2022, മേയ് 17, ചൊവ്വാഴ്ച

ജീവിതം തന്നെയാണ് ജോലി: ഡോ. വി. പി. ജോയ്

*ജീവിതം തന്നെയെയാണ് ജോലി : ഡോ. വി. പി. ജോയ്*

ജീവിക്കാനാണ് ജോലി ചെയ്യുന്നത് എങ്കിൽ ജീവിതം മറ്റെന്തോ ആണ് . ജീവിതം എന്താണ് എന്ന് നിർവ്വചിക്കപ്പെടേണ്ടതുണ്ട് . ഉണർന്നിരിക്കുന്ന ഭൂരിഭാഗം സമയവും  നാം ചെയ്യുന്ന ഒരു കാര്യം ജീവിതത്തിന്റെ ഭാഗം അല്ല എന്ന് ചിന്തിക്കുന്നതിൽ അർത്ഥമില്ല . ജോലി എന്നത് ജീവിതം തന്നെയാണ് എന്ന് നാം മനസ്സിലാക്കേണ്ടിട്ടിരിക്കുന്നു . ജോലി ജീവിക്കാൻ വേണ്ടി ചെയ്യുന്ന കാര്യമല്ല . കുട്ടികൾ ആദ്യമായി മനസ്സിലാക്കേണ്ട ഒരു തിരിച്ചറിവാണിത്. രാമമംഗലം  ആവേ സ്റ്റെല്ല മേരിസ് കോളജും കോലഞ്ചേരി നിയോ ടെക് ലേർണിംഗും സംയുക്തമായി സെയിന്റ് പോൾസ് ബഥനി സ്‌കൂളിൽ വച്ച് സംഘടിപ്പിച്ച കരിയർ ഫെസ്റ്റ് 2022 ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായായിരുന്നു കേരള ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് .

കരിയർ എന്നത് ജോലി എന്നതിനേക്കാൾ അർത്ഥവ്യാപ്തിയുള്ള ഒന്നാണ്. ജോലി ജീവിതം ആണെങ്കിൽ അതിലൂടെ വ്യക്തികൾക്കും സമൂഹത്തിനും സന്തോഷം നൽകുക എന്നതായിരിക്കണം നമ്മുടെ ലക്‌ഷ്യം . അങ്ങനെയുള്ള ജോലി കൊണ്ടാണ് ജീവിതത്തിനു അർഥം ഉണ്ടാകുന്നത് . ഒരു ജോലി ചെയ്യുമ്പോൾ യഥാർത്ഥത്തിൽ രണ്ടു ശമ്പളം ലഭിക്കുന്നുണ്ട് . ഒന്ന് സാമ്പത്തികമായതാണ് , രണ്ടാമത്തേത് ജോലിയിൽ നിന്ന് ലഭിക്കുന്ന മാനസികവും വൈകാരികവുമായ സംതൃപ്തിയും സന്തോഷവും ആണ് . പലപ്പോഴും ആളുകൾ രണ്ടാമത്തെ ശമ്പളം കാണാതെ പോകുന്നു എന്നത് ദുഖകരമാണ് . ഇരുട്ടിൽ നമുക്ക് കാണാൻ കഴിയാത്തതുകൊണ്ട് അവിടെ ഒന്നും ഇല്ല എന്ന് പറയാൻ സാധിക്കാത്തതുപോലെ ജോലിയിൽ സന്തോഷം കണ്ടെത്താനുള്ള വിളക്ക് തെളിഞ്ഞു കിട്ടാൻ സാധിക്കണം . ജോലിയിലെ രണ്ടാമത്തെ ശമ്പളം കാണാനുള്ള വിളക്ക് നമ്മുടെ കയ്യിൽ ഉണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

ജോലി സന്തോഷകരമായി ചെയ്തില്ലെങ്കിൽ കരിയറിൽ നാം പരാജയപ്പെടാൻ സാധ്യത കൂടുതലാണ് . ഒരു ജോലി തന്നെ പല തലങ്ങളിൽ അർത്ഥമുണ്ടാക്കുന്നതായി കാണാൻ സാധിക്കണം . എല്ലാ ജോലിയും മഹത്വമുള്ളതായി മാറ്റാൻ നമുക്ക് കഴിയും . ഇത്തരം സങ്കൽപ്പങ്ങൾ ഉള്ള സമൂഹത്തിൽ ജോലിയിൽ ഉച്ഛനീചത്വങ്ങൾ ഉണ്ടാകില്ല .

