2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

തെരുവിന്റെ കവിയുടെ വിലാപം

തെരുവിന്റെ കവി എന്നതിനേക്കാള്‍ തെരുവിലെ കവി എന്നതായിരിക്കും അയ്യപ്പന് യോജിക്കുക . തെരുവിനോട് കഥ പറഞ്ഞ് തെരുവില്‍ മയങ്ങിയ കവി തന്റെ അന്ത്യ ശ്വാസം വലിച്ചതും തെരുവില്‍ എന്ന് പറയുമ്പോള്‍ ;തെരുവ്' എന്നത് കവി അയ്യപ്പനെ സംബന്ധിച്ചിടത്തോളം എത്ര പ്രാധാന്യമര്‍ഹിക്കുന്നു എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രക്യതിയുടെ പാട്ടിനൊത്ത് പാടിയ കൊമാരങ്ങള്‍ക്ക് വേണ്ടി തുലിക കൊണ്ട് കവിതകള്‍ തിര്‍ത്ത മലയാളത്തിന്റെ ഉറ്റ കവി. തുലികയിലുടെ അക്ഷരങ്ങള്‍ക്ക് പ്രാനനെകിയ കവി  തെരുവോരത്ത് പ്രാനനറ്റ്  കിടന്ന കാഴ്ച പ്രക്യതിയ്ക്ക് തന്നെ കണ്ണുനീര്‍ പൊഴിക്കാനുള്ള കാരണമായി. 

അയ്യപ്പന്‍ എല്ലായിടത്തും ഉണ്ടായിരുന്നു. എന്നാല്‍, എവിടെയാണുണ്ടാവുക എന്നു പറയുക അസാധ്യം. മലയാളത്തിലെ 'മേല്‍വിലാസമില്ലാത്ത' കവി. പക്ഷേ, അദ്ദേഹത്തിന്റെ കവിതകളുടെ അനുഭവത്തില്‍ നിന്നു ലഭിച്ച വിലാസത്തില്‍ ആസ്വാദകര്‍ കത്തുകളെഴുതി. മുളന്തണ്ടിനു രാജയേക്ഷ്മാവ്, യജ്ഞം, എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മമേ സഖീ, കറുപ്പ്, ബുദ്ധനും ആട്ടിന്‍കുട്ടിയും, ചിത്തരോഗാസ്​പത്രിയിലെ ദിനങ്ങള്‍, മാളമില്ലാത്ത പാമ്പ്, ഗ്രീഷ്മവും കണ്ണീരും, തെറ്റിയോടുന്ന സെക്കന്‍ഡ് സൂചി, കല്‍ക്കരിയുടെ നിറമുള്ളവര്‍, സുമംഗലി - അങ്ങനെ അനേകം രചനകള്‍.

ചേതനയറ്റ ആ ശരിരത്തിന് ജിവന്‍ നല്‍കിയത് ചില കവിത സ്നേഹികളും . തെരുവിന് വേണ്ടി കൊമാരമാടിയ അയ്യപനെ കൊമാരമാക്കി മാറ്റികൊണ്ട്‌ അദ്ദേഹത്തിന്റെ ശവസംസ്കാരം രാഷ്ടിയ തല്പര്യങ്ങലക്ക് വേണ്ടി വെറുതെ നിട്ടികൊണ്ട് പോയപ്പോള്‍ സമുഹത്തിന്റെ വിവിധകൊനുകളില്‍   നിന്ന് അയ്യപ്പന് വേണ്ടി ശബ്ദമുയര്‍ന്നു. ആദ്യം പ്രതികരിച്ചത് സുകുമാര്‍ അഴിക്കോട്ട് തന്നെ. എന്നാല്‍ പതിവിനു വിപരീതമായി തുടര്‍ന്ന്‍  നിരവധി പ്രതികരണങ്ങള്‍ ഒഴുകി തുടങ്ങി. ബേബിയുടെ സംസ്കാരം  അതിരുകടന്നു എന്ന് തന്ന പറയേണ്ടിയിരിക്കുന്നു. ഒടുവില്‍ ബാലച്ചന്ദ്രര്ന്‍  ചുള്ളിക്കാറ്റ് വിലപിച്ചത് - എന്‍റെ ശവസംസ്കാരം നടത്തുകപോലും അരുത് എന്നാ അര്‍ത്ഥത്തില്‍. ജീവിക്ചിരിക്കുന്ന  കാലത്ത് ബഹുമാനിക്കാത്തവര്‍ മരിച്ചപ്പോഴെങ്കിലും അപമാനിക്കാതിരിക്കണ്ടേ എന്ന് ചോദിച്ചു പോകുന്നു.   

