2011, മേയ് 18, ബുധനാഴ്‌ച

കരുതലിന്റെ തുവല്‍ സ്പര്‍ശം

കരുതലിന്റെ തുവല്‍ സ്പര്‍ശം 

'കരുതല്‍' - കാരുണ്യത്തില്‍ നിന്ന് വിരിയുന്ന അപ്രമേയത്വം. വിദ്യയും വിജ്ഞാനവും സന്ധിചെയ്യുമ്പോള്‍ നമ്മിലുണ്ടാകുന്ന തിരിച്ചറിവ് - 'അപരന്‍'. അപരന്റെ മുഖം എന്നെ ഉത്തരവാദിത്വം ബോധം ഉള്ളവനാക്കുന്നു എന്ന തിരിച്ചറിവാണ് എന്നെ ഞാനാക്കുനത്. മൂന്നാം അക്ഷി തുറക്കപ്പെടുന്ന ശ്രേഷ്ഠമായ അവസ്ഥ. വേദനിക്കുന്നവന്റെ വേദന തിരിച്ചറിഞ്ഞു അവനോടൊപ്പം വേദന പങ്ക് വയ്ക്കാനുള്ള മനോഭാവമാണ് നമ്മില്‍ യഥാര്‍ത്ഥ മനുഷ്യത്വം വിരിയിക്കുന്നത്.
ഒരു കഥ ഇപ്രകാരം കേട്ടിടുണ്ട്. ഒരിക്കല്‍ ഒരു എലി തന്റെ വീടുടമസ്ഥന് കെണി വയ്ക്കുന്ന കാഴ്ച കണ്ടു ഭയന്ന് പോയി. ഭയ വിഹ്വലനായ എലി പരിഭ്രാന്തി പൂണ്ട് സ്നേഹിതനായ കോഴിയെ സമീപിച്ചു. കോഴി നിസ്സഹായനായി. "അത് നീ സൂക്ഷിച്ചാല്‍ മതി. എനിക്ക് കുഴപ്പമൊന്നുമില്ലല്ലോ." വിണ്ടും വിചാരപ്പെട്ട എലി പന്നിയെ സമിപിച്ച്ചു. "ഹയ്യോ പന്നി ചേട്ടാ, ആകെ കുഴപ്പമായി. യജമാനന്‍ കെണി വെച്ചിരിക്കുന്നു. ഉടനെ എന്തെങ്കിലും ചെയ്യണം." പന്നി പറഞ്ഞു. "എലി..... നമുക്ക് എന്ത് ചെയ്യാനാകും. നീ സൂക്ഷിച്ചാല്‍ മതി". പരിഭ്രമം അടക്കാനാവാതെ എലി പശുവിനെ സമിപിച്ച്ചു. പശു പറഞ്ഞു. "അയ്യോ ആകെ കഷ്ടമായല്ലോ. എന്ത് ചെയ്യും. നിനക്ക് ആപത്ത് വരാതിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കാം." എല്ലാവരും കൈ ഒഴിഞ്ഞപ്പോള്‍ നിരാശനായ എലി തട്ടിന്‍ പുറത്ത് ഒളിച്ചു.
രാത്രിയില്‍ എന്തോ ശബ്ദം കേട്ട് എലി ഉണര്‍ന്നു നോക്കി, ഒപ്പം വീട്ടുകാരും. എലി കരുതി - കെണി വിനിരിക്കുന്നു . ആരോ അപകടത്തില്‍ പെട്ടിട്ടുണ്ട്. ഉത്തരത്തിന്റെ പഴുതിലൂടെ നോക്കിയാ എലിയുടെ ഊഹം തെറ്റിയില്ലയിരുന്നു. കെണി വിരിക്കുന്നു. വിണത് ഒരു പാമ്പും. ശബ്ദം കേട്ട് മങ്ങിയ വെളിച്ചത്തില്‍ കെണിയുടെ സമിപേ എത്തിയ വീടുടമസ്തന്ടെ ഭാര്യയെ വേദന കൊണ്ട് പുളഞ്ഞ പാമ്പ് ആഞ്ഞു കൊത്തി. നിലവിളി കേട്ട വീടുടമസ്തന്, ഓടി വന്നപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. ഭാര്യയുമായി ഉടന്‍ അദ്ദേഹം വൈദ്യനെ സമീപിക്ചു.

