2011, മേയ് 31, ചൊവ്വാഴ്ച

ഉണര്‍വ്വിന്റെ ഉണര്‍ത്തുപാട്ട്‌

ഉണര്‍വ്വിന്റെ ഉണര്‍ത്തുപാട്ട്‌ 

മഴ അതിന്റെ പാരമ്യതയ്ക്കായി തിടുക്കം കൂട്ടുന്നു. അതിന്റെ താളത്തിനൊത്ത് ആടാനും പാടാനും ഉശിരുള്ള ചുണക്കുട്ടന്മാര്‍ നാളെ വിദ്യാകെന്ദ്രങ്ങളിലെക്ക് കാല്‍ച്ചുവടുകള്‍ വയ്ക്കുമ്പോള്‍ തിമിര്‍ത്ത് ആടുന്നത് മാരിയായിരിക്കും. തന്റെ കൂട്ടുകാരെ കണ്ട സന്തോഷം അടക്കാനാകാതെ.....
നാളെ   ജൂണ്‍  ഒന്ന് , ബുധനാഴ്ച ...ആരുലക്ഷത്തില്‍ പരം പിഞ്ചുകുഞ്ഞുങ്ങള്‍ വിദ്യയുടെ  ആനന്ദം നുകരാന്‍ സ്കൂള്‍ മുറ്റത്ത് കാല്‍ വയ്ക്കുമ്പോള്‍ ശതകോടി സ്വപ്നങ്ങള്‍ പൂവണിയുന്നു
.
പുതിയ കുട, ഉടുപ്പ്, ബാഗ്, പുസ്തകം എങ്ങനെ ....എല്ലാം പുത്തന്‍. പുതിയ കൂട്ടുകാരും , പുതിയ അധ്യാപകരും, പുതിയ ചുറ്റുപാടും ....എല്ലാം എല്ലാം ഗ്രഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ സമ്മാനിക്കുന്നു.
നാളയുടെ നേതാക്കള്‍ വളരട്ടെ..അവരുടെ ആയിരം ആയിരം സ്വപ്നങ്ങള്‍ പൂവണിയട്ടെ. എന്റെ ഭാരതം ഉയര്‍ച്ചയുടെ ഉന്നതികളിലെക്ക് കരകയരട്ടെ.
എന്റെ എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും കോടി
ആശംസകള്‍ ........................
സ്നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം ചേട്ടായി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