2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

എന്‍റെ ഗ്രാമത്തില്‍ നിന്ന്‍ - കടപ്പാട് - മാത്യഭുമി

രാമമംഗലം ഹൈസ്‌കൂളില്‍ അഞ്ച് ക്ലാസ്സില്‍ ഒമ്പത് ഇരട്ടകള്‍
   Posted on: 22 Oct 2010
 പിറവം: ആറ് മുതല്‍ പത്ത് വരെയുള്ള അഞ്ച് ക്ലാസ്സുകളില്‍ ഒമ്പത് ജോഡി ഇരട്ടകള്‍. ഇതില്‍ നാല് ജോടികള്‍ തിരിച്ചറിയാനാകാത്തവിധം സാദൃശ്യങ്ങളുള്ളവര്‍. രാമമംഗലം ഹൈസ്‌കൂളിലാണ് ഇരട്ടകളുേെട കൗതുകകരമായ സാന്നിധ്യം. ഇവരില്‍ നാല് ജോഡികള്‍ രൂപത്തിലും ഭാഗത്തിലുമുള്ള ഐകരൂപ്യം കൊണ്ട് പരസ്​പരം മാറിപ്പോകുന്നവരാണ്. അധ്യാപകര്‍ക്കും, കൂട്ടുകാര്‍ക്കുമെല്ലാം താര മീരയായുംമീര താരയായും സന്നു ലിന്നുവായും ലിന്നു സന്നുവായുമെല്ലാം മാറിപ്പോകുമ്പോള്‍ ക്ലാസ്സ്മുറികളില്‍ പൊട്ടിച്ചിരി പടരും.

വളരെ അടുത്ത് ഇടപഴുകുന്നവര്‍ക്ക് മാത്രമെ ഇവരെ തിരിച്ചറിയാനാകൂ. അതും മനസ്സില്‍ പതിയുന്ന ഏതെങ്കിലും നേരിയ വ്യത്യാസംകൊണ്ടുമാത്രം. അല്ലാത്തവര്‍ക്ക് രണ്ടുപേരും ഒരുപോലെയിരിക്കും. മാറിപ്പോകുമ്പോള്‍, ചമ്മല്‍ ഒഴിവാക്കാന്‍ ''രണ്ടും ഒരച്ചില്‍ വാര്‍ത്തത് പോലെയല്ലേ? പിന്നെയെങ്ങിനെയാ മാറിപ്പോകാതിരിക്കുക'' എന്നൊരു കമന്റ് പാസ്സാക്കി രക്ഷപ്പെടും. നാട്ടിലും വീട്ടിലും എന്നപോലെ സ്‌കൂളിലും ഇതെല്ലാം പതിവുസംഭവങ്ങളാണ്.

എല്‍ദോസ് ബാബുവും ബേസില്‍ ബാബുവും ചേര്‍ന്നാണ് ആറാം ക്ലാസ്സില്‍ ഇരട്ടകളുടെ കൂട്ടായ്മയ്ക്ക് തുടക്കമിടുന്നത്.

താര കൃഷ്ണന്‍-മീര കൃഷ്ണന്‍, സ്‌നേഹ ജോയി-നേഹ ജോയി എന്നിവര്‍ ഏഴാം ക്ലാസ്സിലെ ഇരട്ടകളാണ്. എട്ടില്‍ ഇരട്ടകള്‍ മൂന്നുജോഡിയുണ്ട്. അമല്‍ ബാബു-അഖില്‍ ബാബു, ജിതിന്‍ ജോയി-ജിനി ജോയി, സന്നു സാബു-ലിന്നു സാബു എന്നിവരാണ് എട്ടിലെ ഇരട്ടകള്‍.

ഒമ്പതില്‍ ചിത്ര പി. വാസു-ചിപ്പി പി. വാസു എന്നിവര്‍ ഇരട്ടകളുടെ പാരമ്പര്യം നിലനിര്‍ത്തുന്നു. പത്താം ക്ലാസ്സില്‍ എല്‍ദോസ് കെ.വി-വര്‍ഗീസ് കെ.വി. എന്നിവരും രാഹുല്‍ രാജു-രേഷ്മ രാജു എന്നിവരും ഇരട്ടകളാണ്.

2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

പുകവലി നല്ലതിന്





ജൊഹാനസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബര്‍ഗിലെ 'പുകവലിക്കാരന്‍ ചിമ്പാന്‍സി' മരിച്ചു. മൃഗശാലയിലെത്തുന്ന സന്ദര്‍ശകര്‍ നല്‍കുന്ന സിഗരറ്റുകളാണ് ചാര്‍ളി എന്ന ചിമ്പാന്‍സി വലിച്ചിരുന്നത്. പക്ഷേ കൈവിരലുകള്‍ക്കിടയില്‍ പുകയുന്ന സിഗരറ്റുമായിരിക്കുന്ന ചാര്‍ളിയുടെ ചിത്രങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെ സിഗരറ്റ് നല്‍കുന്നതിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃഗശാല അധികൃതര്‍ വിലക്കേര്‍പ്പെടുത്തി.

