2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

എന്‍റെ ഗ്രാമത്തില്‍ നിന്ന്‍ - കടപ്പാട് - മാത്യഭുമി

രാമമംഗലം ഹൈസ്‌കൂളില്‍ അഞ്ച് ക്ലാസ്സില്‍ ഒമ്പത് ഇരട്ടകള്‍
   Posted on: 22 Oct 2010
 പിറവം: ആറ് മുതല്‍ പത്ത് വരെയുള്ള അഞ്ച് ക്ലാസ്സുകളില്‍ ഒമ്പത് ജോഡി ഇരട്ടകള്‍. ഇതില്‍ നാല് ജോടികള്‍ തിരിച്ചറിയാനാകാത്തവിധം സാദൃശ്യങ്ങളുള്ളവര്‍. രാമമംഗലം ഹൈസ്‌കൂളിലാണ് ഇരട്ടകളുേെട കൗതുകകരമായ സാന്നിധ്യം. ഇവരില്‍ നാല് ജോഡികള്‍ രൂപത്തിലും ഭാഗത്തിലുമുള്ള ഐകരൂപ്യം കൊണ്ട് പരസ്​പരം മാറിപ്പോകുന്നവരാണ്. അധ്യാപകര്‍ക്കും, കൂട്ടുകാര്‍ക്കുമെല്ലാം താര മീരയായുംമീര താരയായും സന്നു ലിന്നുവായും ലിന്നു സന്നുവായുമെല്ലാം മാറിപ്പോകുമ്പോള്‍ ക്ലാസ്സ്മുറികളില്‍ പൊട്ടിച്ചിരി പടരും.

വളരെ അടുത്ത് ഇടപഴുകുന്നവര്‍ക്ക് മാത്രമെ ഇവരെ തിരിച്ചറിയാനാകൂ. അതും മനസ്സില്‍ പതിയുന്ന ഏതെങ്കിലും നേരിയ വ്യത്യാസംകൊണ്ടുമാത്രം. അല്ലാത്തവര്‍ക്ക് രണ്ടുപേരും ഒരുപോലെയിരിക്കും. മാറിപ്പോകുമ്പോള്‍, ചമ്മല്‍ ഒഴിവാക്കാന്‍ ''രണ്ടും ഒരച്ചില്‍ വാര്‍ത്തത് പോലെയല്ലേ? പിന്നെയെങ്ങിനെയാ മാറിപ്പോകാതിരിക്കുക'' എന്നൊരു കമന്റ് പാസ്സാക്കി രക്ഷപ്പെടും. നാട്ടിലും വീട്ടിലും എന്നപോലെ സ്‌കൂളിലും ഇതെല്ലാം പതിവുസംഭവങ്ങളാണ്.

എല്‍ദോസ് ബാബുവും ബേസില്‍ ബാബുവും ചേര്‍ന്നാണ് ആറാം ക്ലാസ്സില്‍ ഇരട്ടകളുടെ കൂട്ടായ്മയ്ക്ക് തുടക്കമിടുന്നത്.

താര കൃഷ്ണന്‍-മീര കൃഷ്ണന്‍, സ്‌നേഹ ജോയി-നേഹ ജോയി എന്നിവര്‍ ഏഴാം ക്ലാസ്സിലെ ഇരട്ടകളാണ്. എട്ടില്‍ ഇരട്ടകള്‍ മൂന്നുജോഡിയുണ്ട്. അമല്‍ ബാബു-അഖില്‍ ബാബു, ജിതിന്‍ ജോയി-ജിനി ജോയി, സന്നു സാബു-ലിന്നു സാബു എന്നിവരാണ് എട്ടിലെ ഇരട്ടകള്‍.

ഒമ്പതില്‍ ചിത്ര പി. വാസു-ചിപ്പി പി. വാസു എന്നിവര്‍ ഇരട്ടകളുടെ പാരമ്പര്യം നിലനിര്‍ത്തുന്നു. പത്താം ക്ലാസ്സില്‍ എല്‍ദോസ് കെ.വി-വര്‍ഗീസ് കെ.വി. എന്നിവരും രാഹുല്‍ രാജു-രേഷ്മ രാജു എന്നിവരും ഇരട്ടകളാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