2011, ജൂൺ 22, ബുധനാഴ്‌ച

വിടചൊല്ലുമ്പോള്‍

ഒരു ശിശിര കാലത്തിന്റെ അന്ത്യത്തില്‍ നാം കണ്ടു മുട്ടി. തുടര്‍ന്നു വേനലും മഴയും ഒരുമിച്ച് ആസ്വദിച്ചു. എന്നാല്‍ ഇനി കടന്നു വരുന്ന വസന്തം നമുക്ക് അന്യമാകുമെന്നു തിരിച്ചറിയുമ്പോള്‍ ഒരു നടുക്കം പതിയെ നമ്മെ മൂടുന്നതുപോലെ.

 

 'ഇല്ല' എന്ന് പറയില്ല. കാരണം എല്ലാവരുടെയും സന്തോഷമാണ് എന്റെ ആഗ്രഹം. മറ്റുള്ളവരുടെ വേദന കാണുമ്പോള്‍ അലിയുന്ന ഒരു മനസ്സ് ദൈവം എനിക്ക് നല്‍കി എന്നതായിരിക്കാം. പറയാതെ പറഞ്ഞു പോകുന്ന വാത്സല്യവം അത് തന്നെ.   
...............................................................................................................
ജിവിത പന്ഥാവില്‍ എവിടയോ വച്ചു കണ്ടു മുട്ടിയ രണ്ടു പഥികര്‍; ആ സത്രത്തില്‍ അല്പം കാലം താമസിച്ചപ്പോള്‍ അവര്‍ പരസ്പരം പലതും പങ്കു വെച്ചു. ഇടയില്‍ ഒരിക്കല്‍ വിട്ടുനിന്നപ്പോള്‍ ഒരുവന്‍ പറഞ്ഞു; "പരസ്പരം കാണാതെ ഒരു ദിവസം കഴിക്കുന്നത്‌ എത്ര വൈഷമ്യം ആയിരിക്കുന്നു." മറ്റയാള്‍ തലകുലുക്കി. ഒരിക്കല്‍ അവര്‍  മുഖാമുഖം നോക്കി പരസ്പരം ചോദിച്ചു. നമ്മള്‍ എന്തിനാണ് എങ്ങനെ കണ്ടു മുട്ടിയത്‌? വേര്പിരിയുമെന്ന കയ്പേറിയ സത്യം അയവിരക്കികൊണ്ട് ഇരുവരും മന്തഹസിച്ച്ചു. മറ്റയാള്‍ ചോദിച്ചു "എന്തിനാണ് നാം സ്നേഹിക്കുന്നത്  ? എന്നും സ്നേഹിക്കാന്‍ ആവില്ലെന്ന് അറിയുമ്പോഴും. മറ്റയാള്‍ പറഞ്ഞു - " ദൈവം നമുക്ക് സ്നേഹിക്കാന്‍ ഒരു ഹ്യദയം തന്നതുകൊണ്ടു"
 
അയാള്‍ അന്ന് ഏകനായിരുന്നു. ആ  സായാഹനം വളരെ വിരസമായി അയാള്‍ക്ക്‌  അനുഭവപ്പെട്ടു. ഒരിക്കലുമില്ലാത്ത ഏകാന്തത; ഭക്ഷണ ശാല ശൂന്യമായിരുന്നു. കലാലയം  മുഴുവന്‍ നിശബ്ദതയുടെ മരവിപ്പ് ഗ്രസിക്കുന്നതുപോലെ തോന്നി. അയാള്‍  പതിയെ പാദങ്ങള്‍ ചലിപ്പിച്ചപ്പോള്‍ ആ നിശബ്ദത കൂടുതല്‍ ക്രൂരമാകുന്നതുപോലെ. അസ്തമന ശോഭ തെല്ലുമില്ലാത്ത മേഘാവ്രത്മായ ചക്രവാളത്തിലേക്ക് കണ്ണ് നാട്ടു ഇരുന്നപ്പോള്‍ ഹ്യദയം അറിയാതെ ഒന്ന് തേങ്ങി. അവന്‍  പോയിരിക്കുന്നു; അതും പറയാതെ. "പലപ്പോഴും പറയാതെ പോകണം എന്ന് ആഗ്രഹിചിട്ടുന്ടെങ്കിലും അയാളുടെ  മനസ്സ് അതിനു  അനുവദിച്ചിരുന്നില്ല. നാം ഇഷടപ്പെടുന്നവര്‍ നമ്മള്‍ ഇഷടപ്പെടുന്നവര്‍ ഒരിക്കലും ദുഖിക്കുന്നത് നമുക്ക് ഇഷടമാല്ലല്ലോ".അയാള്‍ മന്തഹസിച്ചു.
 