 കമ്മ്യൂണിക്കേഷൻ , മെമ്മറി, ഒബ്സർവേഷൻ , അനാലിസിസ് , ഡിസിഷൻ മേക്കിങ് ഇത്തരം വൈദഗ്ദ്യങ്ങൾ ആർജ്ജിക്കാൻ കുട്ടികൾ ശ്രമിക്കേണ്ടതുണ്ട് . ഈ നൈപുണികളിലുള്ള  അഭിരുചിക്കനുസരിച്ചാണ് ഓരോരുത്തരും കരിയർ മേഖലകൾ തിരഞ്ഞെടുക്കേണ്ടത് . വൈജ്ഞാനിക സമൂഹത്തിന്റെ സൃഷ്ടിക്ക് ഇത് ആവശ്യമാണ് . തൊഴിലുകളെ ശമ്പളത്തിനനുസരിച്ച് വർഗീകരിക്കുന്നതു ആരോഗ്യമല്ല . എല്ലാ തൊഴിലിനും അതിന്റെ മഹത്വത്തോടെ പരിഗണിക്കേണ്ടതുണ്ട് . ഡോ. ജോയ് പറഞ്ഞു.

പ്രൊഫ.ഡോ . എം . പി മത്തായി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു . കോലഞ്ചേരി സെയിന്റ് പോൾസ് ബഥനി സ്‌കൂൾ പ്രിൻസിപ്പൽ ടോമിന എസ് ഐ സി , രാമമംഗലം ആവേ സ്റ്റെല്ല മേരിസ് കോളജ് പ്രിൻസിപ്പൽ ഡോ . പോൾ വി മാത്യു , ഡയറക്ടർ അരുൺ പോൾ കുന്നിൽ , കോലഞ്ചേരി നിയോടെക്‌ അക്കാഡമി ഡയറക്ടർ സെൽവരാജ് മാറ്റത്തിൽ , പൂതൃക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി പി വർഗീസ് , വാർഡ് മെമ്പർ സംഗീത ഷൈൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈജ എന്നിവർ പ്രസംഗിച്ചു .



2021, ജൂൺ 19, ശനിയാഴ്‌ച

ജെഫ് ഹെഡന്റെ ’The motivation myth’ എന്ന പുസ്തകത്തിന്റെ പുസ്തകച്ചുരുക്കം


പ്രചോദനത്തിനെക്കുറിച്ച് വളരെ വ്യത്യസ്തമായ ചില ചിന്തകൾ നൽകുന്ന പുസ്തകമാണ് ജെഫ് ഹെഡന്റെ  “The Motivation Myth". നാളിതുവരെയും പ്രയത്നത്തെക്കുറിച്ച് നാം കരുതി വെച്ചതും ചിന്തിച്ചിരുന്നതുമായ പല കാര്യങ്ങളും തെറ്റാണെന്ന് തോന്നിപ്പോകുന്ന ഒരു ചിന്തയാണ് പുസ്തകത്തിലുളളത്.    

