വാഗ ബോർഡർ - ജീവിതത്തിൽ ഒരിക്കലെങ്കിലും ഓരോ ഭാരതീയനും സന്ദർശിച്ചിരിക്കേണ്ട സ്ഥലം. അവിസ്മരണീയ കാഴ്ചകളും അമ്പരപ്പിക്കുന്ന പ്രകടനവുമായി ഇന്ത്യൻ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ ബീറ്റിങ് റിട്രീറ് മനസ്സിൽ എന്നും മായാത്ത ഓർമ്മകളായിരിക്കും. തലയ്ക്ക് മുകളിൽ കാലുയർത്തി കാതടപ്പിക്കുന്ന ശബ്ദത്തിൽ ബൂട്ട് നിലത്തടിച്ചു ഗൂസ് മാർച്ച് നടത്തുന്ന ഇന്ത്യൻ സൈനികരുടെ ശൗര്യം നമ്മെ വർദ്ധിത അഭിമാനം ഉള്ളവരാക്കും.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിർത്തി രേഖയാണ് 1947 ൽ നിർണ്ണയിച്ച റാഡ്ക്ലിഫ് ലൈൻ. ഇത് കടന്നു പോകുന്ന സ്ഥലമാണ് പഞ്ചാബിലെ അറ്റാരിക്കും ലാഹോറിലെ വാഗായ്ക്കും ഇടയിലുള്ള ബോർഡർ. അമൃതസറിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ ദൂരം ഉണ്ട്. അമൃതസർ ലാഹോർ ഗ്രാൻഡ് ട്രങ്ക് റോഡ് ചരിത്ര പ്രസിദ്ധമാണ്.
ഞങ്ങൾ ഏകദേശം 4 മണിയോടെ വാഗാ ബോർഡറിൽ എത്തി. നീണ്ട ക്യൂ കടന്നു സെക്യൂരിറ്റി ചെക്കിന് ശേഷമാണ് അകത്തു പ്രവേശനം. പതിനായിരങ്ങൾ ആണ് അങ്ങോട്ട് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്. നിരവധി വിദേശികളെയും കാണാം. ഞങ്ങൾ ഗാലറിയുടെ ഒരു വശത്ത് ഇരിപ്പ് ഉറപ്പിച്ചു. അവിടെ ഇരുന്നാൽ ബോർഡർ ഗേറ്റ് കാണാം. രണ്ട് വലിയ കൂറ്റൻ ഇരുമ്പ് ഗേറ്റുകൾക് ഇരുവശവും ഇന്ത്യൻ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സും പാക്കിസ്ഥാൻ റേഞ്ച്ഴ്‌സും നില ഉറപ്പിച്ചിരിക്കുകയാണ്. രണ്ട് ഗേറ്റുകൾക്ക് ഇടയിലാണ് പതാകകൾ ഉയർത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഗാലറി നിറഞ്ഞുകൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാൻ ഗാലറിയിൽ മൂന്നോ നാലോ പേർ മാത്രമാണ് ഉള്ളത്. സൂര്യാസ്തമനത്തോട് ചേർന്നാണ് സെർമോണി നടക്കുന്നത്. കുറച്ചു സമയങ്ങൾക്കുള്ളിൽ ഉച്ചഭാഷണിയിൽ നിന്ന് ഗാന ശബ്ദങ്ങൾ പുറത്തേക്ക് വന്നു തുടങ്ങി. ചലച്ചിത്ര ഗാനങ്ങളാണ്. ജനം ആവേശരാവാം മുഴക്കി. ഇതിനിടയിൽ പരേഡ് ഗ്രൗണ്ടിൽ ആരെല്ലാമോ ഓടി നടക്കുന്നുണ്ട്. കുറേ ആളുകൾ ക്യാമറയുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. വലിയ ലെഗ്ഗ്യ്ജ് ട്രോള്ളിയുമായി രണ്ടു മൂന്ന് പേർ ഈ സമയം ബോർഡർ ഗേറ്റ് കടന്നു പോകുന്നത് കാണാം.