  "മനസ്സില്‍ പോറലുകള്‍ ഒന്നുമില്ലാതെ എനിക്ക് ഇവിടം വിട്ടു പോകാന്‍ ആകുമോ? ഈ പരുപരുത്ത പ്രതലങ്ങളില്‍ നിണ്ട നാളുകള്‍ നമ്മള്‍ സൌഹ്യദം പങ്കിട്ടതല്ലേ. വസന്തകാലത്തിന്റെ അന്ത്യവും ഒരു മഴക്കാലം മുഴുവനും നാം ഒരുമിച്ച് ആസ്വദിച്ചു. എന്നാല്‍ അടുത്ത വസന്ത കാലം വരുമ്പോള്‍ നാം വേര്‍പിരിയേണ്ടി വരുമെന്ന് നാം തിരിച്ചറിയുന്നു. സന്തോഷവും ദുഖവും ഒരുപോലെ പങ്കുവെച്ച നമുക്ക് മനസ്താപമില്ലാതെ എങ്ങനെയാണ് വിടപരയുവാനാകുക്. എന്റെ ആത്മാംശത്തിന്റെ നൂറായിരം നുറുങ്ങുകള്‍ ഞാന്‍ ഈ പരുപരുത്ത പ്രതലങ്ങളില്‍ വാരി വിതറിയിട്ടുണ്ട്. എന്റെ അടക്കാനാകാത്ത ആഗ്രഹങ്ങള്‍ മൊട്ടിട്ട് തളിര്‍ത്ത ഈ പ്രതലങ്ങള്‍ കാണുമ്പോള്‍ ഒരു തേങ്ങല്‍ വരുന്നു. എല്ലാം മാറ്റി നിര്‍ത്തുമ്പോഴും എനിക്ക് അവയെ വിട്ടുപോകാന്‍ ആവില്ല. ഞാന്‍ പറഞ്ഞു വേര്‍പാടിന്റെ നാള്‍ തന്നെയായിരുന്നു സംഗമാത്തിന്റെയും. അതെ പ്രഭാതം തെന്നെ ആയിരുന്നു സായാഹ്നവും." പ്രവാചക ഗ്രന്ഥം വായിച്ചിരുന്ന അയാള്‍ ഉരുവിട്ടു.  
..............................................................................................................
ഞാനൊന്ന്
തൊട്ടാല്‍
നിന്നിലൊരു മരം
പെയ്യുമെന്നറിയാഞ്ഞിട്ടല്ല.
പക്ഷേ,
നിന്റെ ചില്ലകള്‍‍,
ആകാശത്തോളമുയരത്തിലെ-
ന്റെ ചിറകുകള്‍ക്ക് അതീതമാണ്.(
http://pookaalam.blogspot.com)