വീഡിയോ കാണാം : https://youtu.be/0OqaYAz1EE8

                             പ്രധാനമായും 5 കാര്യങ്ങളാണ് പുസ്തകത്തിൽ നിന്നും പങ്കുവയ്ക്കാനുളളത്

ഒന്നാമത്തെ കാര്യം “Motivation is not a spark”. ഒരു പ്രചോദനവുമില്ലാതിരിക്കുമ്പോൾ നാം പലപ്പോഴും അത് ലഭിക്കാനായി പല വീഡിയോ ദൃശ്യങ്ങൾ കാണുകയും പല പുസ്തകങ്ങൾ വായിക്കുകയും ചിലരുടെ ജീവിതാനവുഭവങ്ങൾ കേൾക്കുകയും ചെയ്യാറുണ്ട് . പക്ഷെ ഒരിക്കലും ഒരു തീപ്പൊരിയായി പ്രചോദനം സംഭവിക്കുന്നില്ല എന്നതാണ് അറിയേണ്ടത്

രണ്ടാമത്, എന്താണ് യഥാർഥത്തിൽ പ്രചോദനം എന്നാണ് പറയുന്നത് .“Motivation is a result”. പ്രചോദനം എന്നുള്ളത് ഒരു ഫലമാണെന്നാണ് ജെഫ് ഹെഡൻ പറയുന്നത്. നാമൊരു പ്രവൃത്തി ചെയ്യുമ്പോൾ വിജയമുണ്ടാകും.വിജയുമുണ്ടാകുമ്പോൾ പ്രചോദനവുമുണ്ടാകും. അങ്ങനെ നമ്മുടെ ചെറിയ ചെറി പ്രവൃത്തികളിൽ നിന്നും , വിജയങ്ങളിൽ നിന്നും ലഭിക്കുന്ന ഡോപ്പമിൻ ഹിറ്റാണ് നമുക്ക് പ്രചോദനം നൽകുകയും മുന്നോട്ടു പോകുവാൻ സഹായിക്കുകയും ചെയ്യുന്നത്.  നമുക്ക് ആത്മവിശ്വാസം ഉണ്ടാകാൻ വേണ്ടി തീർച്ചയായും ശക്തമായ മുന്നൊരുക്കം ആവശ്യമാണ്. ഓരോ ചെറിയ കാര്യങ്ങൾ ചെയ്യുമ്പോഴും ചെറിയ വിജയങ്ങൾ നേടുമ്പോഴും ഡോപ്പമിൻ ഹിറ്റ് ഉണ്ടാവുകയും ചെറിയ വിജയങ്ങളിൽ നാം സന്തോഷിക്കുകയും, ആത്മവിശ്വാസം വർദ്ധിക്കുകയും അതുവഴി പ്രചോദനം ഉണ്ടാവുകയുമാണ് ചെയ്യുന്നത്. പ്രചോദനമില്ലാതിരിക്കുന്നവർ ഒരുപക്ഷെ ഒന്നും ചെയ്യാതിരിക്കുന്നവരായിരിക്കും. അതുകൊണ്ട് ജെഫ് ഹെഡൻ പറയുന്നത് “start doing small thing". ചെറിയ വിജയങ്ങൾ ആഘോഷിക്കാനും ചെറിയ വിജയങ്ങളിൽ നിന്നുമുണ്ടാകുന്ന ആത്മവിശ്വാസം കൂടുതൽ വിജയവും അതിനോടൊപ്പം കൂടുതൽ  പ്രചോദനവുമുണ്ടാക്കാൻ നമ്മെ സഹായിക്കും

