2011, മേയ് 31, ചൊവ്വാഴ്ച

ഉണര്‍വ്വിന്റെ ഉണര്‍ത്തുപാട്ട്‌

ഉണര്‍വ്വിന്റെ ഉണര്‍ത്തുപാട്ട്‌ 

മഴ അതിന്റെ പാരമ്യതയ്ക്കായി തിടുക്കം കൂട്ടുന്നു. അതിന്റെ താളത്തിനൊത്ത് ആടാനും പാടാനും ഉശിരുള്ള ചുണക്കുട്ടന്മാര്‍ നാളെ വിദ്യാകെന്ദ്രങ്ങളിലെക്ക് കാല്‍ച്ചുവടുകള്‍ വയ്ക്കുമ്പോള്‍ തിമിര്‍ത്ത് ആടുന്നത് മാരിയായിരിക്കും. തന്റെ കൂട്ടുകാരെ കണ്ട സന്തോഷം അടക്കാനാകാതെ.....
നാളെ   ജൂണ്‍  ഒന്ന് , ബുധനാഴ്ച ...ആരുലക്ഷത്തില്‍ പരം പിഞ്ചുകുഞ്ഞുങ്ങള്‍ വിദ്യയുടെ  ആനന്ദം നുകരാന്‍ സ്കൂള്‍ മുറ്റത്ത് കാല്‍ വയ്ക്കുമ്പോള്‍ ശതകോടി സ്വപ്നങ്ങള്‍ പൂവണിയുന്നു
.
പുതിയ കുട, ഉടുപ്പ്, ബാഗ്, പുസ്തകം എങ്ങനെ ....എല്ലാം പുത്തന്‍. പുതിയ കൂട്ടുകാരും , പുതിയ അധ്യാപകരും, പുതിയ ചുറ്റുപാടും ....എല്ലാം എല്ലാം ഗ്രഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ സമ്മാനിക്കുന്നു.
നാളയുടെ നേതാക്കള്‍ വളരട്ടെ..അവരുടെ ആയിരം ആയിരം സ്വപ്നങ്ങള്‍ പൂവണിയട്ടെ. എന്റെ ഭാരതം ഉയര്‍ച്ചയുടെ ഉന്നതികളിലെക്ക് കരകയരട്ടെ.
എന്റെ എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും കോടി
ആശംസകള്‍ ........................
സ്നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം ചേട്ടായി

2011, മേയ് 27, വെള്ളിയാഴ്‌ച

പ്രിയ സുഹ്യത്തിന് ആദരാഞ്ജലികള്‍


അവാസാന ദിവസവും സൌഹ്യദം പുതിക്കിയപ്പോള്‍ നിത്യസൌഹ്യടത്തിന്റെ ലോകത്തിലേക്ക് യാത്രയാകാന്‍ അവന്‍ ഒരുങ്ങുകയായെരുന്നെന്നു ഒരിക്കലും കരുതിയില്ല. ഇപ്പോഴും 'ഹായ്' ആയി അവന്‍ വരാറുണ്ടെങ്കിലും പലപ്പോഴും പ്രതികരിക്കാന്‍ കഴിയാറില്ല. എന്നാല്‍ പ്രതികരണങ്ങള്‍ ഇല്ലാത്ത ലോകത്തേക്ക് അവന്‍ യാത്രയായി. പ്രിയ സുഹ്യത്തിനു കന്നീരില് കുതിര്‍ന്ന ആദരാഞ്ജലികള്‍.
അയല്‍പക്കം, എല്‍ . കെ. ജി. മുതല്‍ സഹപാടി എന്നതിലപ്പുറം ഒരു ആത്മസൌഹ്യടം ഞങ്ങള്‍ മെനഞ്ഞിരുന്നു. ക്യഷി പാടത്ത് കാള ഉഴുകുന്ന വേളയില്‍ നുകം പിടിക്കാന്‍ ആവേശം കാണിച്ചു  നുകത്തിനടിയില്‍ പെട്ടതും, പച്ചരി പോടിയരിയുറെ കഥ പറഞ്ഞതും സൌഹ്യടത്തിന്റെ തമാശകള്‍ പറഞ്ഞതും എല്ലാം എല്ലാം ഇന്നും മായാതെ തെളിഞ്ഞു നിക്കുന്നു. ഒരിക്കല്‍ വേനലവധിക്ക് ശേഷം ഞങ്ങള്‍ക്ക്
മനസ്സിലാക്കാന്‍ കഴിയാത്ത വിധം അവന്‍ തടിയാനായി മാറിയതും അന്ന് പങ്ക് വച്ച രസകരമായ നിമിഷങ്ങള്‍ ഇന്നും മനസ്സില്‍ പച്ച്ചപ്പനിയിക്കുന്നു. നീണ്ട വര്‍ഷങ്ങള്‍ ഒരെബെഞ്ചില്‍ പഠിച്ചതും ഒരേ ട്യുഷന്‍ ക്ലാസില്‍ ഇരുന്നതും എത്രയോ നല്ല സമരണകള്‍ ആണ് ഉണര്‍ത്തുന്നത്. ഞാനും അവനും മാത്രമായിരുന്നു ട്യുഷന്‍ ക്ലാസില്‍ ...ആദ്യ ദിവസം തന്നെ ടീചരുടെ അടി ഈട്ടുവാങ്ങേണ്ടി വന്നതില്‍  ദേഷ്യത്തോടെ ഞാന്‍ ക്ലാസ് നിര്‍ത്തിയെന്കിലം അവന്‍ തുടര്‍ന്നു. നിണ്ട പന്ത്രണ്ട് വര്‍ഷത്തെ ആത്മസൌഹ്യടത്തില്‍ അസ്വാരസ്യങ്ങലുറെ കഥകളൊന്നും ഓര്‍മ വരുന്നില്ല. വഴിപോക്കന്‍ സമ്മാനിച്ച പത്തു ര്രൂപയ്ക്ക് മേടിച്ച മൂന്നു കൊന്വെക്ഷ് ലെന്‍സില്‍ ഒന്ന് എനിക്കായി അവന്‍ കരുതിയിരുന്നു. ഇടയ്ക്കേതോ നിമിഷം അവന്‍ അത് തിരികെ ആവസ്യപ്പെട്ടതും ഓര്‍ക്കുന്നു. സൌഹ്യടങ്ങലുറെ യാത്രയില്‍ എവിടയോ ആസയപരമായി ഞങ്ങള്‍ വേര്പിരുഞ്ഞെങ്കിലും എന്നും സുഹ്യത്തുക്കലായി.
അവധിയ്ക്ക് വരുമ്പോള്‍ കാണാമെന്നും അപ്രകാരമുള്ള കൂടികാഴ്ചയില്‍ അവന്‍ പ്രകടിപ്പിക്കുന്ന ഊഷമലതയും എന്റെ മനസ്സില്‍ ഒരു ചെറു തീ പടര്‍ത്തുന്നു. ഫേസ് ബുക്കില്‍ സജിവ സാന്നിദ്യമായിരുന്ന അവന്റെ മുഖം നമുക്ക് അന്യമായി എന്നാ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാന്‍ ആകുന്നില്ലെങ്കിലും നിര്ബ്ബന്ധിതനാകുന്നു. 'ഇനി നീ ഉണ്ടാകില്ല' എന്നാ ക്രൂര സത്യം തിരിച്ചറിയുമ്പോള്‍
.
പ്രിയ സുഹ്യത്തെ........... ആവലാതികളില്ലാത്ത ലോകത്തില്‍ നീ ഇന്ന് വിശ്രമിക്കോ. ഞങ്ങളുടെ മനസ്സില്‍ നീ ഇനും ജിവിക്കുന്നു.

