2011, മാർച്ച് 23, ബുധനാഴ്‌ച

സ്നേഹ ഹര്‍ഷം


സ്നേഹ ഹര്ഷമായ് നീ ഒരിക്കല്‍ വന്നണഞ്ഞു
ഒരു പൂവായി പുതു പുഞ്ചിരിയായ്‌ വന്നണഞ്ഞു
നിന്‍ സ്നേഹം ഞാന്‍ അറിഞ്ഞു ഉണ്മയായ്
നിന്‍ വാത്സല്യം ഞാന്‍ നുകര്‍ന്നു മോധമായ്
എന്‍ കഥകള്‍ നീ അറിഞ്ഞു  നിന്‍ കഥന കഥകള്‍ ഞാന്‍ അറിവു

സ്നേഹമായി ഒരു പൂന്തെന്നലായ് വന്നണഞ്ഞ നീ

നിത്യമുണ്ടാകാനെമെന്നു ഞാന്‍ ആശിച്ചു
യാത്രയില്‍ എവിടയോ വഴിതെറ്റി അത്
എനിക്കോ നിനക്കോ ഇന്ന് ഞാന്‍ അറിയുന്നില്ല

അരുത്തെറിഞ്ഞു മുറിച്ചുമാറ്റി അറിഞ്ഞോ അറിയാതയോ

ആ വേര്‍പാട്ട് ജ്വലിച്ചു എന്തോ ആയ് ഞാന്‍ അറിയുന്നില്ല
അത് നിന്‍ സ്നേഹമോ പകയോ നിരാശയോ
എന്‍ വിധിയോ നിന്‍ വിധിയോ ആരും അറിയുന്നില്ല
പക്ഷെ ഒന്ന് ഞാന്‍ അറിയുന്നു ആ വെട്ടിമാട്ടല്‍
ഇന്നും സജീവമായി ജ്വലിക്കുന്നു എന്തോവായ്

അന്നൊരിക്കല്‍ ന്നി അണഞ്ഞു ആ പ്രഭാതത്തില്‍

പഴയ സ്നേഹ തീവ്രടതയായ് അല്ലാത്  പക മാത്രം
ശന്തതയല്ല നിന്‍ ഭികാരത കണ്ടു ഞാന്‍ നടുങ്ങി
അതെ നീയൊരു കശാപ്പുകാരന്‍ തനി കശാപ്പുകാരന്‍

നിന്‍ കശാപ്പിന്‍ ആയുധം തടുപ്പാന്‍ എനിക്കായില്ല

അത് തടുത്ത എന്‍ അശോകത്തെ  നീ അറുത്തു
എന്‍ തണലായി താങ്ങായ് വാത്സല്യമായ്
ഇപ്പോഴും സ്നേഹം പരത്തിയ അശോകത്തെ നീ വെട്ടി മാറ്റി
അശോകം എന്നെ വിട്ടു അന്യമായ് ഞാന്‍ അറിവില്ല
നിന്‍ പ്രക്ര്യത  രൂപം എന്നെ അറുത്തു ചെറു പുലംപലോടെ
ഇനി ഒരിക്കലും തിരികെ വരാതെ  ആവണം എന്ന കരുതലോടെ

അയ്യോ ഞാന്‍ അറിയുന്നില്ല നീ ഏകാനയെന്നു

ഞാന്‍ നിശ്ചലയെന്നു  നിരാശായെന്നു
ആ മാത്യ ഹ്ര്യദായങ്ങള്‍ തേങ്ങി നഷടമായത്
നമുക്ക് മാത്രം അതെ നമുക്ക് മാത്രം
ഞാന്‍ നിശലയായ് നീ നിശബ്ദനായ്
ഞാന്‍ സ്വതന്ത്രയായ്  പക്ഷെ മൂകയായ്‌ നിരാലംബയായി
നീയോ പാരതന്ത്രത്തില്‍ നടുവിലായി

അറിവില്ല ഒട്ടും അറിവില്ല നാളെയെ

എന്തുമാവാം അതിനോരുങ്ങണം നാം
പോരുക്കുമാരകണം ഞങ്ങള്‍ തന്‍ തിന്മകള്‍
സഹിക്കുമാരാകണം ഞങ്ങള്‍ തന്‍ ചെയ്തികള്‍
ആശ്വാസം എകണം ഏവരും ഞങ്ങള്‍ക്ക്
കരച്ചില്‍ അല്ല വിലാപമല്ല ധൈര്യമായ് ഇന്നും
മുന്നേറാന്‍ തുനയേകണം താങ്ങായ് ഇന്നും ഉണ്ടാകണം
തിരിഞ്ഞു നോക്കില്ല അതില്‍ അര്‍ത്ഥമെതുമില്ല സഖാക്കളെ
തുടങ്ങണം നല്ലൊരു നാളെ നമുക്കായ്

എന്റെ ഗുരുനാഥന്‍ എന്നെ പഠിപ്പിച്ചത്


അര്‍പ്പണ ബോധത്തിന്റെ  താളുകള്‍ തേടിയാല്‍ ഞാന്‍ ഒരിക്കലും വിസ്മരിക്കാത്ത വിശ്വ പ്രതാപന്‍.  ആക്സ്മികമായിരുന്നെങ്കിലും അത്ഭുതമൂറുന്ന കണ്ണോടെ ഞാന്‍ അദ്ദേഹത്തെ നോക്കി നിന്ന് പോയി.  മുളമൂട്ടില്‍ അച്ഛന്റെ ഗുരുനാഥനാണ് ആദ്ദേഹം എന്ന വലിയ അറിവ് കൂടി ആയപ്പോള്‍ എന്നില്‍ ആകംഷനിറഞ്ഞു. കാരണം അദ്ദേഹത്തിന്റെ സുഹ്യത്തുക്കള്‍ മഹാന്മാരാണ്. അദ്ദേഹത്തെ പോലെ തന്നെ............. 

ഒരിക്കല്‍ തിരുവനന്തപുരത്തു അച്ഛനുമൊത്ത്  യാത്രയ്ക്ക് പോയപ്പോള്‍ ഞാന്‍ രണ്ടു ദിവ്യന്മാരെ പരിചയപ്പെടാന്‍ ഇടയായി. എന്തൊരു ചൈതന്യം. നായര്‍ സാറും അയ്യര്‍ സാറും മഹാന്മാരാണ് എന്ന് എനിക്ക് മനസ്സിലായെങ്കിലും അയ്യര്‍ സാറിന്റെ മുഖാമുഖം ടിവിയില്‍ കണ്ടപ്പോഴാണ് എനിക്കത് തീര്‍ത്തും  ഉള്‍ക്കൊള്ളാനായത് .   മഹാന്മാര്‍ ഇപ്പോഴും വിനയമുള്ളവരായിരിക്കും എന്ന തിരിച്ചറിവിൽ  ഞാന്‍ എത്തി. 

