2011, മേയ് 27, വെള്ളിയാഴ്‌ച

പ്രിയ സുഹ്യത്തിന് ആദരാഞ്ജലികള്‍


അവാസാന ദിവസവും സൌഹ്യദം പുതിക്കിയപ്പോള്‍ നിത്യസൌഹ്യടത്തിന്റെ ലോകത്തിലേക്ക് യാത്രയാകാന്‍ അവന്‍ ഒരുങ്ങുകയായെരുന്നെന്നു ഒരിക്കലും കരുതിയില്ല. ഇപ്പോഴും 'ഹായ്' ആയി അവന്‍ വരാറുണ്ടെങ്കിലും പലപ്പോഴും പ്രതികരിക്കാന്‍ കഴിയാറില്ല. എന്നാല്‍ പ്രതികരണങ്ങള്‍ ഇല്ലാത്ത ലോകത്തേക്ക് അവന്‍ യാത്രയായി. പ്രിയ സുഹ്യത്തിനു കന്നീരില് കുതിര്‍ന്ന ആദരാഞ്ജലികള്‍.
അയല്‍പക്കം, എല്‍ . കെ. ജി. മുതല്‍ സഹപാടി എന്നതിലപ്പുറം ഒരു ആത്മസൌഹ്യടം ഞങ്ങള്‍ മെനഞ്ഞിരുന്നു. ക്യഷി പാടത്ത് കാള ഉഴുകുന്ന വേളയില്‍ നുകം പിടിക്കാന്‍ ആവേശം കാണിച്ചു  നുകത്തിനടിയില്‍ പെട്ടതും, പച്ചരി പോടിയരിയുറെ കഥ പറഞ്ഞതും സൌഹ്യടത്തിന്റെ തമാശകള്‍ പറഞ്ഞതും എല്ലാം എല്ലാം ഇന്നും മായാതെ തെളിഞ്ഞു നിക്കുന്നു. ഒരിക്കല്‍ വേനലവധിക്ക് ശേഷം ഞങ്ങള്‍ക്ക്
മനസ്സിലാക്കാന്‍ കഴിയാത്ത വിധം അവന്‍ തടിയാനായി മാറിയതും അന്ന് പങ്ക് വച്ച രസകരമായ നിമിഷങ്ങള്‍ ഇന്നും മനസ്സില്‍ പച്ച്ചപ്പനിയിക്കുന്നു. നീണ്ട വര്‍ഷങ്ങള്‍ ഒരെബെഞ്ചില്‍ പഠിച്ചതും ഒരേ ട്യുഷന്‍ ക്ലാസില്‍ ഇരുന്നതും എത്രയോ നല്ല സമരണകള്‍ ആണ് ഉണര്‍ത്തുന്നത്. ഞാനും അവനും മാത്രമായിരുന്നു ട്യുഷന്‍ ക്ലാസില്‍ ...ആദ്യ ദിവസം തന്നെ ടീചരുടെ അടി ഈട്ടുവാങ്ങേണ്ടി വന്നതില്‍  ദേഷ്യത്തോടെ ഞാന്‍ ക്ലാസ് നിര്‍ത്തിയെന്കിലം അവന്‍ തുടര്‍ന്നു. നിണ്ട പന്ത്രണ്ട് വര്‍ഷത്തെ ആത്മസൌഹ്യടത്തില്‍ അസ്വാരസ്യങ്ങലുറെ കഥകളൊന്നും ഓര്‍മ വരുന്നില്ല. വഴിപോക്കന്‍ സമ്മാനിച്ച പത്തു ര്രൂപയ്ക്ക് മേടിച്ച മൂന്നു കൊന്വെക്ഷ് ലെന്‍സില്‍ ഒന്ന് എനിക്കായി അവന്‍ കരുതിയിരുന്നു. ഇടയ്ക്കേതോ നിമിഷം അവന്‍ അത് തിരികെ ആവസ്യപ്പെട്ടതും ഓര്‍ക്കുന്നു. സൌഹ്യടങ്ങലുറെ യാത്രയില്‍ എവിടയോ ആസയപരമായി ഞങ്ങള്‍ വേര്പിരുഞ്ഞെങ്കിലും എന്നും സുഹ്യത്തുക്കലായി.
അവധിയ്ക്ക് വരുമ്പോള്‍ കാണാമെന്നും അപ്രകാരമുള്ള കൂടികാഴ്ചയില്‍ അവന്‍ പ്രകടിപ്പിക്കുന്ന ഊഷമലതയും എന്റെ മനസ്സില്‍ ഒരു ചെറു തീ പടര്‍ത്തുന്നു. ഫേസ് ബുക്കില്‍ സജിവ സാന്നിദ്യമായിരുന്ന അവന്റെ മുഖം നമുക്ക് അന്യമായി എന്നാ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാന്‍ ആകുന്നില്ലെങ്കിലും നിര്ബ്ബന്ധിതനാകുന്നു. 'ഇനി നീ ഉണ്ടാകില്ല' എന്നാ ക്രൂര സത്യം തിരിച്ചറിയുമ്പോള്‍
.
പ്രിയ സുഹ്യത്തെ........... ആവലാതികളില്ലാത്ത ലോകത്തില്‍ നീ ഇന്ന് വിശ്രമിക്കോ. ഞങ്ങളുടെ മനസ്സില്‍ നീ ഇനും ജിവിക്കുന്നു.

ആദരാഞ്ജലികള്‍ 


 

2 അഭിപ്രായങ്ങൾ: