2015, ജൂലൈ 19, ഞായറാഴ്‌ച

എന്റെ പള്ളിക്കൂട സ്മരണകൾ

മൂന്നാറിൽ നിന്ന് നാട്ടിലേക്ക് ഒരു മടക്ക യാത്ര.  സുഹ്യത്തും സഹപ്രവർത്തകനുമായ മൂന്നാർ  ഗവന്മേന്റ്റ് കോളേജ് അദ്ധ്യാപകൻ മനേഷ് മാഷും ഒപ്പം ഉണ്ട്. വിദ്യാർഥികൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് സംസാര വിഷയം. സമൂഹത്തിൽ മാറ്റത്തിനു നിധാനമാകാൻ എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു ഞങ്ങൾ ഒന്നിച്ച് ആഗ്രഹിച്ചത്. പച്ച പുതച്ച് തേയില തോട്ടങ്ങൾക്കിടയിലൂടെ പതിയെ അടിവാരത്തോടു സമീപിച്ചപ്പൊൾ ചർച്ച  തികച്ചും  വ്യക്തി കേന്ദ്രികൃതം ആയിരുന്നു. ബാല്യകാലത്ത്‌ ഞങ്ങൾ  നേരിടേണ്ടി വന്ന അവഗണനയുടെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല എന്ന വേദനിപ്പിക്കുന്ന   യഥാര്ത്യത്തിനു മുന്നിൽ ഒരു നിമിഷം എൻറെ കണ്ഠം ഇടറി, മിഴികൾ നിറഞ്ഞു ! ഞങ്ങൾ പരസ്പരം മുഖത്തോടു മുഖം നോക്കി നിശബ്ദരായി പോയ വിസ്മരിക്കാനവത്ത ഒരു ഇടവേള.............

നവോദയിൽ പഠിക്കുന്ന സമയം. മുതിർന്ന ഒരു അദ്ധ്യാപകൻ മോക്ക് പർലമെന്റ് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. എറ്റവും മിടുക്കരായ വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുക്കുന്നത്. പാർലമെന്റിലെ അംഗബലത്തിനൊത്തവണ്ണം  കുട്ടികൾ തിരഞ്ഞെടുക്കപ്പെടുന്നു. ഒന്നാം ഘട്ടം, രണ്ടാം ഘട്ടം, മൂന്നാം ഘട്ടം.......... കാത്തിരിപ്പ്‌ തുടരുകയാണ്. മൂന്നിൽ രണ്ട്  ഭാഗം കുട്ടികളും  തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. ദിവസവും ഒഴിഞ്ഞുകൊണ്ടിരിക്കുന്ന  ക്ലാസിൽ തന്റെ ഊഴം കാത്തിരിക്കുകയാണ് ഈ കുട്ടി. അങ്ങനെ അവസാന ദിനങ്ങൾ അടുത്തു. ഇപ്പോൾ ക്ലാസിൽ ശേഷിക്കുന്നത് കേവലം ഏഴ് പേര് മാത്രം. മോക്ക് പർലമെന്റിന്റെ   തലേന്നു അദ്ധ്യാപകൻ വീണ്ടും എത്തി,  ഏഴു പേർ  ഇരിക്കുന്ന ക്ലാസിൽ ഒന്ന് ചുഴുന്നു നോക്കി, തുടർന്നു അഞ്ച് പേരെ മുന്നോട്ട് വിളിച്ചു.  ശേഷം  പ്രഖ്യാപിച്ചു; "ഈ വർഷത്തെ  മോക്ക് പർലമെന്റ് സെലക്ഷൻ അവസാനിച്ചിരിക്കുന്നു." നിഷ്കളങ്കമായ മുഖത്തോടെ ആ രണ്ടു  പിഞ്ചു മുഖങ്ങൾ പരസ്പരം നോക്കി..........