കെ. എം. മാത്യു തിരുവല്ല - മാത്യകാ അദ്ധ്യാപകാനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ബഹുമാന്യന്‍. ചുരുങ്ങിയ നിമിഷങ്ങളില്‍ പഴാക്കാതെ ആഴത്തില്‍ വേരുറപ്പിക്കുന്ന വാക്ചാതുരിയോറെ വിനയാന്വിതനായി അദ്ദേഹം നടത്തിയ പ്രഭാഷണം എന്റെ മനസ്സ് തുറന്നു. എനിക്ക് അദ്ദേഹം വെളിച്ചം പകര്‍ന്നു. ശിഷ്യന്‍ ഉന്നതങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഗുരുവിന്റെ ആത്മമാനസ്സുകള്‍ക്ക് കുളിര്‍മ്മ പകരുന്നു എന്ന മുളമൂട്ടില്‍ അച്ഛനെ ആസ്പദമാക്കി അദ്ദേഹം പറഞ്ഞുത് തന്നെ ആയിരുന്നു എന്റെ മനസ്സിലെ തീ കെടുത്തിയത്. 


എം. ബി. എ പഠനകാലത്ത്‌ മനസ്സുകൊണ്ടാല്ലെങ്കിലും അറിയാതെ ഒരു അദ്ധ്യപകയോട് പരസ്യമായി കയര്‍ത്തു രംഗം സ്യഷ്ടിച്ച്ച ഞാന്‍ പിന്നീട് വളരെ വേദനിച്ചിരുന്നു. എന്റെ പ്രിയപ്പെട്ട അദ്ധ്യാപികയോടു ഞാന്‍ പലവട്ടം മാപ്പപെക്ഷിച്ചിരുന്നെങ്കിലും (നേരിട്ടും എഴുത്തിലൂടെയും)  എന്റെ മനസ്സിന് ആശ്വാസം വന്നിരുന്നില്ല.(മാതാപിതാക്കളോടും ഗുരുക്കന്മാരോടുമുള്ള തെറ്റ് ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല എന്ന പ്രത്യയ ശാസ്ത്രം എന്നെ ഒരാള്‍ പഠിപ്പിച്ചിരുന്നു.)  ക്ഷമിക്കുവാനുള്ള മഹാമനസ്കത തുറന്ന മനസ്സോടെ ആ അദ്ധ്യാപക പ്രകടിപ്പിച്ചിരുന്നു.  അദ്ധ്യാപകയുടെ മനസ്സിന്റെ വിശാലത ഞാന്‍ മനസ്സിലാക്കിയത് അങ്ങനെയായിരുന്നു. ഇന്നും ആ അധ്യാപിക എന്നിക്ക് പ്രിയപ്പെട്ട ഒരു വ്യക്തിത്തമാണ്. കാരണം അവരുടെ അനുഗ്രഹം ഇപ്പോഴും എന്നോടുകൂടെ ഉണ്ട് എന്ന വലിയ വിശ്വാസം എന്നെ നയിക്കുന്നു. 

എന്റെ പ്രിയപ്പെട്ട മാത്യു സാര്‍, അങ്ങാണ് എന്റെ ഹ്യദയം തുറന്നത്.! എന്റെ വിശ്വാസം ഊട്ടി ഉറപ്പിച്ചത്. മനസ്സിലെ തി കെടുത്തിയത്. ഒരു അദ്ധ്യാപികയുടെ വലിയ മനസ്സ് തുറന്നു കാണിച്ചത്. ശിഷ്യന്റെ എല്ലാ  തെറ്റുകളും ഗുരുവിന്റെ വലിയ മനസ്സിന് മുന്നില്‍ കത്തി  അലിഞ്ഞു പോകുന്നു എന്ന വലിയ സത്യം ഞാന്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തനായി. ഗുരുനാഥാ അങ്ങേയ്ക്ക് മുന്നില്‍ ഞാന്‍ നമിക്കുന്നു.
പെരുന്തച്ചനെ പെരു സ്വാര്ത്ഹനാക്കിയത് വരരുചിയ്റെ തെറ്റായ സമീപനം ആയിരുന്നിരിക്കാം. എന്റെ മറ്റൊരു അനുഭവം കുറിക്കട്ടെ. ഒരു പെരുന്തച്ചന്റെ കഥ. എന്നെ വ്യത്യസ്തമായി ചിന്തിപ്പിച്ചതും അത് തന്നെ ആയിരുന്നിരിക്കണം. അന്ന് അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. 5  മുതല്‍ 7  വരെ ആയിരുന്നു എന്റെ മോശം കാലയളവ് എന്ന പറഞ്ഞാല്‍ സത്യമായിരുന്നു. അതിനു പിന്നില്‍ ഒരു പെരുന്തച്ചന്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ മനസ്സില്ല മനസ്സോടെ പറയും. അദ്ദേഹം എന്നെ മ്യഗീയമായി ഉപദ്രവിക്കുമായിരുന്നു. വടി ഒടിയുന്നതാണ് അയാളുടെ കണക്കു. തുട പൊട്ടി ചോര ഒലിച്ചു. പരസ്യമായി എന്നെ  അപമാനിച്ചു. അപ്പനെ വരെ മോശമായി ചിത്രീകരിക്ച അയ്യാളെ ഞാന്‍ ഒരു പക്ഷെ കൊല്ലുമായിരുന്നു. അത്രമാത്രം അയാള്‍ എന്നെ അപമാനിച്ചു. ചുട്ടിയും കോലും എന്ന നാടന്‍ കളി അഭ്യസിച്ചതിനു ശിക്ഷയായി അദ്ദേഹം വിധിച്ചത്  കോല്‍ തലയില്‍ വച്ച് സ്കൂളിനു ചുറ്റും നടക്കാനായിരുന്നു. പെണ്‍ കുട്ടികളെ പ്രീതിപ്പെടുട്തുനതു അദ്ദേഹത്തിനു വലിയ ഹരമായിരുന്നു. അതിനു കരുക്കലായത് ഞങ്ങളില്‍ ചിലരും.
സത്യമായിരുന്നു.... സത്യമായും ഞാന്‍ മഹാ തലതെറി ആയിരുന്നു.  എന്നിരുന്നാലും ആ സമീപനം എന്നെ തകര്‍ക്കാന്‍ പോന്നതായിരുന്നു എന്നാണു ഞാന്‍ പറഞ്ഞത്. ഒരു പക്ഷെ ഒരു നല്ല വാക്ക് .. അത് മതിയായിരുന്നു. പലരും ഇത് പറഞ്ഞപ്പോള്‍ എനിക്ക് പക ജ്വലിച്ചു എന്നുള്ളത് സത്യം. ഈ ഇടയും ഞാന്‍ അത് ഒരു സുഹ്യത്തുമായി പങ്കുവെച്ചു.
എന്നാല്‍ ഇന്ന് എന്റെ എല്ലാ പകയും കെട്ടടങ്ങി. ഒരു തെറ്റും ചെയ്യാത്ത ഗുരുവിനു നേരെ ആക്രോശിച്ച്ച  നീചനൊടു ക്ഷമിക്കുവാന്‍ അവര്‍ക്കകുമെങ്കില്‍ തെട്ടുകാരനായ എനിക്ക് എന്തുകൊണ്ട് ആ ഗുരുവിനോടുള്ള വൈരാഗ്യം ക്ഷമിച്ച്ചുകൂട. ഇശോ പറഞ്ഞല്ലോ " നിങ്ങള്‍ മറ്റുള്ളവരോടു ക്ഷമിപ്പിന്‍ എന്നാല്‍ ഞാന്‍ നിന്നോടു ക്ഷമിക്കും".
 എങ്കിലും ഒരു കാര്യം കൂടി ഞാന്‍ പറയാം .
" ഒരിക്കലും ഒരു ശിഷ്യന്‍ ഇങ്ങനെ ചെയ്യരുത് (എന്നെപ്പോലെ) ഒരു ഗുരുവും."

