എന്‍റെ മകനെ
പ്രിയ മകനെ എന്‍ പ്രായം ഏറുന്നു
കോപിക്കരുതേ നീ വെറുതെ കോപിക്കരുതേ
അറിയാതെ എന്‍ കൈ തെന്നി വീണു ഒരു പാത്രം ഉടഞ്ഞാല്‍
എന്‍ പ്രിയ മകനെ എന്‍ പ്രായം ഏറുന്നു
കണ്കള്‍ മങ്ങുന്നു ചെവി മന്ദമായി
പഴയ ശുഷ്കാന്തി തെല്ലുമില്ല
ക്ഷമിക്കു എന്‍ പ്രിയ മകനെ
ബധിര എന്നു വിളിക്കരുതേ നിന്‍ ശബ്ദം കേള്‍പ്പാന്‍ ഞാന്‍ കൊതിപ്പൂ
അകന്നു പോകരുതേ നീ അടുത്തു വരണെ
ക്ഷമിക്കുമാറകണം എന്‍ തെറ്റ് പോരുക്കുമാറകണം
എഴുതി നീ എന്‍ ബധിരത മാപ്പാക്കണം
ക്ഷമിക്കൂ നീ ദയവായി പൊറുക്കൂ എന്‍ പൈതലേ
പ്രായം ഏറുന്നു കരതലങ്ങള്‍ മുട്ടുകള്‍ തളരുന്നു
അരുമയായ് നീ എന്നെ താങ്ങുമാറകണം
നിന്‍ ചെറുപ്പത്തില്‍ ഞാന്‍ നിന്നെ നടത്തുവാന്‍
ഓടുവാന്‍ ചൊല്ലുവാന്‍ പടിപ്പിച്ചതോര്‍ക്കണം
അകന്നു പോകരുതേ എന്‍ അരുമാപൈതലേ
കാക്കുമാരകനം നിന്‍ ചെറുപ്പത്തില്‍ ഞാന്‍ നിന്നെ പടിപ്പിച്ഛതോര്‍ക്കണം
ഞാന്‍ പുലംപിയാല്‍ വീണ്ടും പുലംപിയാല്‍ നീ കേള്‍ക്കണം
പൊട്ടിയ കംപിയായ് ഞാന്‍ പുലംപിയാല്‍
നീ എന്‍ അരികില്‍ ഉണ്ടാകണം
രോഗി എന്നു വിളിക്കരുതേ ശല്യം എന്നു കരുതരുതേ
അന്ന് നിന്‍ ചെറുപ്പത്തില്‍ ഒരു പാവയ്ക്കായ്
നിന്‍ കേന്ച്ചാല്‍ എന്‍ കാതില്‍ മുഴങ്ങുന്നു
നിര്‍ത്താത്ത നിന്‍ കരച്ചിലും ബഹളവും ഞാന്‍ ഓര്‍ക്കുന്നു
നിന്‍ ആഗ്രഹം ശമിപ്പന്‍ ആ പാവ ഞാന്‍ നല്‍കിയപ്പോള്‍
നിന്‍ പുഞ്ചിരി എന്‍ അകത്തളങ്ങള്‍ കൊള്മയില്‍ കൊള്ളിക്കുന്നു
പൊറുക്കൂ എന്‍ ദുര്‍ഗന്ധം ക്ഷമിപ്പൂ എന്‍ നാറ്റം
ഈ കിഴവിയിന്‍ നാറ്റം നിന്‍ നാസരന്ദ്രങ്ങള്‍ക്ക് അസഹ്യമാകുമ്പോള്‍
കുളിക്കൂ നീ കുളിക്കൂ എന്നു ആക്രോഷിക്കരുതെ
ഞാന്‍ ബലഹീന തണുപ്പ് എനിക്ക് അസഹ്യം
ആ തണുപ്പ് എന്നെ പൂര്‍ണ്ണമായ് വീഴിക്കും
ഞാന്‍ ഓര്‍ക്കുന്നു നിന്‍ ചെറുപ്പം കുളിക്കൂ എന്‍ മകനെ
എന്ന ഞാന്‍ ഒതിയാല്‍ നീ ഊടും മതില്‍ ചാടി ഓടും
എന്‍ സ്നേഹം നിന്‍ പുറകെ പാഞ്ഞു നിന്‍ കരതലങ്ങള്‍ ഞാന്‍ അമര്‍ന്നു