മാഷ്‌ വികാരാധീനനായി തുടർന്നു 

പിറ്റേന്നു മോക്ക് പാർലമെന്റ്  നടക്കുക്കയാണ്‌ . കുട്ടികൾ വലിയ ആഘോഷത്തിലാണ്. എല്ലാവർക്കും  നിരവധി ജോലികൾ. പ്രധാനമന്ത്രി മുതൽ പാർലമെന്റ് ജോലിക്കാർ വരെ വിവിധ വേഷത്തിൽ വിഭൂഷിതരായിരിക്കുന്നു. അതാ ഏറ്റവും പിന്നിൽ  പാവം രണ്ടു കുട്ടികൾ എല്ലാം അത്ഭുത പൂർവ്വം  നോക്കി  നിന്നു

 ഓർമ്മകൾ എന്നെ എന്റെ ഗ്രാമീണ സ്കൂളിൻറെ  വന്യതയിലേക്ക്  നയിച്ചു. പൂത്യക്ക ഗവന്മേന്റ്റ് സ്കൂൾ വരാന്ത. ദുരിതപൂർണമായ  എൻറെ അപ്പർ പ്രൈമറി ക്ലാസ് ദിനങ്ങൾ . അഞ്ചാം  ക്ലാസ് മുതലാണ്‌ ഞാൻ ഒരു പ്രശനക്കാരനാകുന്നത്.  കുട്ടികളുടെ നിസ്സഹായത മറന്നു അക്രമമം അഴിച്ച് വിടുന്ന ഭാരതി ടിച്ചറും പക്ഷപാതപരമായി ഇടപെടുന്നു എന്ന് ഞാൻ ചിന്തിച്ച ഗിരിജ ടീച്ചറും തലമാത്രം ലക്ഷ്യംമാക്കി അടിക്കുന്ന അന്ത്രയോസും എല്ലാം എനിക്ക് കയ്പിന്റെ ഓർമ്മകൾ മാത്രമാണ്. എല്ലാവർക്ക് പേടിസ്വപ്നമായിരുന്ന 'താടി  പൗലൊൻ ' ഇവരിൽ അഗ്രഗണ്യനായിരുന്നു.  എല്ലാവരും ശപിച്ചു പോയ അയാളെ  പോലെ ഒരു അദ്ധ്യാപകൻ ഇനി ഉണ്ടാകരുതേ എന്നാണു എൻറെ  മാത്രമെങ്കിലും ആത്മാര്തമായ പ്രാര്ത്ഥന. 'താടി  പൗലൊൻറെ' കാൽ  ഒടിയാനും വണ്ടി ഇടിക്കാനും കുട്ടികൾ നേർച്ച  നേർന്നതും  അപ്രകാരം സംഭവിച്ചതുമെല്ലം ഇന്നെന്നപോലെ ഞാൻ ഓര്ക്കുന്നു. അയാളുടെ ക്രൂര മർദ്ദനം  നിരന്തരം ഉറപ്പാക്കുന്നതിന് പ്രാകൃതമായി പോയ എന്റെ മനസ്സ് പ്രയത്നിച്ചിരുന്നു  എന്ന് വേണം പറയാൻ.  പൊട്ടിയ തുടയുമായി  നിരാശ മുറ്റി  അപഹാസ്യ പാത്രമായി തള്ളിനീക്കിയ ഒരു ബാല്യകാലം. അന്ന് മാർക്ക്  പൂജ്യം അല്ലെങ്കിൽ രണ്ട് . ബുദ്ധി തീരെ ഇല്ലായിരുന്നു എന്നുവേണം കരുതാൻ. അതോ പെട്ടെന്ന് ഒരു ദിവസം  അഞ്ചാം ക്ലാസ്സ്‌ മുതൽ  ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കാൻ എത്തിയ ഞാൻ തളർന്ന്  പോയോ . ഇന്നും എനിക്ക് വ്യക്തമല്ല. 

എങ്കിലും നന്മയുടെ മുഖങ്ങൾ  ഇന്നും നന്നായി ഓർമയിലുണ്ട് . ശാരിക ടീച്ചർ , ജോണ്‍ സാർ എന്നിവരുടെ മുഖം എൻറെ  മനസ്സിൽ അന്നേ മുഖ്യസ്ഥാനം നേടിയിരുന്നു. എല്ലാ മേഖലയിലും പരാജയം എന്ന് തെളിയിച്ചു കഴിഞ്ഞവനെപ്പോലെ ആയിരുന്നു ഞാൻ അന്ന്.  ഇംഗ്ലീഷ് മീഡിയത്തിൽ നിന്ന് മലയാളത്തിലേക്ക് തിരിച്ചു പോകാൻ സന്നദ്ധനായി ആണ് പ്രിൻസിപ്പൽ തങ്കമ്മ ടീച്ചറെ കാണാൻ ചെന്നത്.  പതിവുപോലെ ഞാൻ വെറുക്കപ്പെട്ടവൻ ആയിരിക്കും എന്ന് മനസ്സിൽ കുറിച്ചെങ്കിലും ടീച്ചർ വളരെ സ്നേഹത്തോടെ ഉപദേശം നൽകി. ഞാൻ ഇനി വേറൊരു വ്യക്തി ആയിരിക്കും എന്ന നിശ്ചയ ദാർഢ്യത്തോടെയാണ് അന്ന് ആ മുറി വിട്ട് ഇറങ്ങിയത്. പിന്നീട് ഡിസ്റ്റിങ്ഷനോടെ പാസായി. 

പ്ലസ്ടു പഠിക്കുന്ന സമയം , ക്ലാസിൽ കാര്യമായ എന്തോ വികൃതി ഒപ്പിച്ചു.  ക്ലാസ് ടീച്ചറായ അമ്പിളി ടീച്ചർ  (സ്കൂൾ പ്രിൻസിപൽ തങ്കമ്മ ടീച്ചറുടെ  മകൾ ) വിളിപ്പിച്ചു. അമ്മയെപ്പോലെ മകളും നിർണ്ണായകമാകുന്നത് തീർച്ചയായും ഒരു ദൈവനിയോഗം ആണ് എന്ന് പറയാതെ വയ്യ. വളരെ ആശങ്കയോടെയാണ് ടീച്ചറെ കാണാൻ ചെന്നത്. എന്നാൽ എല്ലാ ഭയങ്ങളും കാറ്റിൽ പറന്നുപോയി. ഞാൻ ചെയ്ത ക്ര്യത്യത്തേക്കുറിച്ച് ഒന്നും പരാമർശിക്കാതെ എന്നെ ആത്മവിശ്വാസത്തിൽ എടുത്ത ആ സമീപനം എന്നെ മികച്ച ഒരു വിദ്യാർത്ഥി ആകാൻ സഹായിച്ചു എന്ന് വേണം പറയാൻ. ആ പ്രാവശ്യം സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്കും എനിക്കായിരുന്നു. ഒരു മാത്യക അദ്ധ്യാപകൻ എങ്ങിനെ ആയിരിക്കണം എന്ന് ചോദിച്ചാൽ ഞാൻ ആദ്യം പറയുന്നത് അമ്പിളി ടീച്ചറുടെ പേരായിരിക്കും. സ്നേഹത്തോടെയുള്ള ഉപദേശവും  ഒപ്പം നന്നായി പഠിപ്പിക്കുകയും ചെയ്യുന്ന അദ്ധ്യാപകർ വിരളമായിരുന്നോ  എന്ന്  ആശങ്കപെട്ടു പോകുന്നു. 

അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട മനേഷ് മാഷ്‌ പറഞ്ഞ ആശയം ചിന്തനീയം ആയിരുന്നു.  വിശിഷ്ടാതിഥിക്ക് പുഷ്പം കൊടുക്കാൻ നാം പൊതുവെ സൌന്ദര്യം ഉള്ളവരെ  പരിഗണിക്കാറുണ്ട് . പക്ഷെ ഞാൻ  കണ്ടെത്തുന്നവർ അങ്ങനെ ആകാറില്ല. ഒഴിവാക്കലല്ല, ഒഴിവാക്കപ്പെടുന്നവരെ ഉൾപ്പെടുത്തൽ ആണ് മികച്ച അദ്ധ്യാപകന്റെ ഗുണം. അദ്ദേഹം പറഞ്ഞു. അദ്ധ്യാപകനായ താൻ കുട്ടികളെ ഫോണ്‍ ചെയ്തപ്പോൾ ഉണ്ടായ കുട്ടികളുടെ അമ്പരപ്പ് മാഷ്‌  ഓര്ത്തു . 

നടന്നു വന്ന പാതകളിലേക്ക്  ഒരു തിരിഞ്ഞു നോട്ടം നടത്തിയാൽ ഞാൻ  ഒരിക്കലും ഒരു മികച്ച വിദ്യാർത്ഥി അല്ലായിരുന്നു എന്ന കുറ്റബോധം എന്നെ നന്നായി വേട്ടയാടുന്നുണ്ട്. നിരവധി കുട്ടികളുമായി സംവദിക്കുമ്പോൾ മനസ്സിലാകുന്നത് സ്നേഹത്തേക്കാൾ കുട്ടികളെ കീഴടക്കാൻ പറ്റിയ ആയുധം മറ്റൊന്നില്ല എന്നാണ്. 
എന്റെ പ്രിയ ഗുരുനാഥരെ......  അഹങ്കാരം കൊണ്ടല്ല അറിവില്ലയ്മകൊണ്ടായിരുന്നു എല്ലാം. പ്രായത്തിന്റെ അപക്വത !  ജീവിതത്തിൽ വേദനിപ്പിച്ച എല്ലാ ഗുരുക്കന്മാരോടും മാപ്പ്. ഒപ്പം എൻറെ  വളരുന്ന കൂട്ടുകാരോട്.......  'ദ്ധ്യാപകർ ആരായിരുന്നായാലും എങ്ങെനെ ആയിരുന്നാലും  വിനയത്തോടെ കീഴടങ്ങുന്നവരാണ് മികച്ച  ഭാവി കരുപ്പിടുപ്പിക്കുന്നവർ'. 


