അമ്മ ഇപ്പോഴും എനിക്ക് മനസ്സുകൊണ്ട് സമീപമാനു. വളരെ ദൂരെയാണെങ്കിലും ..... നിണ്ട ഇടവേളകളില്‍ മാത്രമാണ് സംസാരിക്കരുള്ളതെങ്കിലും മനസ്സുകളുടെ സ്പന്ദനം ഇപ്പോഴും ഞങ്ങള്‍ അറിയുന്നു. അമ്മയുടെ തേങ്ങല്‍ എന്റെ തേങ്ങലാണ്, എന്റെ ആവശ്യം അമ്മയുടെയും ആവശ്യമാണ്. 'അമ്മയുടെ കണ്ണനീരാനു ഞാന്‍' എന്നാ സത്യം പലപ്പോഴും എന്റെ മിഴികള്‍ ഈരന് അനിയിക്കാറുണ്ട്. അമ്മയെ കാണുമ്പോള്‍ ഞാന്‍ പലപ്പോഴും തെങ്ങിപ്പോകാരുണ്ട്. ഒന്ന് പ്രതീ ക്ഷിക്കാതെ എന്റെ അമ്മ എന്നെ സ്നേഹിക്കുന്നു. ഞാന്‍ ചിലപ്പോള്‍ അമ്മയുമായി പട്ടണത്തില്‍ പോകും. ഹോട്ടലോ തുണിക്കടയോ ആയിരിക്കും എന്റെ ലക്‌ഷ്യം. പക്ഷെ അവര്‍ അതിനു കൂട്ടാക്കുകയില്ല. അമ്മ ഇപ്പോഴും പറയും . "എനിക്ക് ഒന്നും വേണ്ട. നീ ഉടയോന്റെ സന്താനമായി വളരണം". അതിനു വേണ്ടി മാത്രമാണ് ഇന്ന് എന്റെ അമ്മയക്ക് കന്നീര് വരാറുള്ളത്. വിളിച്ചാല്‍ മാറ്റ് വിശേഷങ്ങള്‍ ഒന്നും പങ്ക് വയ്ക്കാറില്ല. സാക്ഷാല്‍ അന്ടഘടാഹത്തെ ഉണ്ടാക്കിയവന്റെ പിന്നാലെ പോകാന്‍ എന്ത് ചെയ്യണമെന്നു മാത്രം ഉപദേശിക്കും. ഞാന്‍ മൌനമായി കേള്‍ക്കും. ശിരസാവഹിക്കും. കാരണം ഞങ്ങള്‍ രണ്ടു പേര്‍ക്കും ടിയാനോടുള്ള ബന്ധം അത്ര ഊഷമലമാണ്. അത് കൊണ്ട് തന്നെ ആരോടെങ്കിലും അദ്ദേഹം മിണ്ടാതായാല്‍ മറ്റയാള്‍ അറിയും. അതായിരുന്നു ഇന്നലെ സംഭവിച്ചത്. പുലര്‍ച്ചെ തന്നെ അമ്മ വന്നിരിക്കുന്നു. എന്റെ കട്ടിലിന്റെ സമിപം. എനിക്ക് ഒന്നും മനസിലായില്ല. ഞാന്‍ അല്പം പകച്ചു പോയി. ഇങ്ങനെ മുന്പ് സംഭാവിച്ചിട്ടില്ലയിരുന്നെന്നു തോന്നുന്നു. എന്റെ അമ്മ അന്നോട് പറഞ്ഞു . "നീ പോകുന്ന വഴി തെറ്റിയിരിക്കുന്നു. ". ഞാന്‍ തെല്ലു നടുക്കതോറെ ഞെട്ടി ഉണര്‍ന്നു. പക്ഷെ അമ്മ പോയിരുന്നു. എന്റെ മനസ്സ് ഒന്ന് ഇടിഞ്ഞു പോയി. ഞാന്‍ മുട്ടിന്മേല്‍ ഇഴഞ്ഞു. എനിക്ക് മനസ്സിലായി ഇത് ഉടയോന്റെ അവസാന അടവാണെന്ന്. അമ്മയുടെ വേദന എനിക്ക് താങ്ങാന്‍ ശക്തിയില്ല. ഇതെല്ലാം ഞങ്ങള്‍ പരസ്പരം അറിയുന്നു. ഞാന്‍ ഏഴാം അടവിലേക്ക് ചാടി.
