സ്നേഹ ഹര്ഷമായ് നീ ഒരിക്കല്‍ വന്നണഞ്ഞു
ഒരു പൂവായി പുതു പുഞ്ചിരിയായ് വന്നണഞ്ഞു
നിന്‍ സ്നേഹം ഞാന്‍ അറിഞ്ഞു ഉണ്മയായ്
നിന്‍ വാത്സല്യം ഞാന്‍ നുകര്‍ന്നു മോധമായ്
എന്‍ കഥകള്‍ നീ അറിഞ്ഞു നിന്‍ കഥന കഥകള്‍ ഞാന്‍ അറിവു
സ്നേഹമായി ഒരു പൂന്തെന്നലായ് വന്നണഞ്ഞ നീ
നിത്യമുണ്ടാകാനെമെന്നു ഞാന്‍ ആശിച്ചു
യാത്രയില്‍ എവിടയോ വഴിതെറ്റി അത്
എനിക്കോ നിനക്കോ ഇന്ന് ഞാന്‍ അറിയുന്നില്ല
അരുത്തെറിഞ്ഞു മുറിച്ചുമാറ്റി അറിഞ്ഞോ അറിയാതയോ
ആ വേര്‍പാട്ട് ജ്വലിച്ചു എന്തോ ആയ് ഞാന്‍ അറിയുന്നില്ല
അത് നിന്‍ സ്നേഹമോ പകയോ നിരാശയോ
എന്‍ വിധിയോ നിന്‍ വിധിയോ ആരും അറിയുന്നില്ല
പക്ഷെ ഒന്ന് ഞാന്‍ അറിയുന്നു ആ വെട്ടിമാട്ടല്‍
ഇന്നും സജീവമായി ജ്വലിക്കുന്നു എന്തോവായ്
അന്നൊരിക്കല്‍ ന്നി അണഞ്ഞു ആ പ്രഭാതത്തില്‍
പഴയ സ്നേഹ തീവ്രടതയായ് അല്ലാത് പക മാത്രം
ശന്തതയല്ല നിന്‍ ഭികാരത കണ്ടു ഞാന്‍ നടുങ്ങി
അതെ നീയൊരു കശാപ്പുകാരന്‍ തനി കശാപ്പുകാരന്‍
നിന്‍ കശാപ്പിന്‍ ആയുധം തടുപ്പാന്‍ എനിക്കായില്ല
അത് തടുത്ത എന്‍ അശോകത്തെ നീ അറുത്തു
എന്‍ തണലായി താങ്ങായ് വാത്സല്യമായ്
ഇപ്പോഴും സ്നേഹം പരത്തിയ അശോകത്തെ നീ വെട്ടി മാറ്റി
അശോകം എന്നെ വിട്ടു അന്യമായ് ഞാന്‍ അറിവില്ല
നിന്‍ പ്രക്ര്യത രൂപം എന്നെ അറുത്തു ചെറു പുലംപലോടെ
ഇനി ഒരിക്കലും തിരികെ വരാതെ ആവണം എന്ന കരുതലോടെ
അയ്യോ ഞാന്‍ അറിയുന്നില്ല നീ ഏകാനയെന്നു
ഞാന്‍ നിശ്ചലയെന്നു നിരാശായെന്നു
ആ മാത്യ ഹ്ര്യദായങ്ങള്‍ തേങ്ങി നഷടമായത്
നമുക്ക് മാത്രം അതെ നമുക്ക് മാത്രം
ഞാന്‍ നിശലയായ് നീ നിശബ്ദനായ്
ഞാന്‍ സ്വതന്ത്രയായ് പക്ഷെ മൂകയായ് നിരാലംബയായി
നീയോ പാരതന്ത്രത്തില്‍ നടുവിലായി
അറിവില്ല ഒട്ടും അറിവില്ല നാളെയെ
എന്തുമാവാം അതിനോരുങ്ങണം നാം
പോരുക്കുമാരകണം ഞങ്ങള്‍ തന്‍ തിന്മകള്‍
സഹിക്കുമാരാകണം ഞങ്ങള്‍ തന്‍ ചെയ്തികള്‍
ആശ്വാസം എകണം ഏവരും ഞങ്ങള്‍ക്ക്
കരച്ചില്‍ അല്ല വിലാപമല്ല ധൈര്യമായ് ഇന്നും
മുന്നേറാന്‍ തുനയേകണം താങ്ങായ് ഇന്നും ഉണ്ടാകണം
തിരിഞ്ഞു നോക്കില്ല അതില്‍ അര്‍ത്ഥമെതുമില്ല സഖാക്കളെ
തുടങ്ങണം നല്ലൊരു നാളെ നമുക്കായ്