മാത്യു സാര്‍ പറഞ്ഞത്
ഒരു വ്യക്തിത്വം എങ്ങനെ ആയിരിക്കണം എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്? തല വികസിക്കുകയും ഹ്ര്യദയം ശുഷ്ക്കിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് സമൂഹത്തില്‍ കാണുന്നത്. ലോകത്തെ വിശാലമായി കാണേന്ദത്തിനു  പകരം സ്വാര്‍ത്ഥതയോറെ സ്വന്ത ചിന്തകളില്‍ മാത്രം ഒതുങ്ങുന്ന നിരാശാജനകമായ കാഴ്ച നമുക്ക് ചുറ്റും ഉണ്ട്. വിശാലമായ ലോകത്തെ നോക്കി വിശാലമായി ചിന്തിക്കണം. മനസ്സും ഹ്യദയവും തലയും ഒരുപോലെ വികസിക്കണം. ഈ സംയുക്ത വികസനമാണ് ഇന്നിന്റെ ആവശ്യം.
അദ്ധ്യാപകന് വിദ്ധ്യാര്തിയുടെ  വളര്‍ച്ചയില്‍ അസൂയയില്ല. 'വളരണം നീ ഉയരങ്ങളില്‍ ' എന്ന് മാത്രമാണ് ഒരദ്ധ്യാപകന്റെ ചിന്ത. തന്റെ ശിഷ്യന്‍ ഉന്നതങ്ങള്‍ കരേരുന്നത്‌ കാണുമ്പോള്‍ ഞാന്‍ അഭിമാനം നിറഞ്ഞ മനസ്സോടെ വിജ്രംഭിതനാകും. ഇന്നത്തെ കുട്ടികള്‍ക്ക് സ്നേഹമില്ല എന്ന് പലരും പരാതി പെടുമ്പോള്‍  ഞാന്‍ അറിയുന്നു ശിഷ്യന്റെ സ്നേഹം. ഞാന്‍ അറിയുന്നു. അതാണ്‌ എന്റെ സന്തോഷവും. വാര്‍ദ്ധക്യത്തില്‍ എനിക്ക് ലഭിക്കുന്ന ഊര്ജ്ജതിന്ടെ  ഓരോ അംശവും അത് തന്നെയാണ്.
വികാരമല്ല വിവേകമാണ് ആവശ്യം. അതെ നിയന്ത്രിത വിവേകം. തികഞ്ഞ ആച്ചടക്കം നമ്മെ പഠിപ്പിക്കുന്ന വിവേകം. വികാര ജിവിയായി കാലം പോക്കാനല്ല വിവേകം ഉള്ളവനായി കാര്യം കാണാന്‍ നമുക്ക് ആവണം.
സംസ്കാരം ഉണ്ടാകണം. ഉന്നത സംസ്കാരം. ദൈവത്തിന്റെ ജനത്തെ സേവിക്കാനുള്ള പ്രതിബദ്ധതയാണ് ആ സംസ്കാരം. എല്ലാ ജന്മവും ദൈവത്തിന്റെ ജനം ആണെന്ന തിരിച്ചറിവ് സേവനത്തിന്റെ സംസ്കാരത്തിലേക് നമ്മെ നയിക്കുന്നു.
കുടുതല്‍ വാക്കുകളല്ല നല്ല പ്രവര്‍ത്തികളാണ് ആവശ്യം. മതര്‍ തരെസയും പറഞ്ഞത് അത് തന്നെയാണ് - വാക്കുകള്‍ നിയന്ത്രിക്കുക, ശ്രദ്ധിക്കുക. അഭ്യാസം ലഭിച്ച കുതിര വഴി അറിയുന്നു തിരിവരിയുന്നു ഓടാന്‍ പഠിക്കുന്നു. എവിടെ സംസാരിക്കണം എവിടെ നിശബ്ദരാകണം എവിടെ സഹായിക്കണം എന്ന അഭ്യസനം ആണ് നമുക്ക് ആവശ്യം. സ്നേഹത്തിന്റെ പ്രതിഭാലനമാണ് സേവനം . ജഗതീസനെന്ന കച്ചവടക്കാരന്റെ സേവകരായി അദ്ദേഹത്തിന്റെ ജനത്തെ സേവിക്കുന്ന സംസ്കാരം നമുക്ക് ഉണ്ടാകണം.
ആത്മാവിനെ തൊട്ടറിയുന്ന - ഹ്യദയ വിഹായസ്സില്‍ രൂപം കൊണ്ട ചിന്താമേഘങ്ങള്‍ സാന്ദ്രീകരിക്ചു ഉണ്ടായ ആശയങ്ങള്‍ 'മഴത്തുള്ളികള്‍' അദ്ദേഹത്തിന്റെ രചനയാണ്. വായിക്കുക.
വിനയാന്വീതനായ വിധേയന്‍. വിരമിക്കട്ടെ.

