മുഴുവൻ വായിക്കുക വാട്സ് ആപ്പിലൂടെ ലഭിച്ച സന്ദേശം വളരെ നല്ലത് എന്നു തോന്നിയതിനാൽ താങ്കളുടെ അറിവിലേക്കു കൂടി പകർന്നു തരുന്നു നല്ലത് എന്ന് തോന്നിയാൽ പ്രചരിപ്പിക്കുക നമുക്ക് സ്വയം പര്യാപ്തത നേടേണ്ട ആവശ്യകത സ്വയം മനസ്സിലാക്കുക
*********"""""""""*******
ലോക്ക്ഡൌൺ ഒക്കെ കഴിഞ്ഞു വൈകാതെ നമ്മൾ വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരികെ വരും.. ലോകം പഴയതു പോലെ ആകുമോ വീണ്ടും? അതിനിനി എത്രകാലം വേണ്ടിവരും എന്ന് എല്ലാവരും വേവലാതിപ്പെടുന്നു... !!
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുവാൻ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രത്യേകം എഴുതാം.... നമ്മുടെ ഗ്രാമങ്ങളെ, നാടിനെ കൈപിടിച്ചുയർത്താൻ നമുക്കെന്ത് ചെയ്യാൻ കഴിയും എന്നാദ്യം നോക്കാം..
ലോക്ക് ഡൌൺ എന്നും പറഞ്ഞ് നമ്മളെല്ലാം ഒരു മാസം വീട്ടിൽ അടച്ചിരുന്നപ്പോഴും നമുക്ക് വേണ്ടി ചോരനീരാക്കിയ ഒരു കൂട്ടം മനുഷ്യരുണ്ട് നമുക്ക് ചുറ്റും... നമ്മുടെ കർഷകർ.. അതേ.. ഇവിടെ മമ്മൂട്ടിയും, മോഹൻലാലും സിനിമയിൽ അഭിനയിച്ചില്ലെങ്കിലും.. യേശുദാസും, ചിത്രയും പാട്ടുപാടിയില്ലെങ്കിലും.. കോലിയും, രോഹിതും ക്രിക്കറ്റ് കളിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ല.. പക്ഷേ, നമ്മുടെ കർഷകർ ഒരു മാസം വീട്ടിലിരുന്നാൽ നമ്മുടെയൊക്കെ കാര്യത്തിൽ ഒരു തീരുമാനമാകും.... പറഞ്ഞുവന്നത് ഈ ലോകത്തിൽ മനുഷ്യവർഗ്ഗത്തിന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യം കർഷരാണ്, കൃഷി ആണ്...!!
എന്തുകൊണ്ടാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ മനുഷ്യർ ഇപ്പോഴും തമിഴന്റെ വിഷവണ്ടി നോക്കി ഇരിക്കേണ്ട ഗതികേടിൽ ജീവിക്കുന്നത്... എന്തുകൊണ്ടാണ് നമ്മുടെ കർഷകർ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ മാർഗ്ഗമില്ലാതെ, കടക്കെണിയിൽ പെട്ട് ജീവനൊടുക്കേണ്ടി വരുന്നത്.. ലക്ഷക്കണക്കിന് എൻജിനീയർമാർ ഓരോ കൊല്ലവും പഠിച്ചിറങ്ങിയിട്ടും നമ്മുടെ കാർഷിക മേഖലയിൽ എന്തുകൊണ്ടാണ് ടെക്‌നോളജിക്കൽ വിപ്ലവം ഉണ്ടാവാത്തത്... !! ഇനിയെങ്കിലും, ഒരുത്തരം വേണ്ടെ ഈ ചോദ്യങ്ങൾക്ക്?
ഈ ലോക്ക് ഡൌൺ സമയത്തും "4 കിലോ 100 രൂപ" എന്നൊക്കെ പറഞ്ഞ് റോഡ് സൈഡിൽ കൊണ്ടിട്ടു പൈനാപ്പിളും, പഴങ്ങളും വിൽക്കുന്ന കച്ചവടക്കാരെ കണ്ടില്ലേ... കടം വാങ്ങിയും, ലോണെടുത്തും കൃഷി ചെയ്‌തുണ്ടാക്കിയ ഉൽപ്പന്നങ്ങൾ ചീഞ്ഞഴുകാതിരിക്കാനാണ് അവർ നഷ്ടത്തിൽ ആണെങ്കിലും അത് വിൽക്കാൻ കാത്തു നിൽക്കുന്നത്... പക്ഷേ, നമ്മൾ അത് കാണാതെ നേരെ സൂപ്പർ മാർക്കറ്റുകളിലേക്ക് നടന്നു കയറുന്നു..!! വയനാട്ടിലെ കർഷകർ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിവൃത്തിയില്ലാതെ കണ്ണീർ പൊഴിക്കുമ്പോൾ നമ്മൾ തമിഴന്റെ പച്ചക്കറിവണ്ടി കാത്തിരിക്കുന്നു... എന്തൊരു വിരോധാഭാസം..!!
അന്നം തന്നു നമ്മുടെ ജീവൻ നിലനിർത്തുന്ന കൃഷിക്കാരെ നമുക്ക് ആദരിക്കാം... കൃഷി മാന്യതയുള്ള ജോലിയാണെന്ന് അവർക്കും ബോധ്യമാകട്ടെ... നമ്മുടെ ചുറ്റിലുമുള്ള കൃഷിക്കാർ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ നമുക്ക് മേടിക്കാം... അതിനി ഒരുപിടി ചീരയോ, കുറച്ച് വെണ്ടക്കയോ ആയാൽപ്പോലും.. അതിന് സൂപ്പർമാർക്കറ്റിലേതിനേക്കാൾ വില കൂടുതലാവും. കാരണം, തമിഴ് കര്ഷകരെപ്പോലെ മാരകമായ വിഷമടിച്ചു കീടങ്ങളെ ഓടിച്ചായിരിക്കില്ല അവർ കൃഷി ചെയ്തത്.. അതുകൊണ്ടുതന്നെ, വിളവ് കുറവായിരിക്കും.... !! നമ്മുടെ നാട്ടിൻ പുറങ്ങളിലെ ചക്കയും, മാങ്ങയും, ചേനയും, ചേമ്പും വിഷമില്ലാത്ത വാങ്ങി കഴിക്കാം...!! നമുക്കും ചെറിയ രീതിയിൽ, നമ്മെക്കൊണ്ട് സാധിക്കുന്ന രീതിയിൽ കൃഷി ചെയ്തു തുടങ്ങാം... കൊറോണ പ്രശ്നം തമിഴ്‌നാട്ടിൽ തീരും വരെ അതൊക്കെയാവും തീർച്ചയായും സുരക്ഷിതം.. !! ഇതൊക്കെ കഴിഞ്ഞ് ലോകം സാധാരണ നിലയിലാവുമ്പോഴേക്ക് നമ്മുടെ കർഷകരുടെ കണ്ണീരിനും ഒരന്ത്യം ഉണ്ടാവണം..!!
ഒപ്പം തന്നെ, നമ്മുടെ ചുറ്റുപാടുമുള്ള ചെറിയ കച്ചവടക്കാരെ മറക്കാതിരിക്കുക... അവിടെയും വില അൽപ്പം കൂടുതലാവാം.. കാരണം, ബിഗ് ബസാറുകാർ വാങ്ങുന്നത് പോലെ ടൺ കണക്കിന് വിലപേശി അല്ലല്ലോ അവർ സാധനങ്ങൾ വാങ്ങുന്നത്.. പക്ഷേ, വില അൽപ്പം കൂടുതൽ കൊടുത്താലും കുറച്ച് കുടുംബങ്ങൾ കഴിഞ്ഞുപോകുന്നതിൽ നമുക്ക് കൈത്താങ്ങാകാൻ സാധിക്കുമല്ലോ... !! അവരാരും കുഞ്ഞു കടകളും കൊണ്ടിരിക്കുന്നത്, ലാഭം സ്വിസ്സ് ബാങ്കിൽ നിക്ഷേപിക്കാനല്ല, മറിച്ച് കുടുംബം പോറ്റാനാണ്... !! ഒരു പഴക്കുലയും തൂക്കി വൈകിട്ടത്തെ അരിക്ക് കാത്തിരിക്കുന്ന നമ്മുടെ അയൽക്കാരനെ നമുക്ക് ചേർത്ത് നിർത്താം..!!