"നിന്റെ സാന്നിധ്യം എനിക്കൊരു ഉണവര്‍വായിരുന്നു. നിന്റെ കാലൊച്ച ഞാന്‍ കാതോര്‍ത്തിരുന്നു. ഞാന്‍ നിന്നെ അതിയായി സ്നേഹിച്ചു.  അത് ഒരിക്കലും അതിന്റെ മുഖം മൂടി വിട്ടു പുറത്തുവന്നില്ല. പക്ഷെ ഇപ്പോള്‍ അത് കരയുകയാണ്. തിര്‍ത്തും നിസ്സഹായതയോടെ". മറ്റയാള്‍ പറഞ്ഞു.  ഇപ്പോഴും അങ്ങനെയാണ്. വേര്‍പാടിന്റെ നിമിഷം വരെ സൌഹ്യടത്തിനു  അതിന്റെ ആഴമറിയില്ല. "പ്രേമം എപ്പോള്‍ നിങ്ങളോട് അഞാപിക്കുന്നുവോ, അപ്പോള്‍ അതിനെ അനുസരിക്കുക; അതിന്റെ പാതകള്‍ ദുര്‍ഘടവും കഠിനവും ആണെങ്കിലും. അതിന്റെ ചിറകുകള്‍ നിങ്ങളെ പൊതിയുമ്പോള്‍ കിഴടങ്ങുക. അതിന്റെ പക്ഷങ്ങളില്‍ ഒളിപ്പിച്ചിരിക്കാവുന്ന കത്തി നിങ്ങളെ മുറിപ്പെടുത്തിയെക്കാമെങ്കിലും". ജിബ്രാന്റെ ഈ വാക്കുകള്‍ ഞാന്‍ നിരസിച്ചപ്പോള്‍ , തുടര്‍ന്നുള്ളത് ഞാന്‍ ശിരസാവഹിച്ചു. "ഒരുമിച്ച് ആടിയും പാടിയും ആനന്ദിക്കുക. എന്നാല്‍ ഓരോരുത്തരുടെയും വ്യക്തിത്വത്തെ നശിപ്പിക്കരുത്. വിണ കമ്പികള്‍ ഒരു രാഗത്തിന് വേണ്ടി ഒരുമിച്ച് ത്രസിക്കുംപോള്‍ അവ ഒറ്റയ്ക്കയിരിക്കുന്നതുപോലെ. ഒന്നിച്ച് നില്‍ക്കുക. വല്ലാതെ അങ്ങ് അടുക്കാതെ."
  ..........................................................................................................
അയാള്‍ അവിടെ നിന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു . " നല്ലത് വരണം. നല്ലത് മാത്രം. ഉടയോന്റെ വഴി തിരിച്ചറിയണം. ആ വഴിയെ പോകണം; മറ്റെങ്ങും നോക്കാതെ." ആരും അത് കേട്ടില്ല. പക്ഷെ ദിക്കുകള്‍ക്ക് അപ്പുറം അത് പ്രകമ്പനം കൊള്ളുന്നത്‌ അയാള്‍ തിരിച്ചറിഞ്ഞു, അയാള്‍ ഇതുകൂടി എഴുതി.
 
"ദൈവം നമുക്ക് മാത്രമായി കരുതി വച്ച ചില നിമിഷങ്ങള്‍ ഉണ്ട്. നാം അറിയാതെ. കാലം ഏറെ കഴിയുമ്പോള്‍ നാം ഓര്‍മിക്കും ഒരു ചിരിയായി. തേങ്ങലായി,വേദനയായി,  കളിയാക്കലായി. ശല്യമായി. വസന്തം പൊഴിയുമ്പോള്‍ , ചെറിമരങ്ങള്‍ തനിച്ച് ആകുമ്പോള്‍ നോട്ട് ബുകില്‍ പണ്ടെങ്ങോ എടുത്തു വച്ച ചെമ്പക പൂവിതള്‍ പോലെ ഒരു കാലം. അറിയാതെ മിഴി നിറയുമ്പോള്‍ നാം ഇനിയും ഓര്‍മിക്കും................ എന്റെ പ്രിയപ്പെട്ട സുഹ്യത്ത്....................

............................................................................................................