2011, മാർച്ച് 22, ചൊവ്വാഴ്ച

എന്‍റെ മകനെ

എന്‍റെ മകനെ


പ്രിയ മകനെ എന്‍ പ്രായം ഏറുന്നു

കോപിക്കരുതേ നീ വെറുതെ കോപിക്കരുതേ

അറിയാതെ എന്‍ കൈ തെന്നി വീണു ഒരു പാത്രം  ഉടഞ്ഞാല്‍



എന്‍ പ്രിയ മകനെ  എന്‍ പ്രായം ഏറുന്നു 

കണ്കള്‍ മങ്ങുന്നു ചെവി മന്ദമായി

പഴയ ശുഷ്കാന്തി തെല്ലുമില്ല

ക്ഷമിക്കു എന്‍ പ്രിയ മകനെ



ബധിര എന്നു വിളിക്കരുതേ നിന്‍ ശബ്ദം കേള്‍പ്പാന്‍ ഞാന്‍ കൊതിപ്പൂ

അകന്നു പോകരുതേ നീ അടുത്തു വരണെ

ക്ഷമിക്കുമാറകണം എന്‍ തെറ്റ് പോരുക്കുമാറകണം

എഴുതി  നീ എന്‍ ബധിരത മാപ്പാക്കണം  



ക്ഷമിക്കൂ നീ ദയവായി പൊറുക്കൂ എന്‍ പൈതലേ

പ്രായം ഏറുന്നു കരതലങ്ങള്‍ മുട്ടുകള്‍ തളരുന്നു

അരുമയായ് നീ എന്നെ താങ്ങുമാറകണം

നിന്‍ ചെറുപ്പത്തില്‍ ഞാന്‍ നിന്നെ നടത്തുവാന്‍

ഓടുവാന്‍ ചൊല്ലുവാന്‍ പടിപ്പിച്ചതോര്‍ക്കണം

അകന്നു പോകരുതേ എന്‍ അരുമാപൈതലേ

കാക്കുമാരകനം നിന്‍ ചെറുപ്പത്തില്‍ ഞാന്‍ നിന്നെ പടിപ്പിച്ഛതോര്‍ക്കണം

ഞാന്‍ പുലംപിയാല്‍ വീണ്ടും  പുലംപിയാല്‍ നീ കേള്‍ക്കണം

പൊട്ടിയ കംപിയായ് ഞാന്‍ പുലംപിയാല്‍

നീ എന്‍ അരികില്‍ ഉണ്ടാകണം



രോഗി എന്നു വിളിക്കരുതേ ശല്യം എന്നു കരുതരുതേ

അന്ന് നിന്‍ ചെറുപ്പത്തില്‍ ഒരു പാവയ്ക്കായ്‌

നിന്‍ കേന്ച്ചാല്‍   എന്‍ കാതില്‍ മുഴങ്ങുന്നു

നിര്‍ത്താത്ത നിന്‍ കരച്ചിലും ബഹളവും ഞാന്‍ ഓര്‍ക്കുന്നു

നിന്‍ ആഗ്രഹം ശമിപ്പന്‍ ആ പാവ ഞാന്‍ നല്‍കിയപ്പോള്‍

നിന്‍ പുഞ്ചിരി എന്‍ അകത്തളങ്ങള്‍ കൊള്മയില്‍ കൊള്ളിക്കുന്നു



പൊറുക്കൂ എന്‍ ദുര്‍ഗന്ധം ക്ഷമിപ്പൂ  എന്‍ നാറ്റം

ഈ കിഴവിയിന്‍ നാറ്റം നിന്‍ നാസരന്ദ്രങ്ങള്‍ക്ക് അസഹ്യമാകുമ്പോള്‍

കുളിക്കൂ നീ കുളിക്കൂ എന്നു ആക്രോഷിക്കരുതെ

ഞാന്‍ ബലഹീന തണുപ്പ് എനിക്ക് അസഹ്യം

ആ തണുപ്പ് എന്നെ പൂര്‍ണ്ണമായ് വീഴിക്കും



ഞാന്‍ ഓര്‍ക്കുന്നു നിന്‍ ചെറുപ്പം കുളിക്കൂ എന്‍ മകനെ

എന്ന ഞാന്‍ ഒതിയാല്‍ നീ ഊടും മതില്‍ ചാടി ഓടും

എന്‍ സ്നേഹം നിന്‍ പുറകെ പാഞ്ഞു നിന്‍ കരതലങ്ങള്‍ ഞാന്‍ അമര്‍ന്നു

സ്നേഹവായ്പോടെ ഞാന്‍ നിന്നെ പുണര്‍ന്നു

നിന്നെ പുണര്‍ന്നു  ശുധിക്കായ് പുണ്യാഹം തളിച്ചു തണുപ്പേകി



വിശ്വസിക്കട്ടെ ഞാന്‍ വീണ്ടും വിശ്വസിക്കട്ടെ

നീ ക്ഷമിക്കുമെന്നും  പോരുക്കുമെന്നും

ഒരുനാള്‍ ഞാനും വ്യദ്ധനാകുമെന്നു നീ കരുതുമെന്ന ചിന്തയോടെ



ഞാന്‍ ഏകയാണ്  എന്‍ കഥകള്‍ പറയാന്‍ ഞാന്‍ കൊതിക്കുന്നു

പക്ഷെ ഞാന്‍ ഏകയാണ് നിന്‍ സാമിപ്യം കൊതിക്കുന്നു

തിരക്കാണെന്ന് ഞാന്‍ അറിയുന്നു നിന്‍ സമയം വിലപ്പെട്ടതെന്നും

എങ്കിലും നിന്‍ കാലോച്ച്ച കേള്‍ക്കുമ്പോള്‍ നിന്‍ സാമിപ്യം

എന്‍ കഥ പറയാന്‍ ഞാന്‍ കൊതിപ്പൂ



അടുത്തു വരുമോ എന്‍ മകനെ എന്‍ പൂമ്പൈതലേ

ഓര്‍ക്കുന്നു ഞാന്‍ നിന്‍ ചെറുപ്പം എന്‍ കഥകള്‍ക്കായി

നിന്‍ കരച്ചിലും വിലാപവും

നിന്‍ പൊട്ടകഥകള്‍ ക്ഷമാപൂര്‍വ്വം ഞാന്‍ ശ്രവിച്ചപ്പോള്‍

നിന്‍ പുഞ്ചിരി എന്‍ മനതാരില്‍ നിറയുന്നു



ക്ഷമിക്കണം എന്‍ പ്രിയ  പൈതലേ അറിയാതെ എന്‍

കിടക്ക നനഞ്ഞാല്‍ എന്‍ തുണി മുഷിഞ്ഞാല്‍

ഈ ചതഞ്ഞ വണ്ടി ഇനി അതിദൂരം ഓടില്ല

തളരുന്നു ഇന്ധനം എരിഞ്ഞടങ്ങുന്നു

മരണം വാതിലില്‍ മുട്ടുന്നു എല്ലാ ഇനി അതിദൂരമില്ല

കരുതുമാരകണം നീ ക്ഷമിക്കുമാരകണം