പാകിസ്ഥാന്റെ ഗാലറി ചെറുതാണ്. ഇന്ത്യയുടെ നാലിലൊന്ന് വലിപ്പമേ ഉള്ളു. ഇപ്പോൾ അവിടെയും ആളുകൾ നിറഞ്ഞു. സമാനമായ എന്തെല്ലാമോ അവിടെയും നടക്കുന്നത് കാണാം. എന്നാൽ ശബ്ദം ഒന്നും കേൾക്കുവാൻ സാധിക്കില്ല.
കുറച്ചു സമയങ്ങൾക്ക് ശേഷം ഒരു ജവാൻ ആ വീഥിയിലേക്ക് കടന്നു വന്നു. ഗാലറിയിൽ ഇരിക്കുന്നവരെ ആവേശത്തിൽ ആഴ്ത്തുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ബോർഡർ സെർമോണിക്ക് മാത്രമായി ഒരു വിഭാഗം ബി എസ് എഫ് സേന ഉണ്ട്.
ഗാനത്തിനൊപ്പം ചുവടുവയ്ക്കാൻ അയാൾ സ്ത്രീകളെ ക്ഷണിക്കുകയാണ്. ഏതു റിയാലിറ്റി ഷോ അവതാരകരെയും വെല്ലുന്ന പ്രകടനമാണ് അദ്ദേഹം. അന്നത്തെ മുഖ്യാതിഥി കപിൽ ശർമ ഷോയിലെ (ഹിന്ദി റിയാലിറ്റി ഷോ) തരാം ബർട്ടീ സിങ്ങും കൂട്ടരുമാണ്. അവർ ആളുകളെ കൈവീശി കാണിച്ചുകൊണ്ട് ഒന്ന് രണ്ട് പ്രാവശ്യം നടന്നു. ഒരു റിയാലിറ്റി ഷോയിലെ താരത്തിന് ഇത്രമാത്രം സ്വീകാര്യതക ലഭിക്കുന്നത് തികച്ചും കൗതുകകരമാണ്. ഇതിനിടയിൽ പരേഡ് ട്രാക്കിൽ നൃത്തം വച്ചുകൊണ്ട് സ്ത്രീകൾ നിറഞ്ഞു കഴിഞ്ഞു. എല്ലാം രംഗങ്ങളും രണ്ട് കൂറ്റൻ എൽ ഇ ഡി ടിവിയിൽ കാണാം. പിന്നീടാണ് മനസിലായത് ഇവർ ഒരു പുതിയ ഷോയുടെ പരസ്യത്തിനായി വന്നതാണെന്ന്. അവർ എന്തെല്ലാമോ മൈക്കിലൂടെ പറഞ്ഞു. ജവാന്മാർ സുന്ദരന്മാർ ആണെന്നും അവരെ കണ്ടിട്ട് എനിക്ക് കല്യാണം കഴിക്കാൻ തോന്നുന്നു എന്നും ഭാര്യമാർ ക്ഷമിക്കണം എന്നും എല്ലാമാണ് പറയുന്നത്. ആളുകൾ ചിരിക്കുകയും കൈയടിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിൽ നൃത്തം ചെയ്ത് തളർന്നു മടങ്ങി പോകാൻ ശ്രമിക്കുന്ന ചില സ്ത്രീകളെ എന്തെല്ലാമോ പറഞ്ഞു ആ ജവാൻ വീണ്ടും നൃത്തം ചെയ്യിപ്പിക്കുന്നത് കാണാം. ഏകദേശം അര മുക്കാൽ മണിക്കൂർ ഈ നൃത്തവും പാട്ടും തുടർന്നു.