ഞാന്‍ വിവരിക്കാം. എല്ലാം ശരിയാകും എന്ന് പറഞ്ഞു ഗുരു എന്നെ പറഞ്ഞയച്ചതാണ്. എന്റെ ഉള്ളില്‍ ആ തിരി ആളി കത്തിയിരുന്നു. പക്ഷെ ആ വലിയ മഴയില്‍ അത് കെട്ടുപോയി. പിന്നെ അത് കത്തിക്കാന്‍ ഉടയോന്‍ ഉറക്കത്തില്‍ എപ്പോഴിക്കയെ വന്നിരുന്നു. എന്നാല്‍ ഞാന്‍ മയങ്ങിപ്പോയി. ഒന്ന് ഞാന്‍ ഓര്‍ക്കുന്നു. 'ഉടയോന്റെ മൌന'ത്തെക്കുരിച്ച് എഴുതയത്തിനു തൊട്ടുപിന്നാലെ എന്നോണം ഒരു സംഭവം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പേ സാക്ഷാല്‍ ഉടയോന്‍ പ്രത്യക്ഷപ്പെട്ടു ഉറക്കത്തില്‍ നിന്നെന്നെ വിളിച്ചുണര്‍ത്തി. തുടര്‍ന്ന്‍ ഇപ്രകാരം പറഞ്ഞു. " സത്തനോട് എതിര്‍ത്ത് നില്‍പ്പിന്‍ എന്നാല്‍ അവന്‍ നിങ്ങളെ വിട്ടു ഓടിപ്പോകും". കാര്യം എനിക്ക് വളരെ വ്യക്തമായിരുന്നു. ഈ സംഭവത്തിനു ദിവസങ്ങള്‍ക്ക് മുന്പ് എന്റെ ആത്മീയ ഗുരു എന്നോടു ഒരു തവളയുടെ കഥ പറഞ്ഞിരുന്നു. ---'ഫറവോന്റെ തവള'. തവള പെരുകിയപ്പോള്‍ ഫറവോ പറഞ്ഞു. "തവളയെ മാറ്റിതരണം. പക്ഷെ നാളെ മതിയാകും.". എനിക്ക് രസകരമായി തോന്നി. ഒരു ദിവസം കൂടി തവളയ്ക്കൊത്തു ജീവിക്കാന് ഫരവോയ്ക്ക് കുഴപ്പമില്ല. ഗുരു എന്നോട് പറഞ്ഞു -"തവളയെ എന്ന് തന്നെ ഇറക്കി വിടണം". അന്ന് എന്റെ ഗുരുവിനെ വിളിച്ചപ്പോള്‍ ഞാന്‍ ഉടയോന്റെ പ്രത്യക്ഷപ്പെടളിനെക്കുരിച്ചു പറഞ്ഞു ആവേശ ഭരിതനായി. തുടര്‍ന്ന്‍ അമ്മ വിളിച്ചപ്പോള്‍ തവളയുടെ കഥ പറഞ്ഞു ഞാന്‍ അവരെ ഭയപ്പെടുത്തി. അമ്മ പറഞ്ഞു. "നമുക്ക് എല്ലാം അറിയാം. നമ്മുടെ പ്രവര്‍ത്തിയാണ് കാര്യം." ഞാന്‍ നമ്രസ്സിരസ്ക്കനായി. 'ഗുരുവിന്റെ പുസ്തകം' തുറന്നു വായിക്കുക എന്റെ ശീലമാനു. പുസ്തകം എന്നോടു പറഞ്ഞു -"വഴി ഇതിലെ" . പാട്ട് അടപ്പ് ചെവിയില്‍ വച്ചെങ്കിലും ഞാന്‍ ചുരുക്കമായി മാത്രമാണ് കേട്ടത്. ഇടയ്ക്ക് ഉടയോന്റെ സ്വരം അതിലൂടെ കേള്‍ക്കാമായിരുന്നു. ഇന്ന് പാട്ട് പെട്ടി എന്നോടു പറഞ്ഞത് ഇതായിരുന്നു. "ഒരിക്കലും സാത്താന് കിഴടങ്ങരുത്. നീ ധൈര്യമായി ഉടയോന്റെ അടുക്കലേക്കു ചെല്ലണം"