എന്‍ അന്ത്യനാളില്‍ നിന്‍ കരുതലുണ്ടാകണം

നിന്‍ സാന്നിധ്യം എന്‍ മനശക്തി കൂട്ടുന്നു

എന്‍ ആശ്വാസം ഏറുന്നു  മരണത്തിലെക്കെന്‍ യാത്ര സുഖമാമാക്കുന്നു



നീ ഒട്ടും തളരണ്ട ഒട്ടും കരയണ്ട

മരണ യോര്‍ദ്ദാന്‍ കടന്നു എന്‍ സ്യഷ്ടാവിന്‍ സമിപേ ഞാന്‍ ചേരുമ്പോള്‍

അദ്ദേഹം തന്‍ കാതിലായ് ഞാന്‍ ഓതും

"അനുഗ്രഹിക്കണം നീ കനിഞ്ഞു കാക്കണം

എന്‍ പ്രിയ പൈതലിനെ, എന്‍ അരുമ സന്താനത്തെ

എന്‍ കാവലായ് എന്‍ തണലായി എന്‍ അന്ത്യം വരെ

അവന്‍ സാന്നിധ്യം ശക്തിയായിരുന്നു"



അനുഗ്രഹിക്കുന്നു ഞാന്‍ ആശീര്‍വദിക്കുന്നു

നീ എന്നും വാഴണം ഉയരങ്ങള്‍ കരേരണം



പോള്‍ വി മാത്യൂ

2011, മാർച്ച് 20, ഞായറാഴ്‌ച

പൂത്ര്യക്ക ഗ്രാമം - എന്റെ ഗ്രാമം.

പൂത്ര്യക്ക ഗ്രാമം - എന്റെ ഗ്രാമം.
പ്രിയപ്പെട്ട സുഹ്യത്തുക്കളെ ,
എന്റെ ഗ്രാമത്തിന്റെ കഥ ഞാന്‍ പറയട്ടെ. നിങ്ങള്‍ക്കാവുമോ നിങ്ങളുടെ ഗ്രാമത്തിന്റെ കഥ പറയാന്‍. കേരളത്തിന്റെ മനോഹര തിരമായ കൊച്ചിയില്‍ നിന്ന് ഏതാണ്ട് 30 കിലൊമീടര് കിഴക്ക് മാറി ശാന്ത ഗ്മ്ഭിരമായ ഒരു കൊച്ചു ഗ്രാമം. വയലേലകളും പച്ചപ്പും കൊണ്ട് സമൃദ്ധം. മതമൈത്രിയുടെ ഉത്തം ദ്ര്യഷ്ടാന്തം.
ഇനി പേരിന്റെ കഥ പറയാം. പൂത്ര്യക്ക - കേള്‍ക്കുമ്പോള്‍ തന്നെ അറിയാം. പൂവുമായി എന്തോ ബന്ധം തോന്നുന്നു അല്ലെ. തിരെ സാധ്യതയില്ല. എന്നാലും ഒരു ചൊല്ല് ഞാന്‍ രേഖപ്പെടുത്താം.
"പൂ പറിക്കും പൂത്ര്യക്ക
തക്കിട തരികിട തമ്മനിമാട്ടം
കിങ്ങിണി കിങ്ങിണി കിങ്ങിനിമാട്ടം 
പാലക്കായ് പോല്‍ വളഞ്ഞ പലക്കമാട്ടം". 
പൂ ധാരാളമായി ഉണ്ടായിരുന്നത്രേ. തമ്മനിമാട്ടം, പാലാക്കാമാട്ടം, കിങ്ങിനിമാട്ടം എന്നിവ സമിപ പ്രദേശങ്ങളാണ്.
അതെന്തന്കിലുമാവട്ടെ. കഥയിലേക്ക് വരാം.
ഒരിക്കല്‍ ഇടപ്പിള്ളി രാജാവ് ഈ പ്രദേശത്തു വേട്ടയാടാന്‍ വന്നു. വന്യ മ്രാഗം എന്ന് കരുതി അദ്ദേഹം അമ്പ് എയ്ത് വീഴ്ത്തിയത് പക്ഷെ ഒരു പശുവായിരുന്നു. ഭാരത സംസ്കാരം അനുസരിച്ചു പശു ഒരു വിശുദ്ധ മ്യഗമാനല്ലോ. അദ്ദേഹം നിരാശനായി. ഒരു പ്രാശ്ചിത്തം എന്നോണം ഒരു ത്യക്ക (ചെറിയ അമ്പലം/പ്രതിഷ്ഠ ) അദ്ദേഹം അവിടെ സ്ഥാപിച്ചു. പിന്നീട് ഈ ത്ര്യക്കയുറെ സമിപം ചത്തുകിടന്ന പശു പുഴുവരിച്ച്ചു വഴിയാത്രികാര്‍ക്ക് അല്പം ശല്യം ഉണ്ടാക്കി. അതുകൊണ്ട് പുഴുവരിച്ച്ച ത്യക്കയ്ക്ക്ക് അവര്‍ പൂത്യക്ക എന്ന് പേര്‍ നല്‍കി.
പുതിയ ത്യക്കയോ പുഴുവരിച്ച്ച ത്യക്കയോ ആകാം - പൂത്യക്ക.
എന്ന് ഗ്രാമം സമ്പന്നമാണ്. പൂത്യക്ക ഗവന്മേന്റ്റ് ഹയര്‍ സെക്കന്ററി സ്കുള്‍ സംസ്ഥാനത്ത് അറിയപ്പെടുന്ന സ്കുലുകളില്‍ ഒന്നാണ്. പള്ളി, യുനിയന്‍ ബാങ്ക്, ആയുര്‍വേദ, അല്ലോപ്പതി ആസ്പത്രികള്‍, റബ്ബര്‍ ഉത്പാദക കേന്ദ്രം, മില്‍മ എന്നിങ്ങനെ സംപുര്ന്നമായ ഗ്രാമം എന്ന് വിശേഷിപ്പിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. 

അടുത്തയിടയായി കിങ്ങിനിമാട്ടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നവജീവന്‍ ബാലജനസഖ്യം പൂത്യക്കയുറെയും സമിപ പ്രദേശങ്ങളുടെയും ചരിത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ട് 'പൂത്യക്ക ഗ്രാമം നാള്‍വഴികളിലൂടെ' എന്ന പേരില്‍ ഒരു ഗ്രന്ഥം പ്രസിദ്ധികരിച്ചിട്ടുണ്ട്. കുടുതല്‍ വിവരങ്ങള്‍ അവരില്‍ നിന്ന് അറിയാവുന്നതാണ്.

