2011, ജൂൺ 22, ബുധനാഴ്‌ച

വിടചൊല്ലുമ്പോള്‍

ഒരു ശിശിര കാലത്തിന്റെ അന്ത്യത്തില്‍ നാം കണ്ടു മുട്ടി. തുടര്‍ന്നു വേനലും മഴയും ഒരുമിച്ച് ആസ്വദിച്ചു. എന്നാല്‍ ഇനി കടന്നു വരുന്ന വസന്തം നമുക്ക് അന്യമാകുമെന്നു തിരിച്ചറിയുമ്പോള്‍ ഒരു നടുക്കം പതിയെ നമ്മെ മൂടുന്നതുപോലെ.

 

 'ഇല്ല' എന്ന് പറയില്ല. കാരണം എല്ലാവരുടെയും സന്തോഷമാണ് എന്റെ ആഗ്രഹം. മറ്റുള്ളവരുടെ വേദന കാണുമ്പോള്‍ അലിയുന്ന ഒരു മനസ്സ് ദൈവം എനിക്ക് നല്‍കി എന്നതായിരിക്കാം. പറയാതെ പറഞ്ഞു പോകുന്ന വാത്സല്യവം അത് തന്നെ.   
...............................................................................................................
ജിവിത പന്ഥാവില്‍ എവിടയോ വച്ചു കണ്ടു മുട്ടിയ രണ്ടു പഥികര്‍; ആ സത്രത്തില്‍ അല്പം കാലം താമസിച്ചപ്പോള്‍ അവര്‍ പരസ്പരം പലതും പങ്കു വെച്ചു. ഇടയില്‍ ഒരിക്കല്‍ വിട്ടുനിന്നപ്പോള്‍ ഒരുവന്‍ പറഞ്ഞു; "പരസ്പരം കാണാതെ ഒരു ദിവസം കഴിക്കുന്നത്‌ എത്ര വൈഷമ്യം ആയിരിക്കുന്നു." മറ്റയാള്‍ തലകുലുക്കി. ഒരിക്കല്‍ അവര്‍  മുഖാമുഖം നോക്കി പരസ്പരം ചോദിച്ചു. നമ്മള്‍ എന്തിനാണ് എങ്ങനെ കണ്ടു മുട്ടിയത്‌? വേര്പിരിയുമെന്ന കയ്പേറിയ സത്യം അയവിരക്കികൊണ്ട് ഇരുവരും മന്തഹസിച്ച്ചു. മറ്റയാള്‍ ചോദിച്ചു "എന്തിനാണ് നാം സ്നേഹിക്കുന്നത്  ? എന്നും സ്നേഹിക്കാന്‍ ആവില്ലെന്ന് അറിയുമ്പോഴും. മറ്റയാള്‍ പറഞ്ഞു - " ദൈവം നമുക്ക് സ്നേഹിക്കാന്‍ ഒരു ഹ്യദയം തന്നതുകൊണ്ടു"
 
അയാള്‍ അന്ന് ഏകനായിരുന്നു. ആ  സായാഹനം വളരെ വിരസമായി അയാള്‍ക്ക്‌  അനുഭവപ്പെട്ടു. ഒരിക്കലുമില്ലാത്ത ഏകാന്തത; ഭക്ഷണ ശാല ശൂന്യമായിരുന്നു. കലാലയം  മുഴുവന്‍ നിശബ്ദതയുടെ മരവിപ്പ് ഗ്രസിക്കുന്നതുപോലെ തോന്നി. അയാള്‍  പതിയെ പാദങ്ങള്‍ ചലിപ്പിച്ചപ്പോള്‍ ആ നിശബ്ദത കൂടുതല്‍ ക്രൂരമാകുന്നതുപോലെ. അസ്തമന ശോഭ തെല്ലുമില്ലാത്ത മേഘാവ്രത്മായ ചക്രവാളത്തിലേക്ക് കണ്ണ് നാട്ടു ഇരുന്നപ്പോള്‍ ഹ്യദയം അറിയാതെ ഒന്ന് തേങ്ങി. അവന്‍  പോയിരിക്കുന്നു; അതും പറയാതെ. "പലപ്പോഴും പറയാതെ പോകണം എന്ന് ആഗ്രഹിചിട്ടുന്ടെങ്കിലും അയാളുടെ  മനസ്സ് അതിനു  അനുവദിച്ചിരുന്നില്ല. നാം ഇഷടപ്പെടുന്നവര്‍ നമ്മള്‍ ഇഷടപ്പെടുന്നവര്‍ ഒരിക്കലും ദുഖിക്കുന്നത് നമുക്ക് ഇഷടമാല്ലല്ലോ".അയാള്‍ മന്തഹസിച്ചു.
 
