വിശക്കുന്നവനു ആഹാരവും രോഗിക്ക് വൈദ്യനും മനസ്സ് തകർന്നവർക്ക് ആശ്വസവും ആണ് ദൈവം. കോവിഡ് വ്യാപനത്തെ തുടർന്ന് ഉണ്ടായ ലോക് ഡൗണിൽ പട്ടിണി മരണം ഭയന്ന് നിലവിളിക്കുന്നവർക്ക് സഹായം നൽകി മാതൃകയാവുകയാണ് ഡൽഹി സെയിന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ പ്രവർത്തകർ. വൈറസ് ഭീതിയെ വകവയ്ക്കാതെ ദിവസവും അഞ്ഞൂറിൽപരം ആളുകൾക്കാണ് പ്രവർത്തകർ ഭക്ഷണം പാകം ചെയ്ത് വിളമ്പുന്നത് .
ലോക് ഡൌൺ അവസാനിക്കുന്നത് വരെ ഭക്ഷണ വിതരണം തുടരാനാണ് ആലോചന. ഇപ്പോൾ പള്ളിയോടു ചേർന്ന് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചൻ വഴിയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ദിവസവും പള്ളിയോടു ചേർന്നുള്ള സ്ഥലത്തു ആവശ്യക്കാർക്കായി ഭക്ഷണം നൽകുന്നുമുണ്ട് . ആവശ്യക്കാരന്റെ മുന്നിൽ അഭയമായി എത്തുന്ന നല്ല ശമര്യക്കാരാനാണ് ദൈവം. നിരവധി സഹായ മനസ്കരായവരുടെ സഹകരണത്തോടെയാണ് സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനു ആറായിരത്തിൽ അധികം തുകയാണ് ചിലവ് . ഫാ. ഷിജു ജോർജ് പറയുന്നു. ജസ്റ്റിസ് കുരിയൻ ജോസഫ്, അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരുടെ മാർഗ്ഗനിർദ്ദേശത്തിൽ പ്രവർത്തിക്കുന്ന ഡൽഹി ഡിസ്ട്രെസ്സ് മാനേജ്‌മന്റ്
കളക്റ്റീവിന്റെ ശ്കതമായ ഇടപെടലുകളാണ് ഇത്തരം വിവിധ സന്നദ്ധ പ്രവർത്തനങ്ങളുടെ ഊർജ്ജം.
സഹകരിക്കാൻ താല്പര്യം ഉള്ളവർക്ക് പ്രവർത്തകരുമായി ബന്ധപ്പെടാവുന്നതാണ്. ഫാ. ഷിജു 8527649020, 8527649020
വികാരി ഷിജു ജോർജ് , ബിനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ ആണ് സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഡൽഹിയിൽ സമീപ കാലത്തു ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും പ്രവർത്തകർ വിവിധ സേവനങ്ങൾ എത്തിച്ചിരുന്നു. രാജ്യവ്യാപകമായി അടച്ചിടലിനെത്തുടർന്ന് ലക്ഷകണക്കിന് ആളുകളാണ് ദില്ലിയുടെ വിവിധ ഭാഗത്തു അകപ്പെട്ടു പോയത്. ഉപജീവനമാർഗ്ഗം നഷ്ട്ടപ്പെട്ട അന്യസംസ്ഥാനക്കാർ പട്ടിണി മരണം ഭയന്ന് സ്വന്തം വീട്ടിൽ എത്താൻ പലായനം തുടരുകയാണ്. ഭീതി ഒഴിവാക്കാൻ സർക്കാർ സംവിധാനങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്.
ലോക് ഡൌൺ അവസാനിക്കുന്നത് വരെ ഭക്ഷണ വിതരണം തുടരാനാണ് ആലോചന. ഇപ്പോൾ പള്ളിയോടു ചേർന്ന് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചൻ വഴിയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ദിവസവും പള്ളിയോടു ചേർന്നുള്ള സ്ഥലത്തു ആവശ്യക്കാർക്കായി ഭക്ഷണം നൽകുന്നുമുണ്ട് . ആവശ്യക്കാരന്റെ മുന്നിൽ അഭയമായി എത്തുന്ന നല്ല ശമര്യക്കാരാനാണ് ദൈവം. നിരവധി സഹായ മനസ്കരായവരുടെ സഹകരണത്തോടെയാണ് സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനു ആറായിരത്തിൽ അധികം തുകയാണ് ചിലവ് . ഫാ. ഷിജു ജോർജ് പറയുന്നു. ജസ്റ്റിസ് കുരിയൻ ജോസഫ്, അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരുടെ മാർഗ്ഗനിർദ്ദേശത്തിൽ പ്രവർത്തിക്കുന്ന ഡൽഹി ഡിസ്ട്രെസ്സ് മാനേജ്‌മന്റ്
കളക്റ്റീവിന്റെ ശ്കതമായ ഇടപെടലുകളാണ് ഇത്തരം വിവിധ സന്നദ്ധ പ്രവർത്തനങ്ങളുടെ ഊർജ്ജം.
സഹകരിക്കാൻ താല്പര്യം ഉള്ളവർക്ക് പ്രവർത്തകരുമായി ബന്ധപ്പെടാവുന്നതാണ്. ഫാ. ഷിജു 8527649020, 8527649020
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