2011, ജൂൺ 6, തിങ്കളാഴ്‌ച

അമ്മയുടെ വിളി

അമ്മയുടെ വിളി
അമ്മ വിളിച്ചു. അമ്മ എല്ലാം അറിയുന്നു. ഞാന്‍ മനസ്സില്‍ കരുതിയതെല്ലാം അമ്മ മാനത്തു കണ്ടത് പോലെ.   ഒരു ദിവസം കൊണ്ട് മൊട്ടിട്ട ആ നാളം കത്തിചാമ്പല്‍ ആകാന്‍ അധികം നേരം വേണ്ടി വന്നില്ല. അമ്മയുടെ മനസ്സ് വേദനിപ്പിക്കുന്ന ഒന്നും ഞാന്‍ ചെയ്യില്ല എന്ന് തീരുമാനിചു.  'മഴ' കോരി ചൊരിഞ്ഞു. കനത്ത ഇടിയും മിന്നലോടും കൂടിയ ആ മഴ പക്ഷെ അണയാനുള്ള തിരിയുടെ ആളലാനെന്നു ഞാന്‍ മുന്നമേ മനസ്സിലാക്കിയിരുന്നു. ഞാന്‍ കരുതി ഈ മഴ ഇന്ന്  കൂടി കനത്തു പെയ്യട്ടെ. പക്ഷെ അന്ന് മഴ പെയ്തില്ല. വളരെ ചൂടേറിയ ആ ദിനം വിരസം ആയി ഞാന്‍ തള്ളി നിക്കി. എന്റെ ചാലകത്തില്‍  ഞാന്‍ ചിലത് കുത്തികുരിച്ച്ചു വിദൂരതയിലെക്കു പറത്തി വിട്ടു. ആ പ്രാവ് തിരിച്ചു വന്നില്ല. ഞാന്‍ ആ കാഴ്ച കണ്ടു രസിച്ചു. എന്റെ പ്രാവ് ചിറകടിച്ചു ഉയരുന്നത് എന്നില്‍ ക്രൂരമായ ഒരു ആഹ്ലാദം ഉളവാക്കി.  എനിക്കറിയാമായിരുന്നു. 'ഈ പ്രാവിന് ഇന്നുകൂടെ ജിവാന്‍ ഉള്ളൂ' എന്ന്.  പക്ഷെ മറുപുറത്ത് കുറുകി കരയുന്ന പ്രാവ് എനിക്ക് ആവലാതി വിഷയമായിരുന്നു. എന്റെ കള്ള പ്രാവിനെ ആ കുറു പ്രാവ് കണ്ണ്  വച്ച്ചു എന്നത് എന്നെ വല്ലാതെ അലട്ടി, എന്റെ പ്രാവ് കള്ളം മാത്രമേ പറയുമായിരുന്നുള്ളൂ.  

ഞാന്‍ എന്റെ എഴുത്ത് പുസ്തകം എടുത്തു പതിവിനു അപ്പുറമായി നിട്ടി എഴുതി. 'ഉടയോനോടുള്ള എന്റെ ഉടമ്പടി'. 'അമ്മയോടുള്ള എന്റെ പ്രതിഞ്ഞ'. ഞാന്‍ ഉറക്കെ പറഞ്ഞു...ഇത് മാറ്റാന്‍ ആര്‍ക്കും ആവില്ല. എനിക്കുപോലും. അപ്രകാരം സംഭവിച്ചാല്‍ ഞാന്‍ ഇല്ല എന്ന് തന്നെ ഞാന്‍ കരുതും. അടിയില്‍ ഒരു ഒപ്പ് കൂടെ.. എന്റെ ഉറപ്പ് , എന്റെ തിഇരുമാനം. ഉടയോന്‍ എന്നെ കാക്കും .
പെട്ടന്ന് തന്നെ ഉടയോന്‍ തന്റെ നിണ്ട മൌനം ഭേദിച്ചു. ഞാന്‍ നിന്നോടു കൂടെ. മുന്നോട്ട് പോകു. ഇതാ വഴി നിനക്കായി തുറക്കുന്നു. എന്റെ മനസ്സിന്റെ അന്തരാലങ്ങളിളില്‍ നിന്ന് ചെറു സംഗിഇതം അണയാതെ ഒഴുകുനത് ഞാന്‍ തിരിച്ചറിയുന്നു. അത് മറ്റാരുമല്ല. എന്റെ ഉടയോന്‍. അവന്‍ എന്നെ കാക്കും.