ആദരാഞ്ജലികള്‍ 


 

2011, മേയ് 25, ബുധനാഴ്‌ച

ഉടയോന്റെ മൌനം


ഉടയോന്റെ ഒരു കാര്യം. എന്ന് വച്ചാല്‍ , സാക്ഷാല്‍ ഉടയതംബുരന്‍  .... കക്ഷി മൂന്നുദിവസമായി കാണുന്നില്ല,വരുന്നില്ല, മിണ്ടുന്നില്ല. കാര്യം എന്താണെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. കല്ലുകള്‍ ഏതെങ്കിലും ഇലകിയുട്ടുന്ടെങ്കില്‍ അത് ഉറപ്പിക്കനമെന്നായി ഞാന്‍. മനസ്സുകള്‍ ഈതെങ്കിലും പിടഞ്ഞിട്ടുന്ടെങ്കില്‍ പരിഹാരം കാനെനമെന്നായി. സകല സാധ്യതകളും ഊഹിച്ച് എല്ലാവരെയും വിളിച്ചു. ഒരു ആശ്വാസം വന്ന മാതിരി. പക്ഷെ ഉടയോന്‍ അന്നിട്ടും ഒരു ക്രൂരമായ നിശബ്ദത.   മൂന്നുദിവസം മുന്പ് പതിവില്‍ അപ്പുറമായി വാതോരാതെ സംസാരിച്ച ഉടയോന്‍ ഒന്ന് മിണ്ടാതായപ്പോള്‍ ഞാന്‍ ആകെ തളര്‍ന്നു പോയി
. എത്ര കാലമായുള്ള സൌഹ്യടമാണ്. ഇടയ്ക്ക് ഉലഞ്ഞിട്ടുന്ടെങ്കിലും അത്പണിയാറുണ്ട്. മിക്കപ്പോഴും അവിടുന്നായിരിക്കും ആദ്യം വരിക. പക്ഷെ ഇപ്പോള്‍ എന്തെ? അതും എനിക്ക് വളരെ ആവശ്യമായ സമയത്ത്. വേദം വിടര്‍ത്തി നിര്‍ത്താതെ വായിച്ചു. ഉടയോനെ പുകഴ്ത്തുന്ന ധ്യാനിക്കുന്ന ഗ്രന്ഥങ്ങള്‍ ധാരാളം മറിച്ചു. എന്നിട്ടും മിണ്ടുന്നില്ല.

