മരട് ഫ്ലാറ്റ് പൊളിച്ചതിൽ ആരും വിതുമ്പണ്ടെ?
അവസാനം കോടതി വരെ വിതുമ്പി. ഏറെ വേദനാജനകം എന്ന് ! ഒപ്പം അഴിമതിക്കാരെ പിടിക്കുന്ന കാര്യം പിന്നെ നോക്കാമെന്നും. അപ്പോൾ ഒരു മന്ത്രി തട്ടിവിട്ടു. "ഇതിൽ ആരും വിതുമ്പണ്ട" എന്ന്. എന്തിനു വിതുമ്പണം? നഷ്ടം ഒന്നും ഇല്ലല്ലോ. ചിലപ്പോൾ ലാഭവും ഉണ്ടായിരിക്കും. ഇതിനു ആരാണ് ഉത്തരവാദി എന്ന് ചോദിച്ചപ്പോൾ അറിയില്ല എന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞത് അത്രേ. എന്നാണ് നിർമ്മിച്ചത് എന്നും ആരാണ് അനുമതി നൽകിയത് എന്നും അറിയില്ല. അനുമതി നൽകിയ സമയത്ത് ആരാണ് ആ തദ്ദേശ സ്ഥാപനം ഭരിച്ചിരുന്നത് എന്നു പോലും അറിയില്ല. ശരിയാണ് തികച്ചും ശരിയാണ്. അറിയും എന്ന് പറഞ്ഞാൽ നിയമ വിരുദ്ധം ആവില്ലലോ. എന്നാൽ അറിഞ്ഞില്ല എന്ന് പറഞ്ഞാൽ രജിസ്റ്റർ ചെയ്തതും ടാക്സ് മേടിച്ചതും എന്തിനാണ് എന്ന് ചോദിച്ചാലോ? ബാങ്ക് വയ്പ അനുവദിച്ചതോ? തെറ്റ് ചെയ്തവരെ ശിക്ഷിക്കേണ്ട വന്നാലോ? അല്ല അത് വല്ല വേണ്ടപ്പെട്ടവരും ആയാൽ പൊല്ലാപ്പ് അല്ലെ. എന്തായാലും തലസ്ഥാനത്തു നിന്നാലും കാണാവുന്ന ഫ്ലാറ്റ് ഇനി ആരും കണ്ടില്ല എന്ന് പറയില്ലല്ലോ.
ഒരു ഫ്ലാറ്റ് ഉടമയും വിതുമ്പിയതായി കണ്ടില്ല. വല്യ ഭാഗ്യം. അവർക്ക് ഇല്ലാത്ത വിതുമ്പൽ നമുക്ക് എന്തിനാ അല്ലെ. ഇനി അവർ വല്ലോ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോ ? എന്തായാലും എല്ലാവരും അങ്ങനെ ചെയ്യുമോ? ഫ്ളാറ്റിന്മേൽ ഉള്ള 200 കോടി ബാങ്ക് വായ്പാ കിട്ടാക്കടം ആയി എഴുതി തള്ളുമോ ആവോ? വിവരങ്ങൾ പരിശോധിച്ച് വരികയാണ് എന്നാണ് സർക്കാർ വാദം. എന്തായാലും ഇതൊന്നും എന്നെ ബാധിക്കുന്നില്ല എന്ന് ചിന്തിക്കുന്നവർ ഒന്നു ഓർക്കുക വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ തകർന്നടിഞ്ഞപ്പോൾ ഫ്ലാറ്റിലുള്ളവർ സുരക്ഷിതർ ആണ് എന്ന് കരുതി. എന്നാൽ അതും വീണു. മറ്റുള്ളവരെ ബാധിക്കുന്ന വിഷയം എന്നെയും ബാധിക്കും എന്നതാണ് ശരിയായ രാഷ്ട്രീയം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