പശു രാഷ്ട്രീയം പശുവിനോട് ചെയ്തത്?
ഗോമാതാവിനു ഗോ രക്ഷ എത്രയോ നിർണ്ണായകമാണ് എന്നാണ് തെരുവിലെ കാഴ്ചകൾ ദിവസവും എന്നെ ഓർമ്മിപ്പിക്കുന്നത്. ഒരു പക്ഷെ പശുവിന്റെ ഗുണങ്ങളെക്കുറിച്ചു യോഗിയോടും പ്രഖ്യാ താക്കൂറിനോടും വരെ ഞാൻ യോജിക്കും. എന്നാൽ 2014 നു ശേഷം പശു കർഷകർക്ക് തങ്ങളുടെ കൃഷി ഒരു ബാധ്യത ആവുകയാണ്. കർഷകർക്ക് തങ്ങളുടെ പശുവിനെ ഒരു അത്യാവശ്യം വന്നാൽ വിൽക്കാൻ സാധിക്കുന്നില്ല എന്ന് മാത്രമല്ല അവ പ്രായമായാൽ പുലർത്താനും സാധിക്കുന്നില്ല. അതുകൊണ്ടു സ്വാഭാവികമായും അവയെ ഉപേക്ഷിക്കുകയാണ് പതിവ്. ഇവ കൃഷി ഇടങ്ങൾ വ്യാപകമായി നശിപ്പിക്കുന്നുമുണ്ട്. യോഗി ആദിത്യ നാഥ് U P യിൽ തിരിച്ചടി നേരിടുന്നത് ഇക്കാരണത്താലാണ്. ഡയറി ഫാം ഉടമകൾ അവയെ തുറന്നു വിടുകയാണ്. ദില്ലിയിൽ തന്നെ ഇങ്ങനെ ഏകദേശം അറുപതിനായിരത്തോളം പശുക്കൾ ഉണ്ടത്രേ. ഇവ ട്രാഫിക് പ്രശ്നങ്ങളും അപകടങ്ങളും ധാരാളം ഉണ്ടാക്കാറുണ്ട്. എന്തിനെ ചാണകത്തിൽ ചവിട്ടിയും വണ്ടി തെന്നിയും കിടപ്പിലായവർ ഏറെയുണ്ട്. തെരുവ് പശുക്കളുടെ ആക്രമണം ഏറ്റു ഏകദേശം അൻപതോളം പേർ കഴിഞ്ഞ വർഷം മരിച്ചിട്ടുണ്ട്. പശുക്കളുടെ മുഖ്യ ആഹാരം വഴിയോര മാലിന്യങ്ങളാണ്. അഥവാ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഭക്ഷണാവശിഷ്ടങ്ങൾ. ഇത്തരം പശുക്കളുടെ വയറ്റിൽ ശരാശരി 53 കിലോ പ്ലാസ്റ്റിക് ഉണ്ടാകും എന്നാണ് കണക്കു. എൺപതു കിലോ വരെ കണ്ടെത്തിയിട്ടുണ്ട്. (750 കെജി പ്ലാസ്റ്റിക് ഒരു ആനയുടെ വയറ്റിൽ നിന്ന് കിട്ടിയിരുന്നു. 2050 ആകുമ്പോൾ കടലിൽ മത്സ്യങ്ങളെക്കാൾ പ്ലാസ്റ്റിക് പെരുകും ). മാലിന്യം തിന്നു ശരാശരി ആയിരം പശുക്കൾ എങ്കിലും ലക്‌നൗവിൽ തന്നെ പ്രതിവർഷം മരിക്കുന്നു എന്നാണ് കണക്ക്.
മനുഷ്യനെപ്പോലെ പശുക്കളും സംരക്ഷിക്കപ്പെടേണ്ടതാണ്. പശു ആശുപത്രികളും പശു ആംബുലൻസും ഉണ്ടാക്കുന്നതിനു മുൻപേ പ്രായമായ പശുക്കളെ സംരക്ഷിക്കാൻ ഉടമകൾക്ക് ധനസഹായം നൽകുകയും ഉപേക്ഷിക്കപ്പെടുന്ന പശുക്കളെ ഗവണ്മെന്റ് ഫാമുകളിൽ എത്തിച്ചു സംരക്ഷിക്കാൻ മുൻകൈ എടുക്കുകയും ആണ് ചെയ്യേണ്ടത്. ഏറ്റവും ഉപരി പ്ലാസ്റ്റിക് എന്ന വിപത്തിനെ തടയാൻ എന്തെങ്കിലും ചെയ്യാൻ തുനിഞ്ഞാൽ ഞാനും പശു രാഷ്ട്രീയത്തെ തുണയ്ക്കാം.