പെപ്സിയും, കോളയും കുടിച്ച് ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കാതെ നമ്മുടെ അയല്പക്കത്തെ ഇളനീർ കടയിൽ നിന്നും ഇളനീർ കുടിക്കാം, അല്ലെങ്കിൽ നാരങ്ങാ വെള്ളമോ, സംഭാരമോ കുടിക്കാം .. കൂട്ടിലിട്ടു വളർത്തുന്ന തമിഴന്റെ കോഴിയുടെ ഹോർമോൺ മുട്ടയ്ക്ക് കാത്തിരിക്കാതെ, നമ്മുടെ ഗ്രാമങ്ങളിലെ "നടന്നു തിന്നുന്ന" കോഴിയുടെ മുട്ടകളും, ഇറച്ചിയും ഇത്തിരി അധികം വിലകൊടുത്തു വാങ്ങാം.. അതുപോലെതന്നെ, ബഹുരാഷ്ട്ര കുത്തകകളുടെ സിന്തറ്റിക് ബ്രാൻഡഡ് വസ്ത്രങ്ങൾക്ക് പകരം നമ്മുടെ കൈത്തറി വസ്ത്രങ്ങൾ ഉപയോഗിച്ചാൽ, തുണി നെയ്തു ജീവിതം കഴിക്കുന്ന ലക്ഷക്കണക്കിന് നെയ്ത്തുകാരുടെ അടുപ്പിൽ തീപുകയും... !! നമുക്ക് ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്യാം..!!
നമ്മുടെ ഗ്രാമങ്ങളിൽ ചക്കപ്പഴം പശുവിനു പോലും വേണ്ടാതെ കിടക്കുമ്പോൾ, ഒരു ചക്കകിട്ടാൻ നഗരവാസികൾ പലരും 100 കിലോമീറ്ററോളം ദൂരം വണ്ടിയോടിക്കുന്നു... ബാല്യത്തിൽ കഴിച്ച മൾബറിപ്പഴത്തിന്റെ ഫോട്ടോ ഫേസ്‌ബുക്കിൽ കാണുമ്പോൾ കൊതിയോടെ നോക്കിയിരിക്കുന്നു, ഇതെങ്ങനെ എനിക്ക് കിട്ടുമെന്നോർത്ത്...!! ആവശ്യക്കാരന്റെ വീട്ടുമുറ്റത്ത് നമ്മുടെ കർഷകരുടെ ഉൽപ്പന്നങ്ങൾ കൃത്യമായി എത്തിക്കാൻ സംവിധാനം ഉണ്ടാവണം... അതിനുള്ള സാങ്കേതികവിദ്യ വേണം... അര കിലോമീറ്റർ അപ്പുറത്തെ കടയിലെ മസാലദോശ നമ്മുടെ വീട്ടിലെത്തിക്കാൻ അമേരിക്കക്കാരന്റെ ഊബർ ഇറ്റ്സ് വേണോ? നമ്മുടെ അയൽക്കാരൻ ചേട്ടന്റെ ഓട്ടോയും, കാറും വിളിക്കാൻ അമേരിക്കക്കാരന്റെ ഊബർ വേണോ? അതുപോലെ തന്നെ കാർഷിക ഉൽപ്പന്നങ്ങളും..!!