കൃത്യം 6.30 നു പരേഡ് ആരംഭിച്ചു. പിന്നീട് അങ്ങോട്ട് ത്രസിപ്പിക്കുന്ന രാംഗങ്ങളായിരുന്നു. രണ്ട് ജവാന്മാർ അതിവേഗത്തിൽ പാക്സിതാണ് സൈന്യത്തിനു നേരെ പാഞ്ഞു ചെല്ലുകയാണ്. എന്നാൽ അടഞ്ഞു കിടക്കുന്ന ഗേറ്റിൻറ്റെ സമീപം എത്തുമ്പോൾ വശങ്ങളിക്കോ തിരികെയോ പോരുന്നു. വനിതകളും ഈ വിങ്ങിൽ ഉണ്ട്പി. പിന്നീട് രണ്ട് കമാണ്ടോകൾ ഗണ്ണുകളുമായി കുതിച്ചു പോകുന്ന കാഴ്ചയാണ്.ഓരോ രംഗവും കടന്നു പോകുമ്പോൾ ഗാല്ലറി ആവേശത്തിൽ നിറയുകയാണ്. സൈന്യത്തെ പ്രോത്സാഹിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ആ ജവാൻ നിരന്തരം ആംഗ്യങ്ങൾ കാണിക്കുന്നുണ്ട്. എതിർ സൈന്യത്തിനെതിരെ കൈ ചൂണ്ടിയും ആകാശത്തേക്ക് മുഷ്ടി ചുരുട്ടിയുമെല്ലാം അയാൾ ചെയ്യുന്ന ഓരോ പ്രവർത്തിയും നമ്മെ തികച്ചും ആവേശഭരിതർ ആക്കും.
ഇതിനിടയിൽ രണ്ട് സൈനികർ നായ്ക്കളുമായി പരേഡ് ചെയ്യുകയാണ്. ഗേറ്റിനു സമീപം എത്തിയ ശേഷം അവ തിരിഞ്ഞു കൈകൾ രണ്ടു മുന്നോട്ട് വച്ച് താടി നിലത്തു മുട്ടിക്കുന്നു. ഇത് കാണുമ്പോൾ ആളുകൾ വലിയ ആർപ്പ് വിളിയാണ്. തുടർന്ന് ബി എസ് എഫ് പരേഡാണ്. പക്സിതാണ് സേനയും എന്തെല്ലാമോ വീര പരാക്രമങ്ങൾ കാണിക്കുന്നത് കാണാം. ഒറ്റ കാലുള്ള ഒരാൾ പാക് പതാക ഉയർത്തി വീശിക്കൊണ്ട് നൃത്തം ചെയ്തുകൊണ്ടേ ഇരിക്കുന്നു. പാട്ടും മേളവും എല്ലാം അവിടെയും ഉണ്ട്.
ബി എസ് എഫ് സേന ഗാലറിയിൽ നിന്നാണ് ഇറങ്ങി വരുന്നത്. ഒരാൾ പരേഡ് എന്ന് നീട്ടി വിളിച്ചുകൊണ്ടാണ് തുടക്കം.അത് കുറച്ചു അധികം സമയം നീണ്ടു നില്കും. നീളം കൂടുന്തോറും ജവാൻ പ്രോത്സാഹിപ്പിക്കാൻ ആവശ്യപ്പെടുകയും ആളുകൾ ഇളകി മറിയുകയും ചെയ്യുകയാണ്. അപ്പോഴേക്കും ബോർഡർ ഗേറ്റുകൾ തുറന്നു. രണ്ട് ജവാന്മാർ ആഞ്ഞു ചവിട്ടി കൊണ്ട് ബോർഡറിലേക്ക് കുതിക്കുകയാണ്. നോക്കുമ്പോൾ രണ്ട് പേർ തോക്കുമായി പാക്കിസ്ഥാൻ അതിർത്തിയിൽ നിന്ന് എങ്ങോട്ടും വരുന്നു. പരസ്പരം ആക്രമിക്കാൻ എന്ന് തോന്നിപ്പിക്കുമെങ്കിലും അവർ കൈ കൊടുത്തു പിരിയുകയാണ്. തുടർന്ന് അങ്ങോട്ടും ഇങ്ങോട്ടും