2011, മാർച്ച് 23, ബുധനാഴ്‌ച

എന്റെ ഗുരുനാഥന്‍ എന്നെ പഠിപ്പിച്ചത്


അര്‍പ്പണ ബോധത്തിന്റെ  താളുകള്‍ തേടിയാല്‍ ഞാന്‍ ഒരിക്കലും വിസ്മരിക്കാത്ത വിശ്വ പ്രതാപന്‍.  ആക്സ്മികമായിരുന്നെങ്കിലും അത്ഭുതമൂറുന്ന കണ്ണോടെ ഞാന്‍ അദ്ദേഹത്തെ നോക്കി നിന്ന് പോയി.  മുളമൂട്ടില്‍ അച്ഛന്റെ ഗുരുനാഥനാണ് ആദ്ദേഹം എന്ന വലിയ അറിവ് കൂടി ആയപ്പോള്‍ എന്നില്‍ ആകംഷനിറഞ്ഞു. കാരണം അദ്ദേഹത്തിന്റെ സുഹ്യത്തുക്കള്‍ മഹാന്മാരാണ്. അദ്ദേഹത്തെ പോലെ തന്നെ............. 

ഒരിക്കല്‍ തിരുവനന്തപുരത്തു അച്ഛനുമൊത്ത്  യാത്രയ്ക്ക് പോയപ്പോള്‍ ഞാന്‍ രണ്ടു ദിവ്യന്മാരെ പരിചയപ്പെടാന്‍ ഇടയായി. എന്തൊരു ചൈതന്യം. നായര്‍ സാറും അയ്യര്‍ സാറും മഹാന്മാരാണ് എന്ന് എനിക്ക് മനസ്സിലായെങ്കിലും അയ്യര്‍ സാറിന്റെ മുഖാമുഖം ടിവിയില്‍ കണ്ടപ്പോഴാണ് എനിക്കത് തീര്‍ത്തും  ഉള്‍ക്കൊള്ളാനായത് .   മഹാന്മാര്‍ ഇപ്പോഴും വിനയമുള്ളവരായിരിക്കും എന്ന തിരിച്ചറിവിൽ  ഞാന്‍ എത്തി. 

കെ. എം. മാത്യു തിരുവല്ല - മാത്യകാ അദ്ധ്യാപകാനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ബഹുമാന്യന്‍. ചുരുങ്ങിയ നിമിഷങ്ങളില്‍ പഴാക്കാതെ ആഴത്തില്‍ വേരുറപ്പിക്കുന്ന വാക്ചാതുരിയോറെ വിനയാന്വിതനായി അദ്ദേഹം നടത്തിയ പ്രഭാഷണം എന്റെ മനസ്സ് തുറന്നു. എനിക്ക് അദ്ദേഹം വെളിച്ചം പകര്‍ന്നു. ശിഷ്യന്‍ ഉന്നതങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഗുരുവിന്റെ ആത്മമാനസ്സുകള്‍ക്ക് കുളിര്‍മ്മ പകരുന്നു എന്ന മുളമൂട്ടില്‍ അച്ഛനെ ആസ്പദമാക്കി അദ്ദേഹം പറഞ്ഞുത് തന്നെ ആയിരുന്നു എന്റെ മനസ്സിലെ തീ കെടുത്തിയത്. 


എം. ബി. എ പഠനകാലത്ത്‌ മനസ്സുകൊണ്ടാല്ലെങ്കിലും അറിയാതെ ഒരു അദ്ധ്യപകയോട് പരസ്യമായി കയര്‍ത്തു രംഗം സ്യഷ്ടിച്ച്ച ഞാന്‍ പിന്നീട് വളരെ വേദനിച്ചിരുന്നു. എന്റെ പ്രിയപ്പെട്ട അദ്ധ്യാപികയോടു ഞാന്‍ പലവട്ടം മാപ്പപെക്ഷിച്ചിരുന്നെങ്കിലും (നേരിട്ടും എഴുത്തിലൂടെയും)  എന്റെ മനസ്സിന് ആശ്വാസം വന്നിരുന്നില്ല.(മാതാപിതാക്കളോടും ഗുരുക്കന്മാരോടുമുള്ള തെറ്റ് ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല എന്ന പ്രത്യയ ശാസ്ത്രം എന്നെ ഒരാള്‍ പഠിപ്പിച്ചിരുന്നു.)  ക്ഷമിക്കുവാനുള്ള മഹാമനസ്കത തുറന്ന മനസ്സോടെ ആ അദ്ധ്യാപക പ്രകടിപ്പിച്ചിരുന്നു.  അദ്ധ്യാപകയുടെ മനസ്സിന്റെ വിശാലത ഞാന്‍ മനസ്സിലാക്കിയത് അങ്ങനെയായിരുന്നു. ഇന്നും ആ അധ്യാപിക എന്നിക്ക് പ്രിയപ്പെട്ട ഒരു വ്യക്തിത്തമാണ്. കാരണം അവരുടെ അനുഗ്രഹം ഇപ്പോഴും എന്നോടുകൂടെ ഉണ്ട് എന്ന വലിയ വിശ്വാസം എന്നെ നയിക്കുന്നു. 

