ബാക്കി വന്ന പഴമാണ് ചിരിച്ചത്. ചിരിപ്പിച്ച്ചതും . എല്ലാവരും ചിരിച്ച്ചത്കൊണ്ട് ഞാനും ചിരിച്ചു. ആ പഴം മധുരമുള്ളതായിരുന്നു. മഞ്ഞയായി തിളങ്ങുന്ന പഴം. ആ രണ്ടു പഴം നീടിയപ്പോള്‍ എല്ലാവരും ചിരിച്ചു. ഞാനും അറിയാതെ ക്രുരമായി ചിരിച്ചു. ചിരിയുടെ കാരണം അവര്‍ പറഞ്ഞത് ഇതായിരുന്നു. ഒരു കുല പഴം മുഴുവന്‍ പെരുവയരുള്ള ആ സ്ത്രികള്‍ (എട്ടു പേര്‍), തിന്നതിന് ശേഷം ബാക്കിവന്നത് രണ്ട എണ്ണം മാത്രം. ആ രണ്ടാന്നെമാണ് ഞങ്ങള്‍ രണ്ട പേര്‍ക്കും അവര്‍ തന്നത്. വിശാലമായ ഭക്ഷ്യശാലയില്‍ നിരന്നു കിടക്കുന്ന മേശയും കസേരകളും എല്ലാം അവഗണിച്ച് ഒരു മേശയ്ക്കു ചുറ്റും തടിച്ച് കൂടുന്നതിന്റെ ഉദ്ദേശ്യം അപ്പോഴാണ് എനിക്ക് മനസ്സിലായത്. പഴത്തിന്റെ ചിരിയുടെ മറുവശം മനസ്സിലാക്കതെയല്ല. പക്ഷെ എനിക്ക് കിട്ടിയത് കുലവേട്ടിയവന്റെ വാള്‍ അറിയാതെ മാറി കൊണ്ട ഒരു പഴം. അര്‍ത്ഥ ല്‍ 'മുറിവേറ്റ പഴം'. ഞാന്‍ പറഞ്ഞു "പെണ്ണുങ്ങളെ നിങ്ങള്‍ ചിരിക്ക് . ഞാനും ചിരിക്കട്ടെ. ഈ ചിരി അറിയാത്ത ചിരിയല്ല."
പക്ഷെ.............. ആ ചിരി എന്നെ ചിന്തിപ്പിച്ചു. എന്നാലും എന്തിനായിരുന്നു ആ ചിരി?.
പക്ഷെ.............. ആ ചിരി എന്നെ ചിന്തിപ്പിച്ചു. എന്നാലും എന്തിനായിരുന്നു ആ ചിരി?.
മുറിവേറ്റ പഴം എന്നോടു പറഞ്ഞു. "നീ തല്‍കാലം അവരെ വിശ്വസിക്കണ്ട. എന്നെ തിന്നു.... നിന്റെ കണ്ണ് തുറക്കും." സിസ്റ്റര്‍ അപ്പോള്‍ ആര്‍ത്ത് ചിരിക്കുന്നതായി തോന്നി. കണ്ണാ ടാക്കാരിക്ക് കണ്ണടയില്ലാതെ കാണാമെന്നു. മിനുക്കുകാരിയായിരുന്നു ആര്‍ത്ത് ചിരിച്ചത്. മുറിവേറ്റ പഴം അപ്പോഴും എന്നോടു പറഞ്ഞു. "നീ എന്നെ തിന്നൂ. നിന്റെ കണ്ണ് തുറക്കും". പക്ഷെ പഴം പറഞ്ഞത് കള്ളമായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