മൂന്നാമത്തെ വലിയൊരു ചിന്തയാണ്“Forget your goals".നമ്മുടെ ലക്ഷ്യം മറക്കുക. പല വലിയ ലക്ഷ്യങ്ങളും നാം മുൻകൂട്ടി ഉറപ്പിക്കുകയും അതിനായി നിരന്തരം പ്രയത്നിക്കുകയും ചെയ്യാറുണ്ട്. പക്ഷെ പലപ്പോഴും പോകുന്ന വഴിയിൽ നാം തളർന്നുവീഴുകയോ പിൻമാറുകയോ ചെയ്യുകയാണ് പതിവ്. അതിനാൽ ജെഫ് ഹെഡൻ പറയുകയാണ്“Forget your goals, instead focus on the process". പലപ്പോഴും വലിയ ലക്ഷ്യം നമ്മുടെ മനസ്സിലുണ്ടെങ്കിലും ലക്ഷ്യം മുൻകൂട്ടി ഉറപ്പിച്ചതിനു ശേഷം അതിനെ മറന്നുകളയുക. അതിനു പകരമായി ഒരു പദ്ധതി മുൻകൂട്ടിയുറപ്പിക്കുക. പദ്ധതി പ്രകാരം എല്ലാ ദിവസവും പിന്തുടരുവരാൻ ശ്രമിക്കുക. നിങ്ങൾക്കിത് മനസ്സിലായില്ലെങ്കിൽ അൽപ്പം കൂടി വ്യക്തമായി ഞാനിത് പറഞ്ഞുതരാം. ഉദാഹരണമായി നമ്മുടെ ശരീരഭാരം കുറയ്ക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. 108 കിലോയുളള ആൾ അത് 70 കിലോയായി കുറയ്ക്കാൻ ശ്രമിക്കുകയാണ്. തീർച്ചയായും അത് വലിയൊരു ലക്ഷ്യമാണ്. പക്ഷെ ലക്ഷ്യം മുൻകൂട്ടി ഉറപ്പിച്ചതിനു ശേഷം അത് മറന്നുകളയുക. പക്ഷെ നമുക്ക് ഇപ്രകാരമൊരു ലക്ഷ്യം മുൻകൂട്ടി ഉറപ്പിക്കാൻ സാധിക്കും. ഒരാഴ്ച്ച ഞാനിത്ര ശരീരഭാരം കുറയ്ക്കും അല്ലെങ്കിൽ ഇതിനായി ഒരുദിവസം ഞാൻ  ചെയ്യുന്നത് കാര്യങ്ങളായിരിക്കും. ഇത്ര വ്യായാമം ചെയ്യുന്നു, ദിവസം ഇത്രയും ഭക്ഷണം മാത്രം കഴിക്കുന്നു. അങ്ങനെയൊരു പദ്ധതി മുൻകൂട്ടി ഉറപ്പിച്ചതിനു ശേഷം നമ്മുടെ ലക്ഷ്യം മറന്നുകളയുക. പദ്ധതിയെ പിന്തുടരുകയാണെങ്കിൽ തീർച്ചയായും നമുക്ക് പ്രചോദനം ലഭിക്കുകയും മുന്നോട്ടു പോകുവാൻ സാധിക്കുകയും ചെയ്യുമെന്നാണ് പുസ്തകം പറയുന്നത്. ഇതുമാത്രമല്ല,പല ഉദാഹരണങ്ങൾ പുസ്തകത്തിൽ നമുക്ക് കാണുവാൻ സാധിക്കുന്നു.100 കിലോമീറ്റർ മാരത്തോൺ ഓടാൻ ആഗ്രഹിക്കുന്ന ആൾ ആദ്യത്തെ ദിവസം തന്നെ അതിനു ശ്രമിച്ചാൽ ഒരുപക്ഷെ  സാധിക്കണമെന്നില്ല. പക്ഷെ അതിനായുളള പദ്ധതി അദ്ദേഹം മുൻകൂട്ടി ഉറപ്പിക്കുകയും അത് നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്നുവെങ്കിൽ തീർച്ചയായും അദ്ദേഹത്തിനത് സ്വന്തമാകും.“Forget your goals set a process “. വലിയ ലക്ഷ്യത്തെക്കാൾ നല്ലത് അത് മറന്നുകളഞ്ഞുകൊണ്ട് ചെറിയ ലക്ഷ്യങ്ങൾ നമുക്ക് നേടുവാൻ സാധിക്കും എന്നതാണ്.  

നാലാമത്തെ കാര്യമാണ് “Time management". അതിലൂടെ അദ്ദേഹം പറയുന്നത്“Extreme Productivity Day (EPD)" എന്നതാണ്. ചില ദിവസങ്ങളിൽ നമുക്ക് നന്നായി അധ്വാനിക്കുവാൻ സാധിക്കും. നാം ചെയ്യണ്ട പ്രവൃത്തി ചെയ്യുവാനായി ചിലപ്പോൾ ദിവസം നേരത്തെ എഴുന്നേൽക്കണ്ടതായി വരും. എല്ലാ അസ്വസ്ഥതകളും മാറ്റിവെച്ചുകൊണ്ട് അന്ന് നാം കാര്യങ്ങൾ ചെയ്യേണ്ടതായി വരും. അർണോൾഡിനെ കുറിച്ചുള്ള ഉദാഹരണം സഹിതം പുസ്തകത്തിലത് വിവരിക്കുന്നുണ്ട്. ഒരിക്കലും ഒറ്റ ദിവസം കൊണ്ടല്ല അദ്ദേഹം വിജയം സമ്പാദിച്ചത്. അദ്ദേഹം പ്രചോദനം നിലനിർത്തിയത് പലപ്പോഴും“EPD-Extreme Productivity Day" എന്നുളള രീതികൾ പ്രയോഗിച്ചതിനാലാണെന്നതാണ് പുസ്തകത്തിൽ നിന്നും നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത്. തീർച്ചയായും ചിന്തകളിലൂടെ നമുക്ക് പ്രചോദനം പ്രായോഗികമായി നിലനിർത്തുവാൻ സാധിക്കുമെന്നുളളതാണ് അറിയേണ്ടത്

അഞ്ചാമത്തേതാണ്“Be a champion every day". എല്ലാ ദിവസവും നമുക്ക് എങ്ങനെ ആഘോഷിക്കാൻ സാധിക്കുമെന്നുളളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.   എനിക്ക് സാധിക്കില്ല എന്ന് പലപ്പോഴും നാം പറയാറുണ്ട്. എനിക്കത് ചെയ്യുവാൻ സാധിക്കുകയില്ല (I cannot do it)എനിക്ക് വ്യായാമം ചെയ്യുവാൻ സാധിക്കുകയില്ല, എനിക്ക് മധുരമുളള ആഹാരം കഴിക്കുവാൻ സാധിക്കുകയില്ല. എനിക്ക് സാധിക്കില്ല എന്ന് പറയുന്നത് ഒരു പ്രേരകശക്തിയാണ്. എന്റെ സ്വന്തമായ ആഗ്രഹമല്ല. മറ്റെന്തോ കാരണങ്ങളാൽ എനിക്കത് ചെയ്യുവാൻ സാധിക്കുകയില്ല. ഞാൻ ചെയ്യുന്നില്ല (I don't) എന്ന് പറയുമ്പോൾ അത് വളരെ വ്യത്യസ്തമാണെന്നാണ് നാം മനസ്സിലാക്കേണ്ടത്. ഞാൻ ചെയ്യുന്നില്ല (I don't) എന്നുള്ളത് ഞാൻ സ്വന്തമായി പറയുന്ന കാര്യമാണ്. ഒരു തെറ്റായ കാര്യം ഞാൻ ചെയ്യുന്നില്ല. അല്ലെങ്കിൽ തെറ്റായുളള ശീലം ഞാൻ ചെയ്യുന്നില്ല എന്ന് പറയുന്നതും ഇനി ചെയ്യുവാൻ കഴിയില്ല എന്ന് പറയുന്നതും തമ്മിൽ വളരെ വ്യത്യാസമാണുളളത്. പ്രേരകശക്തികൾക്കപ്പുറമായി, ഉളളിൽ നിന്നുമുള്ള മനസ്സിലാക്കലിലൂടെ ഞാൻ ചെയ്യുന്നില്ല എന്ന് പറയുവാൻ നമുക്ക് സാധിക്കുന്നു. അങ്ങനെയാണ് യഥാർഥത്തിൽ വാക്കുകളിലൂടെ പ്രചോദനം നൽകുവാൻ നമുക്ക് സാധിക്കുന്നതെന്ന് പുസ്തകത്തിൽ പറയുന്നുണ്ട്