  "മനസ്സില്‍ പോറലുകള്‍ ഒന്നുമില്ലാതെ എനിക്ക് ഇവിടം വിട്ടു പോകാന്‍ ആകുമോ? ഈ പരുപരുത്ത പ്രതലങ്ങളില്‍ നിണ്ട നാളുകള്‍ നമ്മള്‍ സൌഹ്യദം പങ്കിട്ടതല്ലേ. വസന്തകാലത്തിന്റെ അന്ത്യവും ഒരു മഴക്കാലം മുഴുവനും നാം ഒരുമിച്ച് ആസ്വദിച്ചു. എന്നാല്‍ അടുത്ത വസന്ത കാലം വരുമ്പോള്‍ നാം വേര്‍പിരിയേണ്ടി വരുമെന്ന് നാം തിരിച്ചറിയുന്നു. സന്തോഷവും ദുഖവും ഒരുപോലെ പങ്കുവെച്ച നമുക്ക് മനസ്താപമില്ലാതെ എങ്ങനെയാണ് വിടപരയുവാനാകുക്. എന്റെ ആത്മാംശത്തിന്റെ നൂറായിരം നുറുങ്ങുകള്‍ ഞാന്‍ ഈ പരുപരുത്ത പ്രതലങ്ങളില്‍ വാരി വിതറിയിട്ടുണ്ട്. എന്റെ അടക്കാനാകാത്ത ആഗ്രഹങ്ങള്‍ മൊട്ടിട്ട് തളിര്‍ത്ത ഈ പ്രതലങ്ങള്‍ കാണുമ്പോള്‍ ഒരു തേങ്ങല്‍ വരുന്നു. എല്ലാം മാറ്റി നിര്‍ത്തുമ്പോഴും എനിക്ക് അവയെ വിട്ടുപോകാന്‍ ആവില്ല. ഞാന്‍ പറഞ്ഞു വേര്‍പാടിന്റെ നാള്‍ തന്നെയായിരുന്നു സംഗമാത്തിന്റെയും. അതെ പ്രഭാതം തെന്നെ ആയിരുന്നു സായാഹ്നവും." പ്രവാചക ഗ്രന്ഥം വായിച്ചിരുന്ന അയാള്‍ ഉരുവിട്ടു.  
..............................................................................................................
ഞാനൊന്ന്
തൊട്ടാല്‍
നിന്നിലൊരു മരം
പെയ്യുമെന്നറിയാഞ്ഞിട്ടല്ല.
പക്ഷേ,
നിന്റെ ചില്ലകള്‍‍,
ആകാശത്തോളമുയരത്തിലെ-
ന്റെ ചിറകുകള്‍ക്ക് അതീതമാണ്.(
http://pookaalam.blogspot.com)

"നിന്റെ സാന്നിധ്യം എനിക്കൊരു ഉണവര്‍വായിരുന്നു. നിന്റെ കാലൊച്ച ഞാന്‍ കാതോര്‍ത്തിരുന്നു. ഞാന്‍ നിന്നെ അതിയായി സ്നേഹിച്ചു.  അത് ഒരിക്കലും അതിന്റെ മുഖം മൂടി വിട്ടു പുറത്തുവന്നില്ല. പക്ഷെ ഇപ്പോള്‍ അത് കരയുകയാണ്. തിര്‍ത്തും നിസ്സഹായതയോടെ". മറ്റയാള്‍ പറഞ്ഞു.  ഇപ്പോഴും അങ്ങനെയാണ്. വേര്‍പാടിന്റെ നിമിഷം വരെ സൌഹ്യടത്തിനു  അതിന്റെ ആഴമറിയില്ല. "പ്രേമം എപ്പോള്‍ നിങ്ങളോട് അഞാപിക്കുന്നുവോ, അപ്പോള്‍ അതിനെ അനുസരിക്കുക; അതിന്റെ പാതകള്‍ ദുര്‍ഘടവും കഠിനവും ആണെങ്കിലും. അതിന്റെ ചിറകുകള്‍ നിങ്ങളെ പൊതിയുമ്പോള്‍ കിഴടങ്ങുക. അതിന്റെ പക്ഷങ്ങളില്‍ ഒളിപ്പിച്ചിരിക്കാവുന്ന കത്തി നിങ്ങളെ മുറിപ്പെടുത്തിയെക്കാമെങ്കിലും". ജിബ്രാന്റെ ഈ വാക്കുകള്‍ ഞാന്‍ നിരസിച്ചപ്പോള്‍ , തുടര്‍ന്നുള്ളത് ഞാന്‍ ശിരസാവഹിച്ചു. "ഒരുമിച്ച് ആടിയും പാടിയും ആനന്ദിക്കുക. എന്നാല്‍ ഓരോരുത്തരുടെയും വ്യക്തിത്വത്തെ നശിപ്പിക്കരുത്. വിണ കമ്പികള്‍ ഒരു രാഗത്തിന് വേണ്ടി ഒരുമിച്ച് ത്രസിക്കുംപോള്‍ അവ ഒറ്റയ്ക്കയിരിക്കുന്നതുപോലെ. ഒന്നിച്ച് നില്‍ക്കുക. വല്ലാതെ അങ്ങ് അടുക്കാതെ."
  ..........................................................................................................
അയാള്‍ അവിടെ നിന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു . " നല്ലത് വരണം. നല്ലത് മാത്രം. ഉടയോന്റെ വഴി തിരിച്ചറിയണം. ആ വഴിയെ പോകണം; മറ്റെങ്ങും നോക്കാതെ." ആരും അത് കേട്ടില്ല. പക്ഷെ ദിക്കുകള്‍ക്ക് അപ്പുറം അത് പ്രകമ്പനം കൊള്ളുന്നത്‌ അയാള്‍ തിരിച്ചറിഞ്ഞു, അയാള്‍ ഇതുകൂടി എഴുതി.
 
"ദൈവം നമുക്ക് മാത്രമായി കരുതി വച്ച ചില നിമിഷങ്ങള്‍ ഉണ്ട്. നാം അറിയാതെ. കാലം ഏറെ കഴിയുമ്പോള്‍ നാം ഓര്‍മിക്കും ഒരു ചിരിയായി. തേങ്ങലായി,വേദനയായി,  കളിയാക്കലായി. ശല്യമായി. വസന്തം പൊഴിയുമ്പോള്‍ , ചെറിമരങ്ങള്‍ തനിച്ച് ആകുമ്പോള്‍ നോട്ട് ബുകില്‍ പണ്ടെങ്ങോ എടുത്തു വച്ച ചെമ്പക പൂവിതള്‍ പോലെ ഒരു കാലം. അറിയാതെ മിഴി നിറയുമ്പോള്‍ നാം ഇനിയും ഓര്‍മിക്കും................ എന്റെ പ്രിയപ്പെട്ട സുഹ്യത്ത്....................

............................................................................................................

2 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. അറിയാതെ മിഴി നിറയുമ്പോള്‍ നാം ഇനിയും ഓര്‍മിക്കും................ എന്റെ പ്രിയപ്പെട്ട സുഹ്യത്ത്....................

    മറുപടിഇല്ലാതാക്കൂ