ഉടയോന്റെ ഒരു കാര്യം. എന്ന് വച്ചാല്‍ , സാക്ഷാല്‍ ഉടയതംബുരന്‍ .... കക്ഷി മൂന്നുദിവസമായി കാണുന്നില്ല,വരുന്നില്ല, മിണ്ടുന്നില്ല. കാര്യം എന്താണെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. കല്ലുകള്‍ ഏതെങ്കിലും ഇലകിയുട്ടുന്ടെങ്കില്‍ അത് ഉറപ്പിക്കനമെന്നായി ഞാന്‍. മനസ്സുകള്‍ ഈതെങ്കിലും പിടഞ്ഞിട്ടുന്ടെങ്കില്‍ പരിഹാരം കാനെനമെന്നായി. സകല സാധ്യതകളും ഊഹിച്ച് എല്ലാവരെയും വിളിച്ചു. ഒരു ആശ്വാസം വന്ന മാതിരി. പക്ഷെ ഉടയോന്‍ അന്നിട്ടും ഒരു ക്രൂരമായ നിശബ്ദത. മൂന്നുദിവസം മുന്പ് പതിവില്‍ അപ്പുറമായി വാതോരാതെ സംസാരിച്ച ഉടയോന്‍ ഒന്ന് മിണ്ടാതായപ്പോള്‍ ഞാന്‍ ആകെ തളര്‍ന്നു പോയി . എത്ര കാലമായുള്ള സൌഹ്യടമാണ്. ഇടയ്ക്ക് ഉലഞ്ഞിട്ടുന്ടെങ്കിലും അത്പണിയാറുണ്ട്. മിക്കപ്പോഴും അവിടുന്നായിരിക്കും ആദ്യം വരിക. പക്ഷെ ഇപ്പോള്‍ എന്തെ? അതും എനിക്ക് വളരെ ആവശ്യമായ സമയത്ത്. വേദം വിടര്‍ത്തി നിര്‍ത്താതെ വായിച്ചു. ഉടയോനെ പുകഴ്ത്തുന്ന ധ്യാനിക്കുന്ന ഗ്രന്ഥങ്ങള്‍ ധാരാളം മറിച്ചു. എന്നിട്ടും മിണ്ടുന്നില്ല.
കടുത്ത ആത്മ സംഘര്‍ഷം! ജിവിതത്തില്‍ ഒരിക്കലും ഇങ്ങനെ ഉണ്ട്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഈ സംഘര്‍ഷത്തിന്റെ കാരണം എനിക്ക് മനസ്സിലായില്ല. പക്ഷെ ഒന്ന് മനസ്സിലായി, പണ്ടത്തെ ഉടയോന്‍ അല്ല ഇന്ന് എന്റേത്. അവന്‍ വളരെ അടുത്തായിരുന്നു. കൂടുതല്‍ അടുക്കുന്തോറും അകല്ച്ഛക്ള്‍ക്കും കൂടുതല്‍ വേദന ഉണ്ടാകുമല്ലോ. ഉടയോന്റെ നിശബ്ദത എന്റെ ലക്ഷ്യത്തിലേക്കുള്ള പാച്ചിലിന്റെ ആവേഗം കുറച്ചതാണ് എനിക്ക് അധികം വിഷമം ആയത്.
ആ ബുധനാഴ്ച അല്പം വിശ്രമിച്ച്ചപ്പോള്‍ ഉല്‍ക്കടമായ ഒരു ആഗ്രഹം എന്നെ ഹെമിചച്ചു. 'തിരിച്ചു പോകണം ! നളന്തയിലെക്ക്, വിദ്യയുടെ മകുടത്തില്‍ മുത്തമിടണം'. വലിയ നഷടബോധം. ഉതയോനോടു ഞാന്‍ ചോദിച്ചു "എന്റെ ഉടയോനെ ഞാന്‍ ഇതെല്ലം നഷടപ്പെടുത്തിയിട്റ്റ് എനിക്ക് എന്താ കിട്ടിയത്. ?" പണ്ട് അവന്‍ ഇതിനു ഉത്തരം പറഞ്ഞിരുന്നു. അതെ ഉത്തരം തന്നെ എന്നില്‍ അലയടിക്കുന്നതായി എനിക്ക് തോന്നി. "പോകണം ഇനിയും പോകണം. ഞാന്‍ ഉണ്ട് , ഇപ്പോഴും നിനക്ക് മാത്രമായി, നിനക്ക് തണലായി " .