ഇത്തരം നിരവധി ചിന്തകൾ പുസ്തകത്തിൽ പറയുന്നുണ്ട്.“Action leads to success that leads to motivation . “Atomic Habits" എന്ന പുസ്തകത്തിലെ ചില ചിന്തകളും “The Motivation Myth"എന്ന പുസ്തകത്തിൽ നമുക്ക് കാണുവാൻ സാധിക്കും.“Instead of spark create a FIRE while seeing the progress “ഓരോ ദിവസവും നമ്മുടെ മുന്നേറ്റം കാണുമ്പോൾ ഒരു പ്രകാശം നമ്മിലുണ്ടാവുകയും അങ്ങനെ നമ്മിൽ പ്രചോദനമുണ്ടാവുകയും ചെയ്യുന്ന അവസ്ഥ. തീർച്ചയായും അതിനു സാധിക്കട്ടെ.

(ഡോ പോൾ വി മാത്യു )

 

 

2021, ജൂൺ 18, വെള്ളിയാഴ്‌ച

റിച്ചാർഡ് കോച്ചിന്റെ 80/20 തത്വങ്ങളടെ പുസ്തക ചുരുക്കം


ജീവിതത്തിൽ ധാരാളം അധ്വാനിക്കുന്നവരാണ് നമ്മൾ.പക്ഷെ നാമെടുക്കുന്ന പ്രയത്നത്തിന്റെ ഫലം നമുക്ക് ലഭ്യമാകുന്നണ്ടോ എന്ന് ചോദിച്ചാൽ പലപ്പോഴും ഇല്ല എന്നായിരിക്കും ഉത്തരംപല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ പറയാറുണ്ട്, ഞാനെത്രയോ അധ്വാനിക്കുന്നു പക്ഷെ എന്നെ അംഗീകരിക്കാൻ ഇവിടെ ആരുമില്ല എന്ന്.

പലപ്പോഴും പല ആളുകളെയും നാം കാണാറുണ്ട്എപ്പോഴും തിരക്കായിരിക്കുംഒന്നും ചെയ്യാൻ സമയമില്ലഎന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്റിച്ചാർഡ്  കോച്ച് എന്ന പ്രശസ്തനായ എഴുത്തുകാരൻ അതിനുത്തരം നമുക്ക് നൽകുകയാണ്.റിച്ചാർഡ് കോച്ച് വാർട്ടൻ സർവകലാശാലയിലും ഓക്സ്ഫോർഡ് സർവകലാശാലയിലും പഠിച്ച അതിപ്രശസ്തനായ ഒരു വ്യക്തിയാണ്.         

                   “80/20 PRINCIPLE THE SECRET TO ACHIEVING MORE WITH LESS" എന്ന പുസ്തകത്തിലൂടെ അദ്ദേഹം വളരെ വിശദമായി വിഷയത്തെക്കുറിച്ച് പരാമർശിക്കുകയാണ്.


വീഡിയോ കാണാം : https://youtu.be/qormzPmlhGk

അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.”80% results come from 20% inputs". നമ്മുടെ ജീവിതത്തിലെ 80% വിജയങ്ങളും ഉണ്ടാകുന്നത് കേവലം 20% നിക്ഷേപത്തിൽ നിന്നാണ്. ചിന്ത ആദ്യം മുന്നോട്ടു വച്ചത് വിൽഫ്രഡ് പാരറ്റോ എന്ന സാമ്പത്തിക വിദഗ്ധനാണ്. ഒരു ഇറ്റാലിയൻ എഞ്ചിനീയർ ആണ് വിൽഫ്രഡ് പാരറ്റോ. ഒപ്പം തന്നെ ഒരു സാമ്പത്തിക വിദഗ്ധനും,തത്വചിന്തകനും,സാമൂഹ്യ ശാസ്ത്രജ്ഞനും കൂടിയാണ് അദ്ദേഹം. 1987 കാലഘട്ടങ്ങളിലാണ് അദ്ദേഹം ഒരു നിരീക്ഷണം നടത്തിയത്. ഇറ്റലിയിലെ 80% സമ്പത്തും വെറും 20% ആളുകളുടെ കൈവശമാണ്.ഇതിനെ ചുവടുപിടിച്ചുണ്ടായ തത്വചിന്തയാണ് പാരറ്റോ തത്വം. രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം പാരറ്റോ തത്വം വളരെയധികം പ്രചാരം നേടുകയായിരുന്നു.”Principle of least effort, principle of imbalance, principle of vital few, principle of factor sparsity തുടങ്ങിയ പേരിലെല്ലാം ചിന്ത അറിയപ്പെടാറുണ്ട്.