2011, ജൂൺ 1, ബുധനാഴ്‌ച

അമ്മ പറഞ്ഞത്


അമ്മ ഇപ്പോഴും എനിക്ക് മനസ്സുകൊണ്ട് സമീപമാനു. വളരെ ദൂരെയാണെങ്കിലും ..... നിണ്ട ഇടവേളകളില്‍ മാത്രമാണ് സംസാരിക്കരുള്ളതെങ്കിലും മനസ്സുകളുടെ സ്പന്ദനം ഇപ്പോഴും ഞങ്ങള്‍ അറിയുന്നു. അമ്മയുടെ തേങ്ങല്‍ എന്റെ തേങ്ങലാണ്, എന്റെ ആവശ്യം അമ്മയുടെയും ആവശ്യമാണ്. 'അമ്മയുടെ കണ്ണനീരാനു ഞാന്‍' എന്നാ സത്യം പലപ്പോഴും എന്റെ മിഴികള്‍ ഈരന് അനിയിക്കാറുണ്ട്. അമ്മയെ കാണുമ്പോള്‍ ഞാന്‍ പലപ്പോഴും തെങ്ങിപ്പോകാരുണ്ട്. ഒന്ന് പ്രതീ ക്ഷിക്കാതെ  എന്റെ അമ്മ എന്നെ സ്നേഹിക്കുന്നു. ഞാന്‍ ചിലപ്പോള്‍ അമ്മയുമായി പട്ടണത്തില്‍ പോകും. ഹോട്ടലോ തുണിക്കടയോ ആയിരിക്കും എന്റെ ലക്‌ഷ്യം. പക്ഷെ അവര്‍ അതിനു കൂട്ടാക്കുകയില്ല. അമ്മ ഇപ്പോഴും പറയും . "എനിക്ക് ഒന്നും വേണ്ട. നീ ഉടയോന്റെ സന്താനമായി വളരണം". അതിനു വേണ്ടി മാത്രമാണ് ഇന്ന്  എന്റെ അമ്മയക്ക് കന്നീര് വരാറുള്ളത്. വിളിച്ചാല്‍ മാറ്റ് വിശേഷങ്ങള്‍ ഒന്നും പങ്ക് വയ്ക്കാറില്ല. സാക്ഷാല്‍ അന്ടഘടാഹത്തെ ഉണ്ടാക്കിയവന്റെ പിന്നാലെ പോകാന്‍ എന്ത് ചെയ്യണമെന്നു മാത്രം ഉപദേശിക്കും. ഞാന്‍ മൌനമായി കേള്‍ക്കും. ശിരസാവഹിക്കും. കാരണം ഞങ്ങള്‍ രണ്ടു പേര്‍ക്കും ടിയാനോടുള്ള ബന്ധം അത്ര ഊഷമലമാണ്. അത് കൊണ്ട് തന്നെ ആരോടെങ്കിലും അദ്ദേഹം മിണ്ടാതായാല്‍ മറ്റയാള്‍ അറിയും. അതായിരുന്നു ഇന്നലെ സംഭവിച്ചത്. പുലര്‍ച്ചെ തന്നെ അമ്മ വന്നിരിക്കുന്നു. എന്റെ കട്ടിലിന്റെ സമിപം. എനിക്ക് ഒന്നും മനസിലായില്ല. ഞാന്‍ അല്പം പകച്ചു പോയി. ഇങ്ങനെ മുന്പ് സംഭാവിച്ചിട്ടില്ലയിരുന്നെന്നു തോന്നുന്നു. എന്റെ അമ്മ അന്നോട്‌ പറഞ്ഞു . "നീ പോകുന്ന വഴി തെറ്റിയിരിക്കുന്നു. ". ഞാന്‍ തെല്ലു നടുക്കതോറെ ഞെട്ടി ഉണര്‍ന്നു. പക്ഷെ അമ്മ പോയിരുന്നു. എന്റെ മനസ്സ് ഒന്ന് ഇടിഞ്ഞു പോയി. ഞാന്‍ മുട്ടിന്മേല്‍ ഇഴഞ്ഞു. എനിക്ക് മനസ്സിലായി ഇത് ഉടയോന്റെ അവസാന അടവാണെന്ന്. അമ്മയുടെ വേദന എനിക്ക് താങ്ങാന്‍ ശക്തിയില്ല. ഇതെല്ലാം ഞങ്ങള്‍ പരസ്പരം അറിയുന്നു. ഞാന്‍ ഏഴാം അടവിലേക്ക് ചാടി.