നമുക്ക് സ്നേഹിക്കാം എല്ലാവരെയും. കരുതാം എല്ലാത്തിനെയും ..മുൻവിധികളില്ലാതെ  ............

2015, ഏപ്രിൽ 7, ചൊവ്വാഴ്ച

Thekkady ranked first among responsible tourism destinations in Kerala

Thekkady ranked first among responsible tourism destinations in Kerala

After a comprehensive field review and destination wise studies Thekkady emerged as the best responsible tourism destination in Kerala. When Thekkady listed first in the list, Kumarakom and Wayand secured second and third ranks respectively. It was on the basis of an intensive survey and discussions undertaken by a Kochi based think tank- Green Life India Innovations Network (GLIIN). Resilience in triple bottom line areas made Thekady top of the list. Creation of livelihood opportunities, women participation, community involvement, private participation, local self government leadership, environmental conservation, community consciousness, destination management system, packages for disadvantaged, and innovative products were the key factors considered for ranking. Contributions of Periyar Tiger Reserve, Eco Tourism Society, Resort and Hotels Association, and Sustainable Tourism Development initiatives reported as a giant leap in RT initiatives by the panel whereas water pollution and environmental effects caused lagging of Kumarkom in a certain extent though it adored with various accolades.

Courtesy - RT India




2015, ഫെബ്രുവരി 1, ഞായറാഴ്‌ച

ഏറ്റവും നല്ല അദ്ധ്യാപിക

ക്ലാസ് ടീച്ചറായ ആനി തോംസൺ തന്റെ കുട്ടികളോട് ആദ്യമായി പറഞ്ഞത് ഇപ്രകാരമായിരുന്നു;
"എനിക്ക് നിങ്ങളിൽ ടെഡി ഒഴികേയുള്ള എല്ലാവരേയും നല്ല ഇഷ്ടമാണ്..!"
ടെഡി;അവന്റെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു..
പഠനത്തിൽ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്..
ആരോടും മിണ്ടാതെ അന്തർമുഖനായി ജീവിക്കുന്നവനായിരുന്­നു അവൻ..
കഴിഞ്ഞ ഒരു വർഷം അവനെ പഠിപ്പിക്കുകയും അവന്റ ഉത്തരപ്പേപ്പർ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചർ അങ്ങനെയൊരു പ്രഖ്യാപനംനടത്തിയത്..
പരീക്ഷയിൽ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നൽകി, പരാജിതൻ എന്ന പേരും ചുമന്ന് ജീവിക്കുന്നവിദ്യാർത്ഥി..!