 

പ്രസവിക്കാന്‍ മനസ്സില്ല

പ്രസവിക്കാന്‍ മനസ്സില്ല
എന്തിനാണാവോ എത്ര ബഹളം? വിഷയം അല്പം ഗൌരവം ഏറിയത്  തന്നെ. ഭര്‍ത്താവും  ഭാര്യയും  അമ്മായി അമ്മയും രംഗം തകര്‍ത്താടുന്നു. വിഷയം കേട്ട എനിക്ക് വല്ലാതെ ചിരിവന്നു. ഒപ്പം കരച്ചിലും. "എനിക്ക് പ്രസവിക്കാന്‍ വയ്യ" ഭാര്യ - നിനക്ക് പ്രസവിച്ചാല്‍ എന്ത്? - അമ്മായി അമ്മ. ഞാന്‍ എന്ത് ചെയ്യാനാ - ഭര്‍ത്താവ്. തന്റെ പുരുഷത്വം ചോദ്യം ചെയ്യപ്പെട്ട ആദ്യ അനുഭവം, അയാള്‍ വിലപിച്ചു.
ഇത് ചുറ്റിപ്പറ്റി ഒരു ഗവേഷണം തന്നെ ഞാനങ്ങു നടത്തി. ഇന്നത്തെ പല പെണ്ണുങ്ങളും ഈ സ്വഭാവക്കാര്‍ ആണത്രേ. എന്റമ്മോ. ഇത് ഒരു പുലിവാല്‍ തന്നെ. പ്രസവിച്ചാല്‍ തങ്ങളുടെ ശരിര വടിവ് നഷ്ടപ്പെടുമെന്ന് ഒരു പക്ഷം. പ്രസവിച്ചാല്‍ പിന്നെ പഴയ സ്വതത്രം കിട്ടില്ല. കുട്ടികളെ നോക്കി വീട്ടില് ഒതുങ്ങും. - മറ്റൊരു പക്ഷം. പ്രസവിക്കാം - പിന്നെയാവട്ടെ(വേറൊന്നു). ഇനി പ്രസവിക്കാം പക്ഷെ സിസേറിയന്‍ വഴി മതി - എന്ത് തമാശ. ഞങ്ങള്‍ ആണുങ്ങള്‍ വല്യ കുഴപ്പത്തിലാകും - ഒരാള്‍ പരസ്യമായ ഈ രഹസ്യം  എന്നോറ്റ്‌ പറഞ്ഞു. - ഉപഭോഗ സംസ്കാരം അതിന്റെ പാരമ്യതയില്‍ എത്തിയിരിക്കുന്നു.
ഇനി കാര്യത്തിലേക്ക് കടക്കട്ടെ. സ്ത്രി - അമ്മയാണ്, ഭാര്യയാണ്, സഹോദരിയാണ്, സ്നേഹിതയാണ്, കാമുകിയാണ്, എന്തിനു വേശ്യയാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ മുതല്‍ അസ്തമിക്കാത്ത വികാരങ്ങള്‍ക്ക് വരെ ഉത്തരമായി സ്ത്രി നിലകൊള്ളുന്നു എന്ന് പറഞ്ഞാല്‍ അതിശയോതി ഒട്ടുമില്ല എന്ന് തോന്നി പോകുന്നു. എന്നാല്‍ അമ്മ - അതാണ്‌ അവളെ അവള്‍ ആക്കുന്നത് എന്ന് പറഞ്ഞാല്‍ 'തെറ്റ്' എന്ന് ചൊല്ലാന്‍ ആര്‍ക്കും കഴിയില്ല. 'ഗര്‍ഭപാത്രവും പ്രസവിക്കാനുള്ള  ശേഷിയും ' അവള്‍ക്കു മാത്രമാണ് . അതെ അത് തന്നെയാണ് അവള്‍ക്കു സമുഹത്തില്‍  വ്യക്തമായ ഒരു വ്യക്തിത്വം നല്‍കുന്നത്. ഇന്ന് ലോകത്തിനു ലഭ്യമായ എല്ലാം മഹാന്മാരും സ്ത്രിയുടെ സംഭാവന ആണെന്ന് പറഞ്ഞാല്‍ അതിശയോക്തി ഓടും തന്നെ ഇല്ല. എന്തിനു ദൈവ പുത്രന് ജന്മം നല്‍കിയ സ്ത്രിത്വം ഇന്നും ഓര്‍ക്കപ്പെടുന്നതിന്റെ പിന്നില്‍ എന്താണ് വ്യത്യസ്തടഹ്.
മാനവ സമുഹത്തിന് ദൈവത്തിന്റെ ദാനം. സ്ത്രിയെ അമ്മയാക്കുന്ന, മാത്യ സ്നേഹത്തിന്റെ അണപൊട്ടിയ സ്നേഹത്തിന്റെ കഥ പറയുന്ന - ഗര്‍ഭപാത്രം. അതിനെ വിലമതിക്കാത്ത ജന്മങ്ങളെ ശപിക്കണം.
അമ്മയുടെ മക്കളില്‍ പത്താമനായ എന്റെ സുഹ്യത്ത് , 92 -അം വയസ്സില്‍ അമ്മ വിടപരഞ്ഞപ്പോള്‍ സംസ്കാര വേളയില്‍ കരഞ്ഞു. ഞാന്‍ തിരക്കി- എന്തിനു നീ കരയുന്നു? എത്ര വാര്‍ദ്ധ്യക്യത്തില്‍ സമാധാനത്തോറെയാണ് നിന്റെ അമ്മ കടന്നു  പോയത് ?
നേര്‍ത്ത  നിശബ്ദദ്യ്ക്ക്  ശേഷം അവന്‍ മൊഴിഞ്ഞു . . അമ്മയുടെ വേര്‍പാടിലല്ല .അമ്മയുടെ മനസാണ് എന്നെ കരയിച്ച്ചത്. നിറഞ്ഞ ദാരിദ്രത്തിന്റെയും പട്ടിണിയുടെയും  നടുവില്‍ പത്താമനായി അവസാനത്തവനായി എനിക്ക് ജന്മ നല്‍കാന്‍ അമ്മ മനസായി.
സ്ത്രിയെ സ്ത്രിയാക്കുന്ന അമ്മയാക്കുന്ന സ്നേഹസ്പര്‍ഷമാക്കുന്ന - ഗര്‍ഭപാത്രം. അതിനെ അടയക്കാന്‍, അതിനെ അവഗണിക്കാന്‍ ആര്‍ക്കും ആവില്ല. മനസ്സുണ്ടാകണം. പ്രസവിക്കാന്‍ . മക്കളെ വളര്‍ത്താന്‍. തലമുറയ്ക്ക് വേണ്ടി മാത്രമല്ല. നല്ല ഒരു അമ്മയാവാന്‍. മഹാന്മാര്‍ക്ക് ജന്മമെകാന്‍.