ഒന്നോർക്കുക പരസ്പര സഹകരണമാണ് ഏറ്റവും കൂടുതൽ വേണ്ടത്
വിവരങ്ങൾ കൃത്യമായി പറയാത്ത കൊറോണ രോഗികളുടെ റൂട്ട്മാപ്പ് പോലും ദിവസങ്ങൾക്കുള്ളിൽ തയ്യാറാക്കിയെടുക്കുന്ന മിടുക്കന്മാരായ നമ്മുടെ ടെക്കികുട്ടികൾ മുന്നോട്ടു വരണം..
നമ്മുടെ കർഷകരുടെ ഉൽപ്പന്നങ്ങൾ, അവർക്ക് ന്യായമായ വില കിട്ടുന്ന വിധത്തിൽ, ഗുണമേന്മയോടെ നഗരത്തിലെ ഉപഭോക്താവിൽ എത്തിക്കാൻ ടെക്‌നോളജി വേണം...
നമ്മുടെ അയല്പക്കത്തെ മസാലദോശയും, ബിരിയാണിയും ആവശ്യക്കാരിൽ എത്തിക്കാൻ നമ്മുടേതായ സംവിധാനം വേണം... നമ്മുടെ അയൽവക്കത്തെ ടാക്സികാർ മിതമായ നിരക്കിൽ, നന്നായി പെരുമാറുന്ന ഡ്രൈവറുമായി സുരക്ഷിതമായി എന്റെ വിളിപ്പുറത്തെത്താൻ ടെക്‌നോളജി വേണം... വല്ല സായിപ്പിന്റെയും നാട്ടിലെ പെട്ടിക്കട പോലും ഓട്ടോമേറ്റ് ചെയ്യുന്നത് നമ്മുടെ നാട്ടിലെ മിടുക്കന്മാരാണ്... അവർ സ്വന്തം നാടിന് വേണ്ടിയും കുറച്ച് കാര്യങ്ങൾ ചെയ്യണം, സാമ്പത്തിക ലാഭം നോക്കാതെ...!! നമ്മുടെ നാട്ടിലെ ടെക്കികളും, എൻജിനീയർമാരും ദിവസം ഒരു മണിക്കൂർ ഇതിലേക്കായി മാറ്റിവെച്ചാൽ സ്വന്തം വീട്ടിലിരുന്ന് അവർക്കിത് നിഷ്പ്രയാസം ചെയ്യാൻ സാധിക്കും.. !!
ഓരോ പഞ്ചായത്തിലും ഓരോ കൂട്ടായ്മ ഉണ്ടാക്കിയാൽ നമുക്കും ഇടയ്ക്കിടെ, അല്ലെങ്കിൽ വിളവെടുക്കുമ്പോൾ, കൃഷി ഇറക്കുമ്പോൾ ഒക്കെ കർഷകരെ സഹായിക്കാൻ പോകാം..
പാട്ടുപാടിയും, നൃത്തം വെച്ചും, കൂടിനിന്നു പണിയെടുത്തും, ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കി കഴിച്ചും, ഉൽപ്പന്നങ്ങൾ വാങ്ങിയും കൃഷി ഉത്സവമാക്കാം നമുക്ക്.. നമ്മുടെ നഷ്ടപ്പെട്ട കാർഷിക സംസ്കാരം എന്തായിരുന്നു എന്ന് നമ്മുടെ മക്കൾ കണ്ടു പഠിക്കട്ടെ.. അരിയും, വെണ്ടക്കയും, പാലും, തേനുമൊക്കെ എങ്ങനെ ഉണ്ടാകുന്നു എന്ന്.. നമ്മുടെ തീൻമേശയിലെ സാധനങ്ങൾ വെറുതെ കാശുമാത്രം കൊടുത്താൽ കിട്ടുന്നതല്ല അതിന് പിന്നിൽ വലിയൊരു ജനതയുടെ കഷ്ടപ്പാടുണ്ടെന്നു മക്കൾ മനസിലാക്കട്ടെ.. അതവരെ മൂല്യബോധമുള്ള, ഭക്ഷണത്തെ ബഹുമാനിക്കുന്ന, അധ്വാനത്തെ അംഗീകരിക്കുന്ന, ആവശ്യമില്ലാതെ ഒന്നും പാഴാക്കാത്ത, മൂല്യബോധമുള്ള നല്ല മനുഷ്യരായി വളരാൻ സഹായിക്കും... തീർച്ചയായും നമ്മുടെ കർഷകരുടെ ആത്മവിശ്വാസം പതിന്മടങ്ങു വർദ്ധിപ്പിക്കാൻ അതുകൊണ്ട് സാധിക്കും....!!