'കോഴി സൂപ്പ് നല്‍കുക' എന്നതായിരുന്നു വൈദ്യന്റെ പ്രാഥമിക നിര്‍ദ്ദേശം. അപ്രകാരം വീടുടമസ്തന് തന്റെ കോഴിയെ കൊന്നു സൂപ്പ് ഉണ്ടാക്കി. പക്ഷെ ഭാര്യയുടെ അസുഖം മൂര്ചിച്ച്ചു. വിവരം അറിഞ്ഞ ബന്ധുക്കളും സുക്യത്തുക്കളും സന്തര്ഷിക്കാന്‍ ആരംഭിച്ചു. അവര്‍ക്ക് ആഹാരം നല്‍കാനായി പന്നിയെ കൊല്ലാന്‍ വീടുടമസ്തന് നിര്‍ബന്ധിതനായി. എന്നാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യ വിടവാങ്ങി. അതോടനുബന്ധിച്ച്ചുള്ള ചടങ്ങുകലോടോപ്പം പശുവിനെയും കശാപ് ചെയ്തു. അങ്ങനെ കോഴിയും, പന്നിയും, പശുവും കൊല്ലപ്പെട്ടു. പാവം എലി ഇതെല്ലാം കണ്ടുകൊണ്ടു സങ്കടപ്പെടുകയും കരയുകയും ചെയ്തു. ഉത്തരത്തിന്റെ പഴുതിലൂടെ നോക്കി എലി ഇപ്രകാരം പറഞ്ഞു. " അപരന്റെ ആവശ്യം നമ്മുടെ കൂടെ ആവശ്യം ആയിരുന്നെങ്കില്‍. അപരനെ കരുതാനുള്ള നമ്മുടെ മനസ്സ് നമ്മുടെ സംരക്ഷണം വിശ്വസ്ത കരങ്ങളില്‍ ഭാരമെല്‍പ്പിക്കുന്നതിനു തുല്യമാണ്."
എലി പറഞ്ഞത് എത്രയോ സത്യമാണ്. പലപ്പോഴും നാം നമ്മില്‍ തന്നെ ഒതുങ്ങുന്നു. നമ്മുടെ ലോകം, നമ്മുടെ ചിന്ത, നമ്മുടെ മക്കള്‍..........ഇങ്ങനെ സ്വര്തതയുറെയും അത്യഗ്രത്തിന്റെയും ലോകത്തില്‍ നാം നമ്മെ തന്നെ കെട്ടിയിടുന്ന ഭികരമായ അവസ്ഥ. മറ്റുള്ളവന്റെ വേദന കാണാനുള്ള നമ്മുടെ കണ്ണ്, അത് തുറക്കപ്പെടുന്നതാണ് 'യഥാര്‍ത്ഥ തുറവി'. നാം അവഗണിക്കുന്നത് ചിലപ്പോള്‍ നമുക്ക് തന്നെ വിനയാകുമ്പോള്‍ നാം അറിയാതെ ആ തിരിച്ച്ചരിവിലെക്ക് നടന്നു കയറും. 
ഒപ്പം ബൈബിളിലെ ഒരു സംഭവം കൂടി കുറിക്കുന്നത് ഉചിതമായിരിക്കും എന്ന എനിക്ക് തോന്നി പോകുന്നു.  തളര്‍വാത രോഗിയായ തങ്ങളുടെ സുഹ്യത്തിനെയും വഹിച്ചു കൊണ്ട് യേശുദേവനെ കാണാന്‍ ശ്രമിക്കുന്ന നാല് സ്നേഹിതര്‍. എന്നാല്‍ ജനസമൂഹം മൂലം യേശുദേവനെ കാണാന്‍ വഹിയാത്തതിനാല്‍ പുരപോളിച്ചു അകത്തു കടക്കുകയാണ് അവര്‍. നിസ്സഹായനായ തങ്ങളുടെ സുഹ്യത്തിന്റെ മുഖം അവരില്‍ ഉയര്‍ത്തിയ ഉത്തരവാദിത്വ ബോധം സൌഖ്യമായി പരിനമിച്ച്ചു.



നാം കരുതുക. ദൈവം സുഖമാക്കും. അപരന്റെ ദുഃഖം നമ്മുടെയും ദുഖമാകട്ടെ. അപരന്റെ വേദന നമ്മുടെയും വേദനയാകട്ടെ. അത് കാണാനുള്ള നമ്മുടെ കണ്ണ്, അത് കേള്‍ക്കാനുള്ള നമ്മുടെ കാത്തു, അത് സ്വീകരിക്കനുല്ല നമ്മുടെ മനസ്സ് വിശാലമാകട്ടെ.
ഈ തിരിച്ചറിവ് നമുക്കുണ്ടാകുന്നതാണ് 
മൂന്നാം കണ്ണ് തുറക്കല്‍. യഥാര്‍ത്ഥ ദിശയിലുള്ള ദ്യക്കിന്റെ ചലനം. നമ്മുടെ ദ്യഷ്ടികള്‍ മുന്നോട്ട് മുഴിക്കട്ടെ. അപരന്റെ കണ്ണുനീര്‍ നമ്മുടെ കണ്ണ് തുരപ്പിക്കുന്നു എങ്കില്‍ അതാണ്‌ യഥാര്‍ത്ഥ മനുഷ്യത്വം.
 അപരന്റെ വേദന നമ്മുടെയും വേദനയാകട്ടെ. അത് കാണാനുള്ള നമ്മുടെ കണ്ണ്, അത് കേള്‍ക്കാനുള്ള നമ്മുടെ കാത്തു, അത് സ്വീകരിക്കനുല്ല നമ്മുടെ മനസ്സ് വിശാലമാകട്ടെ.

2 അഭിപ്രായങ്ങൾ: