2011, ഏപ്രിൽ 30, ശനിയാഴ്‌ച

നിന്‍റെ കണ്ണുകള്‍ നിറയാതിരിക്കട്ടെ

'നിന്‍റെ കണ്ണുകള്‍ തിളങ്ങുന്നതാണ്' എന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും നിന്‍റെ കണ്ണില്‍ തീയായിരുന്നെന്നു ഞാന്‍ അറിഞ്ഞില്ല. തിളങ്ങുന്ന കണ്ണില്‍ നീ ഒളിപ്പിച്ച ആ ഉഷ്ണപ്രവാഹം അണപൊട്ടി ഒഴുകുന്നത്  വരെ! സഹനത്തിന്‍റെ പാരമ്യമായി നീ നിന്‍റെ അമ്മയെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ മനസ്സും ഒന്ന് അലിഞ്ഞപോലെ. അപൂര്‍വ്വമായി മാത്രം അമ്മയെ കണ്ടു പൊട്ടികരയാറുള്ള എന്റെ മനസ്സില്‍ സ്നേഹത്തിന്റെ തീ കൊളുത്തിയത് നീയായിരുന്നു. ചുമ്മ ധരിച്ച് അവശനാകുന്ന എന്റെ കണ്ണിന്റെ നിമിരടത്തിനു നിന്റെ കണ്ണിലെ കണ്ണിര്‍ ഔഷദമായി. തണുത്ത് മരവിച്ച അന്റെ ഹ്യദയം ഒന്ന് ചൂട് പിടിച്ചു. 
കാറ്റ് വീശിയാലും കടലിരച്ചാലും കലങാത്ത ഞാന്‍ അല്പം ഒന്ന് കിതച്ചുപോയി. കാലം വരച്ച ചുവരെഴുത്തുകള്‍ നിനക്ക് സഹനമായി മാറിയപ്പോള്‍  കാലഘത്തിന്റെ ആവശ്യമാണ് 'നീ' എന്ന് ഞാന്‍ ഉറക്കെ പറഞു. ഉത്തരവാദിത്വം മറന്ന പിതാവിന്റെ അര്‍ത്ഥ ചാപല്യങള്‍ നിനക്ക് സമ്മാനിച്ചത് കണ്ണുനീര്‍ ആയിരുന്നെങ്കിലും നീയും അമ്മയും കാണിച്ച സഹനത്തിന്റേയും സ്നേഹത്തിന്റേയും അര്‍ത്ഥവ്യാപ്തി ഒരു തിരക്കും മായിക്കാനാവില്ല. സമാനമായ അനുഭവങള്‍ എനിക്ക് പുത്തരി അല്ലെങ്കിലും നിന്റേത് ഞാന്‍ മനസ്സില്‍ കുറിച്ചു. നീ ആയതുകൊന്ദും നീ വിത്യസ്ത ആയത് കൊന്ദും. 
തിളങുന്ന നിന്റെ കണ്ണുകള്‍ ഇടയ്ക്ക് കലങുന്നത് കാണുമ്പോള്‍ ഞാന്‍ അറിയാതെ നെടു വീര്‍പ്പിടും. "ദൈവമെ ഈ പെണ്ണിന്റെ മനസ്സ് ഞാന്‍ നോവിച്ചോ". മറ്റുള്ളവരെ വേദനിപ്പിക്കുന്നത് എനിക്ക് സമ്മാനിക്കുന്നത് ഉറക്കമില്ലാത്ത രാത്രികാളാണെന്ന സത്യം അവള്‍ക്ക് അറിയില്ലല്ലോ. എന്ത് വിലകൊടുത്തും മാപ്പ് കരസ്ഥമാക്കുന്ന എന്നെ അവള്‍ക്ക് പരിചയമില്ലല്ലൊ. പ്രത്യേകിച്ച് , സ്നേഹിക്കുന്നവര്‍!......  എന്റെ മന്‍സ്സില്‍ സ്വപ്നമായി നീ പലപ്പോഴും കടന്ന് വന്നെങ്കിലും മനസ്സിനെ ശാന്തമാക്കാന്‍ ഞാന്‍ ശീലിച്ചു.  'നീ എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ആയിരിക്കണം' എന്ന നിര്‍ബ്ബന്ന്ധം മാത്രം. സനേഹട്ഠിന്റെ മാറാപ്പ് തോളിലേന്തിയവളാണ് നീ എന്ന്  ഞാന്‍ അറിഞു. സ്നേഹിക്കാനും കരുതനുമുള്ള 'കുശുമ്പ്' നിനക്കുന്ദ്. നീ പരത്തുന്നത് ചിരി ആയിരുന്നു,  നീ പകര്‍ന്നത് തിര ആയിരുന്നു. നിനക്ക് നല്ലത് വരനമെന്ന് ഞാന്‍ ആശിച്ചു. എനിക്കും!. 
ഒരു ചെരിപ്പിടാന്‍ കൊതിച്ച ചെറുപ്പവും, അമ്മാച്ചന്‍ തന്ന ഉപയൊഗിച്ച പാന്റും, അമ്മയുടെ ചാക്ക് യൂണിഫൊമില്‍ തയ്യിച്ച നിക്കറും, ആദ്യ്മായി ബിരിയാണി തിന്നപ്പോള്‍ ഉന്ദായ അനുഭവവും, ടൂറിസ്റ്റ് ബസില്‍ കേറാന്‍ ഉള്ള അഗ്രഹവും, ബന്ദുക്കളുടെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതും, 'കഴുതയുടെ മോനെ' എന്ന അദ്ധ്യാപകന്റെ പരിഹാസവും, പലഹാരം തിന്നാനുള്ള കൊതിയും, ചോറു മാത്രം കന്ദ് വളര്‍ന്ന ചെരുപ്പവും,  വൈകി വന്ന വെളിപ്പാടുകളും  എല്ലാം എല്ലാം എന്നില്‍ കത്തിച്ച തീ കെടില്ലെന്ന് എനിക്കറിയാം. അത് കെടുത്താന്‍ ആര്‍ക്കും ആവില്ല. അത് കെടണമെങ്കില്‍ ഞാന്‍ വരച്ച ലക്ഷ്യം കടക്കണം. ഇതിനിടയില്‍ ഞാന്‍ എന്തെല്ലാം ഉപേക്ഷിച്ചു. അതില്‍ നീയും എന്ന് ഞാന്‍ അറിയാതെ പറഞു.
പക്ഷെ   'നീ റേഡിയോ ആണെന്ന്' ഞാന്‍ വിശ്വസിച്ചു. എന്റെ സ്വാര്‍ത്ഥതയ്ക്ക് വേന്ദി!. നിന്റെ മുഖം വാടുന്നത് നിന്റെ ഭാവം മാറുന്നതും എന്നെ വലച്ചു. 'ഇവള്‍ ഒരു കുറുമ്പി' എന്ന് കരുതു ഞാന്‍ തോല്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ പിന്നെ അങോട്ട് ഞാന്‍ തൊല്‍ക്കാന്‍ തുടങീയെന്ന് തോന്നി തുടങിയപ്പോള്‍‍,  പതുക്കെ പാലം വലിച്ചു. "ഇനി നീ ജയിക്കന്ദ, ഞാന്‍ മാത്രം'. അത് ശരിയായിരുന്നു!  ഞാന്‍ ജയിക്കുമെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും നിന്റെ സാന്നിദ്യം  എനിക്ക് സന്തോഷം പകര്‍ന്നു. ദൈവമേ ഇവളെ കാണാതിരുന്നെങ്കില്‍ എന്ന് ആശിച്ചപ്പോള്‍ ഇനി സംസാരിക്കരുതെണ്ണ്‍ ആഗ്രഹിച്ചപ്പോള്‍ - മനസ്സ് അപ്പോഴും പറഞ്ഞില്ല - ' നീ മൂഡ സ്വര്‍ഗ്ഗത്തിലാണ്''എനിക്ക് ഞാന്‍ മാത്രം' എന്ന് ചിന്തിച്ച എന്റെ  കൊമ്പൊടിക്കാന്‍ നിനക്കായെന്ന് ഞാന്‍ പറഞാല്‍...... എനിക്കറിയില്ല എന്ന് എനിക്കറിയാമെങ്കിലും!
പക്ഷെ ഞാന്‍ അറിഞുകൊന്ദു തന്നെ നിക്യഷ്ടഫലം അത് പുറപ്പെടിവിച്ചു എന്ന് ഞാന്‍ പറണ്‍ജ്ജാല്‍ നിനക്ക് മനസ്സിലാകുമോ ആവോ. എങ്കിലും നീ മനസ്സില്‍ ചുമന്ന തീ എനിക്ക് പകര്‍ന്നത് നന്നായി. നിനക്കും , എനിക്കും. അന്നാലും നീ അത് എന്നോട് ഇതുവരെ പറഞില്ലല്ലൊ - എന്ന് ഓര്‍ക്കുമ്പോള്‍, എനിക്ക് കരച്ചില്‍ വരുന്നു. തമാശയ്ക്ക് ആണെങ്കിലും എന്റെ അമ്പുകള്‍ നിന്റെ കണ്ണ് ഈറനണിയിച്ചിരുന്നു എന്ന് അറിയുമ്പോള്‍  അല്പം കുറ്റബോധവും.ക്ഷമിക്കൂ കൂട്ടുകാരി. ഇനി അങോട്ട് നീ ജയിക്കണം. തോറ്റെന്ന് തൊന്നിപ്പിചാലും ഒപ്പം ഞാനും


സഹനത്തിന്റെ തീ ചൂളയില്‍ നീ വെന്തെരിഞത് നിന്റെ ത്യാഗമനൊഭാവം ആനെന്ന് ഞാന്‍ അറിഞു.  "അമ്മ വേദനിക്കരുത്. എന്റെ കൊച്ചവള്‍ക്ക് നല്ലതുവരണം" എന്ന് നീ പറഞത്, "എന്റെ പപ്പയെ ആരും കുറ്റം പറയുന്നത് ഞാന്‍ സഹിക്കില്ല" എന്ന് നീ മന്ദഹസിച്ചത്.  "പ്രിയപ്പെട്ടവളെ , നീ നിന്റെ അമ്മയേക്കാള്‍ വലിയവളാണ്"
അമ്മയ്ക്ക് വേന്ദി, കൊച്ചവള്‍ക്ക് വേന്ദി ജീവിതം സമ്ര്പ്പിച്ച നീ പലപ്പോഴും നിന്നെ വിസ്മരിക്കുന്നത് കാണുമ്പോള്‍ ഞാന്‍ അറിയായതെ പറയും - 'നീയും ജീവിതട്ഠിനു അര്‍ത്ഥം കന്ദെട്ഠിയിരിക്കുന്നു'. ദൂരങള്‍ താന്ദി നീ പൊയതും ആ അകം പൊരുലള്‍ ഉള്‍ക്കൊള്ളാന്‍ ആണെന്ന സത്യം ഞാന്‍ തിരിച്ചറിഞു. അതെ! നിന്നെ തോല്പ്പിക്കാന്‍ നിനക്ക് മാത്രമേ ആവൂ.

നീയും ജിബ്രാന്റെ അനുയായി ആയി. ഇല്ലേ? അദ്ദേഹം പറഞല്ലോ. "സ്നേഹം നിന്നെ വിളിക്കുമ്പോള്‍ അതിന്റെ കൂടെ പോകൂ. അതിന്റെ മുള്ളുകള്‍ നിങളെ വേദനപ്പെടുത്തുന്നു എങ്കിലും". വേദനിക്കുന്നെങ്കിലും സ്നേഹത്തെ തടയാന്‍ ആര്‍ക്കും ആവില്ല. 
എവിടെയോ ഒരു സുഹ്യത്ത് കുറിച്ചിട്ടത് ഓര്‍ടത്ത് പോവുകയാണ്

ണ്ണുകളാല്‍   കാണുന്ന സത്യം
         കള്ളമാണെന്നു നടിച്ചീടുക സഖേ!
      കാതുകളാല്‍ കേള്‍ക്കുന്ന സത്യം
        കാറ്റില്‍ തൂറ്റിയെറിഞ്ഞീടുക  നാം
        മനസ്സിന്‍റ മരീചികയില്‍
        മനുവിനെ തളച്ചീടാതിരിയ്ക്കുക.
        സഹയാത്രയില്‍ നാം കണ്ട കാഴ്ചകള്‍
        സഹനം കൊണ്ടു മായ്ച്ചിടേണം.
        സത്യം ജയിച്ചീടുന്ന നാള്‍ വരുവോളം
        സഹയാത്രികാ,സന്തോഷമായ്
        സംതൃപ്തിയായ് വാണീടുക നീണാള്‍!!
നീ നടന്ന് കയറിയ പാതകള്‍ മുള്ള് നിറഞതായിരുന്നു. നീ മുന്നോട്ട് നോക്കുമ്പോഴും കാണുന്നത് മറ്റോന്നല്ല. അപ്പോഴും പ്രതീക്ഷയുടെ വെളിച്ചം ഞാന്‍ കാണുന്നു. ഒരു ദൈവം ഊന്ദ്. അല്ല ഉന്ദാകണം. നിനക്ക് വേന്ദി. അയല്പക്കകാരന്റെ ഒരു തേങ അറിയാതെ  എടുത്തതിനു ഒരു കിലോമീറ്ററോളം ഞാന്‍ ഏറ്റ ചാട്ട അടിയും,  ചുട്ടിയും കോലും കളിച്ചതിനു സ്കൂളിനെ ചുറ്റും ചുട്ടി തലയില്‍ ഏന്തി പൊട്ടി ഒഴുകുന്ന തുടയുമായി  നടന്നതും എല്ലാം അല്പം കയ്പോടെ ഞാന്‍ ഓര്‍ക്കുമ്പോഴും, എന്റെ പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല - "അവന്‍ വരും" കാരണം എന്റെ പ്രതീക്ഷകള്‍ എന്റെ കഷ്ടതകളാണ്.

സബീത് മഡ് ലീവിന്റെ പ്രാര്‍ത്ഥനയും കൂറിക്കാം.

" ദൈവമെ ഇരുളില്‍ അവസാനിക്കാന്‍
എന്നെ അനുവദിക്കരുതെ
ബാക്കിയായതെല്ലാം.
വെളിച്ചം കൊന്ദ് നിറക്കാന്‍
ഞാന്‍ ആഗ്രജഹിക്കുന്നു
വെളിച്ചട്ഠില്‍ ജീവിക്കാന്‍
പരിഹരിക്കാന്‍ സഹിക്കാന്‍
വിധി കല്പ്പിക്കാന്‍, മാപ്പു നല്‍കാന്‍
ഞാന്‍ ആഗ്രഹിക്കുന്നു"

നിന്റെ കണ്ണുനീരിനു മുന്‍പില്‍ ഞാന്‍ നിശബ്ദനായി. ജീവിതത്തില്‍ കേമനാണെന്ന് ധരിച്ച അവശനായ ഞാന്‍ തളര്‍ന്ന് പോയി. എന്നെ എന്റെ ഗുരു പടിപ്പിച്ചു. "ഭൂമിയില്‍ കരയാന്‍ രന്ദ് കണ്ണ് ഉന്ദെങ്കില്‍ മുകളില്‍ കാണാന്‍ രന്ദ് കണ്ണുന്ദ്.". - സാക്ഷാല്‍ ഉടയ തമ്പുരാന്‍. നിനക്ക് അവനെ കാണാന്‍ കണ്ണ് തുറന്നിരുനെങ്കില്‍. ജീവിത വീതിയുടെ പരുപരുത്ത പ്രതലങളില്‍ ധ്യാനമയനാകുമ്പോള്‍ എന്റെ ഉള്ളില്‍ തെളിയുന്ന രൂപം എന്റെ ചെവിയില്‍ മന്ത്രികുന്ന സ്വരം. അത് നീയും അറിഞിരുന്നെങ്കില്‍!
അവന്‍ എന്നോട് ഒരിക്കല്‍ പറഞു.
"നീ വീഴാതിരിക്കാന്‍ നിനക്കു മുമ്പേ ഞാന്‍ വിളക്ക് പിടിക്കാം.
ഞാന്‍ ചിലര്‍ക്ക് മണ്ണ് കൊടുത്തു. മറ്റ് ചിലര്‍ക്ക് കല്ലും. നീള്‍ക്ക് ഒത്തിരി കല്ല് ലഭിച്ചു. കല്ലില്‍ തട്ടി വീഴാതിരിപ്പാന്‍ എന്നെ പിന്തുടരുക. "


ഒപ്പം. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിനക്ക് മുന്‍പില്‍ വെട്ടമേകാന്‍. ഒരു കൂട്ടുകാരിയായി ഞന്‍ നിന്നെ കൂട്ടട്ടെ. 



ഇനിയൊരു കവിതാശകലം കൂടി
" പ്രഭാതത്തിലെ നിഴല്‍ പോലെ -
യെന്‍ പിന്‍പെ ഗമിച്ചു നീ
മദ്ധ്യാഹ്നട്ഠിന്‍ നിഴല്‍ പോലെ -
യെന്‍ ചാരെ വന്നു നീ
പ്രദോഷത്തിന്‍ നിഴല്‍ പോലെ
അകന്നു പോകരുതെ


സ്നേഹപൂര്വ്വം ഏന്റെ മോള്‍ക്ക്
പോള്‍

2 അഭിപ്രായങ്ങൾ:

  1. For the memory of my friend.....നന്ദി ഉണ്ട് ..
    .ഒരുപാട് ഇഷ്ടപെടുകയും ചെയ്തു പിന്നെയും കരഞ്ഞു ഒരുപാട്...നിന്റെ ബ്ലോഗ്‌ വായിച്ചപ്പോള്‍... മ്മ്മം അത് വേണം.കുറച്ചു നാള്‍ ആയി ഒന്ന് മനസ്സ് തുറന്നു കരഞ്ഞിട്ടു..അതിന്റെയും വിങ്ങല്‍ മനസ്സില്‍ ഉണ്ടായിരന്നു...അത് കാരാനംയിരിക്കാം എന്നാലേ എന്തെ കണ്ട്രോള്‍ വിട്ടു പോയത്.ഇന്നലെ രാത്രി അമ്മ വിളിച്ചിരുന്നു .നല്ല വിഷമത്തില്‍ ആണ് സംസാരിച്ചത്.എത്രയും പെട്ടനൂ ആ വീട്ടില്‍ നിന്നും രെക്ഷ പെടാന്‍ ആവശ്യപെട്ടു ..അമ്മ കുറെ നാള്‍ ആയി ഒന്നും പ്രക്ടിപ്പിക്കില്ലയിരുന്നു .എന്നാലേ നല്ല വിഷമത്തില്‍ ആയിരന്നു ...പാവം...കുഴാപ്പമില്ല ....i can manage it...i know...i told amma one more thing...if i gets married...i will not come home often....its sure that fights can happen...my dad is damm bad...whn he is drunkk...but whn he is not....he is an excellent guy...enthe husbanthiteyum daddyudeyum edayil kidannu vingaan enikku vayya...i hav seen it a lot in my moms life,.,,Leav it.,...thanks dear...
    with lots of Love....
    Mole.....this is the way i address my slf...kaarananam enne aarum enne vareee mol ennu address cheyyillayirnnu....aaa vishamama theerkkanayirnnu...njn enne thanne mole ennu vilechu thudangiyathu//////now it has become a common usage in my talks....enne sandoshippaikaanulla maaraganagal aanu ethukkee...eene thanne njn koljikkarunndu...njn ninnodu parayailleee athu...ente kutty ...allagil ente vava njn thanneeyyaa....i love pampering myself....

    മറുപടിഇല്ലാതാക്കൂ
  2. ഇടയ്ക്ക് ഞാന്‍ കരുതും നിയെന്റെ സുഹ്ര്യത്ത് ആണെന്ന്. ഇടയ്ക്ക് ഞാന്‍ കരുതും നീ എന്റെ ആത്മ സുഹ്യതാണെന്ന്. ഇടയ്ക്ക് ഞാന്‍ എല്ലാം മറക്കാന്‍ ശ്രമിക്കും. ദൈവം മനുഷ്യന് ഹ്യദയം തന്നതു എന്തിനാണെന്ന് ഞാന്‍ അറിയുന്നു. പക്ഷെ ഇടവേളകളിലെ നിശബ്ദത എന്നെ വളരെ തളര്‍ത്തി. എന്തുകൊണ്ടോ എന്റെ തിരുമാനം ഉചിതമെന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ അറിയുന്നു... ഞാന്‍ ആഗ്രഹിക്കുന്നു, ഒരിക്കലും ഒരു സൌഹ്യദം ഇനി ഉണ്ടാകില്ലെന്ന്. അനാവശ്യമായ വിട്ടുവിഴ്ചകള്‍ ഞാന്‍ ഒരിക്കലും ചെയ്യരുത്. അതിന്റെ ആവശ്യവുമില്ല.
    വിണ്ടും ഇത് വായിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്റെ ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നും. നിന്നോടുള്ള വാത്സല്യവും സഹതാപവും അത്യന്തം വര്‍ദ്ധിക്കും. പക്ഷെ നിന്നെ ഞാന്‍ ആശ്വസിപ്പിക്കാന്‍ എത്രകണ്ട് ശ്രമിക്കുന്തോറും എന്റെ മനസ്സ് തകര്ന്നുകൊണ്ട് ഇരിക്കും. ആ വേദന കാണാനുള്ള കണ്ണ് നിനക്കുണ്ടാകണമെന്നു ഞാന്‍ ആശിച്ചു. ഇല്ല. ഇനി ഞാന്‍ ആഗ്രഹിക്കുന്നില്ല. നന്മ മാത്രം ആഗ്രഹിച്ച ഒരു സുഹൃത്ത്‌ എന്ന് നീ മനസ്സില്‍ കുറിച്ച് കൊള്ളുല്ക.

    മറുപടിഇല്ലാതാക്കൂ