ഞാന്‍ വിവരിക്കാം. എല്ലാം ശരിയാകും എന്ന് പറഞ്ഞു ഗുരു എന്നെ പറഞ്ഞയച്ചതാണ്. എന്റെ ഉള്ളില്‍ ആ തിരി ആളി കത്തിയിരുന്നു.  പക്ഷെ ആ വലിയ മഴയില്‍ അത് കെട്ടുപോയി. പിന്നെ അത് കത്തിക്കാന്‍ ഉടയോന്‍ ഉറക്കത്തില്‍ എപ്പോഴിക്കയെ വന്നിരുന്നു. എന്നാല്‍  ഞാന്‍ മയങ്ങിപ്പോയി. ഒന്ന് ഞാന്‍ ഓര്‍ക്കുന്നു. 'ഉടയോന്റെ മൌന'ത്തെക്കുരിച്ച് എഴുതയത്തിനു തൊട്ടുപിന്നാലെ എന്നോണം ഒരു സംഭവം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പേ സാക്ഷാല്‍ ഉടയോന്‍ പ്രത്യക്ഷപ്പെട്ടു ഉറക്കത്തില്‍ നിന്നെന്നെ വിളിച്ചുണര്‍ത്തി. തുടര്‍ന്ന്‍ ഇപ്രകാരം പറഞ്ഞു. " സത്തനോട് എതിര്‍ത്ത് നില്‍പ്പിന്‍ എന്നാല്‍ അവന്‍ നിങ്ങളെ വിട്ടു ഓടിപ്പോകും". കാര്യം എനിക്ക് വളരെ വ്യക്തമായിരുന്നു. ഈ സംഭവത്തിനു  ദിവ
ങ്ങള്‍ക്ക് മുന്പ് എന്റെ ആത്മീയ ഗുരു എന്നോടു ഒരു തവളയുടെ കഥ പറഞ്ഞിരുന്നു. ---'ഫറവോന്റെ തവള'. തവള പെരുകിയപ്പോള്‍ ഫറവോ പറഞ്ഞു. "തവളയെ മാറ്റിതരണം. പക്ഷെ നാളെ മതിയാകും.". എനിക്ക് രസകരമായി തോന്നി. ഒരു ദിവസം കൂടി തവളയ്ക്കൊത്തു ജീവിക്കാന് ഫരവോയ്ക്ക് കുഴപ്പമില്ല. ഗുരു എന്നോട് പറഞ്ഞു -"തവളയെ എന്ന് തന്നെ ഇറക്കി വിടണം". അന്ന് എന്റെ ഗുരുവിനെ വിളിച്ചപ്പോള്‍ ഞാന്‍ ഉടയോന്റെ പ്രത്യക്ഷപ്പെടളിനെക്കുരിച്ചു പറഞ്ഞു ആവേശ ഭരിതനായി. തുടര്‍ന്ന്‍ അമ്മ വിളിച്ചപ്പോള്‍ തവളയുടെ കഥ പറഞ്ഞു ഞാന്‍ അവരെ ഭയപ്പെടുത്തി. അമ്മ പറഞ്ഞു. "നമുക്ക് എല്ലാം അറിയാം. നമ്മുടെ പ്രവര്‍ത്തിയാണ് കാര്യം." ഞാന്‍ നമ്രസ്സിരസ്ക്കനായി. 