വീറോടെ ബൂട് ചവിട്ടി അടുക്കുന്ന ജവാന്മാരുടെ രംഗങ്ങളാണ്. ഗേറ്ററിനു സമീപം എത്തുമ്പോൾ നെഞ്ച് വിരിച്ചു കാണിക്കുക, മീശ പിരിക്കുക, കാലുയർത്തി ചവിട്ടുക , കടക്ക് പുറത്ത് എന്ന് ആക്രോശിക്കുക എങ്ങനെ രസകരമായ രാംഗങ്ങൾ അവർ അവതരിപ്പിക്കുന്നത് അത്ഭുതത്തോടെ മാത്രമേ നമുക്ക് കാണാൻ സാധിക്കുകയുളൂ. സിംഹത്തിന്റെ ശൗര്യവും പുലിയുടെ പോരാട്ട വീര്യവുമെല്ലാം അവരുടെ ഭാവത്തിൽ ദൃശ്യമാണ്. അതിനിടയിലൂടെ വലിയ ഒരു ത്രിവർണ്ണ പതാക ഒഴുകി നീങ്ങുന്നത് കാണാം. ഇന്ത്യൻ സൈന്യം കാക്കിയും പാക് സൈന്യം കറുപ്പും നിറമാണ് ധരിച്ചിരിക്കുന്നത്. തലയിൽ വർണ്ണാഭമായ കിരീടവുമുണ്ട്.
കുറച്ചു സമയം കഴിയുമ്പോൾ രണ്ട് ജവാൻമാർ കൊടിമരത്തിന്റെ സമീപത്തേക്ക് പാഞ്ഞു പോവുകയാണ്. ശരവേഗത്തിൽ കൊടിയേ ബന്ധിച്ചിരിക്കുന്നു കയർ അഴിച് ഇരു വശങ്ങളിലേക്കും എറിയുന്നു. പിന്നീട് ഏതാനും നിമിഷങ്ങൾ ശൗര്യ പ്രകടങ്ങൾ ആണ്. ഒടുവിൽ പതാകകൾ ഒരുമയോട് താഴ്ത്തുന്നു. വശങ്ങളിലേക്കാണ് പതാക താഴ്ത്തുന്നത് എന്നും ശ്രദ്ധേയമാണ്.
രാജ്യങ്ങൾ തമ്മിൽ സൗഹൃദം ഊട്ടി ഉറപ്പിക്കാനാണ് ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. ലോകത്തെമ്പാടും ഇന്ത്യയിൽ മറ്റ് രണ്ടിടത്തും ഇത്തരം ചടങ്ങുകൾ ഉണ്ട്.
ഒരു അതിർത്തിക്ക് അപ്പുറവും ഇപ്പുറവുമായി രണ്ട് ജനത. ആശയപരമായി ശത്രുക്കൾ ആണെങ്കിലും ഒരു പക്ഷെ അതിർത്തിയിൽ അവർ തമ്മിൽ സൊറ പറയുന്നുണ്ടാകാം, വിശേഷങ്ങൾ പങ്ക് വാക്കുമായിരിക്കും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നുണ്ടായിരിക്കും. ഒരിക്കൽ നാം എല്ലാം ഒന്നായിരുന്നു എന്ന തോന്നലാണ് ആ ഗാലറിയിൽ ഇരിക്കുമ്പോൾ തോന്നുന്നത്. ജാതിയും മതവും മനുഷ്യനെ രണ്ട് ആക്കാൻ ശ്രമിക്കുമെങ്കിലും മനുഷ്യൻ എന്നും ഒന്നാണെന്നുള്ള സന്ദേശമാണ് അവിടെങ്ങും ദൃശ്യമാകുന്നത്. അവിടുന്ന് യാത്ര തിരിക്കുമ്പോൾ പകിസ്താൻ ഇന്ത്യയുടെ ഭാഗം ആണെന്ന തോന്നലാണ് എന്റെ മനസ്സിൽ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