കടുത്ത ആത്മ സംഘര്‍ഷം! ജിവിതത്തില്‍ ഒരിക്കലും ഇങ്ങനെ ഉണ്ട്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഈ സംഘര്‍ഷത്തിന്റെ കാരണം എനിക്ക് മനസ്സിലായില്ല. പക്ഷെ ഒന്ന് മനസ്സിലായി, പണ്ടത്തെ ഉടയോന്‍ അല്ല ഇന്ന് എന്റേത്. അവന്‍ വളരെ അടുത്തായിരുന്നു. കൂടുതല്‍ അടുക്കുന്തോറും അകല്ച്ഛക്ള്‍ക്കും കൂടുതല്‍ വേദന ഉണ്ടാകുമല്ലോ.
ഉടയോന്റെ നിശബ്ദത എന്റെ ലക്ഷ്യത്തിലേക്കുള്ള പാച്ചിലിന്റെ ആവേഗം കുറച്ചതാണ് എനിക്ക് അധികം വിഷമം ആയത്.  
ആ ബുധനാഴ്ച അല്പം  വിശ്രമിച്ച്ചപ്പോള്‍ ഉല്‍ക്കടമായ ഒരു ആഗ്രഹം എന്നെ ഹെമിചച്ചു. 'തിരിച്ചു പോകണം ! നളന്തയിലെക്ക്, വിദ്യയുടെ മകുടത്തില്‍ മുത്തമിടണം'. വലിയ നഷടബോധം. ഉതയോനോടു ഞാന്‍ ചോദിച്ചു "എന്റെ ഉടയോനെ ഞാന്‍ ഇതെല്ലം നഷടപ്പെടുത്തിയിട്റ്റ് എനിക്ക് എന്താ കിട്ടിയത്. ?" പണ്ട് അവന്‍ ഇതിനു ഉത്തരം പറഞ്ഞിരുന്നു. അതെ ഉത്തരം തന്നെ എന്നില്‍ അലയടിക്കുന്നതായി എനിക്ക് തോന്നി. "പോകണം ഇനിയും പോകണം. ഞാന്‍ ഉണ്ട് , ഇപ്പോഴും നിനക്ക് മാത്രമായി, നിനക്ക് തണലായി " .  
അന്ന് വൈകിട്ട് ചക്രവാളത്തില്‍ ഇരുന്നപ്പോള്‍ ഉല്‍ക്കടമായ ആഗ്രഹം മൂര്‍ദ്ധന്യ അവസ്ഥയില്‍ എത്തി. 'നളന്തയിലെക്ക് പോകണം'. അപൂര്‍വ്വതകള്‍ ഒന്നും ഇല്ലാത്ത, എന്നാല്‍ ശരാശരിയുമായ എന്റെ സുഹ്യത്ത് അപൂര്‍വ്വതകള്‍ ഒന്ന് കാട്ടാതെ നളന്ദയില്‍ പോയി വന്നത് എന്നെ അത്ബുതപ്പെടുത്തി. ആ പോക്കിന് കാരണമായ എന്തോ പ്രേരകം അല്ലെങ്കില്‍ അഭൌമികത ഉണ്ട് എന്നത് എനിക്ക് മനസ്സിലായി. അത് കണ്ടെത്താന്‍ ആയില്ലെന്നുള്ളതും എന്നെ വല്ലാതെ വലച്ചു. ഈ അപൂര്വ്വികതയെ കൈവെടിയുന്നത് അബദ്ധമായിരിക്കുമെന്നു എന്റെ മനസ്സു പറഞ്ഞു. ആ കാലോച്ച്ച എന്നെ സത്യമായും വലച്ചു. ചിലപ്പോള്‍ ആ കാലോച്ച്ച ഇവിടു നിന്ന് ഇല്ലാതായിരുന്നെങ്കില്‍ ഞാന്‍ പ്രാര്തിച്ച്ചു. സാത്താന്റെ പ്രതിരൂപമാണ്  ആ കാലോച്ഹ. എങ്കിലും  അതിനെ ഞാന്‍ സ്നേഹിച്ചു. ഇപ്പോഴും ആ കാലോച്ച്ച എനിക്ക് കേള്‍ക്കാനയെങ്കില്‍ ..........
ആ നിലാവായിരുന്നു എല്ലാം എന്നോടു പറഞ്ഞത്. നിലാവ് എന്നെ കുളിപ്പിചെങ്കിലും ഞാന്‍ അത് അറിഞ്ഞില്ല.  ഉറക്കെ കരയണമെന്നു തോന്നി. പക്ഷെ ശബ്ദം വരുന്നില്ല. കണ്ണുകള്‍ ചെറുതായി നനഞ്ഞു.
എന്റെ മനസ്സ് കത്തി, ആ തീ പാറി പറക്കുന്നത് എനിക്ക് കാണാമായിരുന്നു. ഞാന്‍ പറഞ്ഞു. "പോകണം എനിക്ക് നളന്തയിലേക്ക്.വെറുതെയല്ല. വലിയവനാകാന്‍".
കാറ്റ് ഒട്ടും ഇല്ലാത്ത ആ രാത്രി തീര്‍ത്തും വിരസമായിരുന്നു. വിരസതയുടെ നടുവില്‍ ഞാന്‍ പലതും അഭിനയിച്ചു. എന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളു അപ്പോഴും പറഞ്ഞു. " പോകണം . എനിക്ക് നളന്തയിലേക്ക്. "
ഞാന്‍ ഇപ്പോള്‍ ധ്യാന ഗുരുവിന്റെ അടുക്കലേക്ക് പോവുകയാണ്. കന്നടച്ചിരിക്കാന്‍ പറഞ്ഞ ആത്മ ഗുരുവിന്റെ അടുക്കലേക്ക്.
ആത്മസംഘര്‍ഷത്തിന്റെ കൊടിയ കാറ്റിനു ശമനം കിട്ടാന്‍. എന്നിട്ടും  ഉടയോന്‍ ഉണര്‍ന്നില്ല. ഞാന്‍ ഇപ്പോഴും ഉണര്‍ന്നിരിക്കുന്നു. ഉടയോന്റെ വിളിക്കായി. എന്റെ മനസ്സില്‍ ജ്വലിക്കുന്ന തീ ആളികത്തും. പക്ഷെ എണ്ണ പകരാന്‍ ഉടയോന്‍ വരണം. ഉടയോനെ നീ വരില്ലേ...............

2011, മേയ് 22, ഞായറാഴ്‌ച

സുന്ദരനും സുന്ദരിയും ആകാന്‍ .....

സുന്ദരനും സുന്ദരിയും ആകാന്‍ ......
ഒന്ന് പരിക്ഷിക്കരുതോ

"ഒരു മന്ദഹാസം ഏതൊരു പ്രയാസത്തെയും എളുപ്പമുല്ലതാക്കുന്നു."
                                                                         ദാദലേഖരാജ്

ഇന്ന് ജിവിച്ചിരിക്കുന്ന ശ്രദ്ധേയനായ ബൌദ്ധികന്‍ , തിച്നടഹാനിന്റെ ശിഷ്യ , വിയത്നാം കാരിയായ ഒരു ബുദ്ധ ഭിക്ഷുകി മന്ദഹാസത്തെ മനോഹരമായ ഒരു ധ്യാനമാക്കി മാറ്റി , ഒരാള്‍ക്ക് സുന്ദരനാകാന്‍, സുന്ദരിയാകാന്‍ ഈ ധ്യാനം പതിവായി ചെയ്‌താല്‍ മതി. മന്ദഹാസ ധ്യാനം വളരെ ലളിതമാണ്. സുന്ദരവും. ഇത് ചെയ്യാന്‍ വലിയ ഒരുക്കങ്ങള്‍ ഒന്നുമില്ല. നിങ്ങള്‍ ഒരിടത്ത് സ്വസ്ഥമായി , ശാന്തമായി ഇരിക്കുന്നു. കണ്ണുകള്‍ പാതി അടയ്ക്കുന്നു. തുടര്‍ന്നു പ്രാണ വായുവിനെ ഉള്ളിലേക്ക് മന്ദമായി എടുക്കുന്നു. അപ്പോള്‍   "എന്റെ ഉള്ളിലേക്ക് പ്രപഞ്ചത്തിന്റെ പ്രാണന്‍ കടന്നു വരുന്നു, എന്നെ ശീതലമാക്കുന്നു. ആരോഗ്യവാനാക്കുന്നു. " എന്ന് വിചാരിക്കുക. അനന്തരം നിങ്ങള്‍ക്ക് ലഭിച്ച ഈ പ്രാണനു നേരെ ഉള്ളിലുനര്‍ന്ന ക്ര്യതഞ്ഞതയോറെ പുഞ്ചിരിച്ചികൊണ്ട് നിങ്ങള്‍ ഉച്ച്ച്വസിക്കുന്നു. ഈ പ്രക്രിയ മിനിട്ടുകള്‍ തുടരുന്നു. ഇത് നിരന്തരം ചെയ്‌താല്‍ ഒരാളുടെ മുഖം സദാ പുഞ്ചിരി പൊഴിക്കുന്നു. മധുരമുള്ള , മൈത്രിയും കരുണയുമുള്ള ഭാവം കൊണ്ട് ആര്‍ക്കും സ്വാന്തനം പകരുന്ന മുഖമായി മാറുന്നു.
എന്തൊരു എളുപ്പം. കാശ് മുടക്ക് ഒന്നുമില്ലാതെ. ഒന്ന് പരിക്ഷിക്കരുതോ. ഫലം ഉണ്ടായവര്‍ അറിയിക്കാന്‍ മറക്കരുത്.
ശുഭദിനം 

2011, മേയ് 18, ബുധനാഴ്‌ച

കരുതലിന്റെ തുവല്‍ സ്പര്‍ശം

കരുതലിന്റെ തുവല്‍ സ്പര്‍ശം 

'കരുതല്‍' - കാരുണ്യത്തില്‍ നിന്ന് വിരിയുന്ന അപ്രമേയത്വം. വിദ്യയും വിജ്ഞാനവും സന്ധിചെയ്യുമ്പോള്‍ നമ്മിലുണ്ടാകുന്ന തിരിച്ചറിവ് - 'അപരന്‍'. അപരന്റെ മുഖം എന്നെ ഉത്തരവാദിത്വം ബോധം ഉള്ളവനാക്കുന്നു എന്ന തിരിച്ചറിവാണ് എന്നെ ഞാനാക്കുനത്. മൂന്നാം അക്ഷി തുറക്കപ്പെടുന്ന ശ്രേഷ്ഠമായ അവസ്ഥ. വേദനിക്കുന്നവന്റെ വേദന തിരിച്ചറിഞ്ഞു അവനോടൊപ്പം വേദന പങ്ക് വയ്ക്കാനുള്ള മനോഭാവമാണ് നമ്മില്‍ യഥാര്‍ത്ഥ മനുഷ്യത്വം വിരിയിക്കുന്നത്.
ഒരു കഥ ഇപ്രകാരം കേട്ടിടുണ്ട്. ഒരിക്കല്‍ ഒരു എലി തന്റെ വീടുടമസ്ഥന് കെണി വയ്ക്കുന്ന കാഴ്ച കണ്ടു ഭയന്ന് പോയി. ഭയ വിഹ്വലനായ എലി പരിഭ്രാന്തി പൂണ്ട് സ്നേഹിതനായ കോഴിയെ സമീപിച്ചു. കോഴി നിസ്സഹായനായി. "അത് നീ സൂക്ഷിച്ചാല്‍ മതി. എനിക്ക് കുഴപ്പമൊന്നുമില്ലല്ലോ." വിണ്ടും വിചാരപ്പെട്ട എലി പന്നിയെ സമിപിച്ച്ചു. "ഹയ്യോ പന്നി ചേട്ടാ, ആകെ കുഴപ്പമായി. യജമാനന്‍ കെണി വെച്ചിരിക്കുന്നു. ഉടനെ എന്തെങ്കിലും ചെയ്യണം." പന്നി പറഞ്ഞു. "എലി..... നമുക്ക് എന്ത് ചെയ്യാനാകും. നീ സൂക്ഷിച്ചാല്‍ മതി". പരിഭ്രമം അടക്കാനാവാതെ എലി പശുവിനെ സമിപിച്ച്ചു. പശു പറഞ്ഞു. "അയ്യോ ആകെ കഷ്ടമായല്ലോ. എന്ത് ചെയ്യും. നിനക്ക് ആപത്ത് വരാതിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കാം." എല്ലാവരും കൈ ഒഴിഞ്ഞപ്പോള്‍ നിരാശനായ എലി തട്ടിന്‍ പുറത്ത് ഒളിച്ചു.
രാത്രിയില്‍ എന്തോ ശബ്ദം കേട്ട് എലി ഉണര്‍ന്നു നോക്കി, ഒപ്പം വീട്ടുകാരും. എലി കരുതി - കെണി വിനിരിക്കുന്നു . ആരോ അപകടത്തില്‍ പെട്ടിട്ടുണ്ട്. ഉത്തരത്തിന്റെ പഴുതിലൂടെ നോക്കിയാ എലിയുടെ ഊഹം തെറ്റിയില്ലയിരുന്നു. കെണി വിരിക്കുന്നു. വിണത് ഒരു പാമ്പും. ശബ്ദം കേട്ട് മങ്ങിയ വെളിച്ചത്തില്‍ കെണിയുടെ സമിപേ എത്തിയ വീടുടമസ്തന്ടെ ഭാര്യയെ വേദന കൊണ്ട് പുളഞ്ഞ പാമ്പ് ആഞ്ഞു കൊത്തി. നിലവിളി കേട്ട വീടുടമസ്തന്, ഓടി വന്നപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. ഭാര്യയുമായി ഉടന്‍ അദ്ദേഹം വൈദ്യനെ സമീപിക്ചു.

'കോഴി സൂപ്പ് നല്‍കുക' എന്നതായിരുന്നു വൈദ്യന്റെ പ്രാഥമിക നിര്‍ദ്ദേശം. അപ്രകാരം വീടുടമസ്തന് തന്റെ കോഴിയെ കൊന്നു സൂപ്പ് ഉണ്ടാക്കി. പക്ഷെ ഭാര്യയുടെ അസുഖം മൂര്ചിച്ച്ചു. വിവരം അറിഞ്ഞ ബന്ധുക്കളും സുക്യത്തുക്കളും സന്തര്ഷിക്കാന്‍ ആരംഭിച്ചു. അവര്‍ക്ക് ആഹാരം നല്‍കാനായി പന്നിയെ കൊല്ലാന്‍ വീടുടമസ്തന് നിര്‍ബന്ധിതനായി. എന്നാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യ വിടവാങ്ങി. അതോടനുബന്ധിച്ച്ചുള്ള ചടങ്ങുകലോടോപ്പം പശുവിനെയും കശാപ് ചെയ്തു. അങ്ങനെ കോഴിയും, പന്നിയും, പശുവും കൊല്ലപ്പെട്ടു. പാവം എലി ഇതെല്ലാം കണ്ടുകൊണ്ടു സങ്കടപ്പെടുകയും കരയുകയും ചെയ്തു. ഉത്തരത്തിന്റെ പഴുതിലൂടെ നോക്കി എലി ഇപ്രകാരം പറഞ്ഞു. " അപരന്റെ ആവശ്യം നമ്മുടെ കൂടെ ആവശ്യം ആയിരുന്നെങ്കില്‍. അപരനെ കരുതാനുള്ള നമ്മുടെ മനസ്സ് നമ്മുടെ സംരക്ഷണം വിശ്വസ്ത കരങ്ങളില്‍ ഭാരമെല്‍പ്പിക്കുന്നതിനു തുല്യമാണ്."
എലി പറഞ്ഞത് എത്രയോ സത്യമാണ്. പലപ്പോഴും നാം നമ്മില്‍ തന്നെ ഒതുങ്ങുന്നു. നമ്മുടെ ലോകം, നമ്മുടെ ചിന്ത, നമ്മുടെ മക്കള്‍..........ഇങ്ങനെ സ്വര്തതയുറെയും അത്യഗ്രത്തിന്റെയും ലോകത്തില്‍ നാം നമ്മെ തന്നെ കെട്ടിയിടുന്ന ഭികരമായ അവസ്ഥ. മറ്റുള്ളവന്റെ വേദന കാണാനുള്ള നമ്മുടെ കണ്ണ്, അത് തുറക്കപ്പെടുന്നതാണ് 'യഥാര്‍ത്ഥ തുറവി'. നാം അവഗണിക്കുന്നത് ചിലപ്പോള്‍ നമുക്ക് തന്നെ വിനയാകുമ്പോള്‍ നാം അറിയാതെ ആ തിരിച്ച്ചരിവിലെക്ക് നടന്നു കയറും. 
ഒപ്പം ബൈബിളിലെ ഒരു സംഭവം കൂടി കുറിക്കുന്നത് ഉചിതമായിരിക്കും എന്ന എനിക്ക് തോന്നി പോകുന്നു.  തളര്‍വാത രോഗിയായ തങ്ങളുടെ സുഹ്യത്തിനെയും വഹിച്ചു കൊണ്ട് യേശുദേവനെ കാണാന്‍ ശ്രമിക്കുന്ന നാല് സ്നേഹിതര്‍. എന്നാല്‍ ജനസമൂഹം മൂലം യേശുദേവനെ കാണാന്‍ വഹിയാത്തതിനാല്‍ പുരപോളിച്ചു അകത്തു കടക്കുകയാണ് അവര്‍. നിസ്സഹായനായ തങ്ങളുടെ സുഹ്യത്തിന്റെ മുഖം അവരില്‍ ഉയര്‍ത്തിയ ഉത്തരവാദിത്വ ബോധം സൌഖ്യമായി പരിനമിച്ച്ചു.



നാം കരുതുക. ദൈവം സുഖമാക്കും. അപരന്റെ ദുഃഖം നമ്മുടെയും ദുഖമാകട്ടെ. അപരന്റെ വേദന നമ്മുടെയും വേദനയാകട്ടെ. അത് കാണാനുള്ള നമ്മുടെ കണ്ണ്, അത് കേള്‍ക്കാനുള്ള നമ്മുടെ കാത്തു, അത് സ്വീകരിക്കനുല്ല നമ്മുടെ മനസ്സ് വിശാലമാകട്ടെ.
ഈ തിരിച്ചറിവ് നമുക്കുണ്ടാകുന്നതാണ് 
മൂന്നാം കണ്ണ് തുറക്കല്‍. യഥാര്‍ത്ഥ ദിശയിലുള്ള ദ്യക്കിന്റെ ചലനം. നമ്മുടെ ദ്യഷ്ടികള്‍ മുന്നോട്ട് മുഴിക്കട്ടെ. അപരന്റെ കണ്ണുനീര്‍ നമ്മുടെ കണ്ണ് തുരപ്പിക്കുന്നു എങ്കില്‍ അതാണ്‌ യഥാര്‍ത്ഥ മനുഷ്യത്വം.
 അപരന്റെ വേദന നമ്മുടെയും വേദനയാകട്ടെ. അത് കാണാനുള്ള നമ്മുടെ കണ്ണ്, അത് കേള്‍ക്കാനുള്ള നമ്മുടെ കാത്തു, അത് സ്വീകരിക്കനുല്ല നമ്മുടെ മനസ്സ് വിശാലമാകട്ടെ.

ചിരിക്കുന്ന പഴം

ബാക്കി വന്ന പഴമാണ് ചിരിച്ചത്. ചിരിപ്പിച്ച്ചതും . എല്ലാവരും ചിരിച്ച്ചത്കൊണ്ട് ഞാനും ചിരിച്ചു. ആ പഴം മധുരമുള്ളതായിരുന്നു. മഞ്ഞയായി തിളങ്ങുന്ന പഴം. ആ രണ്ടു പഴം നീടിയപ്പോള്‍ എല്ലാവരും ചിരിച്ചു. ഞാനും അറിയാതെ ക്രുരമായി ചിരിച്ചു. ചിരിയുടെ കാരണം അവര്‍ പറഞ്ഞത് ഇതായിരുന്നു. ഒരു കുല പഴം മുഴുവന്‍ പെരുവയരുള്ള ആ  സ്ത്രികള്‍ (എട്ടു  പേര്‍),  തിന്നതിന് ശേഷം ബാക്കിവന്നത് രണ്ട എണ്ണം മാത്രം. ആ രണ്ടാന്നെമാണ് ഞങ്ങള്‍  രണ്ട പേര്‍ക്കും അവര്‍ തന്നത്.  വിശാലമായ ഭക്ഷ്യശാലയില്‍ നിരന്നു കിടക്കുന്ന മേശയും കസേരകളും എല്ലാം അവഗണിച്ച്  ഒരു മേശയ്ക്കു ചുറ്റും തടിച്ച് കൂടുന്നതിന്റെ ഉദ്ദേശ്യം അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്. പഴത്തിന്റെ ചിരിയുടെ മറുവശം മനസ്സിലാക്കതെയല്ല. പക്ഷെ എനിക്ക് കിട്ടിയത് കുലവേട്ടിയവന്റെ വാള്‍ അറിയാതെ മാറി കൊണ്ട ഒരു പഴം. അര്‍ത്ഥ ല്‍ 'മുറിവേറ്റ പഴം'. ഞാന്‍ പറഞ്ഞു "പെണ്ണുങ്ങളെ നിങ്ങള്‍ ചിരിക്ക് . ഞാനും ചിരിക്കട്ടെ. ഈ ചിരി അറിയാത്ത ചിരിയല്ല."  
പക്ഷെ.............. ആ ചിരി എന്നെ ചിന്തിപ്പിച്ചു. എന്നാലും എന്തിനായിരുന്നു ആ ചിരി?. 
മുറിവേറ്റ പഴം എന്നോടു പറഞ്ഞു. "നീ തല്‍കാലം അവരെ  വിശ്വസിക്കണ്ട. എന്നെ തിന്നു.... നിന്റെ കണ്ണ് തുറക്കും." സിസ്റ്റര്‍ അപ്പോള്‍ ആര്‍ത്ത് ചിരിക്കുന്നതായി തോന്നി. കണ്ണാ ടാക്കാരിക്ക് കണ്ണടയില്ലാതെ കാണാമെന്നു. മിനുക്കുകാരിയായിരുന്നു ആര്‍ത്ത് ചിരിച്ചത്. മുറിവേറ്റ പഴം അപ്പോഴും എന്നോടു പറഞ്ഞു. "നീ എന്നെ തിന്നൂ. നിന്റെ കണ്ണ് തുറക്കും". പക്ഷെ പഴം പറഞ്ഞത് കള്ളമായിരുന്നു.  

2011, മേയ് 9, തിങ്കളാഴ്‌ച

സൌഹ്യദങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.