അങ്ങിനേയിക്കെ ഒരു ദിവസം, താൻ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളുടേയും ഇതുവരേയുള്ള പഠനഡയറി പരിശോധിക്കണമെന്ന കൽപന ആ അധ്യാപികക്ക് ലഭിച്ചു..
അപ്രകാരം അവർ ടെഡിയുടെ ഡയറിയും പരിശോധിക്കുന്നതിനിടയ­ിൽ അൽഭുതകരമായ ഒരു കാര്യം അവരുടെ ശ്രദ്ധയിൽപെട്ടു;
അവന്റെ ഒന്നാം തരത്തിലെ ഡയറിയിൽഅന്നത്തെ ക്ലാസ് ടീച്ചർ അവനെക്കുറിച്ച് എഴുതിയത് അവർ വായിച്ചു..
അത്‌ ഇപ്രകാരമായിരുന്നു;
'ടെഡി സമർത്ഥനായ ഒരു വിദ്യാർത്ഥിയാണ്..
ഒട്ടേറെ കഴിവുകൾ അവനു നൽകപ്പെട്ടിരിക്കുന്ന­ു.
അവനെ കൃത്യമായ ആസൂത്രണത്തോടെ, പ്രത്യേക പരിഗണന നൽകി വളർത്തേണ്ടതുണ്ട്.."
അവർ ഉടൻ അവന്റെ രണ്ടാം ക്ലാസിലെ ടീച്ചര് എഴുതിയത് എന്താണെന്ന് നോക്കി.. അതിൽ,'ബുദ്ധിമാനായ വിദ്യാര്ത്ഥിയാണ് ടെഡി..
കൂട്ടുകാർക്ക്‌ വളരെ പ്രിയങ്കരനാണ് അവൻ.. പക്ഷെ മാതാവിനു ക്യാൻസർ ബാധിച്ചതിനെ തുടർന്ന് അവനിപ്പോൾ അസ്വസ്ഥനാണ്..'
എന്നു എഴുതിയിരിക്കുന്നു..
എന്നാൽ മൂന്നാം ക്ലാസിലെ ടീച്ചർ കുറിച്ചതു നോക്കിയപ്പോൾ;
'മാതാവിന്റെ മരണം അവനെ വല്ലാതെ തളർത്തിയിരിക്കുന്നു..
ആവുന്ന വിധത്തിലൊക്കെ ശ്രമിച്ചിട്ടും പിതാവ് അവനെ പരിഗണിച്ചതേയില്ല..
വളരെ പെട്ടെന്ന് തന്നെ ആവശ്യമായനടപടികൾ സ്വീകരിക്കാത്ത പക്ഷം ഈകുഞ്ഞിന്റെ ജീവിതം താറുമാറാവുന്നതാണ്'..­.' എന്ന് എഴുതിയിരിക്കുന്നു.
ഉടനെ അവർ നാലാം ക്ലാസിലെ ടീച്ചർ എഴുതിയത് നോക്കി;
'ടെഡി സ്വന്തത്തിലേക്ക് ഒതുങ്ങിജീവിക്കുന്നവനാണ്.പഠനത്തിൽ അവനു അശ്ശേഷം താൽപ്പര്യമില്ല..
അവനു കൂട്ടുകാരുമില്ല..
ക്ലാസിനിടയിൽ കിടന്ന് ഉറങ്ങുകയാണ് അവന്റെ പതിവ്..'
ഇത്രയും വായിച്ചപ്പോഴാണ് അധ്യാപിക ആനി തോംസനു ടെഡിയുടെ യധാർത്ഥ പ്രശ്‌നം മനസ്സിലായത്..
തന്റെ കാര്യത്തിൽ അവർക്കു തന്നോടുതന്നെ ലജ്ജ തോന്നി..
അങ്ങനേയിരിക്കെ, അധ്യാപികയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ചിത്രപ്പണി ചെയ്ത് അലങ്കരിച്ച കവറിൽ സമ്മാനം നൽകിയപ്പോൾ,
മാർക്കറ്റിൽനിന്ന് സൗജന്യമായി ലഭിക്കുന്ന വിലകുറഞ്ഞ പോളിത്തീൻ കവറിൽ പൊതിഞ്ഞ സമ്മാനമാണ് ടെഡി നൽകിയത്..
ഇത് ആ അദ്ധ്യാപികയെ കൂടുതലൽ വിഷമത്തിലാക്കി..
അവർ ടെഡിയുടെ സമ്മാനപ്പൊതി തുറക്കുകയായിരുന്നു..
സാധാരണ ചെറിയ കല്ലുകൾ കോർത്തിണക്കിയ മാലയും, മുക്കാൽഭാഗത്തോളം ഉപയോഗിച്ച് തീർന്ന ഒരു അത്തർ കുപ്പിയുമായിരുന്നു അതിലെ സമ്മാനം..
ഇതു കണ്ട കുട്ടികളൊക്കെ ഉറക്കെ ചിരിക്കുകയും കൂടി ചെയ്തതോടെ ആനി തോംസനു അങ്ങേയറ്റം വേദനിച്ചു..