എന്നാല്‍ പുകവലിക്കാരന്‍ എന്ന പേര് മാത്രം പിന്നെയും ബാക്കിയായി. പുകവലി ചാര്‍ളിയുടെ ആരോഗ്യത്തെ ഒട്ടും ബാധിച്ചിട്ടില്ല. കാടുകളില്‍ ഏകദേശം 15 വയസുവരെ മാത്രമാണ് സാധാരണ ചിമ്പാന്‍സികള്‍ ജീവിക്കുന്നത്. 40 വയസ്സിനു മുകളില്‍ ജീവിക്കുന്നവര്‍ ഏഴുശതമാനം മാത്രമാണ്. എന്നാല്‍ പുകവലിക്കാരന്‍ ചാര്‍ളി 52-ാം വയസ്സിലാണ് മരിച്ചത്. പ്രായാധിക്യമാണ് മരണകാരണമെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു

2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി. - ജ്ഞാനപീഠം


കടപ്പാട് - മത്യഭുമി 
 മലയാളത്തിന്റെ പ്രിയ കവി പ്രൊഫ. ഒ.എന്‍.വി. കുറുപ്പിന് ജ്ഞാനപീഠം പുരസ്‌കാരം. ഭാരതത്തിലെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠത്തിന് അര്‍ഹനാവുന്ന അഞ്ചാമത്തെ മലയാള സാഹിത്യകാരനാണ് അദ്ദേഹം. ഡോ. സീതാകാന്ത് മഹാപത്രയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന പുരസ്‌കാര നിര്‍ണയ സമിതിയാണ് 43-ാമത് ജ്ഞാനപീഠത്തിന് ഒ.എന്‍.വി.യെ തിരഞ്ഞെടുത്തത്. 

2007-ലെ പുരസ്‌കാരമാണ് ഒ.എന്‍.വി.ക്ക് നല്കുന്നത്. 44-ാമത്തെ പുരസ്‌കാരത്തിന് ഉറുദു കവിയും ഗാനരചയിതാവുമായ അഖ്‌ലാഖ് ഖാന്‍ ഷഹര്യാറെ തിരഞ്ഞെടുത്തു. രണ്ടു വര്‍ഷത്തെയും പുരസ്‌കാരങ്ങള്‍ കവികള്‍ക്കു ലഭിക്കുന്നുവെന്നതാണ് പുരസ്‌കാര നിര്‍ണയത്തിലെ സവിശേഷത. കവി കെ. സച്ചിദാനന്ദനു പുറമെ പ്രൊഫ. മനേഗര്‍ പാണ്ഡെ, പ്രൊഫ. ഗോപീചന്ദ് നാരംഗ്, ഗുര്‍ദയാല്‍ സിങ്, കേശുഭായ് ദേശായ്, ദിനേശ് മിശ്ര, രവീന്ദ്ര കാലിയ എന്നിവരായിരുന്നു സമിതിയംഗങ്ങള്‍. 

സമകാലീന മലയാള കവിതയിലെ ഒന്നാംകിട ശബ്ദമാണ് ഒ.എന്‍.വി. കുറുപ്പിന്റേതെന്ന് ജ്ഞാനപീഠ സമിതി വിലയിരുത്തി. ''പുരോഗമന സാഹിത്യകാരനായി സര്‍ഗജീവിതം തുടങ്ങിയ അദ്ദേഹം, പിന്നീട് മാനവികതയിലേക്ക് വഴി മാറിയെങ്കിലും സാമൂഹിക പ്രത്യയശാസ്ത്രം കൈവിട്ടില്ല. പൗരാണിക കവികളായ വാല്മീകിയും കാളിദാസനും മുതല്‍ ടാഗോര്‍ വരെയുള്ളവര്‍ ഒ.എന്‍.വി.യുടെ സാഹിത്യജീവിതത്തെ സ്വാധീനിച്ചു. കാല്പനിക ഭാവനകളെ ശാസ്ത്രീയ ബിംബങ്ങളുമായി സംയോജിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 'ഉജ്ജയിനി', 'സ്വയംവരം' തുടങ്ങിയ കവിതകളിലൂടെ മലയാള കവിതയുടെ ആഖ്യാനരീതികളെ അദ്ദേഹം പുനരാവിഷ്‌കരിച്ചു. മനസ്സിന്റെ ആഴങ്ങളെ തൊടുന്നതാണ് ഒ.എന്‍.വി. ക്കവിതകള്‍. കേരളത്തിന്റെ നാടോടിപാരമ്പര്യവും പാരിസ്ഥിതിക അവബോധവും അദ്ദേഹത്തിന്റെ കവിതകളില്‍ വളരെ പ്രകടമാണ്''- പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു. 

