ലോകത്തിലെ 7 മഹാത്ഭുതങ്ങൾ കാണാൻ കൊതിക്കാത്ത ആരും ഉണ്ടാകില്ല . എന്നാൽ എല്ലാ ലോകാത്ഭുതങ്ങളും ഒരിടത്തു കാണാൻ സാധിച്ചാലോ ? അതിനും സാധ്യതയുണ്ട് . ഒരു പക്ഷെ വളരെ അധികം ആളുകൾക്കും ഇതിനെക്കുറിച്ച് അറിയില്ല . കാരണം ഈ വര്ഷം ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു സാധ്യത തെളിഞ്ഞത് .
ഡൽഹിയിലെ സരായ് കലെഖനിലാണ് ഈ അപൂർവ്വ കാഴ്ച. എല്ലാ ലോക മഹാത്ഭുതങ്ങളും ഒരു കോമ്പൗണ്ടിൽ മനോഹരമായി പുനരാവിഷ്കരിച്ചിരിക്കുകയാണ് . ഉപയോഗശൂന്യമായ വസ്തുക്കള്കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത് എന്ന് മാത്രം. ഇത്തരത്തിൽ ഒരു പക്ഷെ ലോകത്തിലെ ആദ്യമായി ഒന്നാണ് വേസ്റ്റ് റ്റു വണ്ടർ എന്ന പേരിൽ അറിയപ്പെടുന്ന ഈ പാർക്ക് . താജ് മഹൽ , ഈഫൽ ടവർ , പിസ്സയിലെ ചെരിഞ്ഞ ഗോപുരം, റോമിലെ കൊളോസിയം , ബ്രസീലിലെ റെഡീമർ പ്രതിമ , സ്റ്റാച്യൂ ഓഫ് ലിബർട്ടി എന്നിവയുടെ രൂപങ്ങൾ മനോഹരമായാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത് .
ബധിരനാഥ് കി ദുല്ഹനിയ എന്ന ഹിന്ദി ചിത്രത്തിൽ നിന്ന് പ്രചോദനം
ഉൾക്കൊണ്ടുകൊണ്ടാണ് ഈ പാർക്കിന്റെ നിർമ്മാണം . രാജസ്ഥാനിലെ കോട്ടയിലും സെവൻ വണ്ടേഴ്സ് പാർക്ക് ഉണ്ട് . ഡൽഹിയിലെ വേസ്റ്റ് റ്റു വണ്ടർ പാർക്ക് ഏകദേശം 150 ടൺ പാഴ് ഇരുമ്പുകൾ ഉപയോഗിച്ചാണ് ശില്പങ്ങൾ തീർത്തിരിക്കുന്നത് . പ്രധാനമായും വാഹനങ്ങളുടെ പാർട്സുകളാണ് . ഏകദേശം ഏഴര കോടി രൂപയാണ് പദ്ധതി ചിലവ് .
മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് നിരക്ക് . അവധി ദിവസങ്ങളിൽ വലിയ തിരക്കായിരിക്കും . നിരവധി വർണ്ണ ബൾബുകൾ ചേർത്താണ് ഈ പാർക്കിന്റെ നിർമ്മാണം . അതുകൊണ്ട് തന്നെ സായാഹ്നങ്ങളിലാണ് സുന്ദരം. വരുന്നവർ വൈകിട്ട് ആറിന് ശേഷം വരുന്നതാണ് ഉത്തമം . ഫോട്ടോയ്ക്കും സെൽഫിക്കും അത്യഗ്രൻ സാദ്ധ്യതകൾ ഉണ്ട്. വെഡിങ് ഫോട്ടോഗ്രാഫി വിഡിയോ എന്നിവയ്ക്കുള്ള ക്രമീകരണം ഉണ്ട്. വിശാലമായ ഒരു ഗാർഡൻ ഒപ്പം കുഞ്ഞു അരുവി കൂടാതെ കമ്പിയിൽ നിർമ്മിച്ച വിവിധ മൃഗങ്ങളുടെ രൂപം ഇവയും ആകർഷകമാണ് . ധാരാളം ഫുഡ് കോർട്ടും ഉണ്ട്.
ഹസ്രത് നിസാമുദിൻ സരായ് കലെഖാൻ മെട്രോ സ്റ്റേഷനിൽ നിന്ന് നടക്കാൻ ദൂരത്തിലാണ് ഈ പാർക്ക് .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