പക്ഷെ, തനിക്ക് ലഭിച്ച സമ്മാനങ്ങളിൽ മാലയും, അത്തറുമാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ആ അദ്ധ്യാപിക പ്രഖ്യാപിച്ചതോടെ കുട്ടികളുടെ ചിരിയടങ്ങി..
മാത്രമല്ല, അദ്ധ്യാപിക ടെഡിക്ക്അങ്ങേയറ്റം നന്ദിപറയുകയും ചെയ്തു.. എന്നിട്ട്‌ ആ മാല അവർ ധരിക്കുകയും, അത്തർ ശരീരത്തിൽ പുരട്ടുകയും ചെയ്തു.
ആ ദിവസം ക്ലാസ് കഴിഞ്ഞിട്ടും ടെഡി വീട്ടിലേക്ക് മടങ്ങിയില്ല..
തന്റെ ടീച്ചറെ കാത്തിരിക്കുകയായിരുന­്നു അവൻ.
അവർ വന്നപ്പോൾ ടെഡി പറഞ്ഞു;
'ഇന്ന് ടീച്ചർക്കു എന്റെ അമ്മയുടെ മണമാണ് ഉള്ളത്...!'
ഇതുകേട്ട ആ ടീച്ചർ പൊട്ടിക്കരഞ്ഞുപോയി..
മാതാവ് ഉപയോഗിച്ചിരുന്ന അത്തറാണ് തനിക്ക് ടെഡി കൊണ്ട് വന്നതെന്ന് അവർ തിരിച്ചറിഞ്ഞു..
മരിച്ച് പോയ മാതാവിനെയാണ് ടെഡി തന്നിൽ കാണുന്നതെന്ന് ആ അധ്യാപികക്ക് ബോധ്യപ്പെട്ടു..
അന്നുമുതൽ ആനി തോംസൺ ടെഡിക്ക് പ്രത്യേകമായ പരിഗണന നൽകി..
അവന്റെ ഉന്മേഷവും പ്രസരിപ്പും വീണ്ടെടുത്തു..
വർഷാവസാനമായപ്പോഴേക്ക­ും ക്ലാസിലെ ഏറ്റവും സമർത്ഥരായ കുട്ടികളുടെ ഗണത്തിലായി അവന്റെ സ്ഥാനം..
ഒരു ദിവസം തന്റെ വാതിലിൽ ഒട്ടിച്ചുവെച്ച ഒരു കുറിപ്പ് തോംസൺ വായിച്ചതിങ്ങനെയായിരു­ന്നു;
'എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽവെച്ച്‌ ഏറ്റവും നല്ല അദ്ധ്യാപികയാണ് താങ്കൾ.."
അവർ ഉടനെ ടെഡിക്ക് ഇങ്ങനെ മറുപടി എഴുതി;
'നല്ല ഒരു അദ്ധ്യാപികയാവുക എന്നത്‌ എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്..!'
വർഷങ്ങൾക്കുശേഷം അവിടത്തെ വൈദ്യശാസ്ത്ര കോളേജിൽനിന്ന് ആനി തോംസണെ തേടി ഒരു ക്ഷണക്കത്ത് എത്തി..
ആ വർഷത്തെ ബിരുദ ദാന സമ്മേളനത്തിൽ പങ്കെടുക്കാൻ ടെഡിയുടെ മാതാവെന്ന നിലയിലാണ് ക്ഷണം..
ടെഡി സമ്മാനിച്ച കല്ലുമാല അണിഞ്ഞ്, അത്തർ പുരട്ടി തോംസൺ അന്നവിടെ എത്തിച്ചേർന്നു..
പിൽക്കാലത്ത് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന വൈദ്യശാസ്ത്രകാരനായ ഡോ. ടെഡി സ്‌റ്റൊഡാർട്ട്‌ ആയിത്തീർന്നു ഈ ബാലൻ..
ഇത്‌ കൃത്യസമയത്തുതന്നെ തിരിച്ചറിയപ്പെട്ട്‌ വേണ്ട പരിഗണന ലഭിക്കുകയും കൈപിടിച്ച്‌ ഉയർത്താൻ ആനി തോംസൻ എന്ന ഒരാൾ മുന്നോട്ട്‌ വരികയും ചെയ്ത ഒരു ടെഡിയുടെ കഥ..
എന്നാൽ ഇതുപോലെ നമുക്ക്ചുറ്റും പലവിധ പ്രശ്നങ്ങൾക്കിടയിലും­ ആരാലും തിരിച്ചറിയപ്പെടാതെ ഒതുങ്ങിക്കൂടുന്ന നിരവധി ടെഡിമാർ ഉണ്ടാവാം..
ഒന്നിനും കൊള്ളാത്തവൻ എന്നു മുദ്രകുത്തി എഴുതിത്തള്ളപ്പെട്ട ബാല്യങ്ങൾ..
ഒന്നു ശ്രധിച്ചാൽ ഒരുപക്ഷെ ലോകത്തുതന്നെ അറിയപ്പെട്ടേക്കാവുന്­ന അപൂർവ്വ പ്രതിഭകൾ..
Dedicated to teachers
(Author: Anonymous)