'ഗുരുവിന്റെ പുസ്തകം' തുറന്നു വായിക്കുക എന്റെ ശീലമാനു. പുസ്തകം എന്നോടു പറഞ്ഞു -"വഴി ഇതിലെ" . പാട്ട് അടപ്പ് ചെവിയില്‍ വച്ചെങ്കിലും ഞാന്‍ ചുരുക്കമായി മാത്രമാണ് കേട്ടത്. ഇടയ്ക്ക് ഉടയോന്റെ സ്വരം അതിലൂടെ കേള്‍ക്കാമായിരുന്നു. ഇന്ന് പാട്ട് പെട്ടി എന്നോടു പറഞ്ഞത് ഇതായിരുന്നു. "ഒരിക്കലും സാത്താന് കിഴടങ്ങരുത്. നീ ധൈര്യമായി ഉടയോന്റെ അടുക്കലേക്കു ചെല്ലണം"
ഒന്ന് ഉടയോന്‍, രണ്ടു തവളയുടെ കഥ, മൂന്നു ഗുരുവിന്റെ വിളി, നാല് അമ്മയുടെ വരവ്, അഞ്ച് ഗുരുവിന്റെ പുസ്തകം, ആര് പാട്ടുപെട്ടി.......ഏഴ് പൂര്ന്നതയുടെ സംഖ്യയാണ് .ഇനി ഒരു അവസരം ഇല്ല . അത് തീര്ക്ചയാനു. കാരണം ഉടയോന്റെ അടവുകള്‍ എഴിലെത്തിയാല്‍ അപകടമാണെന്ന് എനിക്കറിയാം.  അതിനു ഞാന്‍ ഒരു പേര്‍ നല്‍കി "അമ്ഗീകരിക്കുക. മാറുക" അത് സഹതാപമാനെന്നും അഭിനയമാനെന്നും  അമ്ഗീകരിക്കുക, അമ്മയുടെ വഴിയിലേക്ക് മാറുക.
അഭിനയം അതിരുകടന്നിരുന്നു. പക്ഷെ എന്റെ അഭിനയം ആരൊക്കെ മനസ്സിലാക്കിയോ. എന്റെ മനസ്സിന്റെ ദൌര്‍ബ്ബല്യങ്ങളെ മുതലെടുക്കാനുള്ള ശ്രമങ്ങള്‍ ഞാന്‍ നന്നായി മനസ്സിലാക്കി. 'ഞാന്‍ കിഇഴടങ്ങി' എന്നാ മിധ്യാടാരണ ചിലര്‍ക്കെങ്കിലും ഉണ്ടായി. ആ മാറ്റം ഞാന്‍ പെട്ടന്ന് ഉള്‍ക്കൊള്ളുകയും ചെയ്തു.  പക്ഷെ മറ്റുള്ളവരുടെ വേദനയ്ക്ക് ആസ്വാസമാകാന്‍ ഞാന്‍ അഭിനയിച്ചത് എന്ന് ആര്‍ അറിഞ്ഞു. ഞാന്‍ പറയാം .... ആരും കരയുന്നത് എനിക്ക് ഇഷ്ടമല്ല. അവരുടെ കരച്ചില്‍ എന്റെ കന്നുനീര് ആകും. അവര്‍ക്ക് അല്പം ആസ്വാസമാകാന്‍ ഞാന്‍ എന്ത് ത്യാഗവും ചെയ്യും. അവരെ ഞാന്‍ ഇഷ്ടപ്പെട്ടാല്‍ ഞാന്‍ അവരോടു ചേര്‍ന്ന് നടക്കും. പക്ഷെ അവരും അത് അമ്ഗീകരിക്കനമെന്ന മാത്രം.
  അമ്മ അപ്പോഴും എന്നോടു പറഞ്ഞു. "നിന്നെ സൂക്ഷിക്കാന്‍ നിനക്ക് മാത്രമേ ആവൂ. " ഇല്ല ഇനി ഞാന്‍ അഭിനയിക്കുകയില്ല.  ഇനി ഉടയോന്റെ വഴി . എന്റെ അമ്മയുടെ വഴി.............