*ചോറ്റുപാത്രമേന്തിയ മാലാഖ*
*ഡൽഹി:* എസ്കോര്ട് ഹോസ്പിറ്റലിന്റെ എമർജൻസി ഗേറ്റിന് അരികിലായി ഒരു ഭിക്ഷക്കാരൻ സ്ഥിരമായി അവിടെയുണ്ട്. ഈ ലോക്ക് ഡൗൺ നിയമങ്ങൾ ഇവിടെയും കർശനമായി തുടർന്നിരുന്നതിനാൽ, ആ ഭിക്ഷക്കാരന് ദിനവും ആഹാരമോ വെള്ളമോ ഒന്നും കിട്ടാറില്ലായിരുന്നു, അതിനാൽ അദ്ദേഹം സ്ഥിരമായുള്ള വരവ് ഒഴിവാക്കി ഇങ്ങോട്ടുള്ള വരവ് വല്ലപ്പോഴും ആക്കി മാറ്റിയിരുന്നു... ഇന്ന് നേഴ്സ്സ് ഡേയുടെ ഭാഗമായി ഒട്ടനവധി പോസ്റ്റുകൾ നമ്മൾ ഇതിനോടകം വായിച്ചു തീർത്തിരിക്കുന്നു, *വിളക്കേന്തിയ മാലാഖ* എന്നതിന് പകരമായി *ചോറ്റുപാത്രമേന്തിയ മാലാഖ* എന്ന് പറയുന്നതാകും ഇവിടെ കൂടുതൽ ഉത്തമം.... നാല്പതിന് മുകളിൽ പ്രായമുള്ള ഒരു സ്ത്രീ എനിക്ക് മുൻപേ നടന്നു പോകുന്നു, ആ ഭിക്ഷക്കാരൻ കൈനീട്ടി അവരോടു എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, സാധാരണ ഗതിയിൽ ഭിക്ഷക്കാർ സംസാരിക്കാൻ തുനിഞ്ഞാൽ, അതിലെ പോകുന്ന ഒരു നേഴ്സ് പോലും, ആരെയും മൈൻഡ് ചെയ്യുക പോലുമില്ല. ഈ സ്ത്രീ കുറച്ച് നേരം സംസാരിച്ചു നിന്നിട്ടു ആദ്യം ബാഗിൽ നിന്നും കൈയിൽ കരുതിയിരുന്ന വെള്ളമെടുത്തു അയാൾക്ക് കൊടുത്തു.... കൂടാതെ അവർ ഉച്ചയ്ക്ക് കഴിക്കാൻ കൊണ്ടുപോയ ഭക്ഷണവും എടുത്തു അയാൾക്ക് കൊടുത്തു, ഭിക്ഷക്കാരന്റെ കണ്ണ് നിറഞ്ഞു വന്നപ്പോൾ, വളരെ സ്നേഹത്തോടെ അവർ മുഖം കഴുകാൻ പറഞ്ഞു. അയാൾ കഴിച്ചു കഴിയുന്നത് വരേ ആ സ്ത്രീ അവിടെ കാവൽ നിന്നു...... കഴിച്ചു കഴിഞ്ഞപ്പോൾ ഹോളിഫാമിലി ആശുപത്രിയുടെ മുന്നിലൂടെ ജാമിയ ഭാഗത്തേയ്ക്ക് ആ സ്ത്രീ നടന്നു മാറുന്നതിനിടയിൽ, ഞാൻ പരിചയപ്പെട്ടു, പ്രൈവറ്റ് ഡ്യൂട്ടി ചെയ്യുന്ന ഒരു മലയാളി ചേച്ചിയാണ്. ഏകദേശം *രണ്ടു മാസത്തോളമായി അവർക്ക് ജോലിയുമില്ല മുറിയിൽ വേണ്ടത്ര ഭക്ഷണവും ഇല്ലായിരുന്നു. കുറെ നാളുകൾക്കു ശേഷം ഒരു ഡ്യൂട്ടി കിട്ടിയത് അന്നാണ്, ചെയ്യാൻ പോകുന്നിടത്തു ഉച്ച ഭക്ഷണം കിട്ടില്ല, ജൂലൈനയിലെ മലബാർ ഹോട്ടലിൽ നിന്നും കഴിക്കാൻ വല്ലതും മേടിച്ചു തരാം എന്ന് പറഞ്ഞപ്പോൾ : കിട്ടിയ മറുപടി എന്നെ അത്ഭുതപ്പെടുത്തി ! അങ്ങനെ നിങ്ങളെനിക്ക് മേടിച്ചു തന്നാൽ, എന്റെ ത്യാഗത്തിനു എന്ത് വിലയാനുള്ളത്, വിശപ്പിന്റെ വില ജീവിതത്തിൽ ആദ്യമായ് ഞാൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവിക്കുന്നു !!! മറുചോദ്യം ഉറച്ചതായിരുന്നതിനാൽ നിർബന്ധിക്കാൻ നിന്നില്ല... കാരണം *അവർ ഇന്നിന്റെ തലമുറയിലെ ചോറ്റു പാത്രമേന്തിയ, അന്യന്റെ മനസ്സ് മനസ്സിലാക്കാൻ കഴിവുള്ള, മഹാ ത്യാഗിയായ ന്യൂ ജൻ മാലാഖയായിരുന്നു* ഊരും പേരും അറിയാത്ത ആ സഹോദരിക്കിരിക്കട്ടെ ഒരു *ബിഗ് സല്യൂട്ട്* *ആരാലും അറിയപ്പെടാതെ ഒരുപാട് നിശബ്ദ സേവനം നടത്തുന്ന എല്ലാ പ്രിയപ്പെട്ട സഹോദരീസഹോദരന്മാർക്കും ഇരിട്ടി ഗ്രാമദീപത്തിന്റെ ആശംസകൾ, പ്രാർഥനകൾ നേരുന്നു..... ഏവർക്കും ആയുരാരോഗ്യങ്ങൾ നേരുന്നു*....
(ഈ ഒരു സംഭവമാണ് *ഡൽഹിയിൽ പ്രൈവറ്റ് ഡ്യൂട്ടി ചെയ്യുന്ന ജോലിയില്ലാത്ത നേഴ്സ്മാർക്ക് ഭക്ഷണ കിറ്റ് കൊടുക്കണം എന്ന ആശയത്തിന് പിന്നിൽ ഉണ്ടായിരുന്നത്, നമ്മളെ കൊണ്ടും, DMC യെ കൊണ്ടും ആകുന്ന വിധത്തിൽ അത് മാക്സിമം ചെയ്തിട്ടുണ്ട്, അതിൽ നമുക്കഭിമാനിക്കാം* )
✍️: Vimal Mathew Uppukandathil...