ഒരു സ്ഥാപനത്തിലെ 80% നിക്ഷേപവും കൊണ്ടുവരുന്നത് 20% തൊഴിലാളികളായിരിക്കും. ഒരു വ്യവസായത്തിലെ 80% കച്ചവടവും കൊണ്ടുവരുന്നത് വെറും 20% ഉപഭോക്താക്കളായിരിക്കും. അതുപോലെ തന്നെ 20% ആളുകളുടെ കൈവശമായിരിക്കും 80% ധനവുമുണ്ടായിരിക്കുക. നമ്മുടെ വ്യക്തിജീവിതത്തിലേക്ക് നോക്കാം,നാം 80% സമയങ്ങളിലും ഉപയോഗിക്കുന്ന വസ്ത്രം മിക്കവാറും 20% വസ്ത്രങ്ങളായിരിക്കും. സൗഹൃദവലയങ്ങളിലേക്ക് നോക്കിയാൽ പലപ്പോഴും മദ്യസൽക്കാരങ്ങളിലെല്ലാം 90% മദ്യം കഴിക്കുന്നത് 15% സുഹൃത്തുക്കളായിരിക്കും. ഒപ്പം തന്നെ ജീവിതത്തിലെ 80% സന്തോഷത്തിനും കാരണം 20% കാര്യങ്ങളായിരിക്കും.”Do more on what working well”, “Finding right thing”. രണ്ടു കാര്യങ്ങളാണ് ജീവിതത്തിൽ വിജയിക്കാനും സന്തോഷമുണ്ടാക്കാനും വിലയേറിയതെന്ന് റിച്ചാർഡ് കോച്ച് നമ്മെ ഓർമിപ്പിക്കുകയാണ്

ഒരു ഉദാഹരണം അദ്ദേഹം പറയുകയാണ്. പല കച്ചവട ഇടപാടുകളിലും ആനുകൂല്യം ലഭിക്കുന്നത് അല്ലെങ്കിൽ കച്ചവട ഇടപാടുറപ്പിക്കുന്നത് അവസാനത്തെ 20% സമയത്ത് ആയിരിക്കും. ഇതിനെ “non linearity  thinking” എന്നും  പറയാറുണ്ട്. പലപ്പോഴും നാം ചിന്തിക്കും, ഒരേ പോലെ സമയങ്ങളെല്ലാം പോകട്ടെ അല്ലെങ്കിൽ ചെയ്യുന്നതു പോലെ പോകട്ടെ എന്നും.പക്ഷെ ഏറ്റവും പ്രധാനപ്പെട്ട 20%കാര്യത്തെ കണ്ടെത്തി 20 ശതമാനത്തെ 80% സമയങ്ങളിലും ചിലവഴിക്കുകയും ചെയ്താൽ തീർച്ചയായും ഫലം വ്യത്യസ്തമായിരിക്കും. ”Remove 80% of unimportant thing or deprioritize least important things".അതായിരിക്കണം തത്വ ചിന്ത എന്ന് റിച്ചാർഡ് കോച്ച് ഓർമിപ്പിക്കുകയാണ്

