2011, ജൂൺ 6, തിങ്കളാഴ്‌ച

അമ്മയുടെ വിളി

അമ്മയുടെ വിളി
അമ്മ വിളിച്ചു. അമ്മ എല്ലാം അറിയുന്നു. ഞാന്‍ മനസ്സില്‍ കരുതിയതെല്ലാം അമ്മ മാനത്തു കണ്ടത് പോലെ.   ഒരു ദിവസം കൊണ്ട് മൊട്ടിട്ട ആ നാളം കത്തിചാമ്പല്‍ ആകാന്‍ അധികം നേരം വേണ്ടി വന്നില്ല. അമ്മയുടെ മനസ്സ് വേദനിപ്പിക്കുന്ന ഒന്നും ഞാന്‍ ചെയ്യില്ല എന്ന് തീരുമാനിചു.  'മഴ' കോരി ചൊരിഞ്ഞു. കനത്ത ഇടിയും മിന്നലോടും കൂടിയ ആ മഴ പക്ഷെ അണയാനുള്ള തിരിയുടെ ആളലാനെന്നു ഞാന്‍ മുന്നമേ മനസ്സിലാക്കിയിരുന്നു. ഞാന്‍ കരുതി ഈ മഴ ഇന്ന്  കൂടി കനത്തു പെയ്യട്ടെ. പക്ഷെ അന്ന് മഴ പെയ്തില്ല. വളരെ ചൂടേറിയ ആ ദിനം വിരസം ആയി ഞാന്‍ തള്ളി നിക്കി. എന്റെ ചാലകത്തില്‍  ഞാന്‍ ചിലത് കുത്തികുരിച്ച്ചു വിദൂരതയിലെക്കു പറത്തി വിട്ടു. ആ പ്രാവ് തിരിച്ചു വന്നില്ല. ഞാന്‍ ആ കാഴ്ച കണ്ടു രസിച്ചു. എന്റെ പ്രാവ് ചിറകടിച്ചു ഉയരുന്നത് എന്നില്‍ ക്രൂരമായ ഒരു ആഹ്ലാദം ഉളവാക്കി.  എനിക്കറിയാമായിരുന്നു. 'ഈ പ്രാവിന് ഇന്നുകൂടെ ജിവാന്‍ ഉള്ളൂ' എന്ന്.  പക്ഷെ മറുപുറത്ത് കുറുകി കരയുന്ന പ്രാവ് എനിക്ക് ആവലാതി വിഷയമായിരുന്നു. എന്റെ കള്ള പ്രാവിനെ ആ കുറു പ്രാവ് കണ്ണ്  വച്ച്ചു എന്നത് എന്നെ വല്ലാതെ അലട്ടി, എന്റെ പ്രാവ് കള്ളം മാത്രമേ പറയുമായിരുന്നുള്ളൂ.  

ഞാന്‍ എന്റെ എഴുത്ത് പുസ്തകം എടുത്തു പതിവിനു അപ്പുറമായി നിട്ടി എഴുതി. 'ഉടയോനോടുള്ള എന്റെ ഉടമ്പടി'. 'അമ്മയോടുള്ള എന്റെ പ്രതിഞ്ഞ'. ഞാന്‍ ഉറക്കെ പറഞ്ഞു...ഇത് മാറ്റാന്‍ ആര്‍ക്കും ആവില്ല. എനിക്കുപോലും. അപ്രകാരം സംഭവിച്ചാല്‍ ഞാന്‍ ഇല്ല എന്ന് തന്നെ ഞാന്‍ കരുതും. അടിയില്‍ ഒരു ഒപ്പ് കൂടെ.. എന്റെ ഉറപ്പ് , എന്റെ തിഇരുമാനം. ഉടയോന്‍ എന്നെ കാക്കും .
പെട്ടന്ന് തന്നെ ഉടയോന്‍ തന്റെ നിണ്ട മൌനം ഭേദിച്ചു. ഞാന്‍ നിന്നോടു കൂടെ. മുന്നോട്ട് പോകു. ഇതാ വഴി നിനക്കായി തുറക്കുന്നു. എന്റെ മനസ്സിന്റെ അന്തരാലങ്ങളിളില്‍ നിന്ന് ചെറു സംഗിഇതം അണയാതെ ഒഴുകുനത് ഞാന്‍ തിരിച്ചറിയുന്നു. അത് മറ്റാരുമല്ല. എന്റെ ഉടയോന്‍. അവന്‍ എന്നെ കാക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