സൌഹ്യദങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.
സൌഹ്യദ ത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ സൌഹ്യദങ്ങളില്‍ ഒട്ടുമില്ല. സൌഹ്യദം എന്ന് ഞാന്‍ ഉദ്ദേശിച്ചത് - ആത്മാര്‍ത്ഥ സൌഹ്യദം. അങ്ങനെ ഒന്ന് ഉണ്ടോ? എന്ന് വച്ചാല്‍ തന്നെപ്പോലെ തന്നെ മറ്റുള്ളവരെ സ്നേഹിക്കാന്‍ കഴിയുക. എനിക്കറിയില്ല. പക്ഷെ എനിക്ക് ആവില്ല. എനിക്ക് അങ്ങനെ ആരുമില്ല. തിരിച്ചും. ഞാന്‍ പലപ്പോഴും ചിന്തിക്കും - എനിക്ക് ഞാന്‍ തന്നെ അല്ലെ വലുത്. യേശുദേവന്‍ ഒരിക്കല്‍ പറഞ്ഞു - മനുഷ്യര്‍ നിങ്ങള്‍ക്ക് ചെയ്യണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നത് അവര്‍ക്ക് ചെയ്യുവിന്‍. വളരെ ലളിതം. 'കൊടുക്കുക കിട്ടും'. ഇനിയിപ്പോ വേണ്ടങ്കിലോ അഥവാ  തിരിച്ച് ഒന്ന് വേണ്ടങ്കിലോ ? ഞാന്‍ ബുദ്ധനെ കൂട്ട് പിടിച്ചാല്‍ കൂടുതല്‍ രസകരമാകും. " ആഗ്രഹമാണ് എല്ലാ പ്രശനങ്ങള്‍ക്കും കാരണം.  അത് തമാശ!
സൗഹ്യദങ്ങള്‍ ആവശ്യമുണ്ടോ? ചിലപ്പോള്‍ ഉണ്ടാകും. മുഖം മൂടി അണിഞ്ജ് കൊമാരമാടാന്‍ . മുതല കന്നീര് ഒഴുക്കാന്‍. പല്ലിളിച്ചു കാട്ടാന്‍. അത് മാത്രം. ചിലപ്പോള്‍ സ്നേഹിക്കാന്‍. ചിലപ്പോള്‍ സംസാരിക്കാന്‍. വെറുതെ സമയം കൊല്ലാന്‍. ഇതു ആര് കണ്ടു പിടിച്ചു?. പിന്നെ ഇതിനൊക്കെ ആര്‍ക്ക് സമയം. നേരത്തെ നേരോടെ കാണുന്നവര്‍ ഈ അഭിനയം കാണുമോ ? ഈ നടനം തുടരുമോ? പിന്നെ ഒരു 'അന്നാലും' - വെറുതെ മറ്റുള്ളവര്‍ക്ക് എന്ത് തോന്നും - ലോകം വെറുതെ ചിരിക്കട്ടെ. ആ ഒരു ക്രുരമായ ചാരിതാര്‍ത്ഥ്യം നമുക്കുമില്ലേ. സൌഹ്യദത്തിന്റെ കഥ പറഞ്ഞവര്‍ കാര്യം വരുമ്പോള്‍ കരണം മറിയുന്ന കാഴ്ച ഏറിയത് കണ്ടിട്ടുണ്ട്. പിന്നെ ഇതെല്ലാം ഒരു മുഖം മൂടിയുടെ അടിയില്‍ ഇരുന്നു കാണാനും അഭിനയിക്കാനും കഴിഞ്ഞാല്‍ സൌഹ്യദമാകും. അതെ സൌഹ്യദങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ചതിക്കാത്ത ചന്തു ആര്‍?
ഇനി സൌഹ്യദം. വിശ്വസിക്കാന്‍ കൊള്ളുന്നവര്‍ സൌഹ്യദം. അത് പക്ഷെ വിശ്വസിക്കാന്‍ വയ്യ. അതൊകൊണ്ട് അല്ലെ എനിക്ക് സൌഹ്യദം ഇല്ലാത്തത്. പിന്നെ ആകെ വിശ്വസിക്കാന്‍ കൊള്ളുന്നത്‌ സാക്ഷാല്‍ ഉടയ തമ്പുരാന്‍. അവന്‍ ഒരിക്കലും ചതിക്കില്ല. അവനെ വിശ്വസിക്കാം. എന്റെ ഉടയ തമ്പുരാനെ . നിന്നെ ഞാന്‍ വിശ്വസിക്കുന്നു. നിഇയാണ് എന്റെ സുഹ്യത്ത്. നീ മാത്രം.ഇനി ആര് വന്നാലും അതിനു മാറ്റമുണ്ടോ?. ഇല്ല . കാരണം ഞാന്‍ സൌഹ്യദങ്ങളില്‍ വിശ്വസിക്കുന്നില്ല. സൌഹ്യടത്തില്‍ മാത്രം. അത് സാക്ഷാല്‍ ഉടയ തമ്പുരാന്‍ - ഒരു സുഹ്യത്ത് ഒരു സൌഹ്യദം. എന്റെ മുഖം മൂടിയുടെ സൌഹ്യ്ടന്ഹളില്‍  ആര്‍ക്കും പങ്ക് ചേരാം. പക്ഷെ സൌഹ്യദത്തിന്റെ വാതില്‍ എന്നും അടഞ്ഞു തന്നെ. അതില്‍ സാക്ഷാല്‍ ഈശ്വരന് - കര്‍ത്താവു എന്നേക്കും കുടികൊല്ലാട്ടെ.

2011, മേയ് 8, ഞായറാഴ്‌ച

മുള - മുളമൂട്ടില്‍ അച്ഛന്‍

മുളമൂട്ടില്‍ അച്ഛനെ മുളയോട് ഉപമിക്കാമെന്നു ഞാന്‍ വിശ്വസിക്കുന്നു., അതെ അദ്ദേഹം ഒരു മുളയാണ്. വലിയ മുള. 'അതെന്തേ?' എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ പറയുന്നതും കാണുന്നതും ഇതാണ്.


വൈവിദ്യമാര്‍ന്ന ഉപയോഗം

കടലാസുണ്ടാക്കാന്‍ - (പഠനത്തിനു) - അച്ഛന്‍ പഠിപ്പിക്കുന്നു. ഞങ്ങള്‍ പഠിപ്പിക്കുന്നു.
കെട്ടിടം നിര്‍മ്മിക്കാന്‍ - അച്ഛന്‍ നിര്‍മ്മിക്കുന്നു, കെട്ടിടങ്ങള്‍, ആളുകള്‍ , ദര്‍ശനങ്ങള്‍ .... 
നിര്‍മ്മിതികളിലെ അത്ഭുതം സെന്റ്‌ ജോണ്സ് കത്തിട്രല്‍ - കേരള വാസ്തുവിദ്യയുടെ സൌകുമാര്യം - തിരുവല്ലയ്ക്കൊരു മകുടം, മാക് ഫാസ്റ്റ്  - ഗ്രിന്‍ സെര്ടിഫിക്കെഷന്‍ സൗദം. വിവരസാങ്കേതിക വിദ്യയുടെ ഉത്തുംഗം. 
അദ്ദേഹം വളര്‍ത്തിയ ആളുകള്‍. അദ്ദേഹം വളര്‍ത്തിയ ദര്‍ശനങ്ങളാണ് ഇവയെല്ലാം. 
ഓടക്കുഴല്‍ നിര്‍മ്മാണത്തിന് - മറ്റുള്ളവര്‍ക്ക് കുളിര്‍മ്മയെകാന്‍. പാട്ടായി, സംഗിതമായി മുളമൂട്ടില്‍ അച്ഛന്‍.
ഭക്ഷണമായി - ചൈന, ജെപ്പാന്‍ തുടന്ഗീ രാജ്യങ്ങളില്‍ ഭക്ഷണമായി ഉപയോഗിക്കുന്നു. ആശയ ദാരിദ്രം കൊണ്ട് വിശക്കുന്നവര്‍ക്ക് അപ്പമായി.അച്ഛന്ന്‍ പണിതുയര്‍ത്തിയ സ്ത്ഹാപനഗല്‍ അനേകര്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യുന്നു.

