ആഘോഷമായി മരട് ഫ്ലാറ്റ് സമുച്ചയം പൊളിച്ചു. പൊളിക്കാൻ ചിലവാക്കുന്നത് രണ്ട് കോടിയോളം അവശിഷ്ടം നീക്കാൻ അന്പതു ലക്ഷം. മുന്നൂറോളം താമസക്കാർക്ക് നഷ്ട പരിഹാരം അന്പതു ലക്ഷം വീതം. ഇത് കൂടാതെ പഠന ചിലവ്, വഴിക്കാശ്, ഭക്ഷണം, ഭരണ ചിലവുകൾ. എല്ലാ തുകയും ഫ്ലാറ്റ് നിർമ്മാതാക്കൾ വഹിക്കണം അത്രേ? വഹിച്ചോ? ആർക്കറിയാം !
പാലാരിവട്ടം പാലത്തിന്റെയും അവസ്ഥ ഇത് തന്നെ. ചിലവ് അന്പതു കോടി. പൊളിക്കാൻ ചിലവ് . നിരവധി പഠനങ്ങൾ. ഇനി വീണ്ടും പണിയാനും ചിലവ്. ഇങ്ങനെ എത്ര പണിയലുകൾ, പൊളിക്കലുകൾ, നഷ്ടപരിഹാരങ്ങൾ ! പൊതു മേഖല സ്ഥാപനങ്ങൾ എല്ലാം തന്നെ നഷ്ടത്തിൽ. KSRTC 1500 കോടി നഷ്ടം. ഇതിന്റെ കാരണങ്ങൾ എല്ലാവർക്കും അറിയാം എന്നത് കൊണ്ട് വിവരിക്കുന്നില്ല. ഓരോ ദിവസവും നഷ്ടം കൂടുന്ന കണക്കുകൾ. എന്നാൽ എല്ലാം ചിലവാക്കുന്നത് പൊതു ഖജനാവിൽ നിന്ന്. എന്നുവച്ചാൽ പൊതുജനങ്ങളുടെ പണം. നിയമങ്ങൾ നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ടവർ ചെയ്യാതിരിക്കുന്നതിനു, നന്നാക്കാൻ നിയമിച്ചവർ നശിപ്പിക്കുന്നതിന്... പാവം ജനങ്ങൾ വില കൊടുക്കണം. തെറ്റ് ചെയ്യുന്നവരെ മാതൃകപരമായി ശിഷിക്കേണ്ടത് അല്ലെ? കണ്ണടച്ചു ഇരുട്ടാക്കാൻ വിധിക്കപ്പെട്ടവർ ആണ് നാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