2011, മാർച്ച് 20, ഞായറാഴ്‌ച

പ്രസവിക്കാന്‍ മനസ്സില്ല

പ്രസവിക്കാന്‍ മനസ്സില്ല
എന്തിനാണാവോ എത്ര ബഹളം? വിഷയം അല്പം ഗൌരവം ഏറിയത്  തന്നെ. ഭര്‍ത്താവും  ഭാര്യയും  അമ്മായി അമ്മയും രംഗം തകര്‍ത്താടുന്നു. വിഷയം കേട്ട എനിക്ക് വല്ലാതെ ചിരിവന്നു. ഒപ്പം കരച്ചിലും. "എനിക്ക് പ്രസവിക്കാന്‍ വയ്യ" ഭാര്യ - നിനക്ക് പ്രസവിച്ചാല്‍ എന്ത്? - അമ്മായി അമ്മ. ഞാന്‍ എന്ത് ചെയ്യാനാ - ഭര്‍ത്താവ്. തന്റെ പുരുഷത്വം ചോദ്യം ചെയ്യപ്പെട്ട ആദ്യ അനുഭവം, അയാള്‍ വിലപിച്ചു.
ഇത് ചുറ്റിപ്പറ്റി ഒരു ഗവേഷണം തന്നെ ഞാനങ്ങു നടത്തി. ഇന്നത്തെ പല പെണ്ണുങ്ങളും ഈ സ്വഭാവക്കാര്‍ ആണത്രേ. എന്റമ്മോ. ഇത് ഒരു പുലിവാല്‍ തന്നെ. പ്രസവിച്ചാല്‍ തങ്ങളുടെ ശരിര വടിവ് നഷ്ടപ്പെടുമെന്ന് ഒരു പക്ഷം. പ്രസവിച്ചാല്‍ പിന്നെ പഴയ സ്വതത്രം കിട്ടില്ല. കുട്ടികളെ നോക്കി വീട്ടില് ഒതുങ്ങും. - മറ്റൊരു പക്ഷം. പ്രസവിക്കാം - പിന്നെയാവട്ടെ(വേറൊന്നു). ഇനി പ്രസവിക്കാം പക്ഷെ സിസേറിയന്‍ വഴി മതി - എന്ത് തമാശ. ഞങ്ങള്‍ ആണുങ്ങള്‍ വല്യ കുഴപ്പത്തിലാകും - ഒരാള്‍ പരസ്യമായ ഈ രഹസ്യം  എന്നോറ്റ്‌ പറഞ്ഞു. - ഉപഭോഗ സംസ്കാരം അതിന്റെ പാരമ്യതയില്‍ എത്തിയിരിക്കുന്നു.
ഇനി കാര്യത്തിലേക്ക് കടക്കട്ടെ. സ്ത്രി - അമ്മയാണ്, ഭാര്യയാണ്, സഹോദരിയാണ്, സ്നേഹിതയാണ്, കാമുകിയാണ്, എന്തിനു വേശ്യയാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ മുതല്‍ അസ്തമിക്കാത്ത വികാരങ്ങള്‍ക്ക് വരെ ഉത്തരമായി സ്ത്രി നിലകൊള്ളുന്നു എന്ന് പറഞ്ഞാല്‍ അതിശയോതി ഒട്ടുമില്ല എന്ന് തോന്നി പോകുന്നു. എന്നാല്‍ അമ്മ - അതാണ്‌ അവളെ അവള്‍ ആക്കുന്നത് എന്ന് പറഞ്ഞാല്‍ 'തെറ്റ്' എന്ന് ചൊല്ലാന്‍ ആര്‍ക്കും കഴിയില്ല. 'ഗര്‍ഭപാത്രവും പ്രസവിക്കാനുള്ള  ശേഷിയും ' അവള്‍ക്കു മാത്രമാണ് . അതെ അത് തന്നെയാണ് അവള്‍ക്കു സമുഹത്തില്‍  വ്യക്തമായ ഒരു വ്യക്തിത്വം നല്‍കുന്നത്. ഇന്ന് ലോകത്തിനു ലഭ്യമായ എല്ലാം മഹാന്മാരും സ്ത്രിയുടെ സംഭാവന ആണെന്ന് പറഞ്ഞാല്‍ അതിശയോക്തി ഓടും തന്നെ ഇല്ല. എന്തിനു ദൈവ പുത്രന് ജന്മം നല്‍കിയ സ്ത്രിത്വം ഇന്നും ഓര്‍ക്കപ്പെടുന്നതിന്റെ പിന്നില്‍ എന്താണ് വ്യത്യസ്തടഹ്.
മാനവ സമുഹത്തിന് ദൈവത്തിന്റെ ദാനം. സ്ത്രിയെ അമ്മയാക്കുന്ന, മാത്യ സ്നേഹത്തിന്റെ അണപൊട്ടിയ സ്നേഹത്തിന്റെ കഥ പറയുന്ന - ഗര്‍ഭപാത്രം. അതിനെ വിലമതിക്കാത്ത ജന്മങ്ങളെ ശപിക്കണം.
അമ്മയുടെ മക്കളില്‍ പത്താമനായ എന്റെ സുഹ്യത്ത് , 92 -അം വയസ്സില്‍ അമ്മ വിടപരഞ്ഞപ്പോള്‍ സംസ്കാര വേളയില്‍ കരഞ്ഞു. ഞാന്‍ തിരക്കി- എന്തിനു നീ കരയുന്നു? എത്ര വാര്‍ദ്ധ്യക്യത്തില്‍ സമാധാനത്തോറെയാണ് നിന്റെ അമ്മ കടന്നു  പോയത് ?
നേര്‍ത്ത  നിശബ്ദദ്യ്ക്ക്  ശേഷം അവന്‍ മൊഴിഞ്ഞു . . അമ്മയുടെ വേര്‍പാടിലല്ല .അമ്മയുടെ മനസാണ് എന്നെ കരയിച്ച്ചത്. നിറഞ്ഞ ദാരിദ്രത്തിന്റെയും പട്ടിണിയുടെയും  നടുവില്‍ പത്താമനായി അവസാനത്തവനായി എനിക്ക് ജന്മ നല്‍കാന്‍ അമ്മ മനസായി.
സ്ത്രിയെ സ്ത്രിയാക്കുന്ന അമ്മയാക്കുന്ന സ്നേഹസ്പര്‍ഷമാക്കുന്ന - ഗര്‍ഭപാത്രം. അതിനെ അടയക്കാന്‍, അതിനെ അവഗണിക്കാന്‍ ആര്‍ക്കും ആവില്ല. മനസ്സുണ്ടാകണം. പ്രസവിക്കാന്‍ . മക്കളെ വളര്‍ത്താന്‍. തലമുറയ്ക്ക് വേണ്ടി മാത്രമല്ല. നല്ല ഒരു അമ്മയാവാന്‍. മഹാന്മാര്‍ക്ക് ജന്മമെകാന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