ഒന്ന് ഉടയോന്‍, രണ്ടു തവളയുടെ കഥ, മൂന്നു ഗുരുവിന്റെ വിളി, നാല് അമ്മയുടെ വരവ്, അഞ്ച് ഗുരുവിന്റെ പുസ്തകം, ആര് പാട്ടുപെട്ടി.......ഏഴ് പൂര്ന്നതയുടെ സംഖ്യയാണ് .ഇനി ഒരു അവസരം ഇല്ല . അത് തീര്ക്ചയാനു. കാരണം ഉടയോന്റെ അടവുകള്‍ എഴിലെത്തിയാല്‍ അപകടമാണെന്ന് എനിക്കറിയാം. അതിനു ഞാന്‍ ഒരു പേര്‍ നല്‍കി "അമ്ഗീകരിക്കുക. മാറുക" അത് സഹതാപമാനെന്നും അഭിനയമാനെന്നും അമ്ഗീകരിക്കുക, അമ്മയുടെ വഴിയിലേക്ക് മാറുക.
അഭിനയം അതിരുകടന്നിരുന്നു. പക്ഷെ എന്റെ അഭിനയം ആരൊക്കെ മനസ്സിലാക്കിയോ. എന്റെ മനസ്സിന്റെ ദൌര്‍ബ്ബല്യങ്ങളെ മുതലെടുക്കാനുള്ള ശ്രമങ്ങള്‍ ഞാന്‍ നന്നായി മനസ്സിലാക്കി. 'ഞാന്‍ കിഇഴടങ്ങി' എന്നാ മിധ്യാടാരണ ചിലര്‍ക്കെങ്കിലും ഉണ്ടായി. ആ മാറ്റം ഞാന്‍ പെട്ടന്ന് ഉള്‍ക്കൊള്ളുകയും ചെയ്തു. പക്ഷെ മറ്റുള്ളവരുടെ വേദനയ്ക്ക് ആസ്വാസമാകാന്‍ ഞാന്‍ അഭിനയിച്ചത് എന്ന് ആര്‍ അറിഞ്ഞു. ഞാന്‍ പറയാം .... ആരും കരയുന്നത് എനിക്ക് ഇഷ്ടമല്ല. അവരുടെ കരച്ചില്‍ എന്റെ കന്നുനീര് ആകും. അവര്‍ക്ക് അല്പം ആസ്വാസമാകാന്‍ ഞാന്‍ എന്ത് ത്യാഗവും ചെയ്യും. അവരെ ഞാന്‍ ഇഷ്ടപ്പെട്ടാല്‍ ഞാന്‍ അവരോടു ചേര്‍ന്ന് നടക്കും. പക്ഷെ അവരും അത് അമ്ഗീകരിക്കനമെന്ന മാത്രം.
അമ്മ അപ്പോഴും എന്നോടു പറഞ്ഞു. "നിന്നെ സൂക്ഷിക്കാന്‍ നിനക്ക് മാത്രമേ ആവൂ. " ഇല്ല ഇനി ഞാന്‍ അഭിനയിക്കുകയില്ല. ഇനി ഉടയോന്റെ വഴി . എന്റെ അമ്മയുടെ വഴി.............
ഞാന്‍ സ്നേഹിക്കുന്നു. പ്രതിക്ഷകള്‍ ഒന്നും ഇല്ലാതെ. എല്ലാവര്ക്കും നന്മ വരണം അത് മാത്രം .എല്ലാം അറിയുമ്പോഴും എന്റെ സ്നേഹം ജ്വളിച്ച്ചുകൊണ്ടിരിക്കും. സ്നേഹിക്കുന്നവര്‍ക്ക് താങ്ങായി
മറുപടിഇല്ലാതാക്കൂ