പാപം ചെയ്യാന്‍ സമയം ഇല്ലാത്തവര്‍

പാപം ചെയ്യാന്‍ സമയം ഇല്ലാത്തവര്‍
അല്പം അന്ധാളിപ്പോടെ ഈ ചോദ്യത്തെ കാണാന്‍ വരട്ടെ. പാപം ചെയ്യാത്തവരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ലായിരിക്കും . എന്നാല്‍ ഞാന്‍ കണ്ടിട്ടുണ്ട്. നോമ്പ് കാലമായതിനാല്‍ സാധാരണയായി ക്രസ്ത്യനികള്‍ കുംപസാരിക്കുക  പതിവുണ്ട്. എന്റെ സുഹ്യത്ത് ഒരു ഡോക്ടര്‍ - കഴിഞ്ഞയിടെ ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ഈ കാര്യം തിരക്കി.  "നോമ്പ് കാലം ഒക്കെയല്ലേ, കുമ്പസാരിക്കാന്‍ പോവണം . അച്ഛന്‍ അന്വേഷിക്കുന്നുണ്ട്. " ഞാന്‍ പറഞ്ഞു. ഡോക്ടര്‍ പറഞ്ഞു. "സുഹ്യത്തെ എനിക്ക് തിരെ സമയം ഇല്ല. രാവിലെ 6 മണിക്ക് യാത്ര തിരിക്കും. വൈകിട്ട് വരെ ഹോസ്പിറ്റലില്‍. തുടര്‍ന്ന്‍ പ്രൈവറ്റ് പ്രാക്ടിസ്. ഇത് കഴിഞു വീട്ടില് എത്തുമ്പോള്‍ മണി പത്ത് കഴിയും. കുട്ടികള്‍ ഉറങ്ങിയിട്ടുണ്ടാകും. പകല്‍ മുഴുവന്‍ അദ്ധ്വാനിച്ച്ചത് കൊണ്ട് വല്ലതും കഴിച്ച് കിടക്കും. രാവിലെ നേരെത്തെ എഴുന്നേറ്റ് ജോലിക്ക് പോകും. ഇതിനിടയില്‍ പാപം ചെയ്യാന്‍ എവിടെ സമയം? പിന്നയല്ലേ കുമ്പസാരം!" ഞാന്‍ അല്പം അന്ദ്ധാളിച്ച്ചു പോയി. ശരിയാണല്ലോ  ഇവന് എവിടെ സമയം. ????
അങ്ങനെ അവനെ വിടാന്‍ വരട്ടെ. അല്പം ചിന്തിച്ചപ്പോള്‍ അവനാണ് ഈറ്റവും വലിയ പാപി എന്ന് ഞാന്‍ അറിയാതെ പറഞ്ഞു പോയി. സ്വന്തം ഭാര്യ മക്കള്‍ കുടുംബം  ഇവയെല്ലാം  ഉപേക്ഷിച്ച് ഇവനെന്തിനനവോ  ഈ ഓട്ടം? പണത്തിനു ഒരു കുറവുമില്ല. എന്നിട്ടും ഓട്ടമാണ്. നിര്‍ത്താത്ത ഓട്ടം.  ഓട്ടത്തിന്റെ ഇടവേളയില്‍ അവനു രണ്ടു കുട്ടികള്‍ പിറന്നത്‌ അവന്‍ അറിഞ്ഞില്ലയോ? അവന്റെ ഭാര്യയെ അവന്‍ കണ്ടില്ലയോ?
ഇതിനിടയില്‍ അവനു നഷടപ്പെടുന്നത് സ്വന്തം കുടുംബമാണെന്നു അവന്‍ മറക്കുന്നു.  ഭാരതത്തിന്റെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഓര്‍ത്തു പോവുകയാണ്. " മനുഷ്യന് സംത്യപ്തി നല്‍കാനുള്ളത് എല്ലാം ഈ ഭുമിയിലുണ്ട് എന്നാല്‍ അവന്റെ ആര്‍ത്തി ശമിപ്പിക്കാന്‍ ഉള്ളത് ഭുമിക്ക് നല്കാന്‍ ആവില്ല. "
പണത്തിനു മിതെ പരുന്തും പറക്കില്ല എന്നാ ഏതോ വിവരക്കെടുകാരന്റെ പ്രസ്താവന ശിരസാവഹിച്ച്ച ജന്മങ്ങള്‍. പണം പണം പണം എന്ന് പുലമ്പി സകലതും തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍. ജീവിതന്ത്യന്തില് ഏകാന്തതയുടെ   തിരത്തു എത്തി തിരിഞ്ഞു നോക്കി നെടുവിര്‍പ്പിടുമ്പോള്‍  താന്‍ നേടിയത് എന്ത് എന്ന് അവന്‍ ചിന്തിച്ചു പോകുന്നു. നിന്റെ സ്നേഹം കൊതിച്ചു നിരാശരായ മക്കള്‍ നിന്റെ പണത്തെ ചവിട്ടി എറിഞ്ഞു. നിന്റെ പണം നിന്നെ എത്തിച്ചത് അവസാനം അനാഥാലയത്തില്‍. അതും നിന്റെ മക്കള്‍ തന്നെ. 
അതെ എടാ നിയാണ് നീചപാപി. ഈ ലോകത്തിലെ ഒന്നിനും നിന്നെ വെളുപ്പിക്കാന്‍ ആവില്ല. ഗംഗയില്‍ മുങ്ങിയാലും മക്കയില്‍ പോയാലും മല കയറിയാലും നിന്റെ പാപം മായില്ല. ജിവിക്കാന്‍ പഠിക്കണം. ജിവിക്കാന്‍ പഠിപ്പിക്കണം. നഷ്ടപ്പെട്ട ഇന്നലകളെ നോക്കി നെടുവിര്‍പ്പിടതിരിപ്പാന്‍  ഞാന്‍ ഇത് ഇവിടെ കുറിക്കട്ടെ. തിരികെ വരികെ, ദയവായി തിരികെ വരിക. നിനക്കായി,നിന്റെ ഭാര്യക്കായി, നിന്റെ അരുമ മക്കള്‍ക്കായി.


2011, മാർച്ച് 17, വ്യാഴാഴ്‌ച

എനിയെന്തിനൊരു വി എസ് തരംഗം?

എനിയെന്തിനൊരു വി എസ് തരംഗം?