നമ്മുടെ നിക്ഷേപങ്ങളിൽ 20% നിക്ഷേപങ്ങൾ മാത്രമായിരിക്കും 80% വരുമാനം നമുക്ക് നൽകുന്നത്.നമ്മുടെ സുഹൃത് വലയങ്ങളിൽ 20% സുഹൃത്തുക്കളായിരിക്കാം  80% സന്തോഷം നമുക്ക് നൽകുന്നത്. ഒരു സ്ഥാപനത്തിൽ പലപ്പോഴും 80% ശമ്പളവും മേടിക്കുന്നത് 20% ആളുകളാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല. കാരണം 20% ആളുകളായിരിക്കും 80% കാര്യക്ഷമത  കൊണ്ടുവരുന്നത്.”80% achievements come from 20% time “. അതാണ് ചിന്തയുടെ ആകെ തുക. അതുകൊണ്ട് റിച്ചാർഡ് കോച്ച് പറയുകയാണ് ”Internalize your hard work ”. നാമൊത്തിരി സമയം അധ്വാനിക്കുന്നുണ്ടാവാം.പക്ഷെ കൃത്യമായും,സമൃദ്ധമായും ജോലി ചെയ്യുവാൻ സാധിക്കുകയില്ല.80% സമയവും ഏറ്റവും പ്രധാന്യമുളളതും,മുൻഗണന കൊടുക്കേണ്ടതുമായുളള 20% കാര്യങ്ങൾ ചെയ്യുമ്പോൾ തീർച്ചയായും ഫലം വ്യത്യസ്തമായിരിക്കും.

                    ജെയിംസ് പെസ്സസിൻറെ  ഒരു ഉദാഹരണം പുസ്തകത്തിൽ പറയുന്നുണ്ട്. അദ്ദേഹം പറയുകയാണ്, മുഴുവൻ കാര്യങ്ങളും ലഭ്യമാകുന്നതു വരെ ഒരു തീരുമാനമെടുക്കുവാൻ കാത്തിരിക്കേണ്ട ആവശ്യമില്ല.            ”Gather 80% data, analyse 80%analysis, use 20% time, be 100% confident, practice it 100% time". ചില ആളുകൾ എല്ലാ ഫലങ്ങളും എല്ലാ രീതിയിലും വന്നാൽ മാത്രമേ ആരംഭിക്കുകയുള്ളൂ എന്ന് ചിന്തിക്കുന്നവരാണ്. പക്ഷെ അത് ശരിയല്ലായെന്നും കൂടുതൽ ഫലം വേണമെങ്കിൽ തീർച്ചയായും 80-20 തത്വം ജീവിതത്തിൽ പിന്തുടരണമെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. വ്യാവസായിക മേഖലയിലും, വ്യക്തിജീവിതത്തിലും, ഉദ്യോഗജീവിതത്തിലുമെല്ലാം എങ്ങനെ തത്വങ്ങൾ പ്രാവർത്തികമാക്കാമെന്ന് പലയിടങ്ങളിലായി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്

മുഴുവൻ വിവരിക്കുവാൻ സമയമില്ലാത്തതുകൊണ്ട് തീർച്ചയായും പുസ്തകങ്ങൾ വായിക്കുക. റിച്ചാർഡ് കോച്ച് ഓർമിപ്പിക്കുകയാണ്, മറ്റുള്ളവർ നമ്മോട് ചെയ്യാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ പ്രധാനപ്പെട്ടവയല്ലായെങ്കിൽ അത് മാറ്റിവയ്ക്കുക. നമുക്ക് സന്തോഷിക്കാൻ കഴിയാത്തതും മോശമായിപ്പോകുന്നതുമായ ജോലികൾ നമുക്ക് മാറ്റി വയ്ക്കാം. നമുക്കിഷ്ടമുളളതും, നമ്മുടെ ജീവിതത്തിന്  പ്രയോജനപ്രദമാകുന്നതും, നാം തീവ്രമായി ആഗ്രഹിക്കുന്നതുമായുളള കാര്യങ്ങൾ ചെയ്യുക. അങ്ങനെ ഏറ്റവും പ്രധാനപ്പെട്ട 20% കാര്യങ്ങൾ 80% സമയത്ത് ചെയ്യുമ്പോൾ തീർച്ചയായും വിജയം സുനിശ്ചിതമാണ്. നിങ്ങൾക്കത് നേടുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

                                             (ഡോ , പോൾ വി മാത്യു )