പണം പോകാതിരിക്കാൻ 15 കാര്യങ്ങൾ
അടുത്ത കാലത്തു തുടരെ തുടരെ ഉന്നതവിദ്യാഭ്യാസം ഉള്ളവർ വരെ ഓൺലൈൻ തട്ടിപ്പുകാരുടെ ഇരയാകുന്നത് നമ്മുടെ ശ്രദ്ധയിൽ പെടുന്നുണ്ടാകും. എനിക്കും പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള അറിവും ആത്മസംയമനവും ഒരു പക്ഷെ നമ്മെ സഹായിച്ചേക്കാം. കോവിഡ് സാമ്പത്തിക പ്രതിസന്ധി ഉള്ളതുകൊണ്ട് ഓൺലൈൻ തട്ടിപ്പുകൾക്ക് വലിയ അവസരമാണ് കൈവന്നിരിക്കുന്നത്. ധാരാളം ആളുകൾ ഓൺലൈനിൽ ഉണ്ട്, ഒട്ടനവധി ആളുകൾ ഓൺലൈൻ പ്രവർത്തനങ്ങൾ മനസ്സിലാക്കി വരുന്നതേയുള്ളൂ, പുറത്ത് തട്ടിപ്പുകൾ നടത്താൻ സാധിക്കുന്നില്ല, ഈ സാഹചര്യം നന്നായി ഉപയോഗിക്കുകയാണ് തട്ടിപ്പുകാർ.
1. Olx ൽ ഒരു സാധനം വിൽക്കാൻ ഇടുകയാണ്. ഒരാൾ സാധനം ഞാൻ എടുക്കാം എന്ന് പറഞ്ഞു വിളിക്കുന്നു. ഫോൺപേ/ഗൂഗിൾപേ നമ്പർ തന്നാൽ ഇപ്പോൾ തന്നെ പണം താരം എന്ന് പറയുന്നു. നാം നമ്പർ കൊടുത്താൽ അവർ നമുക്ക് ഒരു റിക്വസ്റ്റ് അയക്കും. പണം നമ്മുടെ അക്കൗണ്ടിലേക്ക് വരാനുള്ള പെർമിഷൻ ചോദിക്കുന്നതാണ്. അവർ നമ്മോട് കാര്യങ്ങൾ വേഗത്തിൽ ചെയ്യാൻ ആവശ്യപ്പെടും. എന്നാൽ നമ്മുടെ പാസ്സ്‌വേർഡ് അടിച്ചു പെർമിറ്റ് ചെയ്യുമ്പോൾ അവർ രേഖപ്പെടുത്തുന്ന അത്രയും തുക നമ്മുടെ അക്കൗണ്ടിൽ നിന്ന് പോകും.
(എഴുതിയത് ഡോ. പോൾ വി മാത്യു )
അടുത്ത കാലത്തു തുടരെ തുടരെ ഉന്നതവിദ്യാഭ്യാസം ഉള്ളവർ വരെ ഓൺലൈൻ തട്ടിപ്പുകാരുടെ ഇരയാകുന്നത് നമ്മുടെ ശ്രദ്ധയിൽ പെടുന്നുണ്ടാകും. എനിക്കും പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള അറിവും ആത്മസംയമനവും ഒരു പക്ഷെ നമ്മെ സഹായിച്ചേക്കാം. കോവിഡ് സാമ്പത്തിക പ്രതിസന്ധി ഉള്ളതുകൊണ്ട് ഓൺലൈൻ തട്ടിപ്പുകൾക്ക് വലിയ അവസരമാണ് കൈവന്നിരിക്കുന്നത്. ധാരാളം ആളുകൾ ഓൺലൈനിൽ ഉണ്ട്, ഒട്ടനവധി ആളുകൾ ഓൺലൈൻ പ്രവർത്തനങ്ങൾ മനസ്സിലാക്കി വരുന്നതേയുള്ളൂ, പുറത്ത് തട്ടിപ്പുകൾ നടത്താൻ സാധിക്കുന്നില്ല, ഈ സാഹചര്യം നന്നായി ഉപയോഗിക്കുകയാണ് തട്ടിപ്പുകാർ.
1. Olx ൽ ഒരു സാധനം വിൽക്കാൻ ഇടുകയാണ്. ഒരാൾ സാധനം ഞാൻ എടുക്കാം എന്ന് പറഞ്ഞു വിളിക്കുന്നു. ഫോൺപേ/ഗൂഗിൾപേ നമ്പർ തന്നാൽ ഇപ്പോൾ തന്നെ പണം താരം എന്ന് പറയുന്നു. നാം നമ്പർ കൊടുത്താൽ അവർ നമുക്ക് ഒരു റിക്വസ്റ്റ് അയക്കും. പണം നമ്മുടെ അക്കൗണ്ടിലേക്ക് വരാനുള്ള പെർമിഷൻ ചോദിക്കുന്നതാണ്. അവർ നമ്മോട് കാര്യങ്ങൾ വേഗത്തിൽ ചെയ്യാൻ ആവശ്യപ്പെടും. എന്നാൽ നമ്മുടെ പാസ്സ്‌വേർഡ് അടിച്ചു പെർമിറ്റ് ചെയ്യുമ്പോൾ അവർ രേഖപ്പെടുത്തുന്ന അത്രയും തുക നമ്മുടെ അക്കൗണ്ടിൽ നിന്ന് പോകും.
Note:- Olx പോലെയുള്ള പ്ലാറ്റ്ഫോമിൽ സാധനങ്ങൾ വിൽക്കുകയോ വാങ്ങുകയോ ചെയ്യുമ്പോൾ നേരിട്ട് മാത്രം കാര്യങ്ങൾ ചെയ്യുക. Phonepay/Google pay എല്ലാം നേരിൽ കണ്ടതിനു ശേഷം മാത്രം. (ഒരാൾ എന്നോട് പറഞ്ഞത് ഞാൻ നിങ്ങളുടെ വീടിന് അടുത്ത് എത്തി, പെർമിഷൻ തന്നാൽ പണം അയക്കാം എന്നാണ്. വഞ്ചിതരാകരുത്). ഒപ്പം ഒരു കാരണവശാലും നാം അറിയാത്ത സ്ഥലങ്ങളിൽ ഇടപാടിന് പോകാതിരിക്കുക. അതിക്രമങ്ങൾക്ക് ഇരയായേക്കാം.
2. ബാങ്കിൽ നിന്നോ മൊബൈൽ സേവന ദേതാവിൽ നിന്നോ ആണെന്ന് പറഞ്ഞാണ് വിളിക്കുന്നത്. KYC ശരിയാക്കണം, മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം, ATM കാർഡ് പുതുക്കണം, വെരിഫിക്കേഷൻ ആണ്, നിങ്ങളുടെ പണം നഷ്ട്ടപ്പെട്ടിട്ടുണ്ട് ഇങ്ങനെ അങ്ങോട്ട് ബൂലോകത്തിനു ഉള്ളിലുള്ള എന്ത് കാര്യങ്ങളും പറയും. ചില നമ്പറുകൾ ചോദിക്കും. അവർ പറയുന്നത് പോലെ എല്ലാം ചില കാര്യങ്ങൾ ഓൺലൈനിൽ ചെയ്യാൻ പറയും. ചിലപ്പോൾ വർക്ക് ചെയ്യാതെയും വരും. അപ്പോൾ ടീം വ്യൂവർ പോലെ ഏതെങ്കിലും ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ലിങ്ക് അയക്കും. അത് ഇൻസ്റ്റാൾ ചെയ്താൽ പിന്നെ നമ്മുടെ മൊബൈൽ /സിസ്റ്റം അവരുടെ നിയന്ത്രണത്തിൽ ആകും. അക്കൗണ്ട് കാലിയാകാൻ നിമിഷങ്ങൾ മാത്രം. ഇനി പണം പോയി എന്ന് അറിയുമ്പോൾ നാം അവരെ തിരിച്ചു വിളിക്കും. അവർ ഫോൺ എടുക്കുകയും ചെയ്യും. സാരമില്ല നിങ്ങളുടെ അക്കൗണ്ടിന് എന്തോ കുഴപ്പം ഉണ്ട്, അതുകൊണ്ട് പണം ഇടാൻ സാധിക്കുന്നില്ല, വേറെ അക്കൗണ്ട് തരൂ, അതിലേക്ക് ഇടാം എന്ന് പറയും. അത് വർക്കാകാതെ വരുമ്പോൾ വീണ്ടും അവർ ചില കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടും. അങ്ങനെ ആ അക്കൗണ്ടിലെ പണവും പോകും. ഇത് ഊഹാപോഹമല്ല. ഒത്തിരി ആളുകൾക്ക് സംഭവിച്ചിട്ടുണ്ട്.
Note: ഒരു കാരണവശാലും ഒരു നമ്പറും പാസ്സ്‌വേർഡും ഫോണിലൂടെ നൽകാതിരിക്കുക. അവർ പറയുന്ന അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. നമ്മെ വേവലാതിപ്പെടുത്തി വേഗം കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടാൽ തീർച്ചയായും ശ്രദ്ധിക്കുക.
3. കടയിൽ Phone pay/Google pay വഴി പണം അടക്കാൻ ശ്രമിക്കുകയാണ്. എന്തോ എറർ. വീണ്ടും ശ്രമിച്ചപ്പോൾ പാസ്സ്‌വേർഡ് ആവശ്യപ്പെടുന്നു. പാസ്സ്‌വേർഡ് അടിച്ചപ്പോൾ , പാസ്സ്‌വേർഡ് എത്രയാണോ അത്രയും തുക ആരുടെയോ അക്കൗണ്ടിലേക്ക് പോകുന്നു.
Note : പേ ചെയ്യാൻ ശ്രമിക്കുമ്പോൾ എറർ വന്നാൽ തുടരാതിരിക്കുക. പണം അടയ്ക്കുന്നതിന് മുൻപ് മറ്റേ ആളോട് പേരു നമ്പറും ചോദിച്ചു ബോധ്യപ്പെട്ടുത്തുക.
4. ജോലി കിട്ടി എന്ന് പറഞ്ഞു ഒരു മെയിൽ/ മെസ്സേജ് ലഭിക്കുന്നു. അല്ലെങ്കിൽ ലോട്ടറി അടിച്ചു വിവരങ്ങൾ തന്നാൽ പണം അയച്ചു തരാം എന്ന് പറയുന്നു. വളരെ ആധികാരികം ആയി തോന്നും. മറുപടി കൊടുത്താൽ പ്രോസസിങ് ഫീ നല്കാൻ പറയുന്നു. പിന്നെ നാം എത്ര പ്രാവശ്യം പണം നൽകുന്നൂവോ അത്രയും പ്രാവശ്യം അവർ മേടിക്കും. ജോലിയും കിട്ടില്ല പണവും കിട്ടില്ല. നമ്മുടെ വിവരങ്ങൾ അവർ പല തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയും ചെയ്യും.
Note : Too Good to be true എന്ന് തോന്നുന്ന ഒന്നിനോടും പ്രതികരിക്കാതിരിക്കുക. ജോലിയും പണവും ഒന്നും ആരും വെറുതെ തരില്ലല്ലോ. നാം ജോലിക്കായി നൽകിയ അപേക്ഷ വിവരങ്ങൾ /ഓൺലൈൻ ജോബ് പോർട്ടൽ രെജിസ്‌ട്രേഷൻ വിവരങ്ങൾ എന്നിവ അറിയുന്നവർ ധാരാളം ഉണ്ട്
5. വീട്ടിൽ ഇരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാം എന്നതാണ് വാർത്ത. രജിസ്റ്റർ ചെയ്യാൻ 500-2000 ഒക്കെ ആയിരിക്കും. ഇനി ഒരു ബുക്കിനായിരിക്കും കാശ്. അതിന്റ കാശ് കൊടുത്താൽ വേറെ ചില ആവശ്യങ്ങൾ എന്ന് പറഞ്ഞു പണം പിടുങ്ങും. ഒറ്റ ചില്ലിക്കാശ് പോലും നമുക്ക് കിട്ടില്ല. മെഡിക്കൽ ട്രാൻസ്‌ക്രപ്ഷൻ ഡാറ്റ എൻട്രി എന്ന ജോലികളും ഉണ്ട്. ജോലി ചെയ്തു കഴിഞ്ഞാൽ പല ന്യായവും പറഞ്ഞു പണം തരില്ല .
Note : ജോലി അല്ലെങ്കിൽ പണം ലഭിക്കുന്ന കാര്യത്തിന് ആരെങ്കിലും ഇങ്ങോട്ട് ആദ്യം പണം ചോദിച്ചാൽ എത്ര നല്ല കാര്യം ആയാലും നിർത്തുക. അത്യാർത്തി വേണ്ട. പെട്ടന്ന് പണക്കാരൻ ആകുന്നത് എങ്ങനെ എന്ന് നിങ്ങളെ മനസ്സിലാക്കി തരുന്ന ഒരു അനുഭവമാണ് ഈ തട്ടിപ്പുകൾ. നേരായ വഴിയിലൂടെ ഇത് സാധിക്കില്ല തന്നെ.
6. പല ജോലികൾക്കും അപ്ലിക്കേഷൻ അയക്കാൻ പറഞ്ഞു പല വിവരങ്ങളും നാം കാണാറുണ്ട്. 100 മുതൽ 1500 വരെ ആയിരിക്കും അപ്ലിക്കേഷൻ ഫീ. നാം പണം അടയ്ക്കുന്നു. ചിലപ്പോൾ പരീക്ഷയും ഇന്റർവ്യൂ എല്ലാം നടക്കും. ആർക്കും ജോലി കിട്ടില്ല.
Note : അപ്ലിക്കേഷൻ കൊടുക്കുന്നതിനു മുൻപ് അങ്ങനെ ഒന്ന് ഉണ്ടോ എന്ന് ആ കമ്പനിയുടെ ഔദ്യോഗിക സൈറ്റിൽ അല്ലെങ്കിൽ ഇമെയിൽ അയച്ചു /ഫോൺ ചെയ്ത് അന്വേഷിക്കുക. സൈറ്റ് വഴി മാത്രം അപേക്ഷിക്കുക. ഒപ്പം തന്നെ ജോലി താരം എന്നാൽ അതിനു മുൻപ് രെജിസ്ട്രേഷൻ ഫീ നല്കണം എന്ന് പറയുന്ന ഏജൻസികളെ സൂക്ഷിക്കുക (എല്ലാം തട്ടിപ്പ് ആകണം എന്നില്ല )
7. പലപ്പോഴും പല മെസേജസ്/കാൾ നമുക്ക് വരും. അറിയാത്തതത് ആണെങ്കിൽ എടുക്കാതിരിക്കുക. ക്ലിക്ക് ചെയ്യാതിരിക്കുക. നമ്മെ അത് വഴി ഹാക്ക് ചെയ്യുവാൻ സാധിക്കും
8. പല ഗൂഡ്‌നെറ് ഗുഡ്മോർണിംഗ് ഇമേജുകൾ അപകടം ഉള്ളതാണ്. വെറുതെ അവയെല്ലാം ഡൌൺലോഡ് /ഓപ്പൺ ചെയ്യാതിരിക്കുക.
9. സമ്മാനങ്ങൾ , സൗജന്യം, ജോലി, ഹെല്പ് ലൈൻ നമ്പർ, ബ്ലഡ് ഡോനോർസ് ലിസ്റ്റ് എന്നെല്ലാം പറഞ്ഞു പല whatsapp ഫോർവെർടുകളും വരും . അതൊന്നും ശ്രമിക്കാതിരിക്കുന്നതെയിരിക്കും നല്ലത് . നമ്മുടെ വിവരങ്ങൾ ലഭിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം
10. ഹണി ട്രാപ് : പറയേണ്ടത് ഇല്ലല്ലോ. പലരും കള്ളപ്പേരിലും ഫോട്ടയിലും നമ്മുടെ ഫ്രണ്ട് ആകും. പിന്നെ പല പ്രലോഭനങ്ങൾ. അവസാനം ആപ്പിലാക്കും. അതുകൊണ്ട് അപരിചിതരോട് കഴിവതും സമ്പർക്കം ഒഴിവാക്കുക. ചിലർ ഇടക്ക് കൂട്ടുകാരായി വരും. നമ്മുടെ വിശ്വാസം പിടിച്ചു പറ്റുന്ന പല കാര്യങ്ങളും ചെയ്യും. പിന്നെ പറ്റിച്ചു പാലം കടത്തും.
11. എല്ലായിടത്തും നമ്മുടെ വ്യക്തി വിവരങ്ങൾ വിളമ്പുന്നത് ഒഴിവാക്കുക. നമ്മുടെ ഇമെയിൽ, അക്കൗണ്ട് വിവരങ്ങൾ, ഫോൺ നമ്പർ ആധാർ ഇവയൊക്കെ ഉപയോഗിച്ച് തട്ടിപ്പുകാർക്ക് പലതും ചെയ്യുവാൻ സാധിക്കും.
12. പണം, ആസ്തി, ആഭരണം ഇവ അധികം പ്രദര്ശിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. വില കൂടിയ മൊബൈൽ പൊതു സ്ഥലങ്ങളിൽ ഉപയോഗിക്കുക, മുന്തിയ ആഭരണങ്ങൾ ധരിക്കുക, പേഴ്സും അതിലെ കാശും മറ്റുള്ളവർ കാണാൻ ഇടയാകുക, പ്രൗഢിയുള്ള വസ്ത്രങ്ങൾ പൊതുസ്ഥലനങ്ങളിൽ ധരിക്കുക ഇത് നമ്മെ കൊള്ളയടിക്കുവാനും പിന്നീട് പിന്തുടർന്ന് കബളിപ്പിക്കുവാനും ഇടയുണ്ട്. ജാഗ്രതൈ.
13. ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള വാർത്ത കേൾക്കുമ്പോൾ അത് എങ്ങനെ സംഭവിച്ചു എന്ന് കൂടി വിശദമായി മനസ്സിലാക്കുക . പണം സംബന്ധമായ കാര്യങ്ങളിൽ ഇടപെടുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തുക. വേഗം ചെയ്യാനായി വെപ്രാളപ്പെടുത്തുന്നതായി തോന്നിയാൽ ഉടനെ പിന്മാറുക .
14. സാധാരണ ഗതിയിൽ ഇത്തരത്തിൽ പണം നഷ്ടപ്പെട്ടാൽ എല്ലാവരും കൈ ഒഴിയുകയാണ് പതിവ് . അതുകൊണ്ട് തന്നെ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടും എന്നത് ഒരു വ്യാമോഹം മാത്രം. തട്ടിപ്പുകാർ ഇതിൽ അഗ്രഗണ്യരാണ് . മഷിയിട്ടു നോക്കിയാൽ പോലും പിടിക്കാൻ കഴിയാത്ത ഒളിത്താവളങ്ങളാണ് അവരുടേത്. അത് കണ്ടു പിടിക്കാൻ സാധാരണ ആരും മെനക്കേടും എന്ന് തോന്നുന്നില്ല. എന്തായാലും ഇങ്ങനെ ഒരു ഓൺലൈൻ തട്ടിപ്പിന് ഇരയാകുകകയോ രക്ഷപെടുകയോ ചെയ്താൽ സൈബർ പോലീസിൽ കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്യുക . ബന്ധപ്പെട്ട സ്ഥാപനത്തെ അറിയിക്കുകയും ചെയ്യുക. മറ്റുള്ളവർക്കും അത് സഹായം ആയേക്കാം. ഭാഗ്യം ഉണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് പണം ചിലപ്പോൾ തിരിച്ചു കിട്ടിയേക്കാം.
15. കടം കൊടുക്കുക ശത്രുവാകുക. കൂടുതൽ അറിയാൻ https://youtu.be/0lHc8OBM8Is
സമാനമായ ഏതെങ്കിലും തട്ടിപ്പുകൾ നിങ്ങൾക്ക് അറിയാമോ ? നിങ്ങൾക്ക് എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടോ ? ദയവായി എഴുതുക . ആർക്കും അങ്ങനെ സംഭവിക്കാതിരിക്കട്ടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