വി എസ് അച്യുതാനന്തന്‍ വലിയ നേതാവായിരിക്കും , എന്നാല്‍ അനുഭാവികള്‍ ഒന്ന് ചിന്തിക്കണം. അദ്ദേഹത്തിന്റെ പ്രത്യയ ശാസ്ത്രങ്ങള്‍ എന്ത് നേടി തന്നു കേരളത്തിനു.???
ബാലക്ര്യഷണനെ കേസില്‍ കുടുക്കിയതല്ലാതെ അദ്ദേഹം ചെയ്ത നല്ല കാര്യം എന്താണ്? മൂന്നാറില്‍ കരിം പൂച്ച എന്ന് പറഞ്ഞു ചെന്ന അദ്ദേഹം എലിപോലെ മാളത്തില്‍ ഒളിച്ച കഥ എല്ലാവര്ക്കും അറിയാം. പ്രിയപ്പെട്ട വി. എസ് അനുകുലികള്‍ കോപിക്കരുത്. കേരളത്തില്‍ കഴിഞ്ഞ 5 വര്ഷം എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അത് വി. എസ് അച്യുതാനന്ത്ന്റെ ശ്രമമല്ല. അദ്ദേഹം ഒന്നും കേരളത്തിനു വേണ്ടി ചെയ്തിട്ടില്ല. ഒളിച്ചോടിയ ഭീരുവാണ് അദ്ദേഹം. മുന്നരിലും വയലാറിലും ശങ്കുമുഖത്തും എല്ലാവരും കണ്ടത് അതാണ്‌. പ്രത്യയ ശാസ്ത്രത്തെ മുറുകെ പിടിക്കുന്ന വ്യക്തി ആയിരുന്നെങ്കില്‍ മൂന്നാറിലെ പാര്‍ട്ടി കെട്ടിടം അദ്ദേഹം പോളിക്കതതെന്തു ? കേരള മോചന യാത്രയില്‍ (?) വരുന്നില്ല എന്ന് പറഞ്ഞു വീമ്പു എലക്കിയിട്ടു നാണംകെട്ടവനെ    പോലെ ശങ്കുമുകത്ത് വന്നു വായില്‍ നോക്കി പോയത് ഭീരുത്വമല്ലെ? കസേരപോകുമെന്നും   പി. ബി കൊപിക്കുമെന്നു ഭയന്ന് കിതച്ചെത്തിയ ഒരു കഥാപാത്രം അല്ലാതെ എന്താണ് അദ്ദേഹം.
മൂന്നാറില്‍ അദ്ദേഹം എത്ര കോടി രൂപയുടെ മുതലാണ്‌ നശിപ്പിച്ചത്? ആര്‍ ഇതിനു സമാധാനം പറയും. ഒരു പാര്‍ട്ടിയില്‍ നില്‍ക്കുന്നവന്‍ ഒന്നുകില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണം അല്ലെങ്കില്‍ പുറത്തു പോകണം അതുമല്ലെങ്കില്‍ നാട്ടല്ലുയര്‍ത്തി നിന്ന് പ്രവര്‍ത്തിക്കണം? ഇതും ഒന്ന് ചെയ്യാത്ത വി. എസിനെ ആദര്‍ശ വിരനാക്കുന്ന പോഴന്മാരെ തല്ലണം. ഒരു ഇടതു അനുഭാവി അല്ലെങ്കിലും ഞാന്‍ പറയാം. അച്ചുതാന്ദന്‍ മാന്യമായി നിന്നിരുന്നെങ്കില്‍ കേരളം കണ്ട മികച്ച സര്‍ക്കാര്‍ ആയേനെ ഇത്. പക്ഷെ അദ്ദേഹത്തിന്‍റെ പിന്തിരിപ്പന്‍ ആശയങ്ങളും കുത്തിത്തിരിപ്പ് പ്രവര്‍ത്തനങ്ങളും പാര്‍ട്ടിയുടെ പ്രതിച്ചായ തകര്‍ത്ത്. വെറും പാവയായി നീണ്ട 5 വര്ഷം കസേരയില്‍ ഇരുന്ന അയാള്‍ പിണറായി വിജയന്‍റെ ലാവ്‌ലിന്‍ അഴിമതിയില്‍ കാണിച്ച സമീപനം തന്നെ തിക്കച്ചും നിരാശാജനകമായിരുന്നു. എനിയെന്തിനൊരു വി എസ് തരംഗം? ഇല്ല അത് ഒരിക്കലും ഇല്ലാത്തവിധം മായണം. കേരളം വികസിക്കണം. വിക്ഷണം ഉള്ളവര്‍ ഭരണത്തില്‍ എതെനം. കോടിയേരി വിലഞ്ഞതാനെങ്കിലും  നല്ല നേതാവാണ്‌. ഉമ്മന്‍ ചാണ്ടിയും മികച്ച നേതാവാണ്‌. ആര്‍ ഭരിച്ചാലും മികച്ച ആളുകള്‍ ഭരണ സാര്ധ്യത്തില്‍ അണി നിരക്കണം.
വാര്‍ധക്യം വിഷയമല്ല. അത് പോട്ടെ. പക്ഷെ ഗൌരിയമ്മയെപ്പോലെ ഒരുവാക്ക് പോലും ഉരിയാടാന്‍ പ്രാപ്തിയില്ലാത്ത കിഴവികളെ ആര്‍ക്കു വേണം. നല്ല നേതാവയിരുന്നെങ്കില്‍ മികച്ച അണികളെ മത്സരിപ്പിക്കംയിരുന്നില്ലേ? കരുണാകരന്‍ മരണക്കിടക്കയിലും മത്സരിച്ചത് മത്സരിക്കാന്‍ വേണ്ടിയല്ലയിരുന്നു മത്സരിപ്പിക്കാന്‍ വേണ്ടി ആയിരുന്നു എന്ന് ഓര്ക്കൂമ്പൊല്      അഭിമാനം തോന്നുന്നു. എന്തിരുന്നാല്‍ തന്നെയും ഗൌരിയമ്മ എട്ടു നിലയില്‍ പൊട്ടുമെന്ന് ഉറപ്പ്. ഇനി ജയിച്ചാല്‍ തന്നെ വോട്ടു ചെയ്തവരെ തല്ലണം. ഒരു കാര്യം സത്യം യുവ തലമുറ രംഗത്ത് വരണം. നല്ല വിധ്യഭ്യസമുള്ളവര്‍. വി എസി നെ പോലുള്ള വിവര ടോഷികള്‍ ഭുമിയില്‍ നിന്ന് ഇല്ലതവ്ട്ടെ,
എന്റെ പ്രിയപ്പെട്ട വായനക്കാരെ? വി എസിന് എന്ത് മേന്മ എന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്? പട്ടിയോട്ടു തിന്നുകയുമില്ല പശുവിനെ ഒട്ടു തീഇട്ടിക്കുകയുമില.

പിന്നെ അവസാനം ആയി ഒരു കാര്യം - ഒരു തുറന്ന സത്യം. അച്യുതാനന്തന്‍ നിന്നാല്‍ പാര്‍ട്ടി തോക്കും. അച്യുതാനന്തന്‍ നിന്നില്ല്കെങ്കില്‍ ജനം ജയിക്കും.