രമായി ആഗ്രഹിക്കുന്നതുമായുളള കാര്യങ്ങൾ ചെയ്യുക. അങ്ങനെ ഏറ്റവും പ്രധാനപ്പെട്ട 20% കാര്യങ്ങൾ 80% സമയത്ത് ചെയ്യുമ്പോൾ തീർച്ചയായും വിജയം സുനിശ്ചിതമാണ്. നിങ്ങൾക്കത് നേടുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

                                             (ഡോ , പോൾ വി മാത്യു )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