2019, ജൂൺ 2, ഞായറാഴ്‌ച

കേരളത്തെ ഇടത്തേക്ക് ചലിപ്പിക്കാൻ രാഹുൽ...



ശബരിമല വിഷയവും വെള്ളപ്പൊക്കവും പിണറായിക്ക് എതിരായെന്ന ചിന്തയാണ് പരക്കെ ഉള്ളത്. ഇതിൽ വലിയ വാസ്തവം ഇല്ല എന്നു
 വേണം കരുതാൻ. എന്നാൽ ഇതറിയാൻ അടുത്ത ഉപതെരഞ്ഞെടുപ്പോ അസ്സംബ്ലി ഇലെക്ഷനോ വരെ കാത്തിരിക്കേണ്ടി വരും.  ഇത്തവണ കോൺഗ്രസ്‌ കേരളത്തിൽ നേടിയ തകർപ്പൻ വിജയം ഒരു പക്ഷെ കടുത്ത കോൺഗ്രസ്‌ അനുഭാവികൾ പോലും പ്രതീക്ഷിച്ചിരുന്നില്ലായിരിക്കണം. രാജ്യത്തെങ്ങും തന്നെ പ്രാദേശിക വിഷയങ്ങൾ ബാധിക്കാത്ത ഒരു തിരഞ്ഞെടുപ്പായിരുന്നു ഇത്. കേരളത്തിൽ പരക്കെ ഉണ്ടായിരുന്ന മോദി വിരുദ്ധ വികാരം കോൺഗ്രസിന് അനുകൂലം ആയി. അത് മത ന്യൂന പക്ഷങ്ങളെ ഏകോപിക്കുക കൂടി ചെയ്തപ്പോൾ കോൺഗ്രസ്‌ മികച്ച വിജയം കൊയ്തു. രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയതോടെ കേന്ദ്രത്തിൽ ഒരു പക്ഷെ കേരളത്തിൽ നിന്നും ഒരു പ്രധാനമന്ത്രിയെ അയക്കാൻ കഴിഞ്ഞാൽ ഗുണമാകും എന്ന ചിന്ത ജനങ്ങൾ തള്ളി കളഞ്ഞതുമില്ല. മോദി താഴെ ഇറങ്ങേണ്ടി വരുമെന്നായിരുന്നു ബഹുഭൂരിപക്ഷവും കേരളീയരും മനസ്സിൽ എങ്കിലും ചിന്തിച്ചിരുന്നത്.

ഇലക്ഷന് കഴിഞ്ഞപ്പോൾ ഇല്ലത്തു നിന്നും ഇറങ്ങുകയും ചെയ്തു അമ്മാത് ഒട്ടും എത്തിയില്ല എന്ന അവസ്ഥയിലായി കേരളീയർ. എന്നാൽ ഇടതിന് തങ്ങൾ നൽകിയ വൻ തകർച്ച പൊറുക്കാൻ കേരളം തയ്യാറാകുമോ എന്നതാണ്  പ്രസക്തമായ ചോദ്യം. ഇതിനു ഒരു പ്രശ്ചാത്യം ചെയ്യാൻ കേരളം തീരുമാനിച്ചാൽ വില നൽകേണ്ടി വരുന്നത് കോൺഗ്രസ്‌ ആയിരിക്കും. വലിയ അഴിമതി ആരോപണങ്ങൾ ഒന്നുമില്ലാതെയാണ് ഇടതു സർക്കാർ കേരളത്തിൽ ഭരണം നടത്തുന്നത്. വികസന പ്രവർത്തനങ്ങളിലും പിന്നിലല്ല. ഒപ്പം  പിണറായിവിരുദ്ധ നിലപാട് കേരളത്തിൽ നിലനിൽക്കുന്നു എന്നു കരുതി കോൺഗ്രസ്‌ ആലസ്യത്തിൽ ആകാനും ഇടയുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത ആഘാതത്തിൽ പുനർ വിചിന്തനം ചെയ്യാൻ ഇടതു സർക്കാർ ശ്രമിക്കുകയും ചെയ്യും. ശബരിമല വിഷയത്തിലൂടെ ന്യൂന പക്ഷങ്ങളെ കയ്യിലെടുക്കാമെന്ന പിണറായിയുടെ അടവുനയം പാളി എന്നും പറയാൻ ഇപ്പോഴും സമയം ആയിട്ടില്ല.

എപ്പോഴും  വോട്ടറുടെ നിലപാട് അറിയാൻ തിരഞ്ഞെടുപ്പ് കഴിയണം എന്നാണ് യാഥാർഥ്യം. അതിനു അടുത്ത തിരഞ്ഞെടുപ്പ് വരെ നമുക്ക് കാത്തിരിക്കേണ്ടി വരും. എപ്പോഴും ആന്റി ഇൻ കുമ്പൻസിക്ക് പേര് കേട്ട കേരളം ഇടതിനെ ഒന്നും കൂടി തുണക്കാൻ ചിന്തിച്ചാൽ അതുഭുതപ്പെടാൻ ഒന്നുമില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