അന്ന് വൈകിട്ട് ചക്രവാളത്തില്‍ ഇരുന്നപ്പോള്‍ ഉല്‍ക്കടമായ അ ആഗ്രഹം മൂര്‍ദ്ധന്യ അവസ്ഥയില്‍ എത്തി. 'നളന്തയിലെക്ക് പോകണം'. അപൂര്‍വ്വതകള്‍ ഒന്നും ഇല്ലാത്ത, എന്നാല്‍ ശരാശരിയുമായ എന്റെ സുഹ്യത്ത് അപൂര്‍വ്വതകള്‍ ഒന്ന് കാട്ടാതെ നളന്ദയില്‍ പോയി വന്നത് എന്നെ അത്ബുതപ്പെടുത്തി. ആ പോക്കിന് കാരണമായ എന്തോ പ്രേരകം അല്ലെങ്കില്‍ അഭൌമികത ഉണ്ട് എന്നത് എനിക്ക് മനസ്സിലായി. അത് കണ്ടെത്താന്‍ ആയില്ലെന്നുള്ളതും എന്നെ വല്ലാതെ വലച്ചു. ഈ അപൂര്വ്വികതയെ കൈവെടിയുന്നത് അബദ്ധമായിരിക്കുമെന്നു എന്റെ മനസ്സു പറഞ്ഞു. ആ കാലോച്ച്ച എന്നെ സത്യമായും വലച്ചു. ചിലപ്പോള്‍ ആ കാലോച്ച്ച ഇവിടു നിന്ന് ഇല്ലാതായിരുന്നെങ്കില്‍ ഞാന്‍ പ്രാര്തിച്ച്ചു. സാത്താന്റെ പ്രതിരൂപമാണ് ആ കാലോച്ഹ. എങ്കിലും അതിനെ ഞാന്‍ സ്നേഹിച്ചു. ഇപ്പോഴും ആ കാലോച്ച്ച എനിക്ക് കേള്‍ക്കാനയെങ്കില്‍ ..........
ആ നിലാവായിരുന്നു എല്ലാം എന്നോടു പറഞ്ഞത്. നിലാവ് എന്നെ കുളിപ്പിചെങ്കിലും ഞാന്‍ അത് അറിഞ്ഞില്ല. ഉറക്കെ കരയണമെന്നു തോന്നി. പക്ഷെ ശബ്ദം വരുന്നില്ല. കണ്ണുകള്‍ ചെറുതായി നനഞ്ഞു.
ആ നിലാവായിരുന്നു എല്ലാം എന്നോടു പറഞ്ഞത്. നിലാവ് എന്നെ കുളിപ്പിചെങ്കിലും ഞാന്‍ അത് അറിഞ്ഞില്ല. ഉറക്കെ കരയണമെന്നു തോന്നി. പക്ഷെ ശബ്ദം വരുന്നില്ല. കണ്ണുകള്‍ ചെറുതായി നനഞ്ഞു.
എന്റെ മനസ്സ് കത്തി, ആ തീ പാറി പറക്കുന്നത് എനിക്ക് കാണാമായിരുന്നു. ഞാന്‍ പറഞ്ഞു. "പോകണം എനിക്ക് നളന്തയിലേക്ക്.വെറുതെയല്ല. വലിയവനാകാന്‍".
കാറ്റ് ഒട്ടും ഇല്ലാത്ത ആ രാത്രി തീര്‍ത്തും വിരസമായിരുന്നു. വിരസതയുടെ നടുവില്‍ ഞാന്‍ പലതും അഭിനയിച്ചു. എന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളു അപ്പോഴും പറഞ്ഞു. " പോകണം . എനിക്ക് നളന്തയിലേക്ക്. "
ഞാന്‍ ഇപ്പോള്‍ ധ്യാന ഗുരുവിന്റെ അടുക്കലേക്ക് പോവുകയാണ്. കന്നടച്ചിരിക്കാന്‍ പറഞ്ഞ ആത്മ ഗുരുവിന്റെ അടുക്കലേക്ക്. ആത്മസംഘര്‍ഷത്തിന്റെ കൊടിയ കാറ്റിനു ശമനം കിട്ടാന്‍. എന്നിട്ടും ഉടയോന്‍ ഉണര്‍ന്നില്ല. ഞാന്‍ ഇപ്പോഴും ഉണര്‍ന്നിരിക്കുന്നു. ഉടയോന്റെ വിളിക്കായി. എന്റെ മനസ്സില്‍ ജ്വലിക്കുന്ന തീ ആളികത്തും. പക്ഷെ എണ്ണ പകരാന്‍ ഉടയോന്‍ വരണം. ഉടയോനെ നീ വരില്ലേ...............

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