മുള ഏണി - ഉയരങ്ങളില്‍ കേറാന്‍ ഉള്ള ചവിട്ടുപടി. മറ്റുള്ളവരുടെ ഉയര്‍ച്ച ആഗ്രഹിക്കുന്ന അനുപമനീയ വ്യക്തിത്വം.

തോണി ഊന്നായി - ബലവത്ത്, ചെളിക്കുണ്ടില്‍ പൂണ്ടാലും വള്ളം ഓടും. ജിവിത തോണിയില്‍ അനേകര്‍ക്ക് സഹായമായി ബലമുള്ള മുള.
 
ഭംഗി - മികച്ച ചിരി, സന്തോഷിപ്പിക്കുന്ന പുഞ്ചിരി 

ഭാഗ്യമുള - ഭാഗ്യലക്ഷണം. അച്ഛന്‍ തൊട്ടതെല്ലാം പൊന്നാക്കി. ഐശ്വര്യം.

ഭാഗ്യ
മുള സമ്മാനമായി ലഭിക്കുന്നത് ഏറ്റവും നല്ല ഭാഗ്യാനുഭവങ്ങള് കൊണ്ടുവരുമെന്നാണ് കരുതുന്നത്. വാങ്ങുമ്പോള് ഒരു സമ്മാനമായി സങ്കല്പ്പിക്കുന്നത് ഗുണഫലം കൂട്ടുമെന്നാണ് വിശ്വാസം.ഓഫീസുകളിലും വീടുകളിലും ഒരുപോലെ സൂക്ഷിക്കാവുന്ന ഭാഗ്യ വസ്തുവാണ് ഭാഗ്യ മുള. ഇത് ഉള്ള സ്ഥലത്ത് മാനസിക പിരിമുറുക്കം ലഘൂകരിക്കപ്പെടുമെന്നും നല്ല ഊര്ജ്ജ പ്രവാഹമുണ്ടാവുമെന്നുമാണ് വിശ്വാസം.
മുള പെട്ടെന്ന് നശിക്കാത്തതും എന്നാല് വഴക്കം പ്രദര്ശിപ്പിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ഇത് ഓഫീസിലോ വീട്ടിലോ സൂക്ഷിച്ചാല് ഉന്നതിക്കും വിജയത്തിനും കാരണമാവും എന്നും വിശ്വാസമുണ്ട്. ഇത് ദുഷ്ട ശക്തികളില് നിന്നും വീടിനെ സംരക്ഷിക്കുമെന്നും വിശ്വാസമുണ്ട്.
 
ഭാവിയുടെ ഉല്പന്നം - ഭാവിയുടെ ദര്‍ശനം
മുള ഭാവിയിലെ തടി ഉത്പന്നങ്ങള്ക്കു ബദലാവും. മുളയില്നിന്നും വീടുനിര്മാണത്തിനാവശ്യമായ എല്ലാ തടി ഉത്പന്നങ്ങളും നിര്മിക്കാമെന്ന കണ്ടെത്തലാണ് ഇതിനിടയാക്കിയിരിക്കുന്നത്. വീട്ടാവശ്യങ്ങള്ക്കുള്ള ഫര്ണീച്ചര് മുതല് വാതിലും ജനലും തൊട്ടു മതിലു വരെ മുളയില്നിന്നും നിര്മിക്കാനാകും
 
പരിസ്ഥിതി സൌഹ്യദം - പരിസ്ഥിതി സ്നേഹി
മുള ഉത്പന്നങ്ങള് പരിസ്ഥിതി സൗഹൃദമാണെന്നതും പ്രത്യേകത. മുള കൊണ്ടുള്ള റൂം പാനലുകള് ഏസി റൂമില് ഘടിപ്പിച്ചാല് വൈദ്യുതി ലാഭിക്കാം.

താപ വാഹി - പുറത്തെ ചൂട് ആഗിരണം ചെയ്ത് മറ്റുള്ളവര്‍ക്ക് തണുപ് ഏകാന്‍

പുറത്തുനിന്നുള്ള ചൂടിനെ മുളംപാനലുകള് പ്രതിരോധിക്കുന്നതുകൊണ്ടാണ് ഇത്. മരംകൊണ്ടു നിര്മിക്കുന്ന ഏത് ഉത്പന്നവും മുളയിലും തീര്ക്കാന് കഴിയുമെന്ന.

ഏറ്റവും വേഗം വളരുന്ന ചെടി - പത്ത് വര്‍ഷത്തെ കാര്യം ഒരു വര്ഷം കൊണ്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിത്വം. വേഗത , അപാര വേഗത.

ഈ മുള വളരട്ടെ. ഈ മുളയുടെ തണലില്‍ ഇനിയും മുളകള്‍ ഉണ്ടാകട്ടെ. ഈ മുളകളിലെല്ലാം നിരവധി ജിവജാലങ്ങള്‍ അഭയം പ്രാപിക്കട്ടെ.