സ്നേഹവായ്പോടെ ഞാന്‍ നിന്നെ പുണര്‍ന്നു
നിന്നെ പുണര്‍ന്നു ശുധിക്കായ് പുണ്യാഹം തളിച്ചു തണുപ്പേകി
വിശ്വസിക്കട്ടെ ഞാന്‍ വീണ്ടും വിശ്വസിക്കട്ടെ
നീ ക്ഷമിക്കുമെന്നും പോരുക്കുമെന്നും
ഒരുനാള്‍ ഞാനും വ്യദ്ധനാകുമെന്നു നീ കരുതുമെന്ന ചിന്തയോടെ
ഞാന്‍ ഏകയാണ് എന്‍ കഥകള്‍ പറയാന്‍ ഞാന്‍ കൊതിക്കുന്നു
പക്ഷെ ഞാന്‍ ഏകയാണ് നിന്‍ സാമിപ്യം കൊതിക്കുന്നു
തിരക്കാണെന്ന് ഞാന്‍ അറിയുന്നു നിന്‍ സമയം വിലപ്പെട്ടതെന്നും
എങ്കിലും നിന്‍ കാലോച്ച്ച കേള്‍ക്കുമ്പോള്‍ നിന്‍ സാമിപ്യം
എന്‍ കഥ പറയാന്‍ ഞാന്‍ കൊതിപ്പൂ
അടുത്തു വരുമോ എന്‍ മകനെ എന്‍ പൂമ്പൈതലേ
ഓര്‍ക്കുന്നു ഞാന്‍ നിന്‍ ചെറുപ്പം എന്‍ കഥകള്‍ക്കായി
നിന്‍ കരച്ചിലും വിലാപവും
നിന്‍ പൊട്ടകഥകള്‍ ക്ഷമാപൂര്‍വ്വം ഞാന്‍ ശ്രവിച്ചപ്പോള്‍
നിന്‍ പുഞ്ചിരി എന്‍ മനതാരില്‍ നിറയുന്നു
ക്ഷമിക്കണം എന്‍ പ്രിയ പൈതലേ അറിയാതെ എന്‍
കിടക്ക നനഞ്ഞാല്‍ എന്‍ തുണി മുഷിഞ്ഞാല്‍
ഈ ചതഞ്ഞ വണ്ടി ഇനി അതിദൂരം ഓടില്ല
തളരുന്നു ഇന്ധനം എരിഞ്ഞടങ്ങുന്നു
മരണം വാതിലില്‍ മുട്ടുന്നു എല്ലാ ഇനി അതിദൂരമില്ല
കരുതുമാരകണം നീ ക്ഷമിക്കുമാരകണം
എന്‍ അന്ത്യനാളില്‍ നിന്‍ കരുതലുണ്ടാകണം
നിന്‍ സാന്നിധ്യം എന്‍ മനശക്തി കൂട്ടുന്നു
എന്‍ ആശ്വാസം ഏറുന്നു മരണത്തിലെക്കെന്‍ യാത്ര സുഖമാമാക്കുന്നു
നീ ഒട്ടും തളരണ്ട ഒട്ടും കരയണ്ട
മരണ യോര്‍ദ്ദാന്‍ കടന്നു എന്‍ സ്യഷ്ടാവിന്‍ സമിപേ ഞാന്‍ ചേരുമ്പോള്‍
അദ്ദേഹം തന്‍ കാതിലായ് ഞാന്‍ ഓതും
"അനുഗ്രഹിക്കണം നീ കനിഞ്ഞു കാക്കണം
എന്‍ പ്രിയ പൈതലിനെ, എന്‍ അരുമ സന്താനത്തെ
എന്‍ കാവലായ് എന്‍ തണലായി എന്‍ അന്ത്യം വരെ
അവന്‍ സാന്നിധ്യം ശക്തിയായിരുന്നു"
അനുഗ്രഹിക്കുന്നു ഞാന്‍ ആശീര്‍വദിക്കുന്നു
നീ എന്നും വാഴണം ഉയരങ്ങള്‍ കരേരണം
പോള്‍ വി മാത്യൂ
Paul..good one my dear
മറുപടിഇല്ലാതാക്കൂ