1936-ല്‍ യു.പി.യിലെ ബറേലിയില്‍ ജനിച്ച അഖ്‌ലാഖ് ഖാന്‍ ഉറുദു കവിതാശാഖയെ വാര്‍ത്തെടുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. സ്വയം തിരിച്ചറിവും വര്‍ത്തമാനകാലപ്രശ്‌നങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമവും ഇദ്ദേഹത്തിന്റെ കവിതകളില്‍ കാണാമെന്ന് സമിതി വിലയിരുത്തി. 1961-ലാണ് ജ്ഞാനപീഠ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ആദ്യപുരസ്‌കാരം ജി. ശങ്കരക്കുറുപ്പിന്റെ 'ഓടക്കുഴലി'നായിരുന്നു. തുടര്‍ന്ന് 1980-ല്‍ എസ്.കെ. പൊറ്റെക്കാട്ടിനും 1984-ല്‍ തകഴി ശിവശങ്കര പിള്ളയ്ക്കും 1995-ല്‍ എം.ടി. വാസുദേവന്‍ നായര്‍ക്കും ജ്ഞാനപീഠം ലഭിച്ചു ഏഴ് ലക്ഷം രൂപയും സരസ്വതീദേവിയുടെ വെങ്കല ശില്പവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം

മലയാളത്തെ മറന്നോ

പെറ്റമ്മയെ മറന്നാലും മാത്യഭാഷയെ മറക്കരുതെന്ന് ആരോ പറഞ്ഞതായി ഓര്‍ക്കുന്നു. എന്നാല്‍ അടുത്തയിടെ ജ്ഞാന പിട ജേതാവായ ഓ എന്‍ വി മലയാളിയെക്കുരിച്ച് വിലപിച്ചത് ചിലരെങ്കിലും കേട്ടിരിക്കും. മലയാളം വായിക്കാനും എഴുതാനും അറിയില്ല എന്ന്‍ പറയുന്നതാണ് മലയാളി കുട്ടികള്‍ക്ക് അഭിമാനം പോലും. അതെ അത് വളരെ ശരിയാനെണ്ണ്‍ തോന്നുന്നു. അറിയാമെങ്കില്‍ പോലും അറിയില്ലെന്ന് അഭിനയിച്ചു ബഹുമാനം നെടാമെന്ന്‍ വ്യാമോഹിക്കുന്ന മ്രാഗങ്ങള്‍. ഒരു പക്ഷെ ഇവറ്റകള്‍ മലയാളം സംസാരിക്കുന്നതില്‍ ഭേദം സംസരിക്കാതിരിക്കുന്നതാണ് നല്ലത്. എന്തിനു അപമാനിക്കണം. 
ആഗോള വത്കരണത്തിന്റെ ഈ യുഗത്തില്‍ ഇംഗ്ലീഷ് ഭാഷയെ കുറച്ചു കാണരുത്.എന്നാല്‍ എന്തിനു മലയാളത്തെ മാറ്റി നിറുത്തണം. മലയാളം ഇല്ലാതെ മലയാളി ആകുന്നതെങ്ങനെ? ഇത്രമാത്രം വൈവിധ്യ വാത്കരിക്കപ്പെട്ട ഭാഷ ഏതുണ്ട്. സത്യം വിസ്മരിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നത് അമ്ഗീകരിക്കാന് വയ്യ. 

2010, ഒക്‌ടോബർ 3, ഞായറാഴ്‌ച

ശാന്തിനികേതന്‍ ലോക പൈതൃക പദവിയിലേക്ക്

നൊബേല്‍ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച 'ശാന്തിനികേതന്‍' യുനെസ്‌കോയുടെ ലോക പൈതൃക പദവിയില്‍ ഇടം നേടിയേക്കും. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ യുനെസ്‌കോയുടെ പ്രത്യേക സംഘം ഒക്ടോബര്‍ അഞ്ചിന് ശാന്തിനികേതന്‍ സന്ദര്‍ശിക്കും. ശാന്തിനികേതനെ പൈതൃകപ്പട്ടികയിലുള്‍പ്പെടുത്തുന്നതിന് ജനവരി 20ന് 'ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ' യുനെസ്‌കോയ്ക്ക് അപേക്ഷ നല്‍കിയിരുന്നു.

ശാന്തിനികേതനിലെ ആശ്രമം, ഉത്തരായന്‍ കോംപ്ലക്‌സ്, വിശ്വഭാരതി, ശ്രീനികേതന്‍ എന്നിവയാണ് പൈതൃക പട്ടികയിലേക്ക് പരിഗണിക്കുന്നത്. അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ ലോകപൈതൃക പട്ടികയിലെ 'സാംസ്‌കാരിക' വിഭാഗത്തിലാവും ശാന്തിനികേതന്റെ സ്ഥാനം