ഇങ്ങനെ, നമ്മൾ പരസ്പരം സഹായിച്ചു, സഹകരിച്ചു ജീവിക്കുമ്പോൾ നമ്മുടെ നാട് സ്വയം പര്യാപ്തമാകും.. നമ്മുടെ നാട്ടിൻപുറങ്ങളിലെ ഒരു ചക്കപോലും പാഴായി പോകില്ല... ഉൽപ്പന്നങ്ങൾക്ക് വില കിട്ടാതെ ഒരു കർഷകനും ഇവിടെ ആത്മഹത്യ ചെയ്യില്ല.... കൊടും വിഷം ചേർത്ത പച്ചക്കറിയും, പഴങ്ങളും കഴിച്ച് നമ്മുടെ സഹോദരങ്ങൾ തീരാരോഗികൾ ആകില്ല... രോഗികളായ നമ്മുടെ സഹോദരങ്ങളെ കടത്തി വിടാതെ അതിർത്തി കെട്ടിയടച്ച അയൽക്കാരുടെ മുന്നിൽ നമ്മളും സ്വയം പര്യാപ്തമായി കാണിച്ചു കൊടുക്കണം... !! നമ്മുടെ സമ്പത്ത് നമ്മുടെ നാട്ടിൽ നിൽക്കട്ടെ..!!
കിഷോർ ബിയാനിയും, അംബാനിയും കോടീശ്വരന്മാർ ആയിട്ട് നമുക്ക് വലിയ നേട്ടമൊന്നുമില്ല... നമ്മുടെ ശതകോടികൾ മുതലാളിമാരുടെ ലോൺ എഴുതിത്തള്ളുവാൻ എന്തിന് ചെലവാക്കണം?
നാളെയൊരു പ്രളയമോ, മഹാമാരിയോ വന്നാലും നമ്മുടെ അയൽക്കാരെ കാണൂ നമുക്കൊരു നേരത്തെ ആഹാരം തരാൻ... അതോർക്കാം, ഇനിയും വിലക്കുറവ് നോക്കി ഷോപ്പിംഗ് മാളുകളുടെ, സൂപ്പർ മാർക്കറ്റുകളുടെ പടി കയറുമ്പോൾ..!!
അതേ.. ലോകത്തോട് നമ്മൾ ഒരേ സ്വരത്തിൽ വിളിച്ചു പറയണം ഭാരതത്തിലെ ആദ്യത്തെ സ്വയംപര്യാപ്ത ഗ്രാമങ്ങൾ ദൈവത്തിന്റെ സ്വന്തം നാട്ടിലാണെന്ന്... അതേ കോവിഡ് പ്രതിരോധത്തിനു ലോകം മുഴുവൻ മാതൃകയായ നമ്മുടെ കൊച്ചു കേരളത്തിലാണ് എന്ന്
അതിന് നമ്മൾ ഒരുമിച്ച് പരസ്പരം സഹകരിച്ച് നിന്നാൽ മാത്രം മതി... !!
( ഇത് എന്റെ സൃഷ്ടിയല്ല ........ കടപ്പാട് ....... വാട്സ്ആപ്പ്)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