എന്റെ പ്രിയപ്പെട്ട മാത്യു സാര്‍, അങ്ങാണ് എന്റെ ഹ്യദയം തുറന്നത്.! എന്റെ വിശ്വാസം ഊട്ടി ഉറപ്പിച്ചത്. മനസ്സിലെ തി കെടുത്തിയത്. ഒരു അദ്ധ്യാപികയുടെ വലിയ മനസ്സ് തുറന്നു കാണിച്ചത്. ശിഷ്യന്റെ എല്ലാ  തെറ്റുകളും ഗുരുവിന്റെ വലിയ മനസ്സിന് മുന്നില്‍ കത്തി  അലിഞ്ഞു പോകുന്നു എന്ന വലിയ സത്യം ഞാന്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തനായി. ഗുരുനാഥാ അങ്ങേയ്ക്ക് മുന്നില്‍ ഞാന്‍ നമിക്കുന്നു.
പെരുന്തച്ചനെ പെരു സ്വാര്ത്ഹനാക്കിയത് വരരുചിയ്റെ തെറ്റായ സമീപനം ആയിരുന്നിരിക്കാം. എന്റെ മറ്റൊരു അനുഭവം കുറിക്കട്ടെ. ഒരു പെരുന്തച്ചന്റെ കഥ. എന്നെ വ്യത്യസ്തമായി ചിന്തിപ്പിച്ചതും അത് തന്നെ ആയിരുന്നിരിക്കണം. അന്ന് അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. 5  മുതല്‍ 7  വരെ ആയിരുന്നു എന്റെ മോശം കാലയളവ് എന്ന പറഞ്ഞാല്‍ സത്യമായിരുന്നു. അതിനു പിന്നില്‍ ഒരു പെരുന്തച്ചന്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ മനസ്സില്ല മനസ്സോടെ പറയും. അദ്ദേഹം എന്നെ മ്യഗീയമായി ഉപദ്രവിക്കുമായിരുന്നു. വടി ഒടിയുന്നതാണ് അയാളുടെ കണക്കു. തുട പൊട്ടി ചോര ഒലിച്ചു. പരസ്യമായി എന്നെ  അപമാനിച്ചു. അപ്പനെ വരെ മോശമായി ചിത്രീകരിക്ച അയ്യാളെ ഞാന്‍ ഒരു പക്ഷെ കൊല്ലുമായിരുന്നു. അത്രമാത്രം അയാള്‍ എന്നെ അപമാനിച്ചു. ചുട്ടിയും കോലും എന്ന നാടന്‍ കളി അഭ്യസിച്ചതിനു ശിക്ഷയായി അദ്ദേഹം വിധിച്ചത്  കോല്‍ തലയില്‍ വച്ച് സ്കൂളിനു ചുറ്റും നടക്കാനായിരുന്നു. പെണ്‍ കുട്ടികളെ പ്രീതിപ്പെടുട്തുനതു അദ്ദേഹത്തിനു വലിയ ഹരമായിരുന്നു. അതിനു കരുക്കലായത് ഞങ്ങളില്‍ ചിലരും.
സത്യമായിരുന്നു.... സത്യമായും ഞാന്‍ മഹാ തലതെറി ആയിരുന്നു.  എന്നിരുന്നാലും ആ സമീപനം എന്നെ തകര്‍ക്കാന്‍ പോന്നതായിരുന്നു എന്നാണു ഞാന്‍ പറഞ്ഞത്. ഒരു പക്ഷെ ഒരു നല്ല വാക്ക് .. അത് മതിയായിരുന്നു. പലരും ഇത് പറഞ്ഞപ്പോള്‍ എനിക്ക് പക ജ്വലിച്ചു എന്നുള്ളത് സത്യം. ഈ ഇടയും ഞാന്‍ അത് ഒരു സുഹ്യത്തുമായി പങ്കുവെച്ചു.
എന്നാല്‍ ഇന്ന് എന്റെ എല്ലാ പകയും കെട്ടടങ്ങി. ഒരു തെറ്റും ചെയ്യാത്ത ഗുരുവിനു നേരെ ആക്രോശിച്ച്ച  നീചനൊടു ക്ഷമിക്കുവാന്‍ അവര്‍ക്കകുമെങ്കില്‍ തെട്ടുകാരനായ എനിക്ക് എന്തുകൊണ്ട് ആ ഗുരുവിനോടുള്ള വൈരാഗ്യം ക്ഷമിച്ച്ചുകൂട. ഇശോ പറഞ്ഞല്ലോ " നിങ്ങള്‍ മറ്റുള്ളവരോടു ക്ഷമിപ്പിന്‍ എന്നാല്‍ ഞാന്‍ നിന്നോടു ക്ഷമിക്കും".
 എങ്കിലും ഒരു കാര്യം കൂടി ഞാന്‍ പറയാം .
" ഒരിക്കലും ഒരു ശിഷ്യന്‍ ഇങ്ങനെ ചെയ്യരുത് (എന്നെപ്പോലെ) ഒരു ഗുരുവും."

മാത്യു സാര്‍ പറഞ്ഞത്
ഒരു വ്യക്തിത്വം എങ്ങനെ ആയിരിക്കണം എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്? തല വികസിക്കുകയും ഹ്ര്യദയം ശുഷ്ക്കിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് സമൂഹത്തില്‍ കാണുന്നത്. ലോകത്തെ വിശാലമായി കാണേന്ദത്തിനു  പകരം സ്വാര്‍ത്ഥതയോറെ സ്വന്ത ചിന്തകളില്‍ മാത്രം ഒതുങ്ങുന്ന നിരാശാജനകമായ കാഴ്ച നമുക്ക് ചുറ്റും ഉണ്ട്. വിശാലമായ ലോകത്തെ നോക്കി വിശാലമായി ചിന്തിക്കണം. മനസ്സും ഹ്യദയവും തലയും ഒരുപോലെ വികസിക്കണം. ഈ സംയുക്ത വികസനമാണ് ഇന്നിന്റെ ആവശ്യം.
അദ്ധ്യാപകന് വിദ്ധ്യാര്തിയുടെ  വളര്‍ച്ചയില്‍ അസൂയയില്ല. 'വളരണം നീ ഉയരങ്ങളില്‍ ' എന്ന് മാത്രമാണ് ഒരദ്ധ്യാപകന്റെ ചിന്ത. തന്റെ ശിഷ്യന്‍ ഉന്നതങ്ങള്‍ കരേരുന്നത്‌ കാണുമ്പോള്‍ ഞാന്‍ അഭിമാനം നിറഞ്ഞ മനസ്സോടെ വിജ്രംഭിതനാകും. ഇന്നത്തെ കുട്ടികള്‍ക്ക് സ്നേഹമില്ല എന്ന് പലരും പരാതി പെടുമ്പോള്‍  ഞാന്‍ അറിയുന്നു ശിഷ്യന്റെ സ്നേഹം. ഞാന്‍ അറിയുന്നു. അതാണ്‌ എന്റെ സന്തോഷവും. വാര്‍ദ്ധക്യത്തില്‍ എനിക്ക് ലഭിക്കുന്ന ഊര്ജ്ജതിന്ടെ  ഓരോ അംശവും അത് തന്നെയാണ്.
വികാരമല്ല വിവേകമാണ് ആവശ്യം. അതെ നിയന്ത്രിത വിവേകം. തികഞ്ഞ ആച്ചടക്കം നമ്മെ പഠിപ്പിക്കുന്ന വിവേകം. വികാര ജിവിയായി കാലം പോക്കാനല്ല വിവേകം ഉള്ളവനായി കാര്യം കാണാന്‍ നമുക്ക് ആവണം.
സംസ്കാരം ഉണ്ടാകണം. ഉന്നത സംസ്കാരം. ദൈവത്തിന്റെ ജനത്തെ സേവിക്കാനുള്ള പ്രതിബദ്ധതയാണ് ആ സംസ്കാരം. എല്ലാ ജന്മവും ദൈവത്തിന്റെ ജനം ആണെന്ന തിരിച്ചറിവ് സേവനത്തിന്റെ സംസ്കാരത്തിലേക് നമ്മെ നയിക്കുന്നു.
കുടുതല്‍ വാക്കുകളല്ല നല്ല പ്രവര്‍ത്തികളാണ് ആവശ്യം. മതര്‍ തരെസയും പറഞ്ഞത് അത് തന്നെയാണ് - വാക്കുകള്‍ നിയന്ത്രിക്കുക, ശ്രദ്ധിക്കുക. അഭ്യാസം ലഭിച്ച കുതിര വഴി അറിയുന്നു തിരിവരിയുന്നു ഓടാന്‍ പഠിക്കുന്നു. എവിടെ സംസാരിക്കണം എവിടെ നിശബ്ദരാകണം എവിടെ സഹായിക്കണം എന്ന അഭ്യസനം ആണ് നമുക്ക് ആവശ്യം. സ്നേഹത്തിന്റെ പ്രതിഭാലനമാണ് സേവനം . ജഗതീസനെന്ന കച്ചവടക്കാരന്റെ സേവകരായി അദ്ദേഹത്തിന്റെ ജനത്തെ സേവിക്കുന്ന സംസ്കാരം നമുക്ക് ഉണ്ടാകണം.
ആത്മാവിനെ തൊട്ടറിയുന്ന - ഹ്യദയ വിഹായസ്സില്‍ രൂപം കൊണ്ട ചിന്താമേഘങ്ങള്‍ സാന്ദ്രീകരിക്ചു ഉണ്ടായ ആശയങ്ങള്‍ 'മഴത്തുള്ളികള്‍' അദ്ദേഹത്തിന്റെ രചനയാണ്. വായിക്കുക.
വിനയാന്വീതനായ വിധേയന്‍. വിരമിക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