2011, മേയ് 22, ഞായറാഴ്‌ച

സുന്ദരനും സുന്ദരിയും ആകാന്‍ .....

സുന്ദരനും സുന്ദരിയും ആകാന്‍ ......
ഒന്ന് പരിക്ഷിക്കരുതോ

"ഒരു മന്ദഹാസം ഏതൊരു പ്രയാസത്തെയും എളുപ്പമുല്ലതാക്കുന്നു."
                                                                         ദാദലേഖരാജ്

ഇന്ന് ജിവിച്ചിരിക്കുന്ന ശ്രദ്ധേയനായ ബൌദ്ധികന്‍ , തിച്നടഹാനിന്റെ ശിഷ്യ , വിയത്നാം കാരിയായ ഒരു ബുദ്ധ ഭിക്ഷുകി മന്ദഹാസത്തെ മനോഹരമായ ഒരു ധ്യാനമാക്കി മാറ്റി , ഒരാള്‍ക്ക് സുന്ദരനാകാന്‍, സുന്ദരിയാകാന്‍ ഈ ധ്യാനം പതിവായി ചെയ്‌താല്‍ മതി. മന്ദഹാസ ധ്യാനം വളരെ ലളിതമാണ്. സുന്ദരവും. ഇത് ചെയ്യാന്‍ വലിയ ഒരുക്കങ്ങള്‍ ഒന്നുമില്ല. നിങ്ങള്‍ ഒരിടത്ത് സ്വസ്ഥമായി , ശാന്തമായി ഇരിക്കുന്നു. കണ്ണുകള്‍ പാതി അടയ്ക്കുന്നു. തുടര്‍ന്നു പ്രാണ വായുവിനെ ഉള്ളിലേക്ക് മന്ദമായി എടുക്കുന്നു. അപ്പോള്‍   "എന്റെ ഉള്ളിലേക്ക് പ്രപഞ്ചത്തിന്റെ പ്രാണന്‍ കടന്നു വരുന്നു, എന്നെ ശീതലമാക്കുന്നു. ആരോഗ്യവാനാക്കുന്നു. " എന്ന് വിചാരിക്കുക. അനന്തരം നിങ്ങള്‍ക്ക് ലഭിച്ച ഈ പ്രാണനു നേരെ ഉള്ളിലുനര്‍ന്ന ക്ര്യതഞ്ഞതയോറെ പുഞ്ചിരിച്ചികൊണ്ട് നിങ്ങള്‍ ഉച്ച്ച്വസിക്കുന്നു. ഈ പ്രക്രിയ മിനിട്ടുകള്‍ തുടരുന്നു. ഇത് നിരന്തരം ചെയ്‌താല്‍ ഒരാളുടെ മുഖം സദാ പുഞ്ചിരി പൊഴിക്കുന്നു. മധുരമുള്ള , മൈത്രിയും കരുണയുമുള്ള ഭാവം കൊണ്ട് ആര്‍ക്കും സ്വാന്തനം പകരുന്ന മുഖമായി മാറുന്നു.
എന്തൊരു എളുപ്പം. കാശ് മുടക്ക് ഒന്നുമില്ലാതെ. ഒന്ന് പരിക്ഷിക്കരുതോ. ഫലം ഉണ്ടായവര്‍ അറിയിക്കാന്‍ മറക്കരുത്.
ശുഭദിനം 

2 അഭിപ്രായങ്ങൾ: