2011, മാർച്ച് 20, ഞായറാഴ്‌ച

പാപം ചെയ്യാന്‍ സമയം ഇല്ലാത്തവര്‍

പാപം ചെയ്യാന്‍ സമയം ഇല്ലാത്തവര്‍
അല്പം അന്ധാളിപ്പോടെ ഈ ചോദ്യത്തെ കാണാന്‍ വരട്ടെ. പാപം ചെയ്യാത്തവരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ലായിരിക്കും . എന്നാല്‍ ഞാന്‍ കണ്ടിട്ടുണ്ട്. നോമ്പ് കാലമായതിനാല്‍ സാധാരണയായി ക്രസ്ത്യനികള്‍ കുംപസാരിക്കുക  പതിവുണ്ട്. എന്റെ സുഹ്യത്ത് ഒരു ഡോക്ടര്‍ - കഴിഞ്ഞയിടെ ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ഈ കാര്യം തിരക്കി.  "നോമ്പ് കാലം ഒക്കെയല്ലേ, കുമ്പസാരിക്കാന്‍ പോവണം . അച്ഛന്‍ അന്വേഷിക്കുന്നുണ്ട്. " ഞാന്‍ പറഞ്ഞു. ഡോക്ടര്‍ പറഞ്ഞു. "സുഹ്യത്തെ എനിക്ക് തിരെ സമയം ഇല്ല. രാവിലെ 6 മണിക്ക് യാത്ര തിരിക്കും. വൈകിട്ട് വരെ ഹോസ്പിറ്റലില്‍. തുടര്‍ന്ന്‍ പ്രൈവറ്റ് പ്രാക്ടിസ്. ഇത് കഴിഞു വീട്ടില് എത്തുമ്പോള്‍ മണി പത്ത് കഴിയും. കുട്ടികള്‍ ഉറങ്ങിയിട്ടുണ്ടാകും. പകല്‍ മുഴുവന്‍ അദ്ധ്വാനിച്ച്ചത് കൊണ്ട് വല്ലതും കഴിച്ച് കിടക്കും. രാവിലെ നേരെത്തെ എഴുന്നേറ്റ് ജോലിക്ക് പോകും. ഇതിനിടയില്‍ പാപം ചെയ്യാന്‍ എവിടെ സമയം? പിന്നയല്ലേ കുമ്പസാരം!" ഞാന്‍ അല്പം അന്ദ്ധാളിച്ച്ചു പോയി. ശരിയാണല്ലോ  ഇവന് എവിടെ സമയം. ????
അങ്ങനെ അവനെ വിടാന്‍ വരട്ടെ. അല്പം ചിന്തിച്ചപ്പോള്‍ അവനാണ് ഈറ്റവും വലിയ പാപി എന്ന് ഞാന്‍ അറിയാതെ പറഞ്ഞു പോയി. സ്വന്തം ഭാര്യ മക്കള്‍ കുടുംബം  ഇവയെല്ലാം  ഉപേക്ഷിച്ച് ഇവനെന്തിനനവോ  ഈ ഓട്ടം? പണത്തിനു ഒരു കുറവുമില്ല. എന്നിട്ടും ഓട്ടമാണ്. നിര്‍ത്താത്ത ഓട്ടം.  ഓട്ടത്തിന്റെ ഇടവേളയില്‍ അവനു രണ്ടു കുട്ടികള്‍ പിറന്നത്‌ അവന്‍ അറിഞ്ഞില്ലയോ? അവന്റെ ഭാര്യയെ അവന്‍ കണ്ടില്ലയോ?
ഇതിനിടയില്‍ അവനു നഷടപ്പെടുന്നത് സ്വന്തം കുടുംബമാണെന്നു അവന്‍ മറക്കുന്നു.  ഭാരതത്തിന്റെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഓര്‍ത്തു പോവുകയാണ്. " മനുഷ്യന് സംത്യപ്തി നല്‍കാനുള്ളത് എല്ലാം ഈ ഭുമിയിലുണ്ട് എന്നാല്‍ അവന്റെ ആര്‍ത്തി ശമിപ്പിക്കാന്‍ ഉള്ളത് ഭുമിക്ക് നല്കാന്‍ ആവില്ല. "
പണത്തിനു മിതെ പരുന്തും പറക്കില്ല എന്നാ ഏതോ വിവരക്കെടുകാരന്റെ പ്രസ്താവന ശിരസാവഹിച്ച്ച ജന്മങ്ങള്‍. പണം പണം പണം എന്ന് പുലമ്പി സകലതും തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍. ജീവിതന്ത്യന്തില് ഏകാന്തതയുടെ   തിരത്തു എത്തി തിരിഞ്ഞു നോക്കി നെടുവിര്‍പ്പിടുമ്പോള്‍  താന്‍ നേടിയത് എന്ത് എന്ന് അവന്‍ ചിന്തിച്ചു പോകുന്നു. നിന്റെ സ്നേഹം കൊതിച്ചു നിരാശരായ മക്കള്‍ നിന്റെ പണത്തെ ചവിട്ടി എറിഞ്ഞു. നിന്റെ പണം നിന്നെ എത്തിച്ചത് അവസാനം അനാഥാലയത്തില്‍. അതും നിന്റെ മക്കള്‍ തന്നെ. 
അതെ എടാ നിയാണ് നീചപാപി. ഈ ലോകത്തിലെ ഒന്നിനും നിന്നെ വെളുപ്പിക്കാന്‍ ആവില്ല. ഗംഗയില്‍ മുങ്ങിയാലും മക്കയില്‍ പോയാലും മല കയറിയാലും നിന്റെ പാപം മായില്ല. ജിവിക്കാന്‍ പഠിക്കണം. ജിവിക്കാന്‍ പഠിപ്പിക്കണം. നഷ്ടപ്പെട്ട ഇന്നലകളെ നോക്കി നെടുവിര്‍പ്പിടതിരിപ്പാന്‍  ഞാന്‍ ഇത് ഇവിടെ കുറിക്കട്ടെ. തിരികെ വരികെ, ദയവായി തിരികെ വരിക. നിനക്കായി,നിന്റെ ഭാര്യക്കായി, നിന്റെ അരുമ മക്കള്‍ക്